സ്വന്തം ലേഖകൻ: സൈനിക-സൈനിക ആശയവിനിമയങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ച് അമേരിക്കയും ചൈനയും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി ബുധനാഴ്ച കാലിഫോര്‍ണിയയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ബൈഡന്റെ പ്രതികരണം. ഒരു വര്‍ഷത്തിനിടെ ആദ്യമായാണ് അമേരിക്കന്‍-ചൈനീസ് പ്രസിഡന്റുമാര്‍ നേരിട്ട് സംസാരിക്കുന്നത്. ‘ഞങ്ങള്‍ നേരിട്ടുള്ള, തുറന്ന, വ്യക്തമായ ആശയവിനിമയങ്ങളിലേക്ക് മടങ്ങിയെത്തി’ …
സ്വന്തം ലേഖകൻ: യുക്രൈനിലെ റഷ്യന്‍ അധിനിവേശംകാരണം പഠനം മുടങ്ങിയ ഇന്ത്യക്കാരായ ആയിരത്തോളം എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ ഉസ്ബകിസ്താനില്‍ പഠനം പുനരാരംഭിച്ചെന്ന് റിപ്പോര്‍ട്ട്. ഉസ്ബകിസ്താനിലെ സമര്‍കന്‍ഡ് സ്‌റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലാണ് ഇവര്‍ക്ക് അവസരംകിട്ടിയത്. പഠനം പാതിവഴിയിലായ വിദ്യാര്‍ഥികളെ സഹായിക്കാന്‍ യുക്രൈയിനിലെ ഇന്ത്യന്‍ എമ്പസി പലവഴികളും തേടിയിരുന്നു. തുടര്‍ന്നാണ് സമര്‍കന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സാധ്യത മനസ്സിലാക്കിയത്. യുക്രൈനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന ബീഹാര്‍ …
സ്വന്തം ലേഖകൻ: പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചതോടെ രാജ്യാന്തര വിമാനത്താവളത്തിലെ മുഴുവൻ വിമാന കമ്പനികളുടെയും സേവനം ടെർമിനൽ എയിലേക്കു മാറ്റി. ആഗമന, നിർഗമന യാത്രക്കാർ ഇനി ടെർമിനൽ എയിലാണ് എത്തേണ്ടത്. ഈ മാസം ഒന്നിന് ഭാഗികമായി പ്രവർത്തനമാരംഭിച്ച ടെർമിനൽ 3 ഘട്ടമായാണ് പൂർണതോതിൽ സേവനം ആരംഭിച്ചത്. നിലവിൽ 28 വിമാന കമ്പനികളാണ് ഇവിടെനിന്ന് സർവീസ് നടത്തുന്നത്. സെൽഫ് …
സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങളിലേയ്ക്ക് ഉള്‍പ്പെടെ കൂടുതല്‍ സര്‍വീസുകൾ നടത്താനുള്ള പദ്ധതികളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 15 മാസത്തിനകം വലിയ മാറ്റങ്ങളുണ്ടാകും. ഇതോടെ വിമാനം വൈകൽ, സർവീസ് തടസം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് ദുബായില്‍ വ്യാപാര പങ്കാളികൾക്കായി നടത്തിയ ചടങ്ങില്‍ എംഡി അലോക് സിങ് പറഞ്ഞു. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുക്കുകയും എയര്‍ ഏഷ്യയുമായി ലയിക്കുകയും ചെയ്തതോടെ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് സര്‍വീസ് സര്‍ട്ടിഫിക്കറ്റ് (എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്) സന്തമായി ഡൗണ്‍ലോഡ് ചെയ്യാന്‍ സംവിധാനം. സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ‘ഖിവ’ (Qiwa) പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ആയി ലഭിക്കുന്ന സംവിധാനമാണ് ആരംഭിച്ചത്. കമ്പനികളുടെ ഔദാര്യത്തിന് കാത്തുനില്‍ക്കാതെ തന്നെ ഇനി മുതല്‍ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാവും. ജോലി …
സ്വന്തം ലേഖകൻ: പുറത്താക്കപ്പെട്ട മുന്‍ ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മാന്‍ പ്രധാനമന്ത്രി റിഷി സുനാകിനെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്ത്. വാഗ്ദാനങ്ങളില്‍ നിന്നും സുനാക് പുറകോട്ട്പോയതായും ദുര്‍ബലനായ പ്രധാനമന്ത്രിയാണ് റിഷി എന്നും അവര്‍ ആരോപിക്കുന്നു. ഹോം സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട് ഒരു ദിവസം കഴിഞ്ഞപ്പോള്‍ പ്രസിദ്ധപ്പെടുത്തിയ മൂന്ന് പേജ് വരുന്ന ഒരു കത്തിലൂടെയാണ് സുവെല്ല ആരോപണങ്ങള്‍ …
സ്വന്തം ലേഖകൻ: യുകെ മലയാളി സമൂഹത്തിനു വേദന സമ്മാനിച്ചു മാഞ്ചസ്റ്ററില്‍ കുറവിലങ്ങാട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു. മാഞ്ചസ്റ്ററിന് സമീപം റോച്ച്ഡെയിലില്‍ താമസിച്ചു വരുന്ന കോട്ടയം കുറവിലങ്ങാട് സ്വദേശി ജോയ് അഗസ്റ്റിന്‍(67) ആണ് വിടപറഞ്ഞത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ജോയ് അഗസ്റ്റിന്‍ ശാരീരിക ആസ്വസ്ഥതകളെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പാണ് ബറിയിലെ ഫെയര്‍ഫീല്‍ഡ് ജനറല്‍ …
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചൈന പ്രസിഡന്റ് ഷി ചിൻപിങ് ഇന്നു സാൻഫ്രാൻസിസ്കോയിൽ കൂടിക്കാഴ്ച നടത്തും. ഉന്നത ഉദ്യോഗസ്ഥരുടെ വൻസംഘവുമായി യുഎസിലേക്കു പോയ ഷി, അവിടെ നടക്കുന്ന ഏഷ്യ– പസിഫിക് സാമ്പത്തിക സഹകരണ (എപിഇസി) ഉച്ചകോടിയിലും യുഎസ്–ചൈന പ്രത്യേക ഉച്ചകോടിയിലും പങ്കെടുക്കും. തയ്‌വാൻ വിഷയത്തിൽ ചൈന – യുഎസ് ബന്ധം മോശമായ സാഹചര്യത്തിൽ, …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സീറ്റുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്ത്യയിലെ ടയര്‍ 2, ടയര്‍ 3 നഗരങ്ങളെ ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും ദുബായ് എയര്‍ഷോ-2023ല്‍ പങ്കെടുക്കാനെത്തിയ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ അലോക് സിങ് വെളിപ്പെടുത്തി. യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലയിലേക്കുള്ള ശേഷി വര്‍ധിപ്പിക്കും. കൂടുതല്‍ വര്‍ധന സൗദി …
സ്വന്തം ലേഖകൻ: യുഎഇയിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഈ വർഷത്തെ സ്വദേശിവൽക്കരണ അനുപാതം പൂർത്തിയാക്കാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. ഇതിനകം നിശ്ചിത ശതമാനം സ്വദേശികളെ നിയമിച്ച് പിഴയിൽനിന്ന് ഒഴിവാകണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അഭ്യർഥിച്ചു. നിലവിൽ അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ വർഷത്തിൽ 2% സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണ് നിയമം. ഇതു 6 മാസത്തിനിടെ (ജൂൺ, …