സ്വന്തം ലേഖകൻ: വിദേശികൾക്ക് സൗദിയിൽ ഏത് രംഗത്തും പണം മുടക്കി ബിസിനസ് തുടങ്ങാൻ അനുവദിക്കുന്നതടക്കം തദ്ദേശീയ സംരംഭകർക്ക് തുല്യമായ പരിഗണന നൽകുന്ന പുതിയ നിക്ഷേപ സംവിധാനത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തി നിക്ഷേപ മന്ത്രാലയം. മന്ത്രിസഭാ അംഗീകാരം ലഭിച്ചതിനെ തുടർന്നാണിത്. വിദേശ നിക്ഷേപകർക്ക് സ്വദേശി നിക്ഷേപകർക്ക് തുല്യമായ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതാണ് പുതിയ നിക്ഷേപ സംവിധാനം. രാജ്യത്ത് ലഭ്യമായ …
സ്വന്തം ലേഖകൻ: രാജ്യത്തെ തൊഴിൽ നിയമ ലംഘനങ്ങളിൽ നടപടികളുമായി ഒമാൻ തൊഴിൽ മന്ത്രാലയം. നിയമ ലംഘനങ്ങളില്‍ നിയമനടപടികള്‍ ഇല്ലാതെ ഒത്തുതീർപ്പാക്കാൻ സാധിക്കുന്ന മന്ത്രിതല പരിഹാരങ്ങൾ ആണ് മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തെ തൊഴിൽ നിയമ ലംഘനങ്ങൾ ഇതിലൂടെ കുറയ്ക്കുകയാണ് ലക്ഷ്യം വെക്കുന്നത്. അതിന്റെ ഭാഗമായാണ് പുതിയ നീക്കവുമായി തൊഴിൽ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. സ്വദേശിവത്കരണം നടത്തിയ മേഖലകളിൽ പ്രവാസികളെ …
സ്വന്തം ലേഖകൻ: നിശ്ചിത തൊഴിലുകളിൽ താൽക്കാലികമായി പ്രവാസികൾക്ക് വീസ വിലക്ക് ഏർപ്പെടുത്തി ഒമാൻ തൊഴിൽ മന്ത്രാലയം തീരുമാനം (452/2024) പുറപ്പെടുവിച്ചു. സെപ്റ്റംബർ ഒന്ന് മുതൽ ആറ് മാസത്തേക്കാണ് വർക്ക് പെർമിറ്റുകൾ നൽകുന്നത് നിർത്തിവെച്ചത്. പുതിയ തീരുമാനം രാജ്യത്തെ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. നിർമാണ തൊഴിലാളികൾ, ക്ലീനിംഗ് തൊഴിലാളികൾ, ലോഡർമാർ, ഇഷ്ടികപ്പണിക്കാർ, സ്റ്റീൽ ഫിക്‌സർമാർ, …
സ്വന്തം ലേഖകൻ: തൊഴില്‍ വീസയില്‍ രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ബിസിനസ് ഉടമസ്ഥാനവകാശമോ പങ്കാളിത്തമോ പാടില്ലെന്ന വാണിജ്യ മന്ത്രാലയത്തിന്‍റെ തീരുമാനം തിരിച്ചടിയാവുമെന്ന് വിലയിരുത്തല്‍. ഇത് രാജ്യത്തെ നിക്ഷേപങ്ങളെ ദോഷകരമായി ബാധിച്ചേക്കാമെന്നും സാമ്പത്തിക രംഗത്തിന് വലിയ തിരിച്ചടിയായി മാറുമെന്നുമാണ് വിലയിരുത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തില്‍ തീരുമാനം പുനഃപരിശോധിക്കാനിരിക്കുകയാണ് അധികൃതര്‍. തീരുമാനം നടപ്പില്‍ വരുത്തുന്നതിന്‍റെ പ്രായോഗിക പ്രശ്‌നങ്ങളെ കുറിച്ച് വാണിജ്യ …
സ്വന്തം ലേഖകൻ: തന്റെ അദ്യ ബജറ്റില്‍ തന്നെ പണപ്പെരുപ്പ നിരക്കിനേക്കാള്‍ കൂടുതല്‍ നിരക്കില്‍ മിനിമം വേതനം കൊണ്ടു വരുമെന്ന സൂചനകള്‍ നല്‍കുകയാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. വരുന്ന ഒക്ടോബറില്‍ ലിവിംഗ് വേജ് ഏതാണ്ട് നാലു ശതമാനത്തോളം വര്‍ദ്ധിപ്പിക്കുമെന്ന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍, മിനിമം വേതനം മണിക്കൂറില്‍ 12 പൗണ്ടോളം ആകും. അതുപോലെ ക്ഷേമ പദ്ധതികള്‍ക്കുള്ള …
സ്വന്തം ലേഖകൻ: വംശീയ വിവേചനത്തിനെതിരെ ബ്രിട്ടീഷുകാര്‍ ഒരുമിച്ചപ്പോള്‍, തീവ്ര വലതുപക്ഷക്കാര്‍ വാരാന്ത്യത്തില്‍ ആസൂത്രണം ചെയ്ത പ്രതിഷേധങ്ങള്‍ നടക്കാതെ പോയി. പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിച്ചേക്കുമെന്ന പബ്ലിക് പ്രോസിക്യൂഷന്‍ ഡയറക്ടറുടെ മുന്നറിയിപ്പും പല വലതു പക്ഷ തീവ്രവദികളെയും പ്രതിഷേധ പരിപാടികളില്‍ നിന്നും പിന്മാറുന്നതിന് ഇടയാക്കി. ന്യൂകാസില്‍, ലിവര്‍പൂള്‍, ബേസില്‍ഡണ്‍, വേക്ക്ഫീല്‍ഡ്, ഷ്രൂസ്ബറി എന്നി പട്ടണങ്ങളില്‍ …
സ്വന്തം ലേഖകൻ: യുകെയിലെ സൗത്ത്പോർട്ടില്‍ മൂന്ന് പെൺകുട്ടികളുടെ കൊലപാതകത്തെ തുടർന്നുണ്ടായ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് കൊല്ലപ്പെട്ട കുട്ടികളിൽ ഒരാളായ ആലീസ് ഡ സിൽവ അഗ്യുയാറുടെ മാതാപിതാക്കൾ. 9 വയസ്സുകാരിയുടെ സംസ്‌കാര ചടങ്ങിലാണ് രാജ്യവ്യാപകമായി നടന്ന് കൊണ്ടിരിക്കുന്ന പ്രക്ഷോഭത്തിന് അറുതി വരുത്തണമെന്ന് മാതാപിതാക്കളായ സെർജിയോയും അലക്‌സാന്ദ്രയും അഭ്യർഥന നടത്തിയത്. ‘തന്റെ മകളുടെ പേരിൽ യുകെ തെരുവുകളിൽ …
സ്വന്തം ലേഖകൻ: റോഡ് കുറുകെ കടക്കുമ്പോൾ ഗതാഗത നിയമം ലംഘിച്ചാൽ കാൽനടക്കാർക്കും വാഹനം ഓടിക്കുന്നവർക്കും ഒരുപോലെ ശിക്ഷ ലഭിക്കും. റോഡ് കുറുകെ കടക്കുന്നതിനിടെ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ വാഹനം ഓടിച്ചയാൾക്കും റോഡ് കുറുകെ കടന്നയാൾക്കും ദുബായ് കോടതി പിഴയീടാക്കി. കാൽനട യാത്രക്കാരന്റെ ജീവൻ അപകടത്തിലാക്കാൻ ശ്രമിച്ചതിനു ഡ്രൈവർക്ക് 3000 ദിർഹം പിഴയും സീബ്രാ ക്രോസ് ഇല്ലാത്ത …
സ്വന്തം ലേഖകൻ: ഖത്തറിലെ വാടക തർക്കങ്ങൾക്ക് ഉടൻ പരിപാരം കാണാൻ ഹോട് ലൈൻ നമ്പർ ആരംഭിച്ച് മുനസിപ്പൽ മന്ത്രാലയം. സർക്കാറിന്റെ ഏകീകൃത ആശയവിനിമയ കേന്ദ്രത്തിനു (യു.സി.സി) കീഴിൽ 184 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ വാടക സംബന്ധമായ തർക്കങ്ങളും പ്രശ്ങ്ങളും അധികാരികളുടെ ശ്രദ്ധയിൽ പെടുത്താം. ഈ നമ്പറിൽ വിൽക്കുന്നവരുടെ പ്രശ്ങ്ങൾ മന്ത്രാലയത്തിന്റെ വാടക തർക്ക …
സ്വന്തം ലേഖകൻ: സ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടുത്തിടെ ആരംഭിച്ച പുതിയ ഇ-ഗേറ്റ് സംവിധാനം യാത്രക്കാർക്ക് ഏറെ സൗകര്യമാകുന്നു. സുരക്ഷ ഉദ്യോഗസ്ഥരുടെയോ മറ്റോ സഹായമില്ലാതെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന സംവിധാനമാണിത്. പുതിയ സംവിധാനം നിലവിൽ വന്നതോടെ യാത്രക്കാർ ഒമാനിലേക്ക് പ്രവേശിക്കുമ്പോഴും ഒമാനിൽനിന്ന് പുറത്തേക്ക് പോകുമ്പോഴുമുണ്ടാകുന്ന നടപടിക്രമങ്ങളും യാത്രാ രേഖകളുടെ പരിശോധനയും വേഗത്തിലായിട്ടുണ്ട്. ഒമാൻ വിഷൻ 2040 …