സ്വന്തം ലേഖകൻ: ദുബായില വിവിധ ബസ് സർവീസ് റൂട്ടുകളിൽ മാറ്റം വരുത്തി റോഡ് ഗതാഗത അതോറിറ്റി. യാത്രക്കാരുടെ ദൈനംദിന സഞ്ചാരം കൂടുതൽ എളുപ്പമാക്കുന്നതിന് വേണ്ടിയാണ് പുതിയ മാാറ്റങ്ങൾ ആർടിഎ വരുത്തിയിരിക്കുന്നത്. യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്ര ഉറപ്പുവരുത്താൻ ഇതിലൂടെ ആർടിഎ ലക്ഷ്യം വെക്കുന്നുണ്ട്. ചില ബസ് റൂട്ടുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ചില ബസുകളുടെ പേരിലും ഘടനയിൽ മാറ്റം …
സ്വന്തം ലേഖകൻ: ഒമാനിൽ വിസിറ്റ് വിസയിൽ എത്തുന്നവർ ജോലി വിസയിലേക്ക് മാറണമെങ്കിൽ രാജ്യം വിടണമെന്ന നിയമം നടപ്പിൽ വന്നതോടെ മസ്കത്തിൽനിന്ന് യുഎഇയിലേക്ക് സർവിസ് നടത്തുന്ന മുവാസലാത്ത് ബസിൽ തിരക്കേറി. ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് സീറ്റ് ലഭിക്കണമെങ്കിൽ രണ്ടാഴ്ചയെങ്കിലും കാത്തിരിക്കേണ്ടി വരും. വിസ മാറാൻ രാജ്യം വിടുന്നവരുടെ എണ്ണം വർധിച്ചതാണ് തിരക്ക് വർധിക്കാൻ പ്രധാന കാരണം. നിലവിൽ …
സ്വന്തം ലേഖകൻ: ബഹ്‌റൈൻ-ഖത്തർ കോസ്‌വേ പദ്ധതി യാഥാർഥ്യമാകുന്നത് സംബന്ധിച്ച് സംബന്ധിച്ച് കഴിഞ്ഞ ദിവസം ചർച്ച നടത്തി. ബഹ്റെെൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനിയും ചേർന്നാണ് ഇക്കാര്യം സംബന്ധിച്ച് ചർച്ച നടത്തിയത്. ഇരുവരും തമ്മിൽ കൂടിക്കാഴ്ച …
.സ്വന്തം ലേഖകൻ: കുറഞ്ഞ നിരക്കിൽ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ലസമയം. എയർഇന്ത്യ എക്സ്പ്രസ് നവംബർ, ഡിസംബർ മാസങ്ങളിൽ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കുറച്ചു. കോഴിക്കോട്ടേക്ക് ഈ മാസം അവസാനം 32 ദീനാറിന് ടിക്കറ്റ് ലഭ്യമാണ്. ഈ മാസം 30 മുതൽ ഡിസംബർ 15 വരെ 48 ദീനാറാണ് നിലവിൽ വെബ്സൈറ്റിൽ …
സ്വന്തം ലേഖകൻ: ചാൻസിലർ ജറമി ഹണ്ട് അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പാക്കാനിരിക്കുന്ന ഓട്ടം സ്റ്റേറ്റ്മെന്റിൽ (ശരത്കാല സാമ്പത്തിക നയം) പിന്തുടർച്ചാവകാശ നികുതിയിലും (ഇൻഹെറിറ്റൻസ് ടാക്സ്) ബിസിനസ് ടാക്സിലും ഇളവുകൾ അനുവദിച്ചേക്കുമെന്ന് സൂചന. ഇക്കാര്യത്തിൽ നയപരമായ തീരുമാനം ആയിട്ടില്ലെങ്കിലും സാമ്പത്തിക വിദഗ്ധരുടെ നിഗമനങ്ങളെ തള്ളാൻ കഴിഞ്ഞ ദിവസത്തെ ബിബിസി അഭിമുഖത്തിൽ ചാൻസിലർ തയാറായില്ല. നിലവിൽ 325,000 പൗണ്ടാണ് ഇൻഹെറിറ്റൻസ് …
സ്വന്തം ലേഖകൻ: യുകെയില്‍ നിന്നും അവധിയ്ക്ക് നാട്ടിലെത്തിയ യുവാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ഏറ്റുമാനൂര്‍ കാണക്കാരി സ്വദേശി രഞ്ജിത്ത് ജോസഫ് (35) ആണ് മരിച്ചത്. രഞ്ജിത്ത് ഓടിച്ചിരുന്ന ബുള്ളറ്റിന്റെയും മറ്റൊരു പള്‍സര്‍ ബൈക്കിന്റെയും ഹാന്‍ഡിലുകള്‍ തമ്മില്‍ ഉരസുകയും നിയന്ത്രണം നഷ്ടമായ രഞ്ജിത്തിന്റെ ബൈക്ക് സമീപത്തെ പോസ്റ്റില്‍ ഇടിക്കുകയുമായിരുന്നു. പോസ്റ്റില്‍ തലയിടിച്ച രഞ്ജിത്തു സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. നാട്ടുകാരും പൊലീസും …
സ്വന്തം ലേഖകൻ: യുകെ വെസ്റ്റ് ലണ്ടനില്‍ 17 കാരനായ ഇന്ത്യൻ വംശജനെ കുത്തിക്കൊലപ്പെടുത്തി. സംഘർഷത്തെ തുടർന്നാണ് കൊലപാതകം നടന്നത്. ഇന്ത്യൻ വംശജനും സിഖ് വിഭാഗക്കാരനുമായ സിമര്‍ജീത്ത് സിങ് നാംഗ്പാലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് പേരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. അമന്‍ദീപ് സിങ് (21), മഞ്ജീത്ത് സിങ്(27), അജ്മീര്‍ സിങ് (31), പോരൻ സിങ് (71) …
സ്വന്തം ലേഖകൻ: ഗാസയിലെ നഴ്‌സറി സ്‌കൂളുകളില്‍ ഹമാസ് ആയുധങ്ങള്‍ സൂക്ഷിച്ചതായി കണ്ടെത്തിയെന്ന് ഇസ്രയേല്‍. റോക്കറ്റ് ലോഞ്ചറുകള്‍, മോട്ടര്‍ ഷെല്ലുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുടെ വീഡിയോ ഇസ്രയേല്‍ പ്രതിരോധസേന പുറത്തുവിട്ടു. സായുധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്‌കൂളുകള്‍, ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഹമാസ് ദുരുപയോഗം ചെയ്യുന്നുവെന്ന് ഇസ്രയേല്‍ ആരോപിക്കുന്നതിനിടെയാണ് പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഐ.ഡി.എഫ്. ഓപറേഷനിടെ ഗാസയിലെ ചെറിയ കുട്ടികള്‍ പഠിക്കുന്ന …
സ്വന്തം ലേഖകൻ: തൊഴിൽനഷ്ട ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാത്തവർക്ക് യുഎഇ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം കനത്ത പിഴ ചുമത്തിത്തുടങ്ങി. പദ്ധതിയിൽ അംഗമാകാനുള്ള സമയപരിധി ഒക്ടോബർ ഒന്നിന് അവസാനിച്ച സാഹചര്യത്തിലാണ് നിയമലംഘകരെ കണ്ടെത്തി മന്ത്രാലയം പിഴ ചുമത്തുന്നത്. 400 ദിർഹമാണ് പിഴ. യുഎഇയിലുടനീളം നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനയും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. പദ്ധതിയിൽ രജിസ്റ്റർ ചെയ്തെങ്കിലും മൂന്നു മാസത്തിൽ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ മക്കയിലും മദീനയിലും റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന് വിദേശികള്‍ക്കുള്ള നിയന്ത്രണം പിന്‍വലിക്കുന്നു. സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ വഴി നിബന്ധനകള്‍ക്ക് വിധേയമായി ഓഹരികള്‍ വാങ്ങാനാണ് അനുമതി നല്‍കുന്നത്. പുതിയ നിയമത്തെ കുറിച്ച് വിദഗ്ധരുടെയും മറ്റും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയുന്നതിന് സൗദി കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി കരട് …