സ്വന്തം ലേഖകൻ: കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിനും മുംബൈ എയർപോർട്ടിനും ഇടയിൽ ഓഗസ്റ്റ് 23 മുതൽ പുതിയ പ്രതിദിന സർവീസുമായി ഇന്ത്യൻ എയർലൈനായ ആകാശ എയർ. സർവീസ് ആരംഭിക്കാനുള്ള ആകാശയുടെ അപേക്ഷക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അംഗീകാരം നൽകി. കുവൈത്തിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്ന യാത്രക്കാർക്ക് നേരിട്ടുള്ള വിമാനങ്ങൾ വർധിപ്പിക്കാനാണ് ഡിജിസിഎ നിരന്തരം …
സ്വന്തം ലേഖകൻ: മതിയായ കാരണങ്ങള്‍ ഇല്ലാതെ മക്കള്‍ സ്‌കൂളില്‍ പോകാതെ വിട്ടുനിന്നാല്‍ മാതാപിതാക്കള്‍ അടക്കേണ്ട പിഴ തുക വര്‍ധിപ്പിച്ചു. കാരണമില്ലാതെയും അനുമതിയില്ലാതെയും തുടര്‍ച്ചയായി അഞ്ചു ദിവസം സ്‌കൂളില്‍ ഹാജരാകാത്ത കുട്ടികളുടെ മാതാപിതാക്കളാണ് പിഴ അടക്കേണ്ടി വരിക. നിലവില്‍ 60 പൗണ്ട് ഉണ്ടായിരുന്ന പിഴ 80 പൗണ്ട് ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. അതുപോലെ ഈ പിഴ 21 ദിവസങ്ങള്‍ക്കുള്ളില്‍ …
സ്വന്തം ലേഖകൻ: യു.കെ.യിലുള്ള ഭാര്യയുടെ മരണവിവരമറിഞ്ഞതിന് പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി. കോട്ടയം പനച്ചിക്കാട് സ്വദേശി അനില്‍ ചെറിയാനാണ് ഭാര്യയുടെ മരണത്തില്‍ മനംനൊന്ത് ആത്മഹത്യചെയ്തത്. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ വിവരമറിഞ്ഞെത്തിയ പാരാമെഡിക്‌സും തുടര്‍ന്ന് ആശുപത്രി ജീവനക്കാരും അനിലിന്റെ ജീവന്‍ തിരിച്ചു പിടിക്കാന്‍ തീവ്ര ശ്രമം നടത്തിയെങ്കിലും വിഫലമാവുകയായിരുന്നു. അനിലിന്റെ ഭാര്യ സോണിയ കഴിഞ്ഞദിവസം യു.കെ.യില്‍ കുഴഞ്ഞുവീണ് …
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം യുക്രെയ്ൻ ആക്രമണത്തിൽ മരിച്ച 12 അംഗ റഷ്യൻ സൈനിക സംഘത്തിൽ കല്ലൂർ നായരങ്ങാടി സ്വദേശി സന്ദീപ് (36) ഉണ്ടായിരുന്നതായി വിവരം ലഭിച്ചുവെന്നു ബന്ധുക്കൾ. കാങ്കിൽ ചന്ദ്രന്റെ മകനാണ് സന്ദീപ്. എംബസിയിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഇന്നുണ്ടാകുമെന്നു റഷ്യയിലെ മലയാളി സംഘടനകൾ അറിയിച്ചതായി ബന്ധുക്കൾ അറിയിച്ചു. സന്ദീപ് ഉൾപ്പെടെ 2 പേരുടെ …
സ്വന്തം ലേഖകൻ: തോന്നിയ പോലെ തൊഴിലാളിയെ പിരിച്ചുവിടാന്‍ യുഎഇ തൊഴില്‍ നിയമം തൊഴിലുടമയെ അനുവദിക്കുന്നില്ല. പകരം വ്യക്തമായി നിര്‍വചിക്കപ്പെട്ട ഒരു കൂട്ടം സാഹചര്യങ്ങളില്‍ മാത്രമേ ജോലി ചെയ്യുന്ന ഒരു ജീവനക്കാരന്‍റെ തൊഴില്‍ കരാര്‍ അവസാനിപ്പിക്കാന്‍ തൊഴിലുടമയ്ക്ക് അവകാശമുള്ളൂ എന്ന് യുഎഇ സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട ഒരു അപ്ഡേറ്റില്‍ വ്യക്തമാക്കി. ജീവനക്കാരനെ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അനുവാദമുള്ള സാഹചര്യങ്ങള്‍ …
സ്വന്തം ലേഖകൻ: പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ സമ്മാനപ്പെരുമഴയുമായി ഷാര്‍ജ കോപറേറ്റീവ് സൊസൈറ്റി അഥവാ ഷാര്‍ജ കോപ്പിന്റെ ബാക്ക് ടു സ്‌കൂള്‍ കാമ്പയിൻ. പൊതുജനങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ക്കു പുറമെ, കോപ്പിന്റെ ഗോള്‍ഡ് കാര്‍ഡ് ഉടമകള്‍ക്കും ഓഹരി ഉടമകള്‍ക്കും പ്രത്യേക ഓഫറുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഓഫറുകള്‍ സെപ്റ്റംബര്‍ എട്ട് വരെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് 26നാണ് യുഎഇയില്‍ …
സ്വന്തം ലേഖകൻ: സന്ദർശകർക്കുള്ള നിർബന്ധിത ആരോഗ്യ ഇൻഷുറൻസിൽ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രികളിൽ അടിയന്തര ചികിത്സ തേടാമെന്ന് വ്യക്തമാക്കി എച്ച്.എം.സി. സന്ദർശക ആരോഗ്യ ഇൻഷുറൻസ് പരിരക്ഷകളുമായി ബന്ധപ്പെട്ട് ഹമദ് മെഡിക്കൽ കോർപറേഷൻ പുറത്തിറക്കിയ ബുള്ളറ്റിനിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. എച്ച്.എം.സി ഓൺലൈനിലാണ് ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ അധികൃതർ പങ്കുവെച്ചത്. ഒന്നര ലക്ഷം റിയാൽ വരെയുള്ള അടിയന്തര …
സ്വന്തം ലേഖകൻ: രാജ്യത്ത് അനുദിനം രൂക്ഷമായി വരുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ സമഗ്ര നടപടികളുമായി കുവൈത്ത് ഭരണകൂടം. ഇതിനായി രൂപീകൃതമായ മന്ത്രിതല സമിതി മുമ്പാകെ വിവിധ അധികാരികരും ഏജന്‍സികളും സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും മന്ത്രിസഭാ യോഗം അവലോകനം ചെയ്തു. വിവിധ മന്ത്രാലയങ്ങളുമായും സര്‍ക്കാര്‍ ഏജന്‍സികളുമായുമുള്ള ഏകോപനത്തിലൂടെ ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തെ യോഗം …
സ്വന്തം ലേഖകൻ: സൗത്ത്‌പോര്‍ട്ടിലെ പെണ്‍കുട്ടികളുടെ കൊലപാതകം വെറുമൊരു തീപ്പൊരിമാത്രമായിരുന്നു. കുടിയേറ്റ വിരുദ്ധതയുടെ ഇന്ധനം നിറഞ്ഞ്, ഏത് സമയവും ആളിക്കത്തിയാക്കാവുന്ന മനസ്സുകളിലേക്ക് പാറി വന്ന ഒരു തീപ്പൊരി മാത്രം. അടുത്തിടെ, ബ്രിട്ടനില്‍ നടന്ന കലാപത്തിന്റെ മുഖ്യ ഹേതു കുടിയേറ്റത്തോടുള്ള അടങ്ങാത്ത അമര്‍ഷമായിരുന്നു എന്ന് അഭിപ്രായ സര്‍വ്വേഫലം സൂചിപ്പിക്കുന്നു. മൂന്ന് പെണ്‍കുട്ടികളെ അതിദാരുണമായി കൊലപ്പെടുത്തിയതിന് ശേഷം രാജ്യത്തിന്റെ അങ്ങോളമിങ്ങോളമുള്ള …
സ്വന്തം ലേഖകൻ: നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയ മലയാളി നഴ്സ് യുകെയിൽ കുഴഞ്ഞു വീണു മരിച്ചു. വോർസെറ്റ് ഷെയറിലെ റെഡ്ഡിച്ച് അലക്സാണ്ട്ര എൻഎച്ച്എസ് ആശുപത്രിയിലെ നഴ്‌സായിരുന്ന സോണിയ സാറ ഐപ്പ് ( 39) ആണ് ആകസ്മികമായി വിടപറഞ്ഞത്. കോട്ടയം ചിങ്ങവനം സ്വദേശിനിയാണ്. ചിങ്ങവനം വലിയപറമ്പിൽ അനിൽ ചെറിയാനാണ് ഭർത്താവ്. കാലിന്റെ സർജറി സംബന്ധമായി 10 ദിവസം …