സ്വന്തം ലേഖകൻ: മൂന്നാം പാദത്തില്‍ യുകെ സമ്പദ് വ്യവസ്ഥ നിശ്ചലാവസ്ഥയില്‍ എത്തിയതോടെ നികുതികള്‍ വെട്ടിക്കുറച്ച് ശക്തി പകരണമെന്ന് ചാന്‍സലര്‍ക്ക് മുന്നില്‍ മുറവിളി ശക്തം. പണപ്പെരുപ്പം കുറഞ്ഞ ശേഷം പരിഗണിക്കാമെന്ന നിലപാട് ടോറി പാര്‍ട്ടിയുടെ ഭരണത്തിന് അന്ത്യം കുറിയ്ക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. എന്നാല്‍ പണപ്പെരുപ്പം നേരിടാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് ചാന്‍സലര്‍ ആവര്‍ത്തിക്കുന്നത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ …
സ്വന്തം ലേഖകൻ: കുട്ടികള്‍ക്കെതിരായ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ സ്വതന്ത്രമായി പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഏക ജാലക സംവിധാനവുമായി ഷാര്‍ജ പൊലീസ്. പീഡനത്തിന് ഇരയാകുന്നവര്‍ക്ക് നിയമ സഹായത്തിനൊപ്പം മാനസികവും സാമൂഹികവുമായ പിന്തുണ ലഭ്യമാക്കുക എന്നതാണ് കനഫ് എന്ന പദ്ധതിയുടെ ലക്ഷ്യം. പുതിയ കേന്ദ്രം അടുത്തയാഴ്ച നിലവില്‍ വരുമെന്ന് ചൈല്‍ഡ് സേഫ്റ്റി ഡയറക്ടര്‍ ജനറല്‍ ഹനാദി അല്‍യാഫീ പറഞ്ഞു. …
സ്വന്തം ലേഖകൻ: അനുവാദമില്ലാത്ത സ്ഥലങ്ങളില്‍ തിരിക്കുന്നത് നിരീക്ഷിക്കാന്‍ പുതിയ സ്മാര്‍ട്ട് ട്രാഫിക്സ് സംവിധാനവുമായി ദുബായ് പൊലീസ്. അനുവാദമില്ലാത്ത സ്ഥലത്തുകൂടിയും തെറ്റായ ദിശയിലൂടെയും വാഹനങ്ങള്‍ തിരിച്ചാല്‍ 500 ദിര്‍ഹമാണ് പിഴ ഈടാക്കുക. കൂടാതെ ഡ്രൈവിംഗ് ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റും വീഴും. ഇത്തരത്തിൽ നിയമം ലംഘിച്ച് വാഹനമോടിക്കുന്നവരുടെ വീഡിയോ സമൂഹമാധ്യമത്തിലൂടെ ദുബായ് പൊലീസ് പങ്കുവെച്ചു. കഴിഞ്ഞ 10 …
സ്വന്തം ലേഖകൻ: കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് കാനഡയിലെ ന്യുഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിലേക്കും സൗദി ആരോഗ്യമന്ത്രാലയത്തിലേക്കും (വനിതകള്‍) നോര്‍ക്ക-റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. സൗദിയിലേക്ക് നവംബറിലും കാനഡയിലേക്ക് ഡിസംബറിലുമാണ് റിക്രൂട്ട്മെന്റ്. നവംബര്‍ 26 മുതല്‍ ഡിസംബര്‍ 5 വരെ കൊച്ചിയിലാണ് അഭിമുഖങ്ങള്‍ നടക്കുക. 2015 ന് ശേഷം നേടിയ ബിഎസ്സി നഴ്സിങ് ബിരുദവും കുറഞ്ഞത് 2 വര്‍ഷത്തെ …
സ്വന്തം ലേഖകൻ: ഇന്ത്യൻ രൂപയുടെ മൂല്യം കുറഞ്ഞതോടെ വിനിമയ നിരക്ക് ഒരു റിയാലിന് 216.10 രൂപയിലെത്തി. അമേരിക്കൻ ഡോളർ ശക്തി പ്രാപിച്ചതും എണ്ണവില വർധിക്കാനുള്ള പ്രവണതയുമാണ് ഇന്ത്യൻ രൂപയെ പ്രതികൂലമായി ബാധിച്ചത്. വെള്ളിയാഴ്ച ഒരു ഡോളറിന് 83.33 രൂപയായിരുന്നു ക്ലോസിങ് നിരക്ക്. വെള്ളിയാഴ്ച ഇടസമയങ്ങളിൽ ഡോളറിന്റെ വില 83.49 രൂപ വരെ എത്തുകയും ചെയ്തിരുന്നു. വ്യാഴാഴ്ച …
സ്വന്തം ലേഖകൻ: എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് ചെക്ക് ഇൻ ബാഗേജിൽ വരുത്തിയ നിബന്ധന പ്രവാസികൾക്ക് പ്രയാസമാകും. സാധാരണ പ്രവാസി യാത്രക്കാരിൽ കൂടുതലും കാർഡ് ബോർഡ് ബോക്സാണ് ലഗേജ് കൊണ്ടുപോകാൻ ഉപയോഗിക്കുന്നത്. അനുവദിച്ച തൂക്കത്തിനനുസൃതമായി രണ്ടും മൂന്നും പെട്ടികളാണ് ഉപയോഗിക്കുക. പ്രത്യേകിച്ച് കുട്ടികളും സ്ത്രീകളും പ്രായം ചെന്നവരും യാത്ര ചെയ്യുമ്പോൾ ഭാരം കുറച്ച് കൂടുതൽ പെട്ടികളായാണ് …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് അനധികൃതമായി രാജ്യത്ത് എത്തിയവരെ തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുമെന്നും യുകെ സര്‍ക്കാര്‍ . ഇതുകൂടാതെ, ചെറിയ ബോട്ടുകളിലോ മറ്റ് റൂട്ടുകളിലോ അനധികൃതമായി എത്തുന്ന ഇന്ത്യന്‍ പൗരന്മാരില് നിന്നുള്ള എല്ലാ അഭയ ക്ലെയിമുകളും അസ്വീകാര്യമായി കണക്കാക്കും. അപ്പീലുകളൊന്നും ഉണ്ടാകില്ലെന്നും അവരെ തിരിച്ചയക്കുമെന്നും ഹോം ഓഫീസ് വ്യക്തമാക്കി. …
സ്വന്തം ലേഖകൻ: സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും ജോര്‍ജിയയും ഉള്‍പ്പെടുത്താനുള്ള നടപടിയുമായി ബ്രിട്ടീഷ് സര്‍ക്കാര്‍. അനധികൃതമായി ബ്രിട്ടനിലെത്തുന്നവരെ അതിവേഗം തിരിച്ചയക്കുന്നതിനൊപ്പം അഭയം തേടുന്നതിനുള്ള അവസരം ഇല്ലാതാക്കുന്നതുമാണ് നടപടി. കഴിഞ്ഞ ദിവസം പൊതുസഭയില്‍ അവതരിപ്പിച്ച കരട് ബില്ലില്‍ ഇന്ത്യക്കൊപ്പം ജോര്‍ജിയയും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിലുണ്ട്. രാജ്യത്തെ കുടിയേറ്റ സംവിധാനം ശക്തിപ്പെടുത്തുന്നതിനും വ്യാജ അവകാശവാദങ്ങളിലൂടെ കുടിയേറ്റ സമ്ബ്രദായം ദുരുപയോഗിക്കുന്നത് …
സ്വന്തം ലേഖകൻ: യുകെയില്‍ ബാങ്ക് അക്കൗണ്ട് ഉള്ള ആര്‍ക്കും 200 പൗണ്ട് തികച്ചും സൗജന്യമായി ലഭിക്കുന്നതിനുള്ള പുതിയ പദ്ധതി ആവിഷ്കരിച്ച് നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി. മാര്‍ക്കറ്റിംഗ് സ്വിച്ചിങ് ഇന്‍സെന്റീവ് ആയിട്ടാണ് ഈ പണം ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് എത്തുന്നത്. പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കള്‍ക്കും ഈ സ്വിച്ച് ഓഫര്‍ ലഭ്യമാണ്. ഇതിനായി ഉപഭോക്താക്കള്‍ മറ്റ് ബാങ്കുകളിലുള്ള അക്കൗണ്ടുകള്‍ …
സ്വന്തം ലേഖകൻ: ഗാസയിൽ വെടിനിർത്തൽ സാധ്യത തള്ളിക്കളഞ്ഞ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസുമായുള്ള വെടിനിർത്തൽ എന്നാൽ കീഴടങ്ങൽ എന്നാണ് അർഥമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പലസ്തീൻ പ്രദേശം വീണ്ടും പിടിച്ചെടുക്കാൻ ഇസ്രയേൽ പദ്ധതിയിടുന്നില്ലെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേൽ സൈന്യം അസാധാരണമായ പ്രകടനമാണ് നടത്തുന്നത്. ഗാസയിലെ സൈനിക മുന്നേറ്റത്തിന് ടൈംടേബിൾ ഇല്ലെന്നും എത്ര സമയമെടുത്താലും തങ്ങൾ …