സ്വന്തം ലേഖകൻ: കരാറിന്റെ കാലാവധി കഴിഞ്ഞതിന് ശേഷം വാടകക്കാരൻ വസ്തു ഒഴിയാൻ വിസമ്മതിച്ചാൽ ഓരോ ദിവസത്തെ കാലതാമസത്തിനും പിഴ ഈടാക്കാൻ കോടതിയെ സമീപിക്കാൻ ഭൂവുടമയ്ക്ക് അർഹതയുണ്ടെന്ന് ഇജാർ പ്ലാറ്റ്ഫോം വ്യക്തമാക്കി. എന്നാൽ വാടക കരാറിന്റെ കാലാവധി അവസാനിച്ചതിന് ശേഷം വസ്തു ഒഴിയാൻ താമസം വരുത്തിയാൽ വാടകക്കാരന് പിഴ ചുമത്തുമെന്ന് കരാറിൽ വ്യവസ്ഥയുണ്ടെങ്കിൽ മാത്രമേ ഈ നടപടി …
സ്വന്തം ലേഖകൻ: ലൈസൻസില്ലാത്തതും അജ്ഞാതവുമായ ഉറവിടങ്ങളിൽനിന്ന് പച്ചക്കറികളും പഴങ്ങളും വാങ്ങുന്നത് ഒഴിവാക്കണമെന്ന് ഒമാനിലെ ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ (എഫ്.എസ്.ക്യൂ.സി) ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. സുരക്ഷാനിയന്ത്രണങ്ങളും മറ്റു നിർദേശങ്ങളും പാലിക്കാതെയെത്തുന്ന ഇത്തരം ഉൽപന്നങ്ങൾ പൊതുജനാരോഗ്യത്തിനു ഭീഷണിയാണ്. കാലഹരണപ്പെട്ട ഉൽപന്നങ്ങളും ഇങ്ങനെയെത്താൻ സാധ്യതയുണ്ട്. ശരിയായ ഡിസ് പ്ലേ, സ്റ്റോറേജ് ആവശ്യകതകൾ എന്നിവ പാലിക്കാത്തതിനാൽ ഉൽപന്നങ്ങൾ കേടാകാനുള്ള സാധ്യതയും …
സ്വന്തം ലേഖകൻ: ഏഷ്യൻ കപ്പിന് ടിക്കറ്റ് സ്വന്തമാക്കിയ ആരാധകർക്ക് അവ വിൽപന നടത്താനുള്ള സൗകര്യവുമായി ‘റീ സെയിൽ പ്ലാറ്റ്ഫോമിന് തുടക്കമായി. ടിക്കറ്റ് വിൽപനയുടെ ഔദ്യോഗിക പേജിൽ പ്രവേശിച്ച് ‘മൈ ഓർഡർ’ സെക്ഷൻ വഴി വിൽപന നടത്താവുന്നതാണ്. ഒരുതവണ റീസെയിൽ നൽകിക്കഴിഞ്ഞാൽ ടിക്കറ്റുകൾ തിരിച്ചെടുക്കാൻ സാധ്യമല്ല. അതേസമയം, ഔദ്യോഗികമല്ലാത്ത മാർഗങ്ങളിലൂടെ ടിക്കറ്റ് വാങ്ങാനോ വിൽക്കാനോ ശ്രമിക്കരുതെന്ന് സംഘാടകർ …
സ്വന്തം ലേഖകൻ: നാല് ദിവസത്തേക്ക് ലണ്ടന്‍ ഭൂഗര്‍ഭ റെയില്‍വേയെ പാടെ സ്തംഭിപ്പിക്കുമായിരുന്ന സമരത്തില്‍ നിന്നും ആര് എം ടി യൂണിയന് താത്ക്കാലികമായി പിന്മാറിയിരിക്കുന്നു. ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ (ടി എഫ് എല്‍) മായി നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷകള്‍ ഉള്ളതും ലണ്ടന്‍ മേയര്‍ കൂടുതല്‍ ഫണ്ടുകള്‍ ലഭ്യമാക്കിയതുമാണ് സമരത്തില്‍ നിന്നും പിന്‍വാങ്ങുന്നതിനുള്ള കാരണമായി ആര് എം ടി …
സ്വന്തം ലേഖകൻ: വിദേശ വിദ്യാർഥികൾ വീസ അപേക്ഷയ്ക്കൊപ്പം നൽകുന്ന ഓഫർ ലെറ്ററിന്റെ ആധികാരികത ഉറപ്പു വരുത്താൻ കാനഡ പുതിയ പോർട്ടൽ ആരംഭിച്ചു. പോർട്ടലിൽ സമർപ്പിക്കുന്ന ലെറ്റർ ഓഫ് അക്സപ്റ്റൻസ് യഥാർഥമെന്നു ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനം 10 ദിവസത്തിനകം സ്ഥിരീകരിച്ചാൽ മാത്രമേ വീസ അപേക്ഷയിൽ തുടർനടപടികൾ സ്വീകരിക്കൂ. രാജ്യത്ത് വിദേശ വിദ്യാർഥികളെ സ്വീകരിക്കാൻ അനുമതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു …
സ്വന്തം ലേഖകൻ: രാജ്യത്തു 15 വയസ്സ് തികഞ്ഞവർക്ക് സ്വകാര്യ ട്യൂഷൻ എടുക്കാൻ അനുമതി. സ്കൂൾ വിദ്യാർഥികൾക്ക് പാർട്ടൈം ജോലിയായി ട്യൂഷന് പെർമിറ്റ് എടുക്കുന്നതിന് മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം അനുമതി നൽകി. പെർമിറ്റിന് അപേക്ഷിക്കുന്നവർക്കു കാലാവധിയുള്ള വീസ ഉണ്ടാകണം. കോളജ് വിദ്യാർഥികൾക്കും ട്യൂഷൻ എടുക്കാം. അതേസമയം, പാർട് ടൈം വീസക്കാർ ഈ ജോലിക്ക് അപേക്ഷിക്കരുത്. അപേക്ഷ …
സ്വന്തം ലേഖകൻ: ഈ വര്‍ഷത്തെ ഇന്ത്യ-സൗദി ഉഭയകക്ഷി ഹജ്ജ് കരാര്‍ ഒപ്പുവയ്ക്കാനെത്തിയ കേന്ദ്ര വനിതാ ശിശു വികസന, ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ജിദ്ദയിലെ ഇന്ത്യന്‍ സമൂഹവുമായി സംവദിച്ചു. പ്രവാസി നേതാക്കള്‍ ശ്രദ്ധയില്പെടുത്തിയ വിഷയങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരുടെ സേവനത്തിനായി …
സ്വന്തം ലേഖകൻ: ഒമാനില്‍ ഇലക്ട്രോണിക് സിഗരറ്റുകൾ നിരോധിച്ചു. നിയമം ലംഘിക്കുന്നവര്‍ പിഴ അടക്കേണ്ടി വരും. 2,000 റിയാല്‍ വരെ പിഴ ലഭിക്കുന്ന കുറ്റമായാണ് ഇത് മാറിയിരിക്കുന്നത്. സി പി എ ചെയര്മാന് സാലിം ബിന്‍ അലി അള് ഹകമാനിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്. ഇലക്ട്രോണിക് സിഗരറ്റുകളും ശീശകളും ഹുക്കകളും അനുബന്ധ ഉത്പന്നങ്ങളും ഒന്നും വിൽപ്പന …
സ്വന്തം ലേഖകൻ: ശൈത്യകാല അവധിക്കു ശേഷം ഖത്തറിലെ പൊതു-സ്വകാര്യ സ്കൂളുകളിലും കിന്റർഗാർട്ടനുകളിലും ഇന്ന് പഠനം പുനരാരംഭിക്കും. 1,122 സർക്കാർ, സ്വകാര്യ സ്കൂളുകളിലും കിന്റർഗാർട്ടനുകളിലുമായി 3,80,000 വിദ്യാർഥികളാണ് പഠിക്കുന്നത്. കുട്ടികളെ സ്വാഗതം ചെയ്യാൻ അധ്യാപകരും അനധ്യാപകരും ഇന്നലെ മുതൽ ജോലിയിൽ പ്രവേശിച്ചു. 3 വയസ്സു മുതൽ കുട്ടികൾക്ക് പ്രവേശനം നൽകുന്ന മന്ത്രാലയത്തിന്റെ പുതിയ സംരംഭത്തിന് കീഴിൽ പൊതുമേഖലയിലെ …
സ്വന്തം ലേഖകൻ: പ്രവാസികളുടെ രാജ്യത്തേക്കുള്ള പ്രവേശനം, താമസം എന്നിവ ഉൾക്കൊള്ളുന്ന പുതിയ താമസ നിയമം ചൊവ്വാഴ്ച ചേരുന്ന ദേശീയ അസംബ്ലി ചർച്ചചെയ്യും. അസംബ്ലി സമ്മേളന അജണ്ടയിൽ ആറാമതായി പ്രവാസികളുടെ താമസം സംബന്ധിച്ച കരട് നിയമത്തെക്കുറിച്ചുള്ള ആഭ്യന്തര, പ്രതിരോധ സമിതിയുടെ ആദ്യ റിപ്പോർട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസംബറിലെ സെഷനിൽ വിഷയം അവതരിപ്പിക്കാൻ കൗൺസിൽ തീരുമാനിച്ചിരുന്നുവെങ്കിലും പുതിയ അമീറിന്റെ സത്യപ്രതിജ്ഞയും …