സ്വന്തം ലേഖകൻ: ഉപരി പഠനത്തിനായി ഇന്ത്യയില്‍ നിന്നും ലണ്ടനിലെത്തിയ യുവാവിനെ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുകെയിലെ ഷെഫീല്‍ഡ് ഹാലം സര്‍വകലാശാലയില്‍ ബിരുദ പഠനത്തിനായി എത്തിയ മിത്കുമാര്‍ പട്ടേല്‍(23) ആണ് തേംസ് നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിനെ കാണാതായിതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മെട്രോപൊളിറ്റന്‍ പൊലീസ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം 17 മുതല്‍ …
സ്വന്തം ലേഖകൻ: ചൈനയില്‍ സമീപകാലത്തായി പടരുന്ന ദുരൂഹമായ ന്യൂമോണിയ ബാധ അധികം വൈകാതെ ബ്രിട്ടനിലേക്കുമെത്തുമെന്ന ആശങ്കയില്‍ ആരോഗ്യ വിദഗ്ധര്‍. കുട്ടികളില്‍ അസാധാരണമാം വിധം രോഗ വ്യാപനമുണ്ടാകുന്നതില്‍ ആശങ്കരേഖപ്പെടുത്തി ബെയ്ജിംഗ് അധികൃതര്‍ കഴിഞ്ഞയാഴ്ച്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതിയ വൈറസിന്റെ ആക്രമണമല്ലെന്നും, ശൈത്യകാലത്ത് ശ്വാസകോശ രോഗങ്ങളുടെ ശക്തി വര്‍ദ്ധിക്കുന്നതാണെന്നും അവര്‍ പറയുന്നു. മൈകോപ്ലാസ്മ ന്യുമോണിയേ എന്ന ബാക്ടീരിയയാണ് ഇതിന്റെ …
സ്വന്തം ലേഖകൻ: വെടിനിർത്തൽ നീട്ടാനുള്ള ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ ഗാസയിൽ ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചു. തെക്കൻ ഗാസയിലെ ഖാൻ യൂനിസ്, റഫാ എന്നീ നഗരങ്ങളിലെ 8 പാർപ്പിടകേന്ദ്രങ്ങളിൽ ഇന്നലെ രാവിലെ ഇസ്രയേൽ നടത്തിയ കനത്ത ബോംബാക്രമണങ്ങളിൽ 178 പലസ്തീൻകാർ കൊല്ലപ്പെട്ടു. 589 പേർക്കു പരുക്കേറ്റു. വടക്കൻ ഗാസയിൽനിന്നു വീടുവിട്ടോടിയ ആയിരങ്ങൾ അഭയം തേടിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് …
സ്വന്തം ലേഖകൻ: യുഎഇ ഭരണകൂടം പ്രഖ്യാപിച്ച തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 6.7 മില്ല്യണിലധികം ആളുകള്‍ അംഗങ്ങളായി. മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയമാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്. ജോലി നഷ്ടപ്പെടുന്നവർക്ക് അടിസ്ഥാന ശമ്പളത്തിന്റെ അറുപത് ശതമാനം തുക മൂന്ന് മാസത്തേക്ക് നല്‍കുന്നതാണ് പദ്ധതി. കഴിഞ്ഞ മാസം ഒന്നാം തീയതി വരെയായിരുന്നു തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് …
സ്വന്തം ലേഖകൻ: കാലാവസ്ഥ വ്യതിയാനം മൂലം ലോകത്തുണ്ടാകുന്ന കെടുതികൾ പരിഹരിക്കാൻ 3000 കോടി ഡോളർ കാലാവസ്ഥ ഫണ്ട് പ്രഖ്യാപിച്ച് യുഎഇ. കാലാവസ്ഥ ദുരന്തങ്ങളെ ചെറുക്കുന്നതിനു തടസ്സമായുള്ള സാമ്പത്തിക പ്രതിസന്ധി ഈ പണം ഉപയോഗിച്ചു മറികടക്കും. 2030 ആകുമ്പോഴേക്കും 25000 കോടി ഡോളർ കാലാവസ്ഥ ഫണ്ടായി സ്വരൂപിക്കുമെന്നും യുഎഇ പ്രഖ്യാപിച്ചു. ക്രിയാത്മക പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾക്കു തടസ്സം, …
സ്വന്തം ലേഖകൻ: ഭൂമിയെ സംരക്ഷിക്കാൻ കാലാവസ്ഥ വ്യതിയാനത്തിനെതിരെ അടിയന്തര നടപടിക്ക് ആഹ്വാനം ചെയ്ത് ആഗോള കാലാവസ്ഥ ഉച്ചകോടി(കോപ് 28) വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക നേതാക്കൾ ഒഴുകിയെത്തിയ സമ്മേളനത്തിന്റെ രണ്ടാം ദിനത്തിലാണ് മോദി സദസ്സിനെ അഭിമുഖീകരിച്ച് സംസാരിച്ചത്. മനുഷ്യകുലത്തിലെ ഒരു ചെറിയ വിഭാഗം പ്രകൃതിയെ വിവേചനരഹിതമായി ചൂഷണം ചെയ്തു. എന്നാൽ, മുഴുവൻ മനുഷ്യരാശിയും അതിന്റെ …
സ്വന്തം ലേഖകൻ: ഈവർഷം ഡിസംബർ തുടക്കത്തിലേ യുകെയിൽ മഞ്ഞും അതിശൈത്യവും പിടിമുറുക്കുകയാണ്. ഇന്നുമുതൽ യുകെയിലെ ദിനരാത്രങ്ങൾ അതിശൈത്യത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷകരായ മെറ്റ് ഓഫീസിന്റെ പ്രവചനം. അതിനിടെ ഇംഗ്ലണ്ടിൽ മഞ്ഞുകാല വോമിറ്റിംഗ് ഫ്ലൂവിനു കാരണമായ നൊറോവൈറസ് അതിവേഗം പടരുന്നതായി റിപ്പോർട്ടു ചെയ്യുന്നു. കുറഞ്ഞ അളവിൽ കോവിഡും കുട്ടികളുടെ ശ്വാസകോശ രോഗങ്ങളും പരക്കുന്നു. ഇന്നുരാത്രി ഇംഗ്ലണ്ടിൽ പലയിടത്തും …
സ്വന്തം ലേഖകൻ: രക്തസാക്ഷികളായ തമിഴ് പുലികളെ ശ്രീലങ്കന്‍ തമിഴര്‍ അനുസ്മരിക്കുന്ന മാവീരര്‍ നാളിലാണ് ആ വീഡിയോ പുറത്തുവന്നത്. ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴത്തിന്റെ (എല്‍.ടി.ടി.ഇ.) സ്ഥാപകനും തലവനുമായിരുന്ന വേലുപ്പിള്ള പ്രഭാകരന്റെ മകള്‍ ദ്വാരക എന്നാണ് വീഡിയോയില്‍ സ്ത്രീ അവകാശപ്പെട്ടത്. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് ഇവിടെയുള്ളതെന്നും ഒരു ദിവസം, ഈഴം സന്ദര്‍ശിച്ച് തന്റെ ജനങ്ങളെ …
സ്വന്തം ലേഖകൻ: യുഎഇ തലസ്ഥാന നഗരിയായ അബുദാബായില്‍ നിന്ന് അല്‍ ദഫ്‌റ മേഖലയിലെ അല്‍ ദന്നയിലേക്ക് പുതിയ റെയില്‍ പാത വരുന്നു. ഇതു സംബന്ധിച്ച പങ്കാളിത്ത കരാറില്‍ യുഎഇ നാഷണല്‍ റെയില്‍ നെറ്റ്വര്‍ക് ഡെവലപ്പറും ഓപറേറ്ററുമായ ഇത്തിഹാദ് റെയിലും അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയും (അഡ്നോക് -ADNOC) ഒപ്പുവച്ചു. അബുദാബിയില്‍ നിന്ന് 250 കിലോമീറ്റര്‍ പടിഞ്ഞാറായി …
സ്വന്തം ലേഖകൻ: ദുബായിൽ ആരംഭിച്ച കോപ്28 യുഎൻ കാലാവസ്ഥാ സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി. ഇന്ന് ദുബായ് എക്സ്പോ സിറ്റിയിൽ നടക്കുന്ന വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ഇന്ന് വൈകിട്ട് തന്നെ പ്രധാനമന്ത്രി മടങ്ങുകയും ചെയ്യും. ഡിസംബർ 12 വരെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കളും കാലാവസ്ഥാ വിദഗ്ധരും പങ്കെടുക്കുന്ന …