സ്വന്തം ലേഖകൻ: ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന സൈനികനീക്കങ്ങളുടെയും ഹൂതികള്‍ ചെങ്കടലില്‍ നടത്തുന്ന ആക്രമണങ്ങളുടെയും ഭാഗമായി കലുഷിതമായ മധ്യപൂര്‍വേഷ്യന്‍ മണ്ണില്‍ പാക്കിസ്ഥാനും ഇറാനും തമ്മിലുള്ള പോര് സ്ഥിതി കൂടുതല്‍ വഷളാക്കുന്ന അവസ്ഥയാണു സംജാതമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഇരുരാജ്യങ്ങളും നടത്തിയ വ്യോമാക്രമണങ്ങളില്‍ 11 പേരാണു മരിച്ചത്. 4 കുട്ടികള്‍ ഉള്‍പ്പെടെ 9 പേര്‍ ഇറാനിലും രണ്ടു കുട്ടികള്‍ പാക്കിസ്ഥാനിലും …
സ്വന്തം ലേഖകൻ: യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചാല്‍ ജോലി ഉറപ്പിച്ചുവെന്നാണ് പൊതുവെ പറയാറുള്ളത്. സ്വകാര്യ വാഹനം ഉപയോഗിക്കാനും ലൈസന്‍സ് നിര്‍ബന്ധമാണെന്നതിനാല്‍ രാജ്യത്ത് എത്തുന്ന മിക്ക പ്രവാസികളുടെയും ആദ്യ ലക്ഷ്യങ്ങളിലൊന്നാണ് യുഎഇ ഡ്രൈവിങ് ലൈസന്‍സ്. രാജ്യത്ത് ഡ്രൈവിങ് ലൈസന്‍സ് നേടുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ഏതാനും രാജ്യങ്ങളില്‍ നിന്നുള്ള താമസക്കാര്‍ക്ക് അവരുടെ രാജ്യത്തു നിന്നുള്ള ഡ്രൈവിങ് …
സ്വന്തം ലേഖകൻ: ശ്വാസകോശ സംബന്ധമായ അണുബാധകൾക്കെതിരെയുള്ള മുൻ കരുതൽ എന്ന നിലയിൽ തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന് സൗദി. തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ പൗരന്മാരും, താമസക്കാരും മാസ്ക് ധരിക്കണമെന്നാണ് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി നിർദേശം നൽകിയിരിക്കുന്നത്. പകർച്ചവ്യാധികൾ പടരുന്നതിൽ നിന്ന് വ്യക്തികളെ തടയാൻ ഇതിലൂടെ സാധിക്കും. ശ്വാസകോശ സംബന്ധമായ അണുബാധകൾക്കെതിരെ ഒരു മുൻകരുതൽ ആയിരിക്കും …
സ്വന്തം ലേഖകൻ: ഒമാനില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളും കമ്പനികളും ഏതെങ്കിലും അംഗീകൃത ബാങ്കുകളില്‍ അക്കൗണ്ട് തുറക്കണമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. രാജകീയ ഇത്തരവ് പ്രകാരവും മന്ത്രിതല ഉത്തരവ് പ്രകാരവും സ്ഥാപനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ നിര്‍ബന്ധമാണ്. രഹസ്യ വ്യാപാരം തടയുന്നതിന്റെ ഭാഗമായാണ് ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള ഇടപാടുകള്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. രാജ്യത്തെ നിയമമോ രാജകീയ ഉത്തരവോ …
സ്വന്തം ലേഖകൻ: ബഹ്‌റൈനിലെ നിലവിലെ വാരാന്ത്യ അവധികളായ വെള്ളി, ശനി ദിവസങ്ങൾ മാറ്റി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റാൻ പാർലമെന്റ് അംഗങ്ങൾ ശുപാർശ ചെയ്തു. വെള്ളിയാഴ്ചകൾ പകുതി പ്രവൃത്തി ദിനമാക്കാനും വാരാന്ത്യ അവധി ശനി, ഞായർ ആക്കാൻ അഞ്ച് പാർലമെന്റ് അംഗങ്ങളാണ് നിർദേശിച്ചിട്ടുള്ളത്. യുഎഇ, മൊറോക്കോ, ഇന്തോനേഷ്യ, മലേഷ്യ, മൗറിറ്റാനിയ തുടങ്ങിയ രാജ്യങ്ങളിൽ നിലവിൽ ഈ …
സ്വന്തം ലേഖകൻ: തൊഴില്‍ മേഖലയില്‍ സ്വദേശിവത്കരണം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബഹ്റൈനില്‍ പ്രവാസി തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് ഫീസ് ഉടന്‍ വര്‍ധിപ്പിച്ചേക്കും. ഫീസ് ഇരട്ടിയായി വര്‍ധിപ്പിക്കാനാണ് നീക്കം. 2025 ജനുവരി ഒന്നിന് പുതിയ നിരക്ക് പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ആലോചിക്കുന്നത്. ധനമന്ത്രി ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫയുടെ അധ്യക്ഷതയിലുള്ള മന്ത്രിസഭാ സമിതിയാണ് ഇതു സംബന്ധിച്ച ശുപാര്‍ശ …
സ്വന്തം ലേഖകൻ: വേതന വര്‍ദ്ധനവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഒരു ലക്ഷത്തിലേറെ പൊതുമേഖല ജീവനക്കാര്‍ പണിമുടക്കിന് . നഴ്‌സുമാരും അധ്യാപകരും ബസ് ജീവനക്കാരും ഉള്‍പ്പെടെ സമരത്തിന് ഇറങ്ങുമ്പോള്‍ സാധാരണക്കാരുടെ ജീവിതത്തെ ഇതു സാരമായി ബാധിക്കും. 16 യൂണിയനുകളാണ് സംയുക്തമായി സമരത്തിന് ഇറങ്ങുന്നത്. ബസ് ട്രെയിന്‍ ഗതാഗതം സ്തംഭിക്കുന്നതോടെ സ്‌കൂള്‍ പ്രവര്‍ത്തനം നിലക്കും. നഴ്‌സുമാരുടെ സമരം …
സ്വന്തം ലേഖകൻ: ജർമ്മനിയിൽ കനത്ത മഞ്ഞുവീഴ്ച കാരണം നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി. ബുധനാഴ്ച രാവിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലെ വിമാനത്തില്‍ നിന്ന് യന്ത്രം ഉപയോഗിച്ചാണ് മഞ്ഞ് നീക്കം ചെയ്തത്. വിമാന യാത്രയ്ക്കു പുറമെ ട്രെയിൻ സർവീസുകളും രാജ്യത്ത് റദ്ദാക്കിയിട്ടുണ്ട്. രാജ്യത്ത് ചില പ്രദേശങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ 40 സെന്‍റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചവരെ ഉണ്ടായി. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് …
സ്വന്തം ലേഖകൻ: യുഎഇയിലെ സ്ഥാപനങ്ങളിൽ വ്യത്യസ്ത രാജ്യക്കാരെ നിയമിക്കാനുള്ള നിയമം കർശനമാക്കുന്നു. വീസ ക്വാട്ടയുടെ 20 ശതമാനം ജീവനക്കാരും വ്യത്യസ്ത രാജ്യക്കാരായിരിക്കണമെന്നാണ് ചട്ടം. ഇത് സംബന്ധിച്ചുള്ള നിർദേശം വീസ സേവന സ്ഥാപനങ്ങൾക്ക് ലഭിച്ചു. ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ഈജിപ്ത് എന്നിവിടങ്ങളിൽ ഉള്ളവരെയാണ് ഇത് ഏറെയും ബാധിക്കുക. യുഎഇയിലെ തൊഴിലിടത്തിൽ എല്ലാ രാജ്യക്കാർക്കും തുല്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് …
സ്വന്തം ലേഖകൻ: റീഎന്‍ട്രി വീസയില്‍ രാജ്യംവിട്ട ശേഷം കാലാവധിക്കുള്ളില്‍ മടങ്ങിയെത്താത്ത പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന മൂന്ന് വര്‍ഷത്തെ പ്രവേശന വിലക്ക് സൗദി അറേബ്യ നീക്കി. ജനുവരി 16 ചൊവ്വാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസാത്ത്) അറിയിച്ചു. റീഎന്‍ട്രി വീസ കാലാവധി തീര്‍ന്ന വിദേശികള്‍ക്ക് ഏതു സമയവും പുതിയ തൊഴില്‍ വീസയില്‍ …