1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിൽ സ്വ​ദേ​ശി​ക​ൾ​ക്കാ​യി കൂടുതൽ തൊ​ഴി​ലു​ക​ൾ സൃ​ഷ്​​ടി​ക്കാ​ൻ പ​ദ്ധ​തി; തൊഴിലില്ലായമ നിരക്ക് കുറയ്ക്കും
സൗദിയിൽ സ്വ​ദേ​ശി​ക​ൾ​ക്കാ​യി കൂടുതൽ തൊ​ഴി​ലു​ക​ൾ സൃ​ഷ്​​ടി​ക്കാ​ൻ പ​ദ്ധ​തി; തൊഴിലില്ലായമ നിരക്ക് കുറയ്ക്കും
സ്വന്തം ലേഖകൻ: ആ​ഭ്യ​ന്ത​ര തൊ​ഴി​ൽ വി​പ​ണി​യി​ലേ​ക്ക്​ സ്വ​ദേ​ശി പൗ​ര​ർ​ക്ക്​ പ്ര​വേ​ശി​ക്കാ​ൻ പ്ര​ത്യേ​ക തൊ​ഴി​ലു​ക​ളും ന​യ​ങ്ങ​ളും സൃ​ഷ്​​ടി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​താ​യി മാ​ന​വ​വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ലെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ​ത്തി​നാ​യു​ള്ള അ​ണ്ട​ർ സെ​ക്ര​ട്ട​റി മ​ജീ​ദ് അ​ൽ​ദ​ഹ്​​വി പ​റ​ഞ്ഞു. രാ​ജ്യ​ത്തെ തൊ​ഴി​ൽ വി​പ​ണി ന​ല്ല ഫ​ല​ങ്ങ​ളും തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്കി​ൽ തു​ട​ർ​ച്ച​യാ​യ കു​റ​വു​മാ​ണ്​ കാ​ണി​ക്കു​ന്ന​ത്. തൊ​ഴി​ലി​ല്ലാ​യ്​​മ നി​ര​ക്ക്​ മൊ​ത്തം ജ​ന​സം​ഖ്യ​യു​ടെ 3.3 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. …
ഒമാനില്‍ ഉയര്‍ന്ന വരുമാനക്കാ ര്‍ക്ക് ആദായനികുതി ഏര്‍പ്പെടുത്താന്‍ നീക്കം; മേഖലയിൽ ആദ്യം
ഒമാനില്‍ ഉയര്‍ന്ന വരുമാനക്കാ ര്‍ക്ക് ആദായനികുതി ഏര്‍പ്പെടുത്താന്‍ നീക്കം; മേഖലയിൽ ആദ്യം
സ്വന്തം ലേഖകൻ: ഒമാന്‍ വ്യക്തിഗത ആദായനികുതി അഥവാ ഇന്‍കം ടാക്‌സ് ഏര്‍പ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്. ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഉയര്‍ന്ന വരുമാനമുള്ളവരില്‍ നിന്നാണ് ആദായ നികുതി ഈടാക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം 2026 മുതല്‍ പദ്ധതി നടപ്പിലാക്കാനാണ് ആലോചയെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ജൂലൈയില്‍, ഒമാനി …
ബയോമെട്രിക് രജിസ്‌ട്രേഷന്‍ നടത്തിയില്ല; കുവൈത്തില്‍ 35,000ത്തോളം ബാങ്ക് അക്കൗണ്ടുകള്‍ക്ക് നിയന്ത്രണം
ബയോമെട്രിക് രജിസ്‌ട്രേഷന്‍ നടത്തിയില്ല; കുവൈത്തില്‍ 35,000ത്തോളം ബാങ്ക് അക്കൗണ്ടുകള്‍ക്ക് നിയന്ത്രണം
സ്വന്തം ലേഖകൻ: കുവൈത്ത് പൗരന്‍മാര്‍ക്ക് ബയോമെട്രിക് ഫിംഗര്‍ പ്രിന്റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയ പരിധി സെപ്റ്റംബര്‍ 30ന് അവസാനിച്ചതോടെ 35,000ത്തോളം പേരുടെ ബാങ്ക് അക്കൗണ്ട് സേവനങ്ങള്‍ ഭാഗികമായി തടസ്സപ്പെട്ടതായി റിപ്പോര്‍ട്ട്. ബയോമെട്രിക് രജിസ്‌ട്രേഷന്‍ നടത്താത്തവരുടെ ബാങ്കിംഗ് സേവനങ്ങള്‍ ഘട്ടംഘട്ടമായി നിര്‍ത്തിവയ്ക്കുമെന്ന് അധികൃതര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. വരുംദിവസങ്ങളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ബാങ്കിംഗ് സേവനങ്ങള്‍ പൂര്‍ണമായി നിര്‍ത്തിവയ്ക്കുന്നതോടൊപ്പം …
യുകെയിൽ വൈദ്യുതി, ഗ്യാസ് നിരക്ക് വർധന ; ബില്‍ തുക 10% ത്തോളം ഉയരും; സഹായം വേണമെന്ന് ആവശ്യം
യുകെയിൽ വൈദ്യുതി, ഗ്യാസ് നിരക്ക് വർധന ; ബില്‍ തുക 10% ത്തോളം ഉയരും; സഹായം വേണമെന്ന് ആവശ്യം
സ്വന്തം ലേഖകൻ: യുകെയില്‍ ഇന്ന് മുതല്‍ വൈദ്യുതി ഗ്യാസ് നിരക്കുകളില്‍ 10 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടാകുന്നതോടെ ശൈത്യകാലത്ത് പകുതിയോളം ബ്രിട്ടീഷുകാര്‍ ഊര്‍ജ്ജ ഉപയോഗത്തിന് പരിധി നിശ്ചയിക്കുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ഊര്‍ജ്ജനിരക്കിലുണ്ടാകുന്ന വര്‍ദ്ധനവ് ഒരു ശരാശരി കുടുംബത്തിന്റെ ബില്ലില്‍ 149 പൗണ്ടിന്റെ വര്‍ദ്ധനവ് ഉണ്ടാക്കുന്ന സാഹചര്യത്തില്‍ പ്രായക്കൂടുതലും അനാരോഗ്യവും ഉള്ളവര്‍ക്ക് ശൈത്യകാലത്ത് വീടുകള്‍ ചൂടാക്കി വെയ്ക്കാന്‍ കൂടുതല്‍ …
സന്ദർശക നിയമങ്ങളിൽ അഴിച്ചുപണിയുമായി ഇയു; പ്രവേശനത്തിന് ബയോമെട്രിക് വിവരങ്ങൾ
സന്ദർശക നിയമങ്ങളിൽ അഴിച്ചുപണിയുമായി ഇയു; പ്രവേശനത്തിന് ബയോമെട്രിക് വിവരങ്ങൾ
സ്വന്തം ലേഖകൻ: യൂറോപ്യൻ യൂണിയൻ (ഇയു) യാത്രാ നിയമങ്ങളിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ്. ഇയു ഇതര രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ഇയുവിൽ പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനും പുതിയ നടപടിക്രമങ്ങൾ പാലിക്കേണ്ടി വരുമെന്നാണ് സൂചന. നവംബർ 10 മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വന്നേക്കാം. ഇയുവിന്റെ പുതിയ എൻട്രി/എക്സിറ്റ് സിസ്റ്റം (EES) പ്രകാരം, ഇയു ഇതര പൗരന്മാർ …
ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; നോർത്തേൺ അയർലൻഡിൽ മലയാളി യുവാവ് അറസ്റ്റിൽ
ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; നോർത്തേൺ അയർലൻഡിൽ മലയാളി യുവാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച മലയാളി യുവാവ് അറസ്റ്റിൽ. നോർത്തേൺ അയർലൻഡിലെ ആൻട്രിമിലെ ഓക്ട്രീ ഡ്രൈവിൽ താമസിക്കുന്ന ജോസ്മാൻ ശശി പുഴക്കേപ്പറമ്പിലാണ് (29) അറസ്റ്റിലായത്. ഇയാൾക്കെതിരെ കൊലപാതകശ്രമത്തിനും ഗാർഹിക പീഡനത്തിനും പൊലീസ് കേസെടുത്തു. ഇവർ താമസിച്ചിരുന്ന വീടിന് കഴിഞ്ഞ മാസം 26 ന് രാത്രി 10 മണിയോടെയാണ് ജോസ്മാൻ തീയിട്ടത്. ശരീരത്തിൽ 25 …
ഇന്ത്യയിലെ യുഎസ് കോൺസു ലേറ്റുകളിൽ 2.5 ലക്ഷം വീസ അഭിമുഖങ്ങൾക്കുകൂടി അവസരം
ഇന്ത്യയിലെ യുഎസ് കോൺസു ലേറ്റുകളിൽ 2.5 ലക്ഷം വീസ അഭിമുഖങ്ങൾക്കുകൂടി അവസരം
സ്വന്തം ലേഖകൻ: അമേരിക്കന്‍ വീസ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. വിനോദസഞ്ചാരികള്‍, വിദഗ്ധ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെ ഇന്ത്യന്‍ യാത്രക്കാര്‍ക്കായി 250,000 വീസ അഭിമുഖങ്ങള്‍ കൂടി അനുവദിച്ചു. കോണ്‍സലേറ്റലുകളില്‍ വീസ അഭിമുഖം ലഭിക്കാന്‍ മാസങ്ങളുടെ കാത്തിരിപ്പാണ് ഇപ്പോഴുള്ളത്. പുതിയ തീരുമാനം ഇന്ത്യയിലെ ആയിരക്കണക്കിന് അപേക്ഷകരെ സമയബന്ധിതമായ അഭിമുഖങ്ങള്‍ നടത്താന്‍ സഹായിക്കുകയും, അമേരിക്കഇന്ത്യ ബന്ധത്തിന്റെ അടിസ്ഥാനമായ ആളുകള്‍ക്കിടയിലെ ബന്ധം കൂടുതല്‍ …
യുഎഇ – ഇന്ത്യ സെക്ടറുകളിൽ 129 ദിർഹത്തിന് 5 ലക്ഷം ടിക്കറ്റ്; ഇളവുകൾ പ്രഖ്യാപിച്ച് എയർ അറേബ്യ
യുഎഇ – ഇന്ത്യ സെക്ടറുകളിൽ 129 ദിർഹത്തിന് 5 ലക്ഷം ടിക്കറ്റ്; ഇളവുകൾ പ്രഖ്യാപിച്ച് എയർ അറേബ്യ
സ്വന്തം ലേഖകൻ: യുഎഇയിൽനിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പെടെ വിവിധ സെക്ടറുകളിലേക്ക് 129 ദിർഹം വീതം മാത്രം ഈടാക്കി 5 ലക്ഷം വിമാന ടിക്കറ്റുകൾ നൽകുമെന്ന് എയർ അറേബ്യ പ്രഖ്യാപിച്ചു. ഈ മാസം 20ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് അടുത്ത മാർച്ച് 1 മുതൽ ഒക്ടോബർ 25 വരെയുള്ള കാലയളവിൽ യാത്ര ചെയ്യാം. സ്കൂൾ …
ഏകദിന ഫ്ലാഷ് സെയിലുമായി ഒമാൻ എയർ; 22 റിയാലിന് കേരളത്തിലേക്ക് പറക്കാൻ അവസരം
ഏകദിന ഫ്ലാഷ് സെയിലുമായി ഒമാൻ എയർ; 22 റിയാലിന് കേരളത്തിലേക്ക് പറക്കാൻ അവസരം
സ്വന്തം ലേഖകൻ: കേരള സെക്ടറുകളില്‍ ഉള്‍പ്പെടെ അഞ്ച് സെക്ടറുകളിലേക്ക് ഏകദിന ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ച് ഒമാന്‍ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍. ഇന്ന്, ഒക്‌ടോബർ 1ന് ബുക്ക് ചെയ്യുന്നവർക്ക് കേരളം ഉൾപ്പെടെയുള്ള 5 പ്രധാന സെക്ടറുകളിലേക്ക് 22 റിയാലിന് ടിക്കറ്റ് ലഭിക്കും. കോഴിക്കോട്, തിരുവനന്തപുരം, അമ്മാന്‍, ദമാം, കറാച്ചി സെക്ടറുകളില്‍ ഒക്ടോബര്‍ ഒന്നിനും നവംബര്‍ …
ചികിത്സ പിഴവുകള്‍ പരാതിപ്പെടാൻ പുതിയ സംവിധാനവുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം
ചികിത്സ പിഴവുകള്‍ പരാതിപ്പെടാൻ പുതിയ സംവിധാനവുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: ചികിത്സ വേളയില്‍ ഉണ്ടാവുന്ന പിഴവുകള്‍ പരാതിപ്പെടുന്നതിനും ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പഠിക്കുന്നതിനുമായ് പുതിയ സംവിധാനവുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം. പ്രത്യേകം ഫീസ് നല്‍കിയാണ് പരാതി സമര്‍പ്പിക്കേണ്ടത്. ചികിത്സ പിഴവ് ഉണ്ടെന്ന് സംശയിക്കുന്ന ഏതൊരാള്‍ക്കും മന്ത്രാലയത്തിന് പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്. 25 റിയാലാണ് പരാതി നല്‍കുന്നതിനുള്ള ഫീസ്. അതേസമയം, സാമ്പത്തികമായി പിന്നിൽ നില്‍ക്കുന്നവരില്‍ നിന്ന് ഫീസ് …