സ്വന്തം ലേഖകൻ: ബ്രിട്ടനിലേക്കുള്ള കുടിയേറ്റ നിയന്ത്രണം മൂലം ലണ്ടനെ കാത്തിരിക്കുന്നത് ജീവനക്കാരുടെ ക്ഷാമം ഉൾപ്പടെയുള്ള വൻ പ്രതിസന്ധികളെന്ന് മേയർ സാദിഖ് ഖാൻ മുന്നറിയിപ്പ് നൽകി. നിയമപരമായ കുടിയേറ്റം വെട്ടിക്കുറയ്ക്കല്‍ തലസ്ഥാന നഗരത്തില്‍ വിവിധ മേഖലയിൽ ജീവനക്കാരെ ലഭിക്കുന്നതിന് തടസ്സമുണ്ടാക്കും. ആരോഗ്യ മേഖലയില്‍ മാത്രമുള്ള ഒഴിവുകൾ കോവിഡ് മഹാമാരിക്ക് മുന്‍പുള്ളതിനേക്കാള്‍ ഉയര്‍ന്ന നിലയിലാണ്. കുടിയേറ്റ നിയന്ത്രണം ലണ്ടനിൽ …
സ്വന്തം ലേഖകൻ: എല്ലാ രാജ്യക്കാർക്കും കെനിയ സന്ദർശിക്കുന്നത് ജനുവരി മുതൽ വീസ ആവശ്യമില്ലെന്ന് പ്രസിഡന്റ് വില്യം റൂട്ടോ പറഞ്ഞു. എല്ലാ സന്ദർശകരും വീസയ്ക്ക് അപേക്ഷിക്കുന്നതിന് പകരം ഇലക്ട്രോണിക് യാത്രാ അംഗീകാരം മുൻകൂട്ടി ലഭിക്കുമെന്ന് ഉറപ്പാക്കാൻ സർക്കാർ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് റുട്ടോ പറഞ്ഞു. ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് തലസ്ഥാനമായ നെയ്‌റോബിയിൽ …
സ്വന്തം ലേഖകൻ: ഇന്ത്യൻ സർക്കാർ സവാള കയറ്റുമതിക്ക് താൽകാലിക നിയന്ത്രണം ഏർപ്പെടുത്തിയതോടെ യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സവാള വില കുതിച്ചുയരുന്നു. ഏതാണ്ട് ആറു മടങ്ങോളമാണ് വിലവർധന. ഇന്ത്യയിലെ ചെറുകിട വിപണികളിൽ വിലവർധന പിടിച്ചുനിർത്താനായി അടുത്ത മാർച്ച് വരെയാണ് കേന്ദ്ര സർക്കാർ സവാളക്ക് കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാർ തീരുമാനം സവാള കയറ്റുമതിയെയും കാര്യമായി ബാധിച്ചു. …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നും സൗദിയിൽ നിന്നുള്ള പൗരൻമാർക്ക് ഇനി മുതൽ ഇറാനിൽ പോകാൻ വീസ വേണ്ട. ഇതോടെ 33 രാജ്യങ്ങൾക്കാണ് ഇറാനിൽ വീസയില്ലാതെ ഇറങ്ങാൻ സാധിക്കുക. സൗദി അറേബ്യ, ഇന്ത്യ, റഷ്യ, യുഎഇ, ബഹ്‌റൈൻ, ഖത്തർ, കുവൈത്ത്, ലബനോൻ തുടങ്ങിയ അറബ് രാജ്യങ്ങൾ ആണ് ഇതിൽ വരുന്നത്. ഇറാനിയൻ പൈതൃക, ടൂറിസം മന്ത്രി ഇസ്സത്തുല്ലാഹ് …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) കീഴിലുള്ള ഇന്ത്യന്‍ സ്‌കൂളുകളില്‍ 10, 12 ക്ലാസുകളിലെ പരീക്ഷ 2024 ഫെബ്രുവരി 15ന് ആരംഭിക്കും. പരീക്ഷകള്‍ 55 ദിവസം നീണ്ടുനില്‍ക്കുകയും 2024 ഏപ്രില്‍ 10ന് അവസാനിക്കുകയും ചെയ്യും. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനാണ് വളരെ നേരത്തേ തന്നെ തീയതികള്‍ പ്രഖ്യാപിക്കുന്നത്. ഒമാനിലെ ഇന്ത്യന്‍-പാഠ്യപദ്ധതി വിദ്യാര്‍ഥികള്‍ക്ക് …
സ്വന്തം ലേഖകൻ: സോഷ്യല്‍ മീഡിയയില്‍ വൈറലായ വാഹനാഭ്യാസ വീഡിയോയിലെ മോട്ടോര്‍ സൈക്കിള്‍ ഖത്തര്‍ പോലീസ് പിടിച്ചെടുത്തു. നിയമലംഘനത്തിന് ഉപയോഗിച്ച സൂപ്പര്‍ ബൈക്ക് ഇരുമ്പ് നുറുക്കുന്ന യന്ത്രത്തിലിട്ട് പൊടിയാക്കി കത്തിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ഈ വീഡിയോയും ഇപ്പോള്‍ വൈറലായി. തന്റെയും മറ്റുള്ളവരുടെയും ജീവന്‍ അപകടത്തിലാക്കുംവിധം പൊതുറോഡില്‍ അഭ്യാസ പ്രകടനം നടത്തിയതിനെ …
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ റിയൽ എസ്റ്റേറ്റ് മേഖലയെക്കുറിച്ചുള്ള കൃത്യമായ ഡേറ്റകളും സ്ഥിതി വിവരക്കണക്കുകളും പ്രദാനം ചെയ്യുന്ന പോർട്ടലിന് തുടക്കമായി. അൽബിദ പാർക്കിലെ ദോഹ എക്‌സ്‌പോ വേദിയിൽ നടന്ന ചടങ്ങിൽ നഗരസഭ മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുല്ലസീസ് ബിൻ തുർക്കി അൽ സുബൈയാണ് മന്ത്രാലയത്തിന്റെ പുതിയ റിയൽ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോം തുടങ്ങിയത്. ആദ്യ ഘട്ടമെന്ന നിലയിൽ …
സ്വന്തം ലേഖകൻ: വീസ ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ ഇപ്പോള്‍ ബ്രിട്ടനില്‍ താമസിക്കുന്ന നിരവധി വിദേശികളുടെ നെഞ്ചില്‍ തീ വാരിയിട്ടിരുന്നു. ബ്രിട്ടനില്‍ താമസിക്കുന്നവര്‍ക്ക് പങ്കാളികളേയും കുടുംബത്തെയും ബ്രിട്ടനിലേക്ക് കൊണ്ടു വരുന്നതിനുള്ള മിനിമം വേതനം 38,700 പൗണ്ട് ആക്കി ഉയര്‍ത്തിയതായിരുന്നു ഏറെ ആശങ്കകള്‍ക്ക് വഴി തെളിച്ചത്.. ഈ നിയമം, ഇപ്പോള്‍ ബ്രിട്ടനിലുള്ള വിദേശികള്‍ക്കും ബാധകമാകും എന്ന സര്‍ക്കാരിന്റെ ആദ്യ …
സ്വന്തം ലേഖകൻ: അപ്രതീക്ഷിതമായ ഒക്ടോബര്‍ മാസത്തില്‍ ബ്രിട്ടീഷ് സാമ്പത്തിക മേഖലയില്‍ 0.3 ശതമാനത്തിന്റെ വളര്‍ച്ചക്കുറവ് ഉണ്ടായത്. സാധാരണക്കാരും വ്യാപാരി-വ്യവസായികളുമൊക്കെ കുതിച്ചുയരുന്ന ജീവിത ചെലവുകളുടെ പശ്ചാത്തലത്തില്‍ കടുത്ത പ്രതിസന്ധി നേരിടുന്നതിനിടയിലാണിത്. ഇതോടെ ബ്രിട്ടന്‍ ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്താനുള്ള സാധ്യതകള്‍ വര്‍ദ്ധിക്കുകയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. സെപ്റ്റംബറിൽ 0.2 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തിയതിന് ശേഷം ഒക്ടോബറി ജി …
സ്വന്തം ലേഖകൻ: യുഎഇയിലെ വാഹന ഉടമകൾക്ക് ആശ്വാസ വാർത്ത. പുതുവർഷത്തിൽ വാഹന ഇൻഷുറൻസ് പ്രീമിയത്തിൽ കാര്യമായ കുറവു വന്നേക്കും. ഈ വർഷം ഇൻഷുറൻസ് പ്രീമിയത്തിൽ 10-15 ശതമാനം വർധന ഉണ്ടായ സാഹചര്യത്തിൽ 2024ൽ നേരിയ വർധന മാത്രമേ ഉണ്ടാകുകയുള്ളൂവെന്നാണ് മേഖലയിലുള്ളവർ വിലയിരുത്തിയത്. ഡീലർമാർ നൽകിയ ഒരു വർഷത്തെ സൗജന്യ ഇൻഷുറൻസ് കാലാവധി കഴിഞ്ഞ പുതിയ കാർ …