1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിലേക്കുള്ള ടെക്നിക്കൽ തൊഴിലാളി റിക്രൂട്ട്മെൻ്റ്; യോഗ്യതാ മാനദണ്ഡം പുതുക്കി
കുവൈത്തിലേക്കുള്ള ടെക്നിക്കൽ തൊഴിലാളി റിക്രൂട്ട്മെൻ്റ്; യോഗ്യതാ മാനദണ്ഡം പുതുക്കി
സ്വന്തം ലേഖകൻ: രാജ്യത്തേക്ക് വിദേശികളായ ടെക്നിക്കൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങി പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ. ജിസിസി കൗൺസിൽ അംഗീകരിച്ച ഏകീകൃത ഗൈഡ് അനുസരിച്ചുള്ള യോഗ്യത കണക്കാക്കിയാകും തൊഴിലാളികളെ രാജ്യത്തേക്ക് റിക്രൂട്ട ചെയ്യുന്നത്. തൊഴിൽ വിപണിയുടെ ഉൽപാദനക്ഷമതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ ഇത്തരത്തിലൊരു റിക്രൂട്ട്മെന്റ് നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു. വാണിജ്യ സന്ദർശന വീസയില്‍ …
യുകെയിൽ ലക്ഷക്കണക്കിന് തൊഴിലാളികളുടെ വേതനം ഇന്ന് മുതല്‍ മണിക്കൂറിന് 12 പൗണ്ടായി ഉയര്‍ന്നേക്കും
യുകെയിൽ ലക്ഷക്കണക്കിന് തൊഴിലാളികളുടെ വേതനം ഇന്ന് മുതല്‍ മണിക്കൂറിന് 12 പൗണ്ടായി ഉയര്‍ന്നേക്കും
സ്വന്തം ലേഖകൻ: യുകെയിലെ മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ചൊവ്വാഴ്ച മുതല്‍ തങ്ങളുടെ ശമ്പത്തില്‍ 10% വര്‍ദ്ധനവ് കാണാനാകുമെന്ന് സൂചന. കാരണം അവരുടെ തൊഴിലുടമ വോളണ്ടറി റിയല്‍ ലിവിംഗ് വേതന പദ്ധതിയിലേക്ക് സൈന്‍ അപ്പ് ചെയ്തിട്ടുണ്ട്. ഇതേ തുടര്‍ന്ന് അവരുടെ വാര്‍ഷിക വേതനം ഗവണ്‍മെന്റിന്റെ മിനിമം വേതനത്തേക്കാള്‍ 3,000 പൗണ്ട് ആയി ഉയരുമെന്നും വിലയിരുത്തപ്പെടുന്നു. കുറഞ്ഞ വേതനം …
ശീതസമരത്തിനിടയിലും കനേഡിയൻ പൗരത്വം എടുത്ത ഇന്ത്യക്കാരിൽ 174 ശതമാനം വർധന
ശീതസമരത്തിനിടയിലും കനേഡിയൻ പൗരത്വം എടുത്ത ഇന്ത്യക്കാരിൽ 174 ശതമാനം വർധന
സ്വന്തം ലേഖകൻ: ഇന്ത്യയും കാനഡയും തമ്മിലുളള നയതന്ത്ര ബന്ധം മോശമാണെങ്കിലും കനേഡിയൻ പൗരത്വമെടുക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ 174 ശതമാനമാണ് വർധനവ് എന്ന് ഓർഗനൈസേഷൻ ഫോർ ഇകണോമിക് കോഓപറേഷൻ ആൻഡ് ഡവലപ്മെന്റ് (ഒ.ഇ.സി.ഡി) രാഷ്​ട്രങ്ങളുടെ റിപ്പോർട്ട് വ്യക്തമാക്കി. സമ്പന്ന രാജ്യങ്ങളുടെ പൗരത്വം എടുക്കുന്നവരുടെ എണ്ണത്തിൽ ലോകരാജ്യങ്ങളുടെ കൂട്ടത്തിൽ ഒന്നാം സ്ഥാനം ഇന്ത്യക്കാണെന്ന് കൂടി വ്യക്തമാക്കുന്നതാണ് ‘പാരീസ് ഇന്റർനാഷനൽ …
പുതിന്‍ ആരോഗ്യവാൻ, ഹൃദയാഘാതം വന്ന് തറയില്‍ വീണു എന്നത് നുണയാണെന്ന് റഷ്യ
പുതിന്‍ ആരോഗ്യവാൻ, ഹൃദയാഘാതം വന്ന് തറയില്‍ വീണു എന്നത് നുണയാണെന്ന് റഷ്യ
സ്വന്തം ലേഖകൻ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന റിപ്പോര്‍ട്ട് തള്ളി ക്രെംലിന്‍. പുതിന്‍ സുഖമായിരിക്കുന്നുവെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം പുതിന്‍ പൊതുവേദികളില്‍ അപരനെ വച്ചെന്ന ആരോപണവും അദ്ദേഹം തള്ളി. പുതിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് റഷ്യന്‍ ടെലിഗ്രാം ചാനലായ ‘ജനറല്‍ എസ്.വി.ആര്‍.’ നേരത്തേ പുറത്തുവിട്ടിരുന്നു. ഇത് പിന്നീട് പാശ്ചാത്യ …
കരയുദ്ധം! ഇസ്രയേൽ സൈന്യം ഗാസയിൽ; 222 ബന്ദികളെ മോചിപ്പിക്കുന്നതിന് മുൻഗണനയെന്ന് സർക്കാർ
കരയുദ്ധം! ഇസ്രയേൽ സൈന്യം ഗാസയിൽ; 222 ബന്ദികളെ മോചിപ്പിക്കുന്നതിന് മുൻഗണനയെന്ന് സർക്കാർ
സ്വന്തം ലേഖകൻ: ഹമാസിനെ ഒരു “ഭീകര സംഘടന” എന്ന നിലയിൽ നശിപ്പിക്കാനും, ഗാസയെ ആക്രമണത്തിനുള്ള വേദിയായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാനുമാണ് ഗാസയ്ക്ക് മേൽ കരയാക്രമണം നടത്തുന്നതെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്). ഗാസയ്ക്ക് മേലുള്ള അധിനിവേശം ഇസ്രയേൽ സൈന്യത്തിന്റെ മികവിന്റെ ഭാഗമായാണ് സംഭവിക്കുന്നതെന്നും, യുദ്ധവുമായി മുന്നോട്ട് പോകാനുള്ള സർക്കാർ തീരുമാനം അനസരിച്ചാണ് സേന പ്രവർത്തിക്കുന്നതെന്നും ഇസ്രയേൽ സൈന്യത്തിന്റെ …
സൗദിയിൽ ഇനി രാജ്യത്തിന് പുറത്തുപോകാതെ സന്ദർശന വീസ ഓൺലൈനിൽ പുതുക്കാം
സൗദിയിൽ ഇനി രാജ്യത്തിന് പുറത്തുപോകാതെ സന്ദർശന വീസ ഓൺലൈനിൽ പുതുക്കാം
സ്വന്തം ലേഖകൻ: രാജ്യത്തിന് പുറത്തുപോകാതെ സന്ദർശന വീസ ഓൺലൈനിൽ പുതുക്കാമെന്ന് സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) വ്യക്ത മാക്കി. ബിസിനസ്, ഫാമിലി, വ്യക്തിഗത സന്ദര്‍ശന വീസകളാണ് പുതുക്കാൻ അവസരം. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍, മുഖീം പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് വീസകൾ പുതുക്കേണ്ടത്. 180 ദിവസം വരെ ഓണ്‍ലൈനില്‍ പുതുക്കാം. വീസ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള അപേക്ഷ ഓണ്‍ലൈന്‍ …
സൗദിയിൽ ഇന്ധനക്ഷമതയ്ക്ക് അനുസരിച്ച് ഇസ്തിമാറ പുതു ക്കുന്നതിനും നൽകുന്നതിനും വാർഷിക ഫീസ്
സൗദിയിൽ ഇന്ധനക്ഷമതയ്ക്ക് അനുസരിച്ച് ഇസ്തിമാറ പുതു ക്കുന്നതിനും നൽകുന്നതിനും വാർഷിക ഫീസ്
സ്വന്തം ലേഖകൻ: വാഹനത്തിന്റെ ഇന്ധനക്ഷമതയ്ക്കനുസരിച്ച് വാഹന ലൈസൻസ് (ഇസ്തിമാറ) പുതുക്കുന്നതിനും നൽകുന്നതിനും സൗദി അറേബ്യ വാർഷിക ഫീസ് ഈടാക്കാൻ തുടങ്ങി. 2024 മോഡൽ പുതിയ ലൈറ്റ് വാഹനങ്ങൾക്ക് മാത്രമേ ഫീസ് തുടക്കത്തിൽ ബാധകമാകൂ. അടുത്ത ഘട്ടത്തിൽ, പഴയ വാഹനങ്ങൾക്കും ഇത് ബാധകമാകും. രണ്ടാം ഘട്ടം 2024-ൽ പ്രാബല്യത്തിൽ വരും. ഈ ഘട്ടത്തിൽ എല്ലാ ലൈറ്റ്, ഹെവി …
ഒമാനിൽ വാഹനവുമായി വാദികള്‍ മുറിച്ചുകടക്കുമ്പോൾ അപകടം സംഭവിച്ചാല്‍ നഷ്ടപരിഹാരം ലഭിക്കില്ല
ഒമാനിൽ വാഹനവുമായി വാദികള്‍ മുറിച്ചുകടക്കുമ്പോൾ അപകടം സംഭവിച്ചാല്‍ നഷ്ടപരിഹാരം ലഭിക്കില്ല
സ്വന്തം ലേഖകൻ: ഒമാനില്‍ മഴവെള്ളപ്പാച്ചിലുണ്ടാകുന്ന സമയങ്ങളില്‍ വാഹനവുമായി മനപ്പൂര്‍വം വാദികള്‍ മുറിച്ചുകടക്കുന്നവര്‍ ജാഗ്രതൈ. ഇതിനിടയില്‍ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ നഷ്ടപരിഹാരം ലഭിക്കില്ലെന്ന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി (സിഎംഎ) അധികൃതര്‍. ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ തേജ് ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് 50 മില്ലിമീറ്ററിനും 300 മില്ലിമീറ്ററിനും ഇടയില്‍ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ …
യുകെയിൽ ബാബെറ്റ് കൊടു ങ്കാറ്റിൻ്റെ ദുരിതം വിട്ടൊഴിയു ന്നില്ല; 3 ദിവസം കൊണ്ട് പെയ്തത് 2 മാസത്തെ മഴ!
യുകെയിൽ ബാബെറ്റ് കൊടു ങ്കാറ്റിൻ്റെ ദുരിതം വിട്ടൊഴിയു ന്നില്ല; 3 ദിവസം കൊണ്ട് പെയ്തത് 2 മാസത്തെ മഴ!
സ്വന്തം ലേഖകൻ: യുകെയിലാകമാനം ബാബെറ്റ് കൊടുങ്കാറ്റ് ദുരിതം വിതക്കുന്നു. ബാബെറ്റ് കൊടുങ്കാറ്റ് രണ്ട് ജീവനുകള്‍ കൂടി കവര്‍ന്നതോടെ ആകെ മരണസംഖ്യ എട്ടായി. നോര്‍ത്ത് യോര്‍ക്ക്ഷയറില്‍ പാലത്തില്‍ നിന്നും കാര്‍ മറിഞ്ഞ് രണ്ട് പേര്‍ മരണപ്പെട്ടു. സ്‌കിപ്ടണ് സമീപം ഉച്ചയ്ക്ക് 1.20-ഓടെയാണ് ദാരുണസംഭവം. 70-കളില്‍ പ്രായമുള്ള സ്ത്രീയും, പുരുഷനുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഡെര്‍ബിഷെയറില്‍ മൂന്ന് കടുത്ത വെള്ളപ്പൊക്ക …
യുകെയിൽ പലസ്തീൻ അനുകൂല പ്രകടനങ്ങൾ വ്യാപകമാകുന്നു; സസൂക്ഷ്മം നിരീക്ഷിച്ച് സർക്കാർ
യുകെയിൽ പലസ്തീൻ അനുകൂല പ്രകടനങ്ങൾ വ്യാപകമാകുന്നു; സസൂക്ഷ്മം നിരീക്ഷിച്ച് സർക്കാർ
സ്വന്തം ലേഖകൻ: യുകെയിലാകമാനം യുകെയിലെമ്പാടും പലസ്തീന്‍ അനുകൂല പ്രതിഷേധ പ്രകടനങ്ങള്‍ ശക്തമായി. ലണ്ടന്‍, കാര്‍ഡിഫ്, ബെര്‍മിംഗ്ഹാം, ബെല്‍ഫാസ്റ്റ്, സാല്‍ഫോര്‍ഡ് എന്നിവിടങ്ങളിലെല്ലാം സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങള്‍ പ്രകടനങ്ങള്‍ നടത്തി. ലണ്ടനില്‍ ഡൗണിങ് സ്ട്രീറ്റിന് സമീപം ലക്ഷം പേരുടെ റാലിയാണ് നടന്നതെന്ന് പോലീസ് തന്നെ സമ്മതിക്കുന്നു. പ്രകടനം ആക്രമാസക്തവുമായി. നിരവധി പേര്‍ അറസ്റ്റിലായി. ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌നത്തില്‍ ഹമാസിനെ …