സ്വന്തം ലേഖകൻ: വ്യാപാര രംഗത്തെ തട്ടിപ്പുകള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാനൊരുങ്ങി സൗദി ഭരണകൂടം. രാജ്യത്ത് വാണിജ്യ വഞ്ചനയിലും വ്യാജ വ്യാപാരമുദ്രകളുടെ വില്‍പ്പനയിലും ഏര്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് സൗദി പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി. വ്യാജമായി നിര്‍മിച്ചതോ മറ്റൊരു ബ്രാന്‍ഡിലെ അനുകരിച്ച് തയ്യാറാക്കിയതോടെ ആയ വ്യാപാരമുദ്രകള്‍ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ വില്ക്കുകയോ അത്തരം ഉല്‍പ്പന്നങ്ങള്‍ കൈവശം വയ്ക്കുകയോ ചെയ്താല്‍ കുറ്റവാളികള്‍ക്ക് …
സ്വന്തം ലേഖകൻ: പണം പിരിക്കുന്നതിന് നിയന്ത്രണങ്ങളുമായി ഒമാൻ സാമൂഹിക വികസന മന്ത്രാലയം. നിമയം അനുസരിച്ച് മാത്രമേ പൊതുജനങ്ങളിൽ നിന്നും പണം പിരിക്കാൻ സാധിക്കുകയുള്ളു. കർശനമായ നീരക്ഷണം ആണ് സാമൂഹിക വികസന മന്ത്രാലയം രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ രാജ്യത്തെ സ്റ്റേറ്റ് ഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിനും. സർക്കാർ കമ്മിറ്റികൾക്കും സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമല്ല. രാജ്യത്ത് സ്വകാര്യ ധനസമാഹരണം കർശനമായി …
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിൽ സ്വദേശികളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഉന്നത വൈദഗ്ധ്യമുള്ള പ്രവാസികളെ ആകർഷിക്കുന്നതിനുമായി പുതിയ തൊഴിൽ നയം പ്രഖ്യാപിച്ച് ഖത്തർ. 2024-2030 കാലയളവിൽ നടപ്പാക്കുന്ന ഈ നയം മൂന്ന് ഘട്ടങ്ങളിലായിരിക്കും നടപ്പാക്കുകയെന്ന് തൊഴിൽ മന്ത്രി ഡോ. അലി ബിൻ സ്മൈക് അൽ മർറി വ്യക്തമാക്കി. ഖത്തർ ദേശീയ വിഷൻ 2030ന്റെയും ഖത്തർ ദേശീയ വികസന …
സ്വന്തം ലേഖകൻ: ഇതുവരെ ബഹ്റൈനിൽ 99 രാജ്യങ്ങളിൽനിന്നുള്ള 10,000 വിദേശികൾക്ക് ഗോൾഡൻ വീസ നൽകിയെന്ന് അധികൃതർ. 2022 മുതലാണ് നിക്ഷേപം വർധിപ്പിക്കുക, ആഗോള പ്രതിഭകളെ ആകർഷിക്കുക എന്നിവ ലക്ഷ്യമിട്ട് ബഹ്റൈൻ 10 വർഷത്തെ ഗോൾഡൻ വീസ നൽകിത്തുടങ്ങിയത്. രാജ്യത്തിന്റെ ഇക്കണോമിക് വിഷൻ 2030ന് അനുസൃതമായാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ …
സ്വന്തം ലേഖകൻ: സിവില്‍ ഐഡി സംബന്ധിച്ച സേവനങ്ങള്‍ നല്‍കാമെന്ന വ്യാജേന ഫെയ്സ്ബുക്കില്‍ കാണുന്ന പരസ്യങ്ങളില്‍ അകപ്പെടരുതെന്ന് ഇലക്ട്രോണിക് ആന്‍ഡ് സൈബര്‍ ക്രൈം കോമ്പാക്ടിംഗ് ഡിപ്പാര്‍ട്ട്മെന്റ് (ഇസിസിസിഡി). ഇത്തരം പരസ്യങ്ങള്‍ വഴി നിങ്ങളുടെ വ്യക്തഗത വിവരങ്ങള്‍ ചേര്‍ത്താനുള്ള നീക്കമാണ് നടക്കുന്നത്. ജാഗ്രത പാലിക്കണം. പബ്ലിക് അതോറിറ്റി ഫോര്‍ സിവല്‍ ഇന്‍ഫോര്‍മേഷന്‍ ഫെയ്സ്ബുക്ക് മുഖേന ഒരു സര്‍വീസും നടത്തുന്നിലെന്ന് …
സ്വന്തം ലേഖകൻ: ജനസംഖ്യാ നിരക്ക് വര്‍ദ്ധിച്ചതോടെ വാടക വീടുകള്‍ക്കായി പിടിച്ചു പറിയാണ് നടക്കുന്നത്. വരുമാനത്തിന്റെ വലിയ പങ്കും വാടകയ്ക്ക് പോകുന്ന സ്ഥിതിയാണ്. വാടക ചെലവുകള്‍ കുതിച്ചുയരുമ്പോഴും ലോക്കല്‍ ഹൗസിംഗ് അലവന്‍സ് വര്‍ദ്ധിപ്പിക്കാത്തതില്‍ ചാന്‍സലര്‍ വിമര്‍ശനം നേരിടുന്നുണ്ട്. ബജറ്റ് പ്രഖ്യാപനങ്ങളില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് കുറഞ്ഞ വരുമാനക്കാരായ വാടകക്കാരെ ഒരുവിധത്തിലും പരിഗണിച്ചില്ലെന്നാണ് വിമര്‍ശനം ഉയരുന്നത്. ഹൗസിംഗ് ബെനഫിറ്റ് …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ഫാര്‍മസികള്‍ കുറെ കാലമായി നിലനില്പിനുള്ള കഠിന പ്രയത്നത്തിലാണ്ആ കോവിഡ് മഹാമാരിയും സാമ്പത്തിക തിരിച്ചടിയും മൂലം അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടുകൊണ്ടിരുന്ന ഫാര്‍മസികള്‍ക്ക് ബജറ്റ് ഇരട്ടിയാഘാതമായിരിക്കുകയാണ്. ലേബര്‍ ബജറ്റ് മൂലം രാജ്യത്തു നൂറുകണക്കിന് ലോക്കല്‍ ഫാര്‍മസികളാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. ഈ ഭീഷണി സത്യമായി മാറിയാല്‍ ജനങ്ങള്‍ക്ക് മരുന്നുകള്‍ ലഭിക്കുന്നത് ബുദ്ധിമുട്ടായി മാറും. ഉയരുന്ന …
സ്വന്തം ലേഖകൻ: ദുബായിൽ എത്ര ശക്തമായ മഴ പെയ്താലും കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഉണ്ടായതുപോലുള്ള വെള്ളപ്പൊക്കം ഇനി ഉണ്ടാവാനിടയില്ല. എത്രമാത്രം വെള്ളം ഒഴുകിയെത്തിയാലും നിമിഷ നേരം കൊണ്ട് അവ പുറത്തേക്ക് ഒഴുക്കിവിടാൻ പാകത്തിലുള്ള സമഗ്ര ഓവുചാൽ പദ്ധതിക്ക് ദുബായിൽ തുടക്കമായി. കഴിഞ്ഞ ഏപ്രിലിൽ പെയ്ത അതിശക്തമായ മഴയിൽ ദുബായ് നഗരത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ …
സ്വന്തം ലേഖകൻ: ഗസ്സ യുദ്ധവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങൾ ചോർന്നത് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ(പിഎംഒ) നിന്നെന്ന് റിപ്പോർട്ട്. ബെഞ്ചമിൻ നെതന്യാഹുവിന്റെ വിശ്വസ്തനും അനൗദ്യോഗിക വക്താവുമായ എലി ഫെൽഡ്സ്റ്റൈൻ ആണു വിവരങ്ങൾ ചോർത്തിയതെന്നാണു പുതിയ കണ്ടെത്തൽ. പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട മൂന്നുപേരും ചോര്‍ച്ചയില്‍ ഭാഗമായിട്ടുണ്ടെന്നും വ്യക്തമായതായി ‘ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്തു. നേരത്തെ അമേരിക്കയ്ക്കു കൈമാറിയ …
സ്വന്തം ലേഖകൻ: ദുബായിലെ പ്രധാന റോഡുകള്‍ വികസിപ്പിക്കുന്നതിനായി 16 ബില്യണ്‍ ദിര്‍ഹത്തിന്റെ 22 പ്രധാന പദ്ധതികളുമായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍ടിഎ). മെയിന്‍ റോഡ്സ് ഡെവലപ്മെന്റ് പ്ലാന്‍ 2024-2027 എന്ന പേരിലുള്ള മാസ്റ്റര്‍ പ്ലാന്‍ ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് …