സ്വന്തം ലേഖകൻ: യുഎഇയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും യുഎഇ പാസ് മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണ്ടിവരും. കാരണം തൊഴില്‍ സംബന്ധിയായ എല്ലാ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും ഇനി മുതല്‍ യുഎഇ പാസ് ലോഗിന്‍ ചെയ്യേണ്ടി വരും. ഒക്ടോബര്‍ 18 മുതല്‍ യുഎഇ പാസ് അക്കൗണ്ട് വഴി മാത്രമേ ഉപയോക്താക്കള്‍ക്ക് മന്ത്രാലയത്തിന്‍റെ സേവനങ്ങള്‍ ആക്സസ് ചെയ്യാന്‍ …
സ്വന്തം ലേഖകൻ: വാര്‍ഷിക ഹജ്ജ് തീര്‍ഥാടന സീസണിലും ചെറിയ തീര്‍ഥാടനമായ ഉംറ വേളയിലും നല്‍കുന്ന സേവനങ്ങളുമായി ബന്ധപ്പെട്ട താല്‍ക്കാലിക തൊഴില്‍ വീസ ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി സൗദി അറേബ്യ. ഹജ്ജ്, ഉംറ സേവനങ്ങള്‍ക്കായി ഒരാള്‍ക്ക് അനുവദിക്കുന്ന താല്‍ക്കാലിക തൊഴില്‍ വീസ വില്‍ക്കുകയോ മറ്റുള്ളവര്‍ക്ക് കൈമാറ്റം ചെയ്യുകയോ അതിന്റെ ഉദ്ദേശ്യത്തിനല്ലാതെ മറ്റെന്തെങ്കിലും കാര്യത്തില്‍ ഉപയോഗിക്കുകയോ ചെയ്തതായി കണ്ടെത്തിയാല്‍, …
സ്വന്തം ലേഖകൻ: അതിരൂക്ഷമായ പാർക്കിങ് പ്രശ്നം നിമിത്തം മനാമയിൽ നിന്ന് താമസക്കാർ പലരും ഒഴിയുന്നു. ഒരു കാലത്ത് ആളുകൾ തിങ്ങി നിറഞ്ഞിരുന്ന മനാമയിൽ ഇപ്പോൾ പല ഫ്ലാറ്റുകളും ശൂന്യമാണ്. മനാമയിൽ തന്നെയുള്ള ബിസിനസ് സംരംഭകരോ, മനാമയിൽ ജോലി ചെയ്യുന്നവരോ ആയ പ്രവാസികളാണ് ഇവിടെ താമസിക്കാൻ ആഗ്രഹിക്കുന്നത്. മനാമയിൽ ഉണ്ടായിരുന്ന നിരവധി പാർക്കിങ് സ്‌ഥലങ്ങൾ ‘പെയ്‌ഡ് പാർക്കിങ്’ …
സ്വന്തം ലേഖകൻ: കുവൈത്തിലെ ബയോമെട്രിക് പദ്ധതി ലക്ഷ്യമിടുന്നത് കൃത്യതയും തട്ടിപ്പ് തടയലുമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഐഡന്റിഫിക്കേഷൻ ഡിപാർട്ട്‌മെന്റ് മേധാവി ബ്രിഗേഡിയർ നായിഫ് അൽ മുതൈരി. ബയോമെട്രിക് സംവിധാനം നടപ്പിലായതോടെ വ്യക്തികളെ കൂടുതൽ വേഗത്തിൽ തിരിച്ചറിയുവാൻ സാധിക്കുന്നതായി അൽ മുതൈരി പറഞ്ഞു. സംശയമുള്ളവരെ കണ്ടെത്തലും കുറ്റകൃത്യങ്ങൾ കുറയ്ക്കലും സമൂഹത്തെ സംരക്ഷിക്കലും സുരക്ഷാ ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയും കൃത്യതയും വർദ്ധിപ്പിക്കുകയുമാണ് …
സ്വന്തം ലേഖകൻ: സോഷ്യല്‍ കെയര്‍ മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതില്‍ കുടിയേറ്റത്തിന് വലിയ പങ്കുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നത്. മാത്രമല്ല, അഞ്ചില്‍ ഒരു കെയറര്‍ വീതം ഇപ്പോള്‍ പുരുഷന്മാരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് ഒരു റെക്കോര്‍ഡ് തന്നെയാണ്. പരമ്പരാഗതമായി സ്ത്രീകള്‍ കൈയടക്കി വെച്ചിരുന്ന ഇംഗ്ലണ്ടിലെ സോഷ്യല്‍ കെയര്‍ സെക്റ്ററില്‍ ഇപ്പോള്‍ 21 ശതമാനം പുരുഷന്മാരാണെന്ന് കണക്കുകള്‍ …
സ്വന്തം ലേഖകൻ: ആദ്യമായി വീട് വാങ്ങുന്നവര്‍ പ്രതിമാസ മോര്‍ട്ട്‌ഗേജ് തിരിച്ചടവില്‍ വലിയ വര്‍ധന നേരിടുന്നതായി റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷം മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിമാസ മോര്‍ട്ട്‌ഗേജ് തിരിച്ചടവില്‍ 350 പൗണ്ട് അധികചെലവ് വരുന്നു. കഴിഞ്ഞ മാസങ്ങളില്‍ ഹോം ലോണ്‍ ചെലവുകള്‍ താഴ്‌ന്നെങ്കിലും ഇക്കാര്യത്തില്‍ ആശ്വാസം വന്നിട്ടില്ല. 2019-ല്‍ പ്രതിമാസ തിരിച്ചടവ് 578 പൗണ്ടായിരുന്നത് നിലവില്‍ …
സ്വന്തം ലേഖകൻ: ഷാർജയിൽ താമസിക്കുന്ന വിദേശികൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി വരുന്നു. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ.ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് എമിറേറ്റിലെ എല്ലാ താമസക്കാർക്കും ആരോഗ്യ ഇൻഷുറൻസ് ഉടൻ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചത്. ഡയറക്ട് ലൈൻ റേഡിയോ പ്രഭാഷണത്തിനിടെയായിരുന്നു പ്രഖ്യാപനം. നിലവിൽ സ്വദേശികൾക്കും ആശ്രിതർക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് …
സ്വന്തം ലേഖകൻ: കേരളത്തിൽ വ്യാപകമായിരിക്കുന്ന വിദേശ റിക്രൂട്ട്മെന്‍റിന്‍റെ പേരിലുള്ള തൊഴിൽ തട്ടിപ്പുകൾക്ക് എതിരെ നടപടിയെടുക്കാൻ നോർക്ക. തട്ടിപ്പുകാർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കാനും പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള നോർക്ക സെക്രട്ടറി ഡോ. കെ. വാസുകിയുടെ ഉത്തരവിട്ടു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് സർക്കാർ ഈ നടപടികൾ സ്വീകരിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ നിന്നുള്ള നൂറുകണക്കിന് …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ ഒരു പ്രവാസി തൊഴിലാളിക്ക് നിലവിലെ തൊഴിലില്‍ നിന്ന് രാജിവച്ച ശേഷം മറ്റൊരു തൊഴിലുടമയിലേക്ക് മാറാനോ അല്ലെങ്കില്‍ ഫൈനല്‍ എക്സിറ്റ് വീസയില്‍ രാജ്യം വിടാനോ 60 ദിവസം വരെ സമയമുണ്ടെന്ന് ലേബര്‍ അധികൃതര്‍ അറിയിച്ചു. ഈ കാലയളവില്‍ പുതിയ ജോലിയില്‍ പ്രവേശിക്കുകയോ രാജ്യം വിടുകയോ ചെയ്തില്ലെങ്കില്‍, തൊഴിലാളിയുടെ സ്റ്റാറ്റസ് ആബ്‌സന്റ് ഫ്രം …
സ്വന്തം ലേഖകൻ: നഗരത്തിന്റെ സുരക്ഷിതത്വവും സൗന്ദര്യ സംരക്ഷണവും കണക്കില്ലെടുത്ത് ജിദ്ദയിലെ കെട്ടിടങ്ങളില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പുറത്തുവിട്ട് ജിദ്ദ നഗര ഭരണാധികാരികള്‍. ജിദ്ദ നഗരത്തിലെ വാണിജ്യ തെരുവുകളിലെ കെട്ടിടങ്ങള്‍ക്കാണ് ജിദ്ദ മേയറുടെ ഓഫീസ് കര്‍ശനമായ നിബന്ധനകളും വ്യവസ്ഥകളും മുന്നോട്ടുവച്ചത്. ഇതുപ്രകാരം, വാണിജ്യ തെരുവുകളില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങള്‍ക്ക് കെട്ടിട ചട്ടങ്ങള്‍ ലംഘിക്കുന്ന രീതിയില്‍ നിരത്തുകളിലേക്ക് തുറക്കുന്ന രീതിയിലുള്ള …