1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രാജ്യത്ത് കോവിഡ് കേസുകൾ ഇരട്ടിയായി വർധിച്ചു; ആകെ രോഗികളിൽ 84 ശതമാനം കേരളത്തിൽ
രാജ്യത്ത് കോവിഡ് കേസുകൾ ഇരട്ടിയായി വർധിച്ചു; ആകെ രോഗികളിൽ 84 ശതമാനം കേരളത്തിൽ
സ്വന്തം ലേഖകൻ: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിദിന കോവിഡ് കേസുകൾ ഇരട്ടിയായി വർധിച്ചു. തൊട്ടു മുമ്പത്തെ ദിവസം രാജ്യത്താകെ 328 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ, കേന്ദ്ര ആരോഗ്യ വകുപ്പിന്റെ പുതിയ റിപ്പോർട്ട് പ്രകാരം ഇന്ന് 752 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാല് പേർ കോവിഡ് ബാധിച്ച് മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ട് പേർ കേരളത്തിലും …
പ്രതിഷേധം ഫലം കണ്ടു; യുകെ യിലേക്ക് ആശ്രിതരെ കൊണ്ടു വരാനുള്ള കുറഞ്ഞ ശമ്പളപരി ധി 29,000 ആക്കി വെട്ടിച്ചുരുക്കി
പ്രതിഷേധം ഫലം കണ്ടു; യുകെ യിലേക്ക് ആശ്രിതരെ കൊണ്ടു വരാനുള്ള കുറഞ്ഞ ശമ്പളപരി ധി 29,000 ആക്കി വെട്ടിച്ചുരുക്കി
സ്വന്തം ലേഖകൻ: കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി, യു കെയില്‍ ജോലി ചെയ്യുന്നവര്‍ ആശ്രിതരെയോ കുടുംബാംഗങ്ങളെയോ കൂടെ കൊണ്ടു വരുന്നതിനുള്ള ചുരുങ്ങിയ ശമ്പളം 18,600 പൗണ്ടില്‍ നിന്നും 38,700 പൗണ്ട് ആക്കുമെന്ന് ഈ മാസം ആദ്യമായിരുന്നു ഹോം സെക്രട്ടറി ജെയിംസ് ക്ലവര്‍ലി പ്രഖ്യാപിച്ചത്. ഈ തീരുമാനം വലിയ വിവാദമായി മാറിയിരുന്നു. ഈ തീരുമാനം അനേകം കുടുംബങ്ങള്‍ക്ക് ഒരുമിച്ച് …
NHS ലെ ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പള വര്‍ദ്ധന വൈകുന്നതില്‍ പ്രതിഷേധിച്ച് നഴ്സസ് യൂണിയനും സമരത്തിലേക്ക്
NHS ലെ ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പള വര്‍ദ്ധന വൈകുന്നതില്‍ പ്രതിഷേധിച്ച് നഴ്സസ് യൂണിയനും സമരത്തിലേക്ക്
സ്വന്തം ലേഖകൻ: ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം തുടരുന്നതിനിടയില്‍, എന്‍ എച്ച് എസ്സിനെ പ്രശ്നത്തിലാക്കികൊണ്ട് നഴ്സസ് യൂണിയനും സമരത്തിലേക്ക് . ശമ്പള വര്‍ദ്ധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, എന്‍ എച്ച് എസ്സ് പേയ് റിവ്യു ബോര്‍ഡ് വൈകിക്കുന്നതിനാലാണിത്. പുതിയതായി നിയമിക്കപ്പെട്ട യു കെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സെക്രട്ടറി, വിക്ടോറിയ ആറ്റ്കിന്‍സ് പേയ് റിവിഷന്‍ ബോര്‍ഡിനുള്ള കത്ത് …
പ്രാഗിലെ സർവകലാശാല വെടിവയ്പിൽ മരണം 15 ആയി; വെടി ഉതിർത്ത വിദ്യാർഥി കൊല്ലപ്പെട്ടു
പ്രാഗിലെ സർവകലാശാല വെടിവയ്പിൽ മരണം 15 ആയി; വെടി ഉതിർത്ത വിദ്യാർഥി കൊല്ലപ്പെട്ടു
സ്വന്തം ലേഖകൻ: ചെ​ക്ക് റി​പ്പ​ബ്ളി​ക്കി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ പ്രാ​ഗി​ലെ ചാ​ൾ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 24 പേർക്കു പ​രി​ക്കേ​റ്റ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​ന്പ​തു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. അ​ക്ര​മി​യെ പോ​ലീ​സ് വ​ധി​ച്ചു. അ​ര​ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഹ്യു​മാ​നി​റ്റീ​സ് മ​ന്ദി​ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി യൂ​ണി​വേ​ഴ്സി​റ്റി​ക്കു സ​മീ​പ​മു​ള്ള തെ​രു​വു​ക​ളും ച​ത്വ​ര​ങ്ങ​ളും അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിക്കാന്‍ …
h-1B വീസ പുതുക്കാൻ പൈലറ്റ് പ്രോഗ്രാമുമായി യുഎസ്; ഇന്ത്യ ക്കാർക്കും കാനഡക്കാർക്കും സുവർണാവസരം
h-1B വീസ പുതുക്കാൻ പൈലറ്റ് പ്രോഗ്രാമുമായി യുഎസ്; ഇന്ത്യ ക്കാർക്കും കാനഡക്കാർക്കും സുവർണാവസരം
സ്വന്തം ലേഖകൻ: എച്ച്-1ബി നോൺ ഇമിഗ്രന്‍റ് വീസകൾ പുതുക്കുന്നതിനുള്ള പൈലറ്റ് പ്രോഗ്രാമിന്‍റെ യോഗ്യതയും അപേക്ഷാ വിശദാംശങ്ങളും യുഎസ് അധികൃതർ പുറത്ത് വിട്ടു. 2024 ജനുവരി പദ്ധതി ആരംഭിക്കുന്നു. യോഗ്യതാ വിശദാംശങ്ങൾ അനുസരിച്ച് പൈലറ്റ് പ്രോഗ്രാമിൽ ഇന്ത്യക്കാർക്കും കാനഡക്കാർക്കും മാത്രമേ പങ്കെടുക്കാൻ സാധിക്കൂ. 2024 ജനുവരി 29 മുതൽ ഏപ്രിൽ 1 വരെ എച്ച്-1ബി പൈലറ്റ് പ്രോഗ്രാമിനുള്ള …
വാഷിങ്ടണിൽ ഇന്ത്യൻ വംശജരെ ലക്ഷ്യമിട്ട് പകൽ മോഷണം വ്യാപകം; ജാഗ്രതാ മുന്നറിയിപ്പ്
വാഷിങ്ടണിൽ ഇന്ത്യൻ വംശജരെ ലക്ഷ്യമിട്ട് പകൽ മോഷണം വ്യാപകം; ജാഗ്രതാ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: വാഷിങ്ടണിലെ ബോഥലിൽ ഇന്ത്യൻ വംശജരെ ലക്ഷ്യമിട്ട് പകൽമോഷണങ്ങൾ വർധിക്കുന്നു. മോഷണം വ്യാപകമായതിനാൽ ഈ പ്രദേശത്ത് താമസിക്കുന്ന ഇന്ത്യൻ വംശജർക്ക് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 180ാം സ്ട്രീറ്റ് സൗത്ത് ഈസ്റ്റിനും 228ാം സ്ട്രീറ്റ് തെക്കുകിഴക്കിനും ഇടയിൽ 35ാം അവന്യൂ തെക്കുകിഴക്കായി സ്നോഹോമിഷ് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന നഗരത്തിലാണ് മോഷണം നടന്നത്. മോഷ്ടാക്കളെന്ന് സംശയിക്കുന്ന മൂന്ന് …
പുതുവത്സര ദിനത്തിൽ യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി
പുതുവത്സര ദിനത്തിൽ യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി
സ്വന്തം ലേഖകൻ: 2024 ജനുവരി 1 പുതുവത്സര ദിനത്തിൽ യുഎഇയിലെ എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി ദിനമായിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. സർക്കാർ, സ്വകാര്യ മേഖലകൾക്കുള്ള അംഗീകൃത ഔദ്യോഗിക അവധികൾ സംബന്ധിച്ച യുഎഇ മന്ത്രിസഭ തീരുമാനപ്രകാരമാണ് അവധി. വാരാന്ത്യ അവധിക്ക് പിന്നാലെയാണ് …
ദിര്‍ഹം-രൂപ ഇടപാടുകള്‍ എളുപ്പ മാക്കിയതിലൂടെ ഇന്ത്യയ്ക്ക് വന്‍ നേട്ടം; പ്രവാസികൾ പണം അയക്കുന്നത് വൻ വർധന
ദിര്‍ഹം-രൂപ ഇടപാടുകള്‍ എളുപ്പ മാക്കിയതിലൂടെ ഇന്ത്യയ്ക്ക് വന്‍ നേട്ടം; പ്രവാസികൾ പണം അയക്കുന്നത് വൻ വർധന
സ്വന്തം ലേഖകൻ: ഇന്ത്യയും യുഎഇയും കഴിഞ്ഞ ഫെബ്രുവരിയില്‍ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറിലൂടെ ഇന്ത്യയിലേക്ക് കൂടുതല്‍ വിദേശ പണം ഒഴുകിയെത്തി. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 1400 കോടി ഡോളറിന്റെ വര്‍ധനവ് ഈ വര്‍ഷം ഉണ്ടായതായി ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോളറിന് പകരം രൂപയിലും ദിര്‍ഹത്തിലും ഉഭയകക്ഷി വ്യാപാരം അനുവദിക്കുന്നതാണ് കരാര്‍. ഡോളറിന്റെ അപ്രമാദിത്തം കുറയ്ക്കാനും …
യൂറോപ്യന്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടി എട്ട് വയസുകാരിയായ ഇന്ത്യന്‍ പെൺകുട്ടി; ചരിത്രനേട്ടം
യൂറോപ്യന്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടി എട്ട് വയസുകാരിയായ ഇന്ത്യന്‍ പെൺകുട്ടി; ചരിത്രനേട്ടം
സ്വന്തം ലേഖകൻ: ചതുരംഗ പലകയില്‍ പ്രഗ്നാനന്ദ വിതച്ച കൊടുങ്കാറ്റ് അടങ്ങുന്നതിന് മുന്‍പേ ഇതാ മറ്റൊരു ഇന്ത്യന്‍ പ്രതിഭ യൂറോപ്യന്‍ ചെസ് ലോകത്തെ വിറപ്പിച്ചു കൊണ്ട് രംഗപ്രവേശം ചെയ്തിരിക്കുന്നു. യൂറോപ്യന്‍ ബ്ലിറ്റ്‌സ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും മികച്ച വനിതാ ചെസ് താരമായി തിരഞ്ഞെടുക്കപ്പെട്ടത് വടക്ക് പടിഞ്ഞാറന്‍ ലണ്ടനിലെ ഹാരോയില്‍ താമസിക്കുന്ന എട്ട് വയസ്സുകാരിയായ ബോധന ശിവാനന്ദനെ. പരിചയസമ്പന്നരായെ …
ലണ്ടനിൽ കാണാതായ ഇന്ത്യൻ വിദ്യാർഥി കായലിൽ മരിച്ച നിലയിൽ; ഒരു മാസത്തിനിടെ സമാനരീതിയിൽ രണ്ടാം മരണം
ലണ്ടനിൽ കാണാതായ ഇന്ത്യൻ വിദ്യാർഥി കായലിൽ മരിച്ച നിലയിൽ; ഒരു മാസത്തിനിടെ സമാനരീതിയിൽ രണ്ടാം മരണം
സ്വന്തം ലേഖകൻ: യു.കെയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. ലണ്ടനിലെ വിദ്യാർഥി ​ഗുരാഷ്മാൻ സിങ് ഭാട്ടിയയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഈസ്റ്റ് ലണ്ടനിലെ കാനറി വാർഫ് പ്രദേശത്തെ കായലിൽ നിന്നാണ് പൊലീസ് മൃതദേഹം കണ്ടെടുത്തത്. സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയ 23കാരനായ ഭാട്ടിയയെ ഡിസംബർ 14 രാത്രി മുതലാണ് കാണാതായത്. വിദ്യാർഥിക്കായി ഉദ്യോഗസ്ഥർ വിപുലമായ …