സ്വന്തം ലേഖകൻ: ചികിത്സ വേളയില്‍ ഉണ്ടാവുന്ന പിഴവുകള്‍ പരാതിപ്പെടുന്നതിനും ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പഠിക്കുന്നതിനുമായ് പുതിയ സംവിധാനവുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം. പ്രത്യേകം ഫീസ് നല്‍കിയാണ് പരാതി സമര്‍പ്പിക്കേണ്ടത്. ചികിത്സ പിഴവ് ഉണ്ടെന്ന് സംശയിക്കുന്ന ഏതൊരാള്‍ക്കും മന്ത്രാലയത്തിന് പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്. 25 റിയാലാണ് പരാതി നല്‍കുന്നതിനുള്ള ഫീസ്. അതേസമയം, സാമ്പത്തികമായി പിന്നിൽ നില്‍ക്കുന്നവരില്‍ നിന്ന് ഫീസ് …
സ്വന്തം ലേഖകൻ: ഡ്രൈവിംഗ് ലൈസന്‍സില്‍ മറ്റങ്ങള്‍ വരുന്നതുള്‍പ്പടെ യുകെയില്‍ പുതിയ ഡ്രൈവിംഗ് നിയമങ്ങള്‍ നിലവില്‍ വരുന്നു. പുതിയ പ്രൈവറ്റ് പാര്‍ക്കിംഗ് സെക്റ്റര്‍ സിംഗിള്‍ കോഡ് ഓഫ് പ്രാക്റ്റീസ് ഔദ്യോഗികമായി തന്നെ ഒക്ടോബറില്‍ നിലവില്‍ വരും. ഇത് വാഹനമുടമകള്‍ക്ക് കാര്യങ്ങള്‍ കുറേക്കൂടി ലളിതമാക്കും എന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടീഷ് പാര്‍ക്കിംഗ് അസ്സോസിയേഷനും (ബി പി എ) ഇന്റര്‍നാഷണല്‍ പാര്‍ക്കിംഗ് …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ മന്ത്രിമാർ പാരിതോഷികങ്ങൾ സ്വീകരിച്ചാൽ കൃത്യമായ മൂല്യം വെളിപ്പെടുത്തണമെന്ന നിയമം ശക്തമാക്കാൻ ഒരുങ്ങി ലേബർ സർക്കാർ. ഇത് സംബന്ധിച്ച നിയമങ്ങളിൽ പരിഷ്ക്കരണം വരുത്തി നടപടികൾ ശക്തമാക്കാനാണ് ലേബർ സർക്കാരിന്റെ തീരുമാനം. തങ്ങളുടെ ഔദ്യോഗിക സർക്കാർ പദവിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സമ്മാനങ്ങളും മറ്റും ഇനി മുതൽ മന്ത്രിമാർ എം പി റജിസ്റ്ററിലും രേഖപ്പെടുത്തുവാൻ നിർബന്ധിതരാകും. …
സ്വന്തം ലേഖകൻ: പച്ചരി കയറ്റുമതി നിരോധനം ഇന്ത്യ പിൻവലിച്ചിട്ടും കയറ്റുമതി തീരുവ ഒഴിവാക്കിയിട്ടും പുഴുക്കലരി കയറ്റുമതി തീരുവ 10 ശതമാനം കുറച്ചിട്ടും ഗൾഫിൽ വില കുറയാൻ നീണ്ട കാത്തിരിപ്പ്. നിലവിലെ സ്റ്റോക്ക് തീരുകയും കുറഞ്ഞ വിലയ്ക്കുള്ള അരി എത്തുകയും ചെയ്താൽ മാത്രമേ വിപണിയിൽ വിലവ്യത്യാസം പ്രകടമാകൂ എന്നാണ് മൊത്തക്കച്ചവടക്കാർ പറയുന്നത്. ഇതിന് ആഴ്ചകളോളം കാത്തിരിക്കണം. നവംബർ, …
സ്വന്തം ലേഖകൻ: വായ്പ പൂർണമായും അടച്ചവർ ക്ലോഷർ ലെറ്റർ വാങ്ങുന്നതിനൊപ്പം നേരത്തെ ബാങ്കിനു നൽകിയിരുന്ന സെക്യൂരിറ്റി ചെക്ക് തിരിച്ചുവാങ്ങിയില്ലെങ്കിൽ കുടുങ്ങാൻ സാധ്യത. തിരിച്ചുവാങ്ങാത്ത ചെക്ക് ഉപയോഗിച്ച് ബാങ്ക് കേസ് കൊടുത്തതുമൂലം യാത്രാ വിലക്ക് നേരിട്ടവരിൽ ഒട്ടേറെ മലയാളികളുമുണ്ട്. ഇങ്ങനെ അടുത്തയിടെ യാത്രാവിലക്ക് നേരിട്ടവരിൽ തൃശൂർ സ്വദേശിനിയും ഉൾപ്പെടും. 4 വർഷം മുൻപ് അടച്ചുതീർത്ത വായ്പയുടെ പേരിലാണ് …
സ്വന്തം ലേഖകൻ: സൗദിയിലും യുഎഇയിലും രണ്ടു ദിവസമായി പെയ്യുന്ന ശക്തമായ മഴ ജനജീവിതത്തെ സാരമായി ബാധിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദിയില്‍ ശനിയാഴ്ച തുടങ്ങിയ കനത്ത മഴ രാജ്യത്തിന്‍റെ ചില ഭാഗങ്ങളെ സാരമായി ബാധിച്ചു. പല പ്രദേശങ്ങളിലും ജനജീവിതം തടസ്സപ്പെട്ടു. രാജ്യത്ത് കനത്ത മഴ തുടരുമെന്നും ചില പ്രദേശങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ദേശീയ …
സ്വന്തം ലേഖകൻ: പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി മൂന്ന് വർഷമായി ഉയർത്തി. കഴിഞ്ഞ വർഷം ലൈസൻസ് അനുവദിക്കുന്നത് ഒരു വർഷത്തേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. അതേസമയം, പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ കുവൈത്ത് മൊബൈൽ ഐഡി ആപ്പിൽ ഡിജിറ്റലായി തുടരും. ഫിസിക്കൽ കാർഡ് പ്രിന്റ് ചെയ്യാതെ ഇവ ഉപയോഗിക്കാമെന്ന് ട്രാഫിക് ജനറൽ ഡിപ്പാർട്മെന്റ് അറിയിച്ചു. നേരത്തേ മൂന്ന് വർഷത്തേക്കാണ് …
സ്വന്തം ലേഖകൻ: കുവൈത്ത് പൗരൻമാർക്ക് തങ്ങളുടെ വിരലടയാളം ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള സമയ പരിധി ഇന്നത്തോടെ അവസാനിക്കും. സെപ്തംബര്‍ 30-നകം ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്തുന്നതില്‍ പരാജയപ്പെടുന്നവർക്ക് നാളെ മുതൽ കര്‍ശനമായ ബാങ്കിങ് നിയന്ത്രണങ്ങൾ നേരിടേണ്ടിവരുമെന്ന് ബാങ്കിങ് വൃത്തങ്ങള്‍ അറിയിച്ചു. നവംബര്‍ ഒന്ന് മുതല്‍, നിബന്ധനകള്‍ പാലിക്കാത്ത പൗരന്മാരുടെ അക്കൗണ്ടുകള്‍ പൂർണമായും മരവിപ്പിക്കും. അവരുടെ ഫണ്ടുകളിലേക്കും …
സ്വന്തം ലേഖകൻ: കീര്‍ സ്റ്റാര്‍മറുടെ ലേബര്‍ പാര്‍ട്ടിയുടെ മുഖമുദ്ര അധികാരവും അത്യാര്‍ത്തിയും ആണെന്ന് പാര്‍ട്ടി എം പി. ഭരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള വ്യത്യസ്തത കൊണ്ടുവരാനല്ല അവര്‍ ശ്രമിക്കുന്നതെന്നും ലേബര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചതിന് ശേഷമുള്ള ആദ്യ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. കാന്റര്‍ബറി എം പി റോസി ഡഫീല്‍ഡാണ് മധുവിധു കാലം കഴിയും മുന്‍പ് തന്നെ പാര്‍ട്ടിക്കകത്ത് …
സ്വന്തം ലേഖകൻ: ചരക്കുകളുടെ കയറ്റുമതി നിരോധനം ഇന്ത്യ നീക്കം ചെയ്തതോടെ ബസ്മതി ഇതര അരിയുടെ വില യുഎഇയിൽ 20 ശതമാനത്തോളം കുറയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു .ഓരോ വർഷവും ദശലക്ഷക്കണക്കിന് ടൺ ബസുമതിയും ബസുമതി അല്ലാത്തതുമായ അരി ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യയിൽ നിന്നാണ് യുഎഇയിലേക്ക് ഏറ്റവുമധികം അരി ഇറക്കുമതി ചെയ്യുന്നത്. ശനിയാഴ്ച, ഇന്ത്യ ബസുമതി …