സ്വന്തം ലേഖകൻ: ജി.സി.സി രാജ്യങ്ങളിലെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറക്കുന്ന റെയിൽവേ പദ്ധതി 2030 ഡിസംബറിൽ ആരംഭിക്കാൻ തീരുമാനമായി.എല്ലാ ഗൾഫ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നതാണ് റെയിൽവേ പദ്ധതി. മസ്കത്തിൽ ചേർന്ന ജി.സി.സി ഗതാഗത മന്ത്രിമാരുടെ 25ാമത് യോഗത്തിലാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള തീയതിക്ക് അംഗീകാരം നൽകിയത് .യുഎഇയുടെ ഇത്തിഹാദ് റെയിൽ 900 കി.മീ പൂർത്തിയാക്കി ഫെബ്രുവരിയിൽ …
സ്വന്തം ലേഖകൻ: ഉയരുന്ന കുടിയേറ്റത്തിന് മേല്‍ നിയന്ത്രണം കൊണ്ടുവരാനായി, വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ മിനിമം സാലറി 30,000 പൗണ്ടായി വര്‍ദ്ധിപ്പിക്കാന്‍ നീക്കം. മിനിമം ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ നീക്കം നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ നീക്കം സ്ഥിരീകരിച്ച് ഇപ്പോള്‍ ഇമിഗ്രേഷന്‍ മന്ത്രി റോബര്‍ട്ട് ജെന്റിക്ക് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യുമ്പോള്‍ ആവശ്യമുള്ള ശമ്പള …
സ്വന്തം ലേഖകൻ: യുകെയിൽ റോഡുകളിലെ നിയമ ലംഘനങ്ങള്‍ കയ്യോടെ പിടികൂടാന്‍ പുതിയ അള്‍ട്ര സ്പീഡ് ക്യാമറകള്‍ മിഴി തുറക്കുന്നു. അതീവ ജാഗ്രതയോടെ ഇനി വാഹനമോടിച്ചില്ലെങ്കില്‍ പോക്കറ്റ് കാലിയാകുമെന്ന് സാരം. ചെറിയൊരു നിയമലംഘനം പോലും പകര്‍ത്താന്‍ സാധിക്കുന്ന പുതിയ അള്‍ട്ര സ്പീഡ് ക്യാമറകള്‍ വരുന്നതോടെ റോഡിന്റെ ഇരു ഭാഗത്തേക്കും ഓവര്‍ സ്പീഡില്‍ പറക്കുന്ന വാഹനങ്ങളെ കണ്ടുപിടിക്കാനാവും. ഫ്ലാഷ് …
സ്വന്തം ലേഖകൻ: സ്പെയിനിൽ സോഷ്യലിസ്റ്റ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസിനു തുടർഭരണം. ജൂലൈയിലെ തെരഞ്ഞെടുപ്പിൽ സാഞ്ചസിന്റെ സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി രണ്ടാം സ്ഥാനത്തായിരുന്നെങ്കിലും കറ്റലൻ വിഘടനവാദ പാർട്ടികളുടെ പിന്തുണയോടെ ഇന്നലെ പാർലമെന്റിൽ ഭൂരിപക്ഷം തെളിയിച്ചു. പിന്തുണയ്ക്കു പകരമായി വിഘടനവാദ നേതാക്കൾക്കു പൊതുമാപ്പു നല്കുമെന്നു സാഞ്ചസ് പ്രഖ്യാപിച്ചു. ആറു വർഷം മുന്‍പു കറ്റലോണിയ പ്രവിശ്യയെ സ്പെയിനിൽനിന്നു വേർപെടുത്താൻ ശ്രമിച്ചതിനു …
സ്വന്തം ലേഖകൻ: ക്രെഡിറ്റ് കാർഡ് അടവ് 60 ദിവസത്തിലധികം വൈകിയാൽ കാർഡ് മരവിപ്പിക്കും. ആദ്യ അടവ് കാലാവധി മുതലാണ് 60 ദിവസം കണക്കാക്കുക. കാർഡിന്റെ പരിധി കഴിയുകയും അടവ് കുടിശികയാക്കുകയും ചെയ്യുമ്പോഴാണ് കാർഡ് മരവിപ്പിക്കുക. അടവ് തെറ്റിക്കുന്നവർ പിന്നീട് പണം അടച്ച് പുതിയ കാർഡിന് അപേക്ഷിക്കേണ്ടി വരും. വേതന വിതരണത്തിന് ആശ്രയിക്കാത്ത ബാങ്കുകളാണ് ക്രെഡിറ്റ് കാർഡ് …
സ്വന്തം ലേഖകൻ: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴയും ഇടിമിന്നലും തുടരുന്നതിനാല്‍ രാജ്യത്ത് സുരക്ഷാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചു. ഇന്ന് നവംബര്‍ 17ന് വീട്ടില്‍ നിന്ന് ജോലിചെയ്യാന്‍ അനുവദിക്കുന്നത് ഉള്‍പ്പെടെ സാധ്യമായ ജോലി ക്രമീകരണങ്ങള്‍ നടത്താന്‍ ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം സ്വകാര്യ കമ്പനികളോട് അഭ്യര്‍ത്ഥിച്ചു. ഓഫിസുകള്‍ക്ക് പുറത്തും തുറസായ സ്ഥലങ്ങളിലും ജോലി ചെയ്യുന്നവരുടെയും യാത്ര ചെയ്യുന്ന …
സ്വന്തം ലേഖകൻ: പുതിയ വിമാനത്താവളം സ്ഥാപിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ക്ക് എയര്‍പോര്‍ട്ട് അതോറിറ്റി തുടക്കം കുറിക്കുന്നു. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് മെഗാ എയര്‍പോര്‍ട്ട് സ്ഥാപിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെയായായിരിക്കും പുതിയ വിമാനത്താവളം നിലവില്‍ വരിക. ദുബായ് വിമാനത്തവാളത്തില്‍ എത്തുന്ന യാത്രക്കാരുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും വലിയ വര്‍ധനയാണ് അനുഭവപ്പെടുന്നത്. പ്രതിവര്‍ഷം 12 കോടി യാത്രക്കാര്‍ എന്നതാണ് ദുബായ് വിമാനത്താവളത്തിലെ ഇപ്പോഴത്തെ …
സ്വന്തം ലേഖകൻ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നത് തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം മസ്കത്ത്-കോഴിക്കോട്-കൊച്ചി വിമാനം മൂന്ന് മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. യാത്ര തുടർന്നതാകട്ടെ മുംബൈ വഴിയും. ഇതോെട സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി. സാങ്കേതിക തകരാറാണ് വിമാനം വൈകാനുള്ള കാരണമെന്നാണ് എയർഇന്ത്യ അധികൃതരുടെ വിശദീകരണം. വ്യാഴാഴ്ച പകൽ 11.40ന് പുറപ്പെടേണ്ട എയർ ഇന്ത്യ …
സ്വന്തം ലേഖകൻ: യുകെ ഗവണ്മെന്റിന്റെ എംപ്ലോയര്‍ സ്പോണ്‍സര്‍ഷിപ്പ് സ്കീമിന്റെ ഫലപ്രദമായ നടത്തിപ്പിലെ വീഴ്ചകള്‍ മൂലം ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ യുകെയില്‍ ചൂഷണം നേരിടുന്നതായി വര്‍ക്ക് റൈറ്റ്സ് സെന്ററിന്റെ പുതിയ റിപ്പോര്‍ട്ട്. കുടിയേറ്റ തൊഴിലാളികൾക്കായി പ്രവർത്തിക്കുന്ന സംഘടനയാണ് വര്‍ക്ക് റൈറ്റ്സ് സെന്റര്‍. ഹോം ഓഫീസിന്റെ എംപ്ലോയര്‍ സ്പോണ്‍സര്‍ഷിപ്പ് സ്കീമിലെ പരാജയങ്ങള്‍ കാരണം യുകെയിലേക്ക് വന്ന കുടിയേറ്റ തൊഴിലാളികള്‍ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽനിന്നു കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് അയയ്ക്കാനുള്ള സർക്കാരിന്റെ തീരുമാനം നിയമവിരുദ്ധമെന്ന് സുപ്രീംകോടതി. റുവാണ്ടയിലേക്കുള്ള വണ്‍വേ യാത്രയിൽ ചില കുടിയേറ്റക്കാരെ അയയ്ക്കാനുള്ള ഋഷി സുനാക് സർക്കാരിന്റെ തീരുമാനം നേരത്തെതന്നെ വിവാദമായിരുന്നു. റുവാണ്ടയിൽ കഴിഞ്ഞാൽ അവരെ സ്വന്തം രാജ്യങ്ങളിലേക്കു തിരിച്ചയയ്ക്കാമെന്നതിനാൽ അഭയം തേടുന്നവർ മോശമായ പെരുമാറ്റത്തിനു വിധേയരാകുമെന്ന് സുപ്രീംകോടതിയിലെ അഞ്ചു ജഡ്ജിമാർ ചൂണ്ടിക്കാട്ടി. ബ്രിട്ടനും റുവാണ്ടയും 2022 …