സ്വന്തം ലേഖകൻ: നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് ജീവിതച്ചെലവുകള്‍ക്കായി ചൊവ്വാഴ്ച മുതല്‍ സര്‍ക്കാരില്‍ നിന്ന് 300 പൗണ്ട് ലഭിക്കും. 37 ബില്യണ്‍ പൗണ്ട് യുകെ-വൈഡ് ലിവിംഗ് സപ്പോര്‍ട്ട് പാക്കേജിന്റെ ഭാഗമാണ് പേയ്മെന്റ്. ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ആളുകള്‍ക്ക് ഒക്ടോബര്‍ 31 നും നവംബര്‍ 19 നും ഇടയില്‍ പേയ്മെന്റുകള്‍ ലഭിക്കും. കഴിഞ്ഞ സ്പ്രിങ്ങില്‍ ബാങ്ക് അക്കൗണ്ടുകളില്‍ …
സ്വന്തം ലേഖകൻ: യുകെയിൽ എത്തിച്ചേരുന്ന കുടിയേറ്റ കുടുംബങ്ങളെ സംബന്ധിച്ച് ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നത് ഒരു പ്രധാന കാര്യമാണ്. കാരണം ഒരു വാഹനം ഇല്ലാതെ യുകെയിൽ ജീവിക്കുക പ്രയാസകരമാണ്. ജോലി സംബന്ധമായ യാത്രകള്‍ക്ക് ഉൾപ്പടെ ഒരു വാഹനം സ്വന്തമായുള്ളത് സൗകര്യപ്രദമാകും. എന്നാല്‍ യുകെയിലെ ഡ്രൈവിങ് ടെസ്റ്റ് അത്ര എളുപ്പത്തില്‍ പാസാകാന്‍ സാധിക്കുമോ എന്ന് ചോദിച്ചാൽ ഇല്ലെന്നാണ് ഡിവിഎസ്എ …
സ്വന്തം ലേഖകൻ: ഇസ്രയേൽ ആക്രമണം രൂക്ഷമായ ഗാസയിൽ പട്ടിണി രൂക്ഷമായി. ഗാസയിലെ ഭൂരിഭാഗം ജനങ്ങളുടെയും ഭക്ഷണസാധനങ്ങൾ തീർന്നതിനാൽ മിക്ക ആളുകളും പട്ടിണിയിലാണ്. ഐക്യരാഷ്ട്രസഭയുടെ സംഭരണശാലകളിൽ അതിക്രമിച്ചു കയറിയ ജനങ്ങൾ ഭക്ഷ്യവസ്തുക്കൾ എടുത്തുകൊണ്ടുപോയി. ഗാസ സിറ്റി, ഖാൻ യൂനിസ് തുടങ്ങിയ നഗരങ്ങളിലെ യു.എനിന്റെ സംഭരണശാലകളിൽ കയറിയ ആയിരങ്ങളാണ് ധാന്യപ്പൊടികൾ ഉൾപ്പെടെയുള്ളവ ചാക്കോടെ എടുത്തുകൊണ്ടുപോയത്. ഇസ്രയേലിന്റെ ക്രൂരമായ ഉപരോധം …
സ്വന്തം ലേഖകൻ: യുഎഇയിൽ വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും ജനം ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വാദികൾ, താഴ്‌വാരങ്ങൾ എന്നിവിടങ്ങളിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്നും വിട്ടുനിൽക്കണമെന്നും പറഞ്ഞു. വെള്ളക്കെട്ടിനു സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത ഇടങ്ങളിലേക്കു മാറണം. കഴിഞ്ഞ ആഴ്ചകളിൽ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചിരുന്നു. …
സ്വന്തം ലേഖകൻ: രാജ്യത്ത് വൈകാതെ ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി ഫഹദ് അല്‍ജലാജില്‍ പ്രഖ്യാപിച്ചു. ആരോഗ്യ മേഖലയില്‍ വലിയ നിക്ഷേപ സാധ്യതകളാണ് സൗദിയിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിയാദില്‍ നടക്കുന്ന നാലാമത് ഗ്ലോബല്‍ ഹെല്‍ത്ത് എക്‌സിബിഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 15 രാജ്യങ്ങളില്‍ നിന്നായി 250 ഓളം കമ്പനികള്‍ പങ്കെടുക്കുന്ന എക്‌സിബിഷന്‍ നാളെയാണ് അവസാനിക്കുക. ദേശീയ …
സ്വന്തം ലേഖകൻ: ഒമാൻ ടാക്സികൾക്ക് ആപ്പിലൂടെ കൂടുതൽ സർവീസിന് അനുമതി നൽകി. വാണിജ്യകേന്ദ്രങ്ങൾ, ഹോട്ടലുകൾ, സുൽത്താൻ ഖാബൂസ് തുറമുഖം എന്നിവിടങ്ങളിൽ ടാക്സി സേവനങ്ങൾക്ക് അനുമതി നൽകാൻ കമ്പനി തീരുമാനിച്ചതായി ഗതാഗത, വാർത്താവിനിമയ, വിവര-സാങ്കേതിക മന്ത്രാലയം (എം.ടി.സി.ഐ.ടി) അറിയിച്ചു. അതിന് വേണ്ടിയുള്ള ലെെസൻസ് ഇവർക്ക് അനുവദിച്ചു. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ആണ് ഒമാൻ ടാക്സി …
സ്വന്തം ലേഖകൻ: ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് പലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ ലണ്ടനിലും യുകെയിലുടനീളവും മാര്‍ച്ച് നടത്തി. ബോംബാക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാനത്തെ തെരുവുകളില്‍ പതാകകളും ബാനറുകളും പിടിച്ച് പ്രകടനക്കാര്‍ ഒത്തുകൂടി. ഒമ്പത് അറസ്റ്റുകള്‍ ഉണ്ടായിട്ടുണ്ട്, അവയില്‍ ചിലത് വിദ്വേഷ കുറ്റകൃത്യങ്ങളായി കണക്കാക്കപ്പെടുന്നു. മാഞ്ചസ്റ്റര്‍, ഗ്ലാസ്ഗോ, ബെല്‍ഫാസ്റ്റ് തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധം നടന്നു. …
സ്വന്തം ലേഖകൻ: ഇന്റർനെറ്റ്, ഫോൺ ബന്ധമറ്റ ഗാസ മുനമ്പിൽ ഇസ്രയേൽ സൈന്യം വ്യോമ, കരയാക്രമണം കടുപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഗാസയിൽ കടന്ന സേന പിൻവാങ്ങിയിട്ടില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി. വിവിധ സ്ഥലങ്ങളിൽ നേർക്കുനേർ ഏറ്റുമുട്ടൽ തുടരുകയാണെന്നു ഹമാസ് പറഞ്ഞു. വടക്കൻ ഗാസയിലെ ഹമാസിന്റെ 150 ഭൂഗർഭതാവളങ്ങൾ തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടൂ. ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ …
സ്വന്തം ലേഖകൻ: മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വേഗത്തില്‍ പണം അയക്കാന്‍ സഹായിക്കുന്ന ആനി ആപ്പിന് യുഎഇയില്‍ വന്‍ സ്വീകാര്യത. ഗൂഗില്‍ പേ മാതൃകയിലുളള ആപ്പിലൂടെ അധികം വൈകാതെ വ്യാപാര സ്ഥാപനങ്ങളിലും ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണമിടപാട് നടത്താനാകും. ഓണ്‍ലൈനായി പണമയക്കാന്‍ കഴിയുന്ന സേവനമാണ് ആനി ആപ്പിലൂടെ ലഭ്യമാക്കിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് നമ്പര്‍ ഇല്ലാതെ പത്ത് …
സ്വന്തം ലേഖകൻ: യൂറോപ്യന്‍ യൂണിയന്‍ ചരിത്രത്തിലാദ്യമായി ഇന്ത്യയിലേക്ക് മിലിറ്ററി അറ്റാഷെയെ നിയമിക്കുന്നു. പ്രതിരോധ, സുരക്ഷാ മേഖലകളില്‍ ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. 2021ല്‍ പ്രഖ്യാപിച്ച ഇന്ത്യ പസഫിക് സ്ട്രാറ്റജിക്കും ഈ തീരുമാനം കരുത്ത് പകരും. സാങ്കേതിക തീരുമാനത്തിനപ്പുറം, ദക്ഷിണേഷ്യന്‍ മേഖലയിലെ ഇന്ത്യയുടെ വര്‍ധിച്ച സ്വാധീനത്തിനുള്ള ആഗോള രാഷ്ട്രീയ അംഗീകാരം കൂടിയായാണ് യൂറോപ്യന്‍ യൂണിയന്‍റെ തീരുമാനം വിലയിരുത്തപ്പെടുന്നത്. …