സ്വന്തം ലേഖകൻ: ഇന്ത്യയും ഒമാനും തമ്മിലുള്ള നിര്‍ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിനായുള്ള (എഫ്ടിഎ) ചര്‍ച്ചകള്‍ അതിവേഗം പുരോഗമിക്കുന്നു. കരാര്‍ അടുത്ത മാസം ഒപ്പുവെച്ചേക്കുമെന്ന് മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്തു. ഉഭയകക്ഷി വ്യാപാരത്തില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിവയ്ക്കുന്ന കരാറായിരിക്കും ഇത്. ഇറക്കുമതി തീരുവ ഒഴിവാക്കുന്നതോടെ ഒമാനിലേക്ക് കൂടുതല്‍ ഉത്പന്നങ്ങള്‍ കയറ്റി അയക്കാനും …
സ്വന്തം ലേഖകൻ: ഖത്തറില്‍ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം ഊര്‍ജിതമാക്കുന്നു. ഇതുസംബന്ധിച്ച കരട് ബില്ലിന് ഖത്തര്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. എന്നാല്‍ ഏതൊക്കെ തലത്തിലാണ് സ്വകാര്യവത്കരണം എന്ന് വ്യക്തമാക്കിയിട്ടില്ല. കരട് നിയമത്തിന് ബുധനാഴ്ച മന്ത്രിസഭ അംഗീകാരം നൽകുകയും അത് ശൂറ കൗൺസിലിന് റഫർ ചെയ്യുകയും ചെയ്തു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ …
സ്വന്തം ലേഖകൻ: ചാരവൃത്തി ആരോപിച്ച് ഖത്തര്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച എട്ട് മുന്‍ നാവികസേനാംഗങ്ങള്‍ക്ക് ശിക്ഷയില്‍ ഇളവ്. അപ്പീല്‍ കോടതിയാണ് ഇവരുടെ വധശിക്ഷ റദ്ദാക്കിയത്. ഇവര്‍ക്ക് തടവ് ശിക്ഷ ലഭിക്കും. ഒക്ടോബര്‍ 26-നാണ് ചാരപ്രവര്‍ത്തനം ആരോപിച്ച് ഖത്തറിലെ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. നാവികസേനയില്‍നിന്ന് വിരമിച്ചശേഷം എട്ടുപേരും ഖത്തറിലെ അല്‍ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് …
സ്വന്തം ലേഖകൻ: യുകെയിൽ ഇന്ന് ഗെറിറ്റ് കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫിസ് മുന്നറിയിപ്പ് നൽകി. ചിലയിടങ്ങളിൽ കാറ്റിന് ഒപ്പം കനത്ത മഴയും മഞ്ഞും പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഇതേ തുടർന്ന് വാഹന യാത്രക്കാർക്ക് പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുകെയിൽ മിക്കയിടങ്ങളിലും ‘യെല്ലോ അലർട്ട്’ മുന്നറിയിപ്പ് മെറ്റ് ഓഫിസ് കഴിഞ്ഞ ദിവസങ്ങളിൽ നൽകിയിരുന്നു. ഒരാഴ്‌ചയ്‌ക്കിടെ …
സ്വന്തം ലേഖകൻ: യുകെയിൽ പ്രഖ്യാപിച്ച കുടിയേറ്റ നയങ്ങളിലെ മാറ്റങ്ങൾ വിശദമാക്കുന്ന ഫാക്ട് ഷീറ്റ് പുറത്തുവിട്ട് ഹോം ഓഫിസ്. പ്രധാന മന്ത്രി ഋഷി സുനകും ഹോം സെക്രട്ടറി ജയിംസ് ക്ലെവർലിയും പ്രഖ്യാപിച്ച കുടിയേറ്റ നയങ്ങളിലെ മാറ്റങ്ങൾ ആണ് ഫാക്ട് ഷീറ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. മാറ്റങ്ങൾ ഉണ്ടാകുന്ന നയങ്ങള്‍ എപ്പോള്‍ നിലവില്‍ വരുമെന്നത് ഉള്‍പ്പെടെ വിവരങ്ങള്‍ ഇതില്‍ പറയുന്നുണ്ട്. ഏപ്രിൽ …
സ്വന്തം ലേഖകൻ: ആശുപത്രികളിലെ കാർ പാർക്കിങ് ഫീസ് ഇനത്തിൽ യുകെയിലെ വിവിധ എൻഎച്ച്എസ് ട്രസ്റ്റുകൾ രോഗികളിൽ നിന്നും സന്ദര്‍ശകരിൽ നിന്നും നേടിയത് 146 മില്യൻ പൗണ്ടെന്ന് കണക്കുകൾ. 2022–23 സാമ്പത്തിക വർഷത്തിലാണ് രോഗികളും സന്ദര്‍ശകരും മാത്രം 146 മില്യൻ പൗണ്ട് നൽകിയത്. കോവിഡ് മഹാമാരി കാലത്ത് താഴ്ന്ന ഫീസ് എട്ട് ഇരട്ടിയോളം കൂട്ടിയ ശേഷമാണ് ഇത്രത്തോളം …
സ്വന്തം ലേഖകൻ: യുഎഇ.യില്‍നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ പണം ആദ്യമായി രൂപയില്‍ നല്‍കി ഇന്ത്യ. യുഎഇ.യില്‍നിന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വാങ്ങിയ പത്തുലക്ഷം വീപ്പ എണ്ണയ്ക്ക് ഡോളറിന് പകരം രൂപയിലാണ് വില നല്‍കിയത്. ഡോളറിന് പകരം രൂപ വിനിമയ കറന്‍സിയായി ആഗോളതലത്തില്‍ ഉപയോഗിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി . ഊര്‍ജ ഉപഭോഗത്തില്‍ ലോകത്തില്‍ മൂന്നാം …
സ്വന്തം ലേഖകൻ: വിദ്യാർഥികളെ ഫോൺ വിളിച്ചും മെയിൽ അയച്ചും പണം തട്ടുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം. യുഎഇയുടെ വിവിധ എംബസികളുടെ പേരിലാണ് ശ്രദ്ധയിൽ പെട്ടതെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. പൗരന്മാരെയും വിദ്യാർഥികളെയും ലക്ഷ്യമിട്ടുള്ള തട്ടിപ്പിൽ യൂനിവേഴ്സിറ്റി അഡ്മിഷനുമായി ബന്ധപ്പെട്ട പണം ട്രാൻസ്ഫർ ചെയ്യാനും സ്കോളർഷിപ് ലഭിക്കാൻ മുൻകൂർ പണമടക്കാനുമൊക്കെയാണ് ആവശ്യപ്പെടുന്നത്. എംബസികൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ …
സ്വന്തം ലേഖകൻ: യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ഹൈന്ദവ ശിലാക്ഷേത്രം 2024 ഫെബ്രുവരിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 14 ന് രാവിലെ നടക്കുന്ന പ്രാര്‍ത്ഥനയില്‍ ഏഴ് ദേവതകളുടെ പ്രതിഷ്ഠയ്ക്കും അനുഗ്രഹത്തിനും ശേഷം നടക്കുന്ന സായാഹ്ന സമര്‍പ്പണ ചടങ്ങിലാണ് മോദി പങ്കെടുക്കുക. അബുദാബിയിലെ അബു മുറൈഖ പ്രദേശത്താണ് ക്ഷേത്രം പണികഴിപ്പിച്ചത്. ബാപ്‌സ് ഹിന്ദു …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികൾക്ക് ഫെബ്രുവരി ഒന്നു മുതൽ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നു. തുടക്കത്തിൽ പുതുതായി എത്തുന്ന തൊഴിലാളികൾക്കാണ് ഇൻഷുറൻസ് നിർബന്ധമാക്കുന്നതെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ആദ്യ 2 വർഷത്തേക്കായിരിക്കും പരിരക്ഷ. ഇതിനുശേഷം ഇൻഷുറൻസ് നിർബന്ധമല്ലെങ്കിലും ആവശ്യക്കാർക്ക് എടുക്കാം. മുസാനദ് പ്ലാറ്റ് ഫോം വഴിയാണ് ഇൻഷുറൻസ് എടുക്കേണ്ടത്. തൊഴിലാളി ജോലിക്കു …