സ്വന്തം ലേഖകൻ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ വച്ചുണ്ടായ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പിനെ കുറിച്ചുള്ള മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പോലീസിലെ (ആര്‍ഒപി) ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എന്‍ക്വയീസ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം. രാജ്യത്തെ പൗരന്‍മാരും പ്രവാസികളും നിലവില്‍ വ്യാപകമായി പ്രചരിക്കുന്ന മൊബൈല്‍ സന്ദേശത്തിനെതിരേ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ …
സ്വന്തം ലേഖകൻ: നീണ്ട പതിനെട്ടു മാസക്കാലമായി തുടരുന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ ശമ്പളതര്‍ക്കത്തിന് ഒടുവില്‍ പരിഹാരം. ഗവണ്‍മെന്റ് ഓഫര്‍ ചെയ്ത 22% ശമ്പളവര്‍ധന അംഗീകരിക്കാന്‍ ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ തയ്യാറായതോടെയാണ് ഇത്. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ 66% അംഗങ്ങളാണ് ഓഫര്‍ സ്വീകരിക്കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. 18 മാസത്തിനിടെ 11 തവണയായി പണിമുടക്ക് സംഘടിപ്പിച്ച ശേഷമാണ് ജൂനിയര്‍ …
സ്വന്തം ലേഖകൻ: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ജര്‍മനിയില്‍ കെയര്‍ ഹോമുകളില്‍ നഴ്സുമാര്‍ക്ക് അവസരങ്ങളുമായി സംഘടിപ്പിക്കുന്ന സ്പെഷല്‍ റിക്രൂട്ട്മെന്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നഴ്സിങ്ങിൽ ബിഎസ്‍സി അല്ലെങ്കിൽ പോസ്റ്റ് ബിഎസ്‍സി വിദ്യാഭ്യാസ യോഗ്യത അല്ലെങ്കില്‍ ജിഎൻഎം യോഗ്യതയ്ക്കു ശേഷം രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. വയോജന പരിചരണം/ പാലിയേറ്റീവ് …
സ്വന്തം ലേഖകൻ: ജര്‍മ്മനിയുടെ വിപുലീകരിച്ച അതിര്‍ത്തി നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. അനധികൃത കുടിയേറ്റത്തെയും കുറ്റകൃത്യങ്ങളെയും ചെറുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ജർമനി പടിഞ്ഞാറന്‍, വടക്കന്‍ അതിര്‍ത്തികളില്‍ താല്‍ക്കാലിക നിയന്ത്രണം പുനരാരംഭിച്ചു. ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ലക്സംബര്‍ഗ്, നെതര്‍ലാന്‍ഡ്സ് എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇടങ്ങളിലാണ് ജര്‍മനി പരിശോധന നടത്തുക. പരിശോധന അടുത്ത ആറ് മാസത്തേക്ക് നിലനില്‍ക്കും, ഇത് …
സ്വന്തം ലേഖകൻ: യുഎഇയിലേക്ക് വരുന്ന വിനോദ സഞ്ചാരികള്‍ക്ക് രാജ്യത്ത് എത്തുമ്പോള്‍ 10 ജിബി സൗജന്യ ഡാറ്റയ്ക്കൊപ്പം സൗജന്യ ഇന്‍സ്റ്റന്‍റ് ഇ-സിം ഓഫറുമായി പ്രമുഖ ടെലികോം സേവന ദാതാക്കളായ ഇ&. ഒരു ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയുമെന്നതാണ് ഇ-സിമ്മിന്‍റെ പ്രത്യേകത. മുഖത്തിലൂടെ ആളെ തിരിച്ചറിയുന്ന ഫെയ്‌സ് റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വ്യക്തിയുടെ പേരില്‍ അപ്പോള്‍ …
സ്വന്തം ലേഖകൻ: മെട്രോ യാത്രക്കാർക്ക് ട്രാവൽ കാർഡ് രജിസ്റ്റർ ചെയ്ത് അഞ്ച് സൗജന്യ യാത്ര സ്വന്തമാക്കാനുള്ള ഓഫറുമായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം. യാത്രക്കാരുടെ മെട്രോ ട്രാവൽ കാർഡ് ഖത്തർ റെയിൽ ആപ്പിലോ, വെബ്സൈറ്റ് വഴിയോ രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രോത്സാഹനമായാണ് സെപ്റ്റംബർ 15 മുതൽ മൂന്നു മാസത്തെ കാമ്പയിൻ പ്രഖ്യാപിച്ചത്. ഈ സമയപരിധിക്കുള്ളിൽ രജിസ്റ്റർ …
സ്വന്തം ലേഖകൻ: ഖത്തറിന്റെ പുറത്ത് നിന്നുള്ള രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും വിളിക്കുന്നതിനായി പുതിയ ഫോണ്‍ നമ്പര്‍ അവതരിപ്പിച്ച് ഖത്തര്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പിഎച്ച്‌സിസി). അപ്പോയിന്റ്മെന്റ് ബുക്കിംഗ് പ്രക്രിയ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രാജ്യത്തിന് പുറത്ത് നിന്നുള്ളവര്‍ക്കായി കോള്‍ സെന്ററുകളുടെ ലാന്‍ഡ്ലൈന്‍ നമ്പറില്‍ മാറ്റം വരുത്തിയത്. +97444066466 ആണ് കോള്‍ സെന്ററിലെ പുതിയ ലാന്‍ഡ് ലൈന്‍ നമ്പര്‍. …
സ്വന്തം ലേഖകൻ: അവധിക്കായി നാട്ടിൽ എത്തുന്ന പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസിനുള്ള ടെസ്റ്റ് തീയതി കിട്ടാൻ അനുഭവിക്കുന്ന പ്രയാസം ചൂണ്ടികാട്ടി സമർപ്പിച്ച നിവേദനത്തിന് വേദിയിൽ വച്ച് തന്നെ തീർപ്പ് കൽപ്പിച്ച് മന്ത്രി കെ. ബി. ഗണേഷ് കുമാർ. ബഹ്‌റൈൻ കേരളീയ സമാജത്തിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ ബഹ്‌റൈനിലെത്തിയപ്പോഴാണ് മന്ത്രിക്ക് കാസർഗോഡ് ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്റും ബഹ്‌റൈൻ കേരളീയ …
സ്വന്തം ലേഖകൻ: യുകെയിലെ റെഡ്ഡിച്ചിലെ മലയാളി സമൂഹത്തെ വേദനയിലാഴ്ത്തി വിടപറഞ്ഞ അനില്‍ ചെറിയാന്‍- സോണിയ ദമ്പതികള്‍ക്ക് ഒരേ കല്ലറയില്‍ അന്ത്യനിദ്ര. കഴിഞ്ഞ ദിവസം ഔവര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ ആര്‍ സി ചര്‍ച്ചില്‍ നടന്ന പൊതുദര്‍ശന ശുശ്രൂഷകളില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് ആളുകളാണ് എത്തി ചേര്‍ന്നത്. രാവിലെ 11.45 ന് ആരംഭിച്ച …
സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്കായി വർക്ക് ആൻഡ് ഹോളിഡേ വീസ ബാലറ്റ് പ്രക്രിയ അവതരിപ്പിച്ച് ഓസ്‌ട്രേലിയ. ഇന്ത്യയ്ക്കൊപ്പം ചൈന, വിയറ്റ്‌നാം, എന്നീ രാജ്യങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നുള്ളവരെ ആകർഷിക്കുന്നതിനാണ് ഓസ്‌ട്രേലിയൻ സർക്കാർ വീസ ബാലറ്റ് പ്രക്രിയ അവതരിപ്പിച്ചിരിക്കുന്നത്. വർക്ക് ആൻഡ് ഹോളിഡേ വീസ വഴി സഞ്ചാരികൾക്ക് ഓസ്‌ട്രേലിയയിൽ അവധിക്കാലം ആസ്വദിക്കാനും ഒപ്പം തൊഴിൽ ചെയ്ത് വരുമാനം …