1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിൽ വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെൻറ്​ കരാർ ഇൻഷുർ ചെയ്യേണ്ട ബാധ്യത തൊഴിലുടമകൾക്ക്
സൗദിയിൽ വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെൻറ്​ കരാർ ഇൻഷുർ ചെയ്യേണ്ട ബാധ്യത തൊഴിലുടമകൾക്ക്
സ്വന്തം ലേഖകൻ: സൗദിയിൽ ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെൻറ്​ കരാർ ഇൻഷുർ ചെയ്യാനുള്ള ചുമതല തൊഴിലുടമകൾക്ക് നൽകി. നേരത്തെ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള കരാർ ഇൻഷൂർ ചെയ്യാനുള്ള ചുമതല ഇത് വരെ റിക്രൂട്ട്മെൻ്റ് സ്ഥാപനങ്ങൾക്കായിരുന്നു. എന്നാൽ തിങ്കളാഴ്ച മുതൽ ഇത് തൊഴിലുടമകളിലേക്ക് മാറ്റി. പുതിയ മാറ്റമനുസരിച്ച് തൊഴിലുടമകളും ഇൻഷുറൻസ് കമ്പനികളും നേരിട്ടാണ് റിക്രൂട്ട്‌മെന്റ് …
തിരുവനന്തപുരം, കോഴിക്കോട് ഉള്‍പ്പെടെ ഇന്ത്യയിലേക്കുള്ള സര്‍വീസ് പുനരാരംഭിച്ച് സലാം എയര്‍
തിരുവനന്തപുരം, കോഴിക്കോട് ഉള്‍പ്പെടെ ഇന്ത്യയിലേക്കുള്ള സര്‍വീസ് പുനരാരംഭിച്ച് സലാം എയര്‍
സ്വന്തം ലേഖകൻ: ഒമാന്റെ ബജറ്റ് വിമാന സര്‍വീസായ സലാം എയര്‍ ഇന്ത്യയിലെ അഞ്ച് വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, ലഖ്നൗ, ജയ്പൂര്‍ എന്നീ നഗരങ്ങളിലേക്ക് ഡിസംബര്‍ അഞ്ചു മുതല്‍ മസ്‌കറ്റില്‍ നിന്ന് നേരിട്ട് സര്‍വീസുകള്‍ നടത്തുമെന്ന് അധികൃതര്‍ അറയിച്ചു. ടിക്കറ്റ് ബുക്കിങ് നടപടികള്‍ ഉടന്‍ ആരംഭിക്കും. കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന സലാം …
മസ്‌കത്ത്​ വിമാനത്താവളത്തിൽ മുഖം തിരിച്ചറിയുന്ന പുതിയ ഇ-ഗേറ്റുകൾ ഈ ആഴ്​ച തുറക്കും
മസ്‌കത്ത്​ വിമാനത്താവളത്തിൽ മുഖം തിരിച്ചറിയുന്ന പുതിയ ഇ-ഗേറ്റുകൾ ഈ ആഴ്​ച തുറക്കും
സ്വന്തം ലേഖകൻ: മ​സ്ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ മു​ഖം തി​രി​ച്ച​റി​യു​ന്ന പു​തി​യ ഇ-​ഗേ​റ്റ് ഉ​ട​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള ഈ ​സം​വി​ധാ​നം ഈ ​ആ​ഴ്ച ത​ന്നെ ന​ട​പ്പി​ൽ വ​രും. പ​ഴ​യ ഇ-​ഗേ​റ്റി​ൽ​നി​ന്നും വ്യ​ത്യ​സ്ത​മാ​യി പു​തി​യ ഗേ​റ്റു​ക​ൾ മു​ഖം കൊ​ണ്ട് തി​രി​ച്ച​റി​യു​ന്ന​വ​യാ​യി​രി​ക്കു​മെ​ന്ന് ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട് സി.​ഇ.​ഒ ശൈ​ഖ് ഐ​മ​ൻ അ​ൽ ഹൂ​ത്തി പ​റ​ഞ്ഞു. ആ​ഗ​മ​ന, …
യുകെയിൽ വീസ നീട്ടുന്നവരുടെ എണ്ണത്തിൽ വർധന; നെറ്റ് മൈഗ്രേഷൻ കുറയ്ക്കാനുള്ള ശ്രമങ്ങൾ പാളുന്നു?
യുകെയിൽ വീസ നീട്ടുന്നവരുടെ എണ്ണത്തിൽ വർധന; നെറ്റ് മൈഗ്രേഷൻ കുറയ്ക്കാനുള്ള ശ്രമങ്ങൾ പാളുന്നു?
സ്വന്തം ലേഖകൻ: നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുന്നതിനായി കടുത്ത നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍ ഒരു വശത്തു ശ്രമിക്കുമ്പോഴും അതിനു ഫലം ഉണ്ടാവുന്നില്ല. ബ്രക്‌സിറ്റ് നടപ്പായതോടെ നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ലാതായി. വിദേശ പൗരന്‍മാരെ പല മേഖലകള്‍ക്കും ആവശ്യമുണ്ടെന്നത് തന്നെയാണ് ഇതിന് കാരണം. ഇതോടെ വിദേശ പൗരന്‍മാര്‍ വീസ കാലാവധി നീട്ടുന്നത് വര്‍ദ്ധിച്ചു. നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുമെന്ന് അവകാശപ്പെടുന്ന …
യുകെ മലയാളികളുടെ ജീവനെടുക്കുന്ന കൊലയാളികളിൽ മുന്നിൽ അർബുദവും വാഹനാപകടങ്ങളും
യുകെ മലയാളികളുടെ ജീവനെടുക്കുന്ന കൊലയാളികളിൽ മുന്നിൽ അർബുദവും വാഹനാപകടങ്ങളും
സ്വന്തം ലേഖകൻ: യുകെ മലയാളികളുടെ ജീവനെടുക്കുന്ന കൊലയാളികളിൽ മുന്നിൽ അർബുദവും വാഹനാപകടങ്ങളും എന്ന് കണക്കുകൾ. യുകെയിലേക്ക് മലയാളികളുടെ കുടിയേറ്റം കാര്യമായി തുടങ്ങിയ എൺപതുകൾ മുതൽ ഈ രണ്ടുവില്ലന്മാരും അകാലത്തിൽ ജീവനെടുത്ത് കൂടെയുണ്ട്. കഴിഞ്ഞ ഒരുദശകമായി അപകടങ്ങളിലൂടെ മരണപ്പെടുന്നവരുടെ എണ്ണം നന്നായി കുറഞ്ഞിട്ടുണ്ട്. എന്നാൽ അർബുദ മരണങ്ങൾ തുടരുന്നുവെന്ന് മാത്രമല്ല, മരണപ്പെടുന്നവരുടെ എണ്ണം ഇരട്ടിയായി വർധിക്കുകയും ചെയ്തു! …
യുകെയിൽ ആരോഗ്യ മേഖലയിലെ ലോംഗ് കോവിഡ് ഒക്യൂപേഷണല്‍ ഡിസീസ് ആയി പരിഗണിക്കണമെന്ന് ആവശ്യം
യുകെയിൽ ആരോഗ്യ മേഖലയിലെ ലോംഗ് കോവിഡ് ഒക്യൂപേഷണല്‍ ഡിസീസ് ആയി പരിഗണിക്കണമെന്ന് ആവശ്യം
സ്വന്തം ലേഖകൻ: ആരോഗ്യ മേഖലയിലെ ലോംഗ് കോവിഡ് ഒക്യൂപേഷണല്‍ ഡിസീസ് ആയി അംഗീകരിക്കണമെന്ന ആവശ്യവുമായി നഴ്സുമാര്‍ മുന്‍പോട്ടു പോവുകയാണ്. ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കണമെന്ന ആവശ്യവുമായി 2022 ജൂണ്‍ മുതല്‍ തന്നെ റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് (ആര്‍ സി എന്‍) പ്രചാരണം നടത്തി വരികയാണ്. ദീര്‍ഘകാല കോവിഡ് മൂലം രോഗങ്ങള്‍ക്കും മരണത്തിനും വരെ സാധ്യതയുണ്ടെന്ന് …
ഇന്ത്യൻ വിദ്യാർഥികൾക്ക് 3000 പൗണ്ട് സ്കോളർഷിപ്പുമായി യുകെ സർവകലാശാല
ഇന്ത്യൻ വിദ്യാർഥികൾക്ക് 3000 പൗണ്ട് സ്കോളർഷിപ്പുമായി യുകെ സർവകലാശാല
സ്വന്തം ലേഖകൻ: ഇന്ത്യൻ വിദ്യാർഥികൾക്കായി അക്കാദമിക് എക്‌സലൻസ് ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് സ്‌കോളർഷിപ്പ് ആരംഭിച്ച് യുകെയിലെ എസെക്‌സ് സർവകലാശാല. 2024 ജനുവരിയിലെ ഇൻടേക്കുകളിൽ എൻറോൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് 3000 പൗണ്ട് വരെ (3,13,304 രൂപ) സ്‌കോളർഷിപ്പ് ലഭിക്കും. വിദേശത്തോ യുകെയിലോ ബിരുദം പൂർത്തിയാക്കിയ, ടയർ 2 സർവകലാശാലകളിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥികൾക്കാണ് സ്കോളർഷിപ് ലഭിക്കുന്നത്. കോഴ്‌സുകൾക്കായി പൂർണ്ണമായ …
വീടുകളിൽ ഭക്ഷണം പാഴാക്കിയാൽ പിഴ; യുഎഇയിൽ പുതിയ നിയമം പരിഗണനയിൽ
വീടുകളിൽ ഭക്ഷണം പാഴാക്കിയാൽ പിഴ; യുഎഇയിൽ പുതിയ നിയമം പരിഗണനയിൽ
സ്വന്തം ലേഖകൻ: വീടുകളിൽ ഭക്ഷണം പാഴാക്കിയാൽ കനത്ത പിഴ ഈടാക്കാനുള്ള നിയമം യുഎഇയിൽ പരിഗണനയിൽ ഉത്തരവാദിത്തത്തോടുകൂടി ഭക്ഷണം രാജ്യത്തെ ജനങ്ങൾ കൈകാര്യം ചെയ്യുന്നത് പ്രേത്സാഹിക്കുകയാണ് ലക്ഷ്യം വെക്കുന്നത്. പാഴാക്കുന്ന ഭക്ഷണത്തിന്‍റെ അളവിനനുസരിച്ച് പിഴ ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഫുഡ് ലോസ് ആൻഡ് വേസ്റ്റ് സംരംഭമായ ‘നിഅ്മ’ സെക്രട്ടറി ജനറൽ ഖുലൂദ് ഹസൻ അൽ നുവൈസ് ആണ് ഇക്കാര്യം …
കുവൈത്തിൽ പു​തു​വ​ർ​ഷ​ത്തോട് അ​നു​ബ​ന്ധി​ച്ച് രണ്ട് ദിവസത്തെ പൊ​തുഅ​വ​ധി പ്രഖ്യാപിച്ചു
കുവൈത്തിൽ പു​തു​വ​ർ​ഷ​ത്തോട് അ​നു​ബ​ന്ധി​ച്ച് രണ്ട് ദിവസത്തെ പൊ​തുഅ​വ​ധി പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: പുതുവർഷത്തോടനുബന്ധിച്ച് രാജ്യത്ത് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഇന്നലെ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് പുതിയ തീരുമാനം എത്തയിരിക്കുന്നത്. ഡിസംബർ 31, ജനുവരി ഒന്ന് ദിവസങ്ങളിലാണ് അവധി. പ്രത്യേക തൊഴിൽ സ്വഭാവമുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് ഈ രണ്ട് ദിവസം പ്രവർത്തിക്കാം. അവരുടെ അവധിയിലെ കാര്യങ്ങൾ മാനേജ്‌മെന്റ് ആയിരിക്കും നിർണയിക്കുന്നത്. ഡിസംബർ 31 ഞായറും ജനുവരി …
ഇസ്രയേലുമായി താത്കാലിക യുദ്ധവിരാമ കരാർ ഉടൻ; സൂചന നൽകി ഹമാസ് നേതാക്കൾ
ഇസ്രയേലുമായി താത്കാലിക യുദ്ധവിരാമ കരാർ ഉടൻ; സൂചന നൽകി ഹമാസ് നേതാക്കൾ
സ്വന്തം ലേഖകൻ: ഇസ്രയേല്‍-ഹമാസ് യുദ്ധം താത്കാലിക വിരാമത്തിലേക്കെന്ന് സൂചന. ഇസ്രയേലുമായുള്ള താത്കാലിക യുദ്ധവിരാമ കരാറിന് അരികിലാണ് തങ്ങളെന്ന് ഹമാസ് തലവന്‍ ഇസ്മയിൽ ഹനിയ്യ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടു പ്രതികരിച്ചു. തങ്ങളുടെ നിലപാട് ഖത്തരി മധ്യസ്ഥരോട് വ്യക്തമാക്കിയതായും ഹനിയ്യ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഗാസയ്ക്കു നേരെയുള്ള ഇസ്രയേല്‍ ആക്രമണം അതിരൂക്ഷമായി തുടരുകയാണ്. ഇസ്രയേലും ഹമാസും തമ്മില്‍ കരാറിലെത്തുന്ന പക്ഷം, …