1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒരു മിനിറ്റിനുള്ളില്‍ വീസ! ഏകീകൃത വീസ പ്ലാറ്റ്ഫോമായ ‘സൗദി വീസ’ ആരംഭിച്ച് സൗദി
ഒരു മിനിറ്റിനുള്ളില്‍ വീസ! ഏകീകൃത വീസ പ്ലാറ്റ്ഫോമായ ‘സൗദി വീസ’ ആരംഭിച്ച് സൗദി
സ്വന്തം ലേഖകൻ: കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സൗദിയിൽ വീസ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് ഏകീകൃത വീസ പ്ലാറ്റ്ഫോമായ ‘സൗദി വീസ’ ആരംഭിച്ചു. ഡിജിറ്റൽ വീസകൾ ഇനി 60 സെക്കൻന്റിനുള്ളിൽ അപേക്ഷിക്കാം. റിയാദിൽ ചൊവ്വാഴ്ച നടന്ന ഡിജിറ്റൽ ഗവൺമെന്റ് ഫോറത്തെ (ഡിജിഎഫ്) അഭിസംബോധന ചെയ്തുകൊണ്ട് വിദേശകാര്യ മന്ത്രാലയത്തിലെ എക്‌സിക്യൂട്ടീവ് അഫയേഴ്‌സ് അസിസ്റ്റന്റ് മന്ത്രി അബ്ദുൽഹാദി അൽമൻസൂരിയാണ് …
മസ്കത്ത്- അബുദാബി ബസ് സർവീസ് സൂപ്പർ ഹിറ്റ്! രണ്ട് മാസത്തിനുള്ളിൽ യാത്ര ചെയ്തത് 7000 പേർ
മസ്കത്ത്- അബുദാബി ബസ് സർവീസ് സൂപ്പർ ഹിറ്റ്! രണ്ട് മാസത്തിനുള്ളിൽ യാത്ര ചെയ്തത് 7000 പേർ
സ്വന്തം ലേഖകൻ: ഒമാന്റെ ദേശീയ ഗതാ​ഗത കമ്പനിയായ മുവാസലാത്തിന്റെ മസ്കത്ത്- അബുദാബി ബസ് സർവീസിന് പ്രിയമേറുന്നു. രണ്ട് മാസത്തിനുള്ളിൽ 7000 പേരാണ് മസ്കത്ത്- അബുദാബി റൂട്ടിൽ ബസ് യാത്ര നടത്തിയത്. മസ്കത്ത്- അബുദാബി ബസ് സർവീസ് പുനഃരാംഭിച്ച ഒക്ടോബർ ഒന്ന് മുതൽ നവംബർ 30 വരെയുള്ള കണക്കാണിതെന്ന് അധികൃതർ അറിയിച്ചു. ഇതിൽ 5000 ആളുകൾ നവംബറിലാണ് …
യുകെയിൽ 2022ൽ പിടിയിലായ വരിൽ 80%ത്തോളം അനധികൃ ത കുടിയേറ്റക്കാരെ വെറുതെ വിട്ടതായി കണക്കുകൾ
യുകെയിൽ 2022ൽ പിടിയിലായ വരിൽ 80%ത്തോളം അനധികൃ ത കുടിയേറ്റക്കാരെ വെറുതെ വിട്ടതായി കണക്കുകൾ
സ്വന്തം ലേഖകൻ: 2022 ലെ കുടിയേറ്റ തടങ്കല്‍ കേന്ദ്രങ്ങളില്‍ തടവിലാക്കപ്പെട്ട 80% ആളുകളെയും നാടുകടത്തുന്നതിന് പകരം ജയില്‍ മോചിതരാക്കി ബ്രിട്ടനിൽ തന്നെ വിട്ടയച്ചതായി റിപ്പോര്‍ട്ട്. അനധികൃത കുടിയേറ്റത്തിലൂടെ പിടിക്കപ്പെട്ട് ബ്രിട്ടനിൽ നിന്ന് നാടുകടത്തുന്നതിന് ആളുകളെ തടവില്‍ പാര്‍പ്പിക്കുക എന്നതാണ് കുടിയേറ്റ തടങ്കലിന്‍റെ ഉദ്ദേശ്യം. എന്നാൽ ഇന്‍ഡിപെന്‍ഡന്‍റ് മോണിറ്ററിങ് ബോര്‍ഡിന്‍റെ (ഐഎംബി) വാര്‍ഷിക റിപ്പോര്‍ട്ടില്‍ ബഹുഭൂരിപക്ഷത്തെയും അവരവരുടെ …
അനധികൃതമായി ടെക്‌സസിൽ എത്തുന്നവരെ ഇനി ഏതു പോലീസുകാരനും അറസ്റ്റ് ചെയ്യാം; ബില്ലിൽ ഗവർണർ ഒപ്പിട്ടു
അനധികൃതമായി ടെക്‌സസിൽ എത്തുന്നവരെ ഇനി ഏതു പോലീസുകാരനും അറസ്റ്റ് ചെയ്യാം; ബില്ലിൽ ഗവർണർ ഒപ്പിട്ടു
സ്വന്തം ലേഖകൻ: അനധികൃതമായി ടെക്‌സസിൽ കടന്നതായി കരുതുന്ന കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാൻ സംസ്ഥാനത്തെ എല്ലാ പൊലീസുകാർക്കും അധികാരം നൽകുന്ന ബില്ലിൽ ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് തിങ്കളാഴ്ച ഒപ്പുവച്ചു. അതിർത്തി സുരക്ഷയ്ക്ക് വേണ്ടി 1 ബില്യൻ ഡോളറിലധികം നീക്കിവയ്ക്കുന്ന ബില്ലിലും ആബട്ട് ഒപ്പുവച്ചു. റിപ്പബ്ലിക്കൻ ആധിപത്യമുള്ള ടെക്‌സസ് നിയമനിർമ്മാണസഭയിൽ ഡെമോക്രാറ്റികളുടെ എതിർമറികടന്നാണ് ബിൽ പാസാക്കിയത്. യുഎസ് …
കണ്ണുതുറക്കാത്ത യുകെ സർ ക്കാരിന് ക്രിസ്മസ് സമ്മാന മായി ജൂനിയര്‍ ഡോക്ടര്‍മാ രുടെ പണിമുടക്ക് നാളെ മുതല്‍
കണ്ണുതുറക്കാത്ത യുകെ സർ ക്കാരിന് ക്രിസ്മസ് സമ്മാന മായി ജൂനിയര്‍ ഡോക്ടര്‍മാ രുടെ പണിമുടക്ക് നാളെ മുതല്‍
സ്വന്തം ലേഖകൻ: ക്രിസ്മസ് – പുതുവത്സര സീസണില്‍ ‘ആരോഗ്യ അടിയന്തരാവസ്ഥ’യുമായി ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് നാളെ തുടങ്ങും. അടുത്ത മൂന്നാഴ്ചകളില്‍ എന്‍എച്ച്എസ് ആശുപത്രികള്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിക്കുക നാല് ദിവസം മാത്രമായിരിക്കും. വീക്കെന്‍ഡുകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ഡിസംബര്‍ 27, 28, 29 തീയതികളിലും, ജനുവരി 2-നും മാത്രമാണ് സമരങ്ങളും, ഹോളിഡേയും ബാധിക്കാതെ ജനങ്ങള്‍ക്ക് ആശ്രയിക്കാവുന്ന നിലയില്‍ …
വിദേശ നഴ്സുമാരും കെയറർ മാരും നേരിടുന്ന ചൂഷണം തുറന്നുകാട്ടി മലയാളി ജേണലി സ്റ്റിൻ്റെ ബിബിസി പരമ്പര
വിദേശ നഴ്സുമാരും കെയറർ മാരും നേരിടുന്ന ചൂഷണം തുറന്നുകാട്ടി മലയാളി ജേണലി സ്റ്റിൻ്റെ ബിബിസി പരമ്പര
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ കെയർ ഹോമുകളിലേക്ക് ജോലിക്കായി എത്തിയ വിദേശ നഴ്സുമാരെയും കെയറർമാരെയും കുരുക്കിലാക്കി ചൂഷണം ചെയ്യുന്നത് തുറന്നുകാട്ടി ബി.ബി.സിയുടെ അന്വേഷണ റിപ്പോർട്ട്. നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ചില നഴ്സിങ് ഹോമുകൾ കേന്ദ്രീകരിച്ചു ബി.ബി.സി തയാറാക്കിയ വിശദമായ അന്വേഷണ റിപ്പോർട്ടിൽ, ഹോമുകളിൽ അന്തേവാസികൾ നേരിടുന്ന ദയനീയവും പരിതാപകരവുമായ പരിചരണ സാഹചര്യങ്ങളും തുറന്നുകാട്ടുന്നു. ബാലകൃഷ്ണൻ ബാലഗോപാൽ എന്ന …
യുഎഇയിൽ സ്വകാര്യ സ്കൂൾ അധ്യാപകർക്ക് ട്യൂഷൻ എടുക്കാം; പ്രൈവറ്റ് ടീച്ചര്‍ വര്‍ക്ക് പെര്‍മിറ്റ് നിർബന്ധം
യുഎഇയിൽ സ്വകാര്യ സ്കൂൾ അധ്യാപകർക്ക് ട്യൂഷൻ എടുക്കാം; പ്രൈവറ്റ് ടീച്ചര്‍ വര്‍ക്ക് പെര്‍മിറ്റ് നിർബന്ധം
സ്വന്തം ലേഖകൻ: യുഎഇയില്‍ അധ്യാപകര്‍ക്ക് വീട്ടില്‍ സ്വകാര്യ ട്യൂഷന്‍ നല്‍കുന്നതിന് പുതിയ വര്‍ക്ക് പെര്‍മിറ്റ് പ്രഖ്യാപിച്ചു. നിയമവിരുദ്ധമായ സ്വകാര്യ ട്യൂഷനെ ചെറുക്കാനാണ് ‘പ്രൈവറ്റ് ടീച്ചര്‍ വര്‍ക്ക് പെര്‍മിറ്റ്’ അവതരിപ്പിച്ചത്. സ്‌കൂള്‍ സമയത്തിന് പുറത്ത് വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ നല്‍കാന്‍ അധ്യാപകരെ ഇത് അനുവദിക്കുന്നു. ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് പുതിയ പെര്‍മിറ്റ് …
സൗദിയിൽ പ്രവാസികൾ സ്വദേശി സ്ത്രീകളുടെ പേരില്‍ ബിനാമി സ്ഥാപനങ്ങള്‍ നടത്തുന്നത് കൂടുന്നു
സൗദിയിൽ പ്രവാസികൾ സ്വദേശി സ്ത്രീകളുടെ പേരില്‍ ബിനാമി സ്ഥാപനങ്ങള്‍ നടത്തുന്നത് കൂടുന്നു
സ്വന്തം ലേഖകൻ: വിദേശികള്‍ക്ക് സ്ഥാപനങ്ങള്‍ നടത്താന്‍ കര്‍ക്കശ വ്യവസ്ഥകളുള്ളതിനാല്‍ സൗദിയിലെ സ്ത്രീകളുടെ പേരില്‍ ബിനാമി ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് സമ്പാദിക്കുന്നത് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്ത് ബിനാമി പരിശോധനകള്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ അല്‍ റിയാദ് ദിനപത്രമാണ് ഇതുസംബന്ധിച്ച വിശദ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. രാജ്യത്ത് നാലു ലക്ഷം വ്യാപാര ലൈസന്‍സുകളാണ് വനിതകളുടെ പേരില്‍ നിലവിലുള്ളത്. ഈ വര്‍ഷം സൗദി …
ഖത്തറിൽ തണുപ്പിന് പിന്നാലെ പകർച്ച പനിയും എത്തുന്നു; വാക്‌സിൻ എടുക്കണമെന്ന് ആവർത്തിച്ച് എച്ച്.എം.സി
ഖത്തറിൽ തണുപ്പിന് പിന്നാലെ പകർച്ച പനിയും എത്തുന്നു; വാക്‌സിൻ എടുക്കണമെന്ന് ആവർത്തിച്ച് എച്ച്.എം.സി
സ്വന്തം ലേഖകൻ: തണുപ്പ് ശക്തമായതിനുപിന്നാലെ, സജീവമായ പനിയിൽ നിന്നും സംരക്ഷണം നേടുന്നതിന് പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാൻ പൊതുജനങ്ങളോട് അഭ്യർഥിച്ച് ആരോഗ്യ മന്ത്രാലയം. കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായി പനിയുടെ സങ്കീർണതകൾ കുറക്കുന്നതിനും അപകട സാധ്യതകൾ ഒഴിവാക്കുന്നതിനും ഫ്ലൂ വാക്‌സിൻ സ്വീകരിക്കണമെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിൽ മന്ത്രാലയം ആവർത്തിച്ച് ആവശ്യപ്പെട്ടു. ഇൻഫ്ലുവൻസ വൈറസ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാവുകയും രോഗം …
അനധികൃത കുടിയേറ്റം: യുകെ ശ്വാസംമുട്ടലിൻ്റെ വക്കിലെന്ന് സുനാക്; കടുത്ത നടപടികളിൽ നിന്ന് പിന്നോട്ടില്ല
അനധികൃത കുടിയേറ്റം: യുകെ ശ്വാസംമുട്ടലിൻ്റെ വക്കിലെന്ന് സുനാക്; കടുത്ത നടപടികളിൽ നിന്ന് പിന്നോട്ടില്ല
സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റം ബ്രിട്ടനെ ശ്വാസംമുട്ടിക്കുന്ന തരത്തിലേക്ക് നീങ്ങുന്നതായി പ്രധാനമന്ത്രി ഋഷി സുനകിന്റെ മുന്നറിയിപ്പ്. ഇറ്റലി സന്ദർശിക്കവേ റോമിൽ നടന്ന സമ്മേളനത്തിലാണ് ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. അനധികൃത കുടിയേറ്റം നിയന്ത്രിക്കാതിരുന്നാല്‍ രാജ്യത്തെ ജനാധിപത്യം തകര്‍ക്കപ്പെടുമെന്നും ഏറ്റവും ശക്തമായ വാക്കുകളില്‍ സുനക് ഓര്‍മ്മിപ്പിച്ചു. അനധികൃത കുടിയേറ്റം നിയന്ത്രിച്ച് നിര്‍ത്താന്‍ ‘താച്ചര്‍’ നിലപാടിലുള്ള നീക്കങ്ങള്‍ ആവശ്യമായി വരുമെന്നും …