സ്വന്തം ലേഖകൻ: ചെങ്കടൽ വഴിയുള്ള ജലമാർഗം സ്തംഭിപ്പിച്ചതിന് പിന്നാലെ, ഇസ്രയേലിനെ ഒറ്റപ്പെടുത്താൻ ജിബ്രാൾട്ടർ യാത്രാമാര്‍ഗവും അടയ്ക്കാൻ നീക്കം. മൊറോക്കോയിലെ വിമത സംഘടന പെലിസാരിയോ മുന്നണിയുമായി ചേർന്ന് ഇറാൻ റവല്യൂഷണറി ഗാർഡാണ് നീക്കം നടത്തുന്നത്. എല്ലാ സമുദ്രവഴിയും അടച്ച് ഇസ്രയേലിലേക്കുള്ള ചരക്കുകടത്ത് തടയുകയാണ് ലക്ഷ്യം. ഇസ്രയേലിലെത്തുന്ന ചരക്കുകള്‍ 99 ശതമാനവും വരുന്നത് കടല്‍ മാര്‍ഗമാണ്. ഉത്തര അറ്റ്‌ലാന്റിക് …
സ്വന്തം ലേഖകൻ: ചെങ്കടലില്‍വച്ച് ചരക്ക് കപ്പലിന് നേരേ വീണ്ടും ഡ്രോണ്‍ ആക്രമണം. ഗാബോണ്‍ എന്ന ആഫ്രിക്കന്‍ രാജ്യത്തിന്റെ കൊടി വഹിക്കുന്ന എം.വി.സായിബാബ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിലെ ജീവനക്കാരില്‍ 25 ഇന്ത്യക്കാരാണുള്ളത്. ഇവരടക്കം എല്ലാവരും സുരക്ഷിതരാണെന്ന് നാവികസേന അറിയിച്ചു. ഹൂതി വിമതരാണ് ആക്രമണം നടത്തിയതെന്നും സേന വ്യക്തമാക്കി. എന്നാൽ കപ്പലിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചോ …
സ്വന്തം ലേഖകൻ: പുതുവർഷത്തിൽ കൂടുതൽ നഗരങ്ങളിലേക്ക് പറക്കാനൊരുങ്ങി ഖത്തർ എയർവേയ്‌സ്. 2024ലെ സർവീസ് ശൃംഖലയുടെ വിപുലീകരണം മെച്ചപ്പെടുത്താൻ വേണ്ടിയാണ് കൂടുതൽ നഗരങ്ങളിലേക്ക് സർവീസുകൾ വിപൂലീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അടുത്ത വർഷം ജൂൺ 12 മുതൽ ദോഹയിൽ നിന്ന് ഇറ്റലിയിലെ വെനിസിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കും. കൂടാതെ ജൂലൈ 1 മുതൽ ജർമനിയിലെ ഹാംബർഗിലേക്ക് പുതിയ സർവീസ് തുടങ്ങുകയും ചെയ്യും. …
സ്വന്തം ലേഖകൻ: പുതുതായി തെരഞ്ഞെടുത്ത ഗുസ്തി ഫെഡറേഷനെ സസ്പെൻഡ് ചെയ്ത കേന്ദ്ര കായികമന്ത്രാലയത്തിന്റെ തീരുമാനം സ്വാഗതം ചെയ്ത് മുതിർന്ന അത്‍ലറ്റുകൾ. എന്നാൽ കായിക മന്ത്രാലയം തീരുമാനമെടുക്കാൻ വൈകിപ്പോയെന്നും അവർ പ്രതികരിച്ചു. കായിക താരങ്ങൾ പത്മശ്രീ തിരികെ നൽകുന്നത് വരെ കാത്തിരിക്കേണ്ടിയിരുന്നില്ല തീരുമാനമെടുക്കാൻ. കായിക സംഘടനയുടെ നിയമങ്ങൾ ലംഘിച്ചതിന് ഡബ്ല്യു.എഫ്.ഐക്കെതിരെ കേന്ദ്രം നേരത്തേ ഇടപെട്ട് ശക്തമായ നടപടി …
സ്വന്തം ലേഖകൻ: ജൂനിയര്‍ ഡോക്ടര്‍മാരുടെ ആദ്യഘട്ട പണിമുടക്ക് അവസാനിക്കുമ്പോള്‍ എന്‍എച്ച് എസില്‍ സമ്മര്‍ദം രൂക്ഷമാവുന്നു. ജിപി അപ്പോയിന്റ്‌മെന്റുകള്‍ ലഭിക്കാന്‍ ഡോക്ടര്‍മാരുടെ അടുത്തഘട്ട സമരങ്ങള്‍ തീരുന്നത് വരെ കാത്തിരിക്കാനാണു സര്‍ജറികളുടെ ഉപദേശം. എന്നാല്‍ ജനുവരി 3-ന് വീണ്ടും അടുത്ത ഘട്ട സമരത്തിന് തുടക്കമാകും. എന്‍എച്ച്എസിന്റെ 75 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമരങ്ങള്‍ കനത്ത തിരിച്ചടിയാകുമെന്നാണ് ആശങ്ക. …
സ്വന്തം ലേഖകൻ: യുകെയില്‍ കോവിഡ് നിരക്കുകൾ കഴിഞ്ഞ രണ്ടാഴ്ചയിൽ ഇരട്ടിയിലധികം വർധിച്ചു. ഇംഗ്ലണ്ടിലും, സ്‌കോട്ട്‌ലൻഡിലും 24 പേരില്‍ ഒരാള്‍ക്ക് വീതമാണ് ഡിസംബര്‍ 13 വരെയുള്ള ആഴ്ചയില്‍ വൈറസ് ബാധിച്ചത്. രണ്ടാഴ്ച മുന്‍പ് 55 പേരില്‍ ഒരാള്‍ക്കെന്ന നിലയിലായിരുന്നു ഇത്. ലണ്ടനില്‍ 16 പേരില്‍ ഒരാള്‍ക്ക് വീതമെന്ന നിലയിലാണ് വൈറസ് വ്യാപനം. യുകെ ഹെല്‍ത്ത് സെക്യൂരിറ്റിയുടെയും നാഷനല്‍ …
സ്വന്തം ലേഖകൻ: സൗദിയില്‍ താമസ, വാണിജ്യ കെട്ടിടങ്ങളുടെ വാടക ഇടപാടുകള്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി മാത്രമാക്കി മാറ്റി. ഇടപാടുകള്‍ സുതാര്യമാക്കുന്നതിനും തട്ടിപ്പുകള്‍ തടയുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഈജാര്‍ വ്യക്തമാക്കി. ജനുവരി മുതല്‍ വാടക പണമിടപാടുകള്‍ ഈജാര്‍ പ്ലാറ്റ്‌ഫോം വഴിയുള്ള ഡിജിറ്റല്‍ ചാനലുകള്‍ വഴി മാത്രമായിരിക്കുമെന്ന് ഈജാര്‍ കേന്ദ്രം അറിയിച്ചു. രാജ്യത്തെ താമസ-വാണിജ്യ കെട്ടിടങ്ങളുടെ വാടക …
സ്വന്തം ലേഖകൻ: മറ്റു രാജ്യത്തെ നമ്പര്‍ പ്ലേറ്റുള്ള കാറുകള്‍ സൗദിയില്‍ ഓടിക്കാന്‍ അനുമതി നല്‍കുന്നത് സംബന്ധിച്ച വിശദീകരണവുമായി സൗദി ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് (മുറൂര്‍). സൗദി ഇതര ലൈസന്‍സ് പ്ലേറ്റുള്ള വാഹനങ്ങള്‍ സൗദിയില്‍ ഓടിക്കാന്‍ ആ വാഹനത്തിന്റെ ലൈസന്‍സ് ലഭിച്ച രാജ്യത്തെ പൗരന്മാര്‍ക്ക് മാത്രമാണ് അവകാശമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിദേശത്ത് ആ രാജ്യത്തെ പൗരന്റെ …
സ്വന്തം ലേഖകൻ: ഗൾഫ് മേഖലയിലേക്കുള്ള ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് കുറക്കാൻ നിരന്തരമായ ശ്രമം കേന്ദ്ര സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന വിദേശകാര്യവുമായി ബന്ധപ്പെട്ട പാലർമെന്റ് സ്ഥിരം സമിതി ശിപാർശയിൽ പ്രതീക്ഷയർപ്പിച്ച് പ്രവാസികൾ. ഗൾഫിലെ ഇന്ത്യൻ എംബസികൾ വ്യോമയാന മന്ത്രാലയവുമായി സഹകരിച്ചു വിമാന കമ്പനികളുമായി സ്ഥിരം ചർച്ച നടത്തണമെന്നാണ് കമ്മിറ്റിയുടെ പ്രധാന ശിപാർശ. വിവിധ രാജ്യങ്ങളുമായി വ്യോമയാനരംഗവുമായി ബന്ധപ്പെട്ടു …
സ്വന്തം ലേഖകൻ: പുതുവർഷത്തിൽ നാട്ടിൽ പോകാൻ ഒരുങ്ങുന്നവരുണ്ടോ, കുറഞ്ഞ നിരക്കിൽ ഇപ്പോൾ ടിക്കറ്റ് എടുക്കാം. എയർഇന്ത്യ എക്സ്പ്രസിൽ ഈ മാസം അവസാനത്തിലും ജനുവരിയിലും കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് കുവൈത്തിൽനിന്നും തിരിച്ചുമുള്ള ടിക്കറ്റ് നിരക്കിൽ കുറവുണ്ട്. ക്രിസ്മസ് ആഘോഷത്തിനായി മിക്കവരും നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തതും കുടുംബങ്ങൾ കൂടുതൽ യാത്ര ചെയ്യാത്തതും ആണു നിരക്കു കുറയാൻ കാരണമെന്നാണ് …