1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇ സമ്പദ് വ്യവസ്ഥ 4.8% ഉയരുമെന്ന് കണക്കുകൾ; എണ്ണ ഇതര സമ്പദ് വ്യവസ്ഥ കുതിക്കും
യുഎഇ സമ്പദ് വ്യവസ്ഥ 4.8% ഉയരുമെന്ന് കണക്കുകൾ; എണ്ണ ഇതര സമ്പദ് വ്യവസ്ഥ കുതിക്കും
സ്വന്തം ലേഖകൻ: 2025ൽ യുഎഇ സമ്പദ് വ്യവസ്ഥ 4.8 ശതമാനം ഉയരുമെന്ന് പ്രവചനം. ഐസിഎഇഡബ്ല്യു സാമ്പത്തിക ഉപദേഷ്ടാവും ചീഫ് ഇക്കണോമിസ്റ്റും ഓക്സ്ഫഡ് ഇക്കണോമിക്സ് മിഡിൽ ഈസ്റ്റ് മാനേജിങ് ഡയറക്ടറുമായ സ്കോട്ട് ലിവർമോർ ആണ് ഇക്കാര്യം പറഞ്ഞത്. എണ്ണ ഇതര സമ്പദ് വ്യവസ്ഥയുടെ വളർച്ച വർഷാവസാനത്തോടെ 4.6 ശതമാനം വർധിക്കുമെന്നും പറഞ്ഞു. ട്രാവൽ, ടൂറിസം ശക്തിപ്പെടുന്നതോടൊപ്പം സന്ദർശകരുടെ …
പൊതുമാപ്പ് ഉപയോഗിക്കുന്ന വർക്ക് മുമ്പിലുള്ള വഴികൾ എന്തൊക്കെ; നിർദേശങ്ങളുമായി ദുബായ്
പൊതുമാപ്പ് ഉപയോഗിക്കുന്ന വർക്ക് മുമ്പിലുള്ള വഴികൾ എന്തൊക്കെ; നിർദേശങ്ങളുമായി ദുബായ്
സ്വന്തം ലേഖകൻ: റസിഡന്‍സി, വീസ ലംഘകര്‍ക്കുള്ള പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ശേഷം അനധികൃത താമസക്കാര്‍ക്ക് അവരുടെ പദവിയും സ്വകാര്യമേഖലയില്‍ ജോലിയും ക്രമപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദീകരിച്ച് ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ). കാലാവധി കഴിഞ്ഞ റസിഡന്‍സി, വീസ, വര്‍ക്ക് പെര്‍മിറ്റ് എന്നീ നിയമലംഘനങ്ങളുള്ള ആളുകള്‍ക്ക് അവരുടെ റസിഡന്‍സി പുനസ്ഥാപിക്കാനോ ക്രമപ്പെടുത്താനോ ജോലിക്ക് …
അബുദാബി വിമാനത്താവളത്തില്‍ വാഹനം കുറഞ്ഞ നിരക്കില്‍ പാര്‍ക്ക് ചെയ്യാന്‍ അവസരം
അബുദാബി വിമാനത്താവളത്തില്‍ വാഹനം കുറഞ്ഞ നിരക്കില്‍ പാര്‍ക്ക് ചെയ്യാന്‍ അവസരം
സ്വന്തം ലേഖകൻ: ഒരു ചെറിയ ബിസിനസ് യാത്രയോ വാരാന്ത്യ അവധിക്കാലം ആഘോഷിക്കാനുള്ള ഒരു ട്രിപ്പോ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് അബുദാബി വിമാനത്താവളത്തില്‍ വാഹനം കുറഞ്ഞ നിരക്കില്‍ പാര്‍ക്ക് ചെയ്യാന്‍ അവസരം. സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് ദീര്‍ഘകാല പാര്‍ക്കിങ്ങിന് കുറഞ്ഞ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നത്. പാര്‍ക്കിങ് സൗകര്യം ഡിപ്പാര്‍ച്ചര്‍ ഏരിയയില്‍ നിന്ന് രണ്ട് മിനിറ്റ് മാത്രം അകലെയാണ് സജ്ജീകരിച്ചിരിക്കുന്നത്. …
ഉപതെരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് വന്‍ വിജയം; ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചോർച്ച
ഉപതെരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് വന്‍ വിജയം; ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചോർച്ച
സ്വന്തം ലേഖകൻ: ഓക്സ്‌ഫോര്‍ഡ് സ്ട്രീറ്റ് ഭാഗികമായി നടപ്പാതയായി മാത്രം മാറ്റുന്നതിനുള്ള ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്റെ പദ്ധതിക്കെതിരെ കടുത്ത പ്രതിഷേധമായിരുന്നു നടന്നത്. ഈ വിവാദത്തിനിടയില്‍ നടന്ന വെസ്റ്റ്മിനിസ്റ്റര്‍ കൗണ്‍സിലിലേക്ക് വെസ്റ്റ് എന്‍ഡ് വാര്‍ഡില്‍ നിന്നുള്ള ഉപതെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിജയം നേടി. കഴിഞ്ഞ തവണയിലെതിനേക്കാള്‍ 9 ശതമാനം വോട്ടുകള്‍ കൂടുതല്‍ നേടിയാണ് ടോറികള്‍ വിജയത്തിലെത്തിയത്. അതേസമയം, …
ഹാന്‍ഡ്‌ഫോര്‍ത്തില്‍ സൈക്കിള്‍ യാത്രക്കാരി വാഹനമിടിച്ച് മരിച്ച സംഭവത്തിൽ മലയാളി യുവതി അറസ്റ്റില്‍
ഹാന്‍ഡ്‌ഫോര്‍ത്തില്‍ സൈക്കിള്‍ യാത്രക്കാരി വാഹനമിടിച്ച് മരിച്ച സംഭവത്തിൽ മലയാളി യുവതി അറസ്റ്റില്‍
സ്വന്തം ലേഖകൻ: ഹാന്‍ഡ്‌ഫോര്‍ത്തില്‍ സൈക്കിള്‍ യാത്രക്കാരി വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ മലയാളി യുവതി അറസ്റ്റില്‍. ടേബ്ലി റോഡില്‍ താമസിക്കുന്ന 42 കാരിയ്‌ക്കെതിരെ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച ബുള്‍ഡ് ഹെഡ് പബ്ബിന് സമീപമുണ്ടായ അപകടത്തെ തുടര്‍ന്ന് 62 കാരിയായ സ്ത്രീ ആശുപത്രിയില്‍ മരിച്ചു. വില്‍സ്ലോ റോഡിലൂടെ വാഹനമോടിക്കവേ മലയാളി യുവതിയുടെ വാഹനം സൈക്കിള്‍ യാത്രക്കാരിയുമായി കൂട്ടിയിടിക്കുകയായിരുന്നു. …
ഈ മാസം 22 വരെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെടുമെന്ന് വിവിധ ഇന്ത്യൻ എംബസികൾ
ഈ മാസം 22 വരെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെടുമെന്ന് വിവിധ ഇന്ത്യൻ എംബസികൾ
സ്വന്തം ലേഖകൻ: ‘പാസ്‌പോര്‍ട്ട് സേവാ’ വെബ്സൈറ്റിന്റെ സാ​ങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാസ്​പോർട്ട് സേവനം സെപ്റ്റംബർ 22 വരെ തടസ്സപ്പെടുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്നലെ (വെള്ളി) വൈകുന്നേരം 5.30മുതൽ (ഇന്ത്യൻ സമയം രാത്രി എട്ട്), സെപ്റ്റംബർ 22 തിങ്കളാഴ്ച രാവിലെ പുലർച്ചെ 3.30 (ഇന്ത്യൻ സമയം രാവിലെ ആറ്) വ​രെയാണ് വെബ്സൈറ്റ് സർവീസ് കാരണം …
അ​ജ്ഞാ​ത ഫോ​ൺ കോളുകൾ വരുമ്പോൾ വ്യക്തിഗത വിരങ്ങൾ പങ്കുവെക്കരുതെന്ന് ഖത്തർ
അ​ജ്ഞാ​ത ഫോ​ൺ കോളുകൾ വരുമ്പോൾ വ്യക്തിഗത വിരങ്ങൾ പങ്കുവെക്കരുതെന്ന് ഖത്തർ
സ്വന്തം ലേഖകൻ: നിങ്ങൾക്ക് അജ്ഞാത ഫോൺ വിളികൾ അല്ലെങ്കിൽ പരിജയമില്ലാത്ത മെയിലുകൾ എന്നിവ വരുമ്പോൾ അവരോട് ഒരിക്കലും സ്വകാര്യവിവരങ്ങൾ പങ്കുവെക്കരുതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. പല തരത്തിലുള്ള ഫോണുകൾ നിങ്ങൾക്ക് മുന്നിലേക്ക് വരും. ചിലപ്പോൾ ബാങ്കിൽ നിന്നാണ് എന്ന് പറഞ്ഞുള്ള കോളുകളും വരും. എന്നാൽ ഇതിൽ ഒന്നും വീഴരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക, ഓൺലൈൻ കുറ്റകൃത്യ …
സ്വദേശികളും വിദേശികളും എത്രയും പെട്ടെന്ന് ബയോമെട്രി ക് പൂർത്തിയാക്കണമെന്ന് കുവൈത്ത്
സ്വദേശികളും വിദേശികളും എത്രയും പെട്ടെന്ന് ബയോമെട്രി ക് പൂർത്തിയാക്കണമെന്ന് കുവൈത്ത്
സ്വന്തം ലേഖകൻ: സ്വദേശികളോടും വിദേശികളോടും ബയോമെട്രിക് രജിസ്‌ട്രേഷൻ വേഗത്തിൽ പൂർത്തിയാക്കാൻ ആവശ്യപ്പെട്ട് കുവൈത്ത് ആഭ്യന്തര മന്ത്രാലയം.സ്വദേശികൾക്ക് സെപ്റ്റംബർ 30 ഉം പ്രവാസികൾക്ക് ഡിസംബർ 31 മാണ് അവസാന സമയപരിധി. കാലാവധിക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവരുടെ സർക്കാർ സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഒക്ടോബർ ഒന്നു മുതൽ ഷോപ്പിങ് മാളുകളിലെ ഫിംഗർപ്രിന്റ് ഓഫിസുകളുടെ പ്രവർത്തനം …
ആര്‍സിഎന്‍ പ്രസിഡന്റായി മത്സരിക്കാന്‍ ആലപ്പുഴ സ്വദേശി ബിജോയ് സെബാസ്റ്റ്യന്‍; മലയാളി ഇതാദ്യം
ആര്‍സിഎന്‍ പ്രസിഡന്റായി മത്സരിക്കാന്‍ ആലപ്പുഴ സ്വദേശി ബിജോയ് സെബാസ്റ്റ്യന്‍; മലയാളി ഇതാദ്യം
സ്വന്തം ലേഖകൻ: യുകെയിലെ നഴ്സിങ് മേഖലയിലെ ജീവനക്കാരുടെ ഏറ്റവും പ്രമുഖ യൂണിയനായ ആര്‍സിഎന്‍ (റോയല്‍ കോളജ് ഓഫ് നഴ്സിങ്) യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇതാദ്യമായി മലയാളി നഴ്സും. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജ് ഹോസ്പിറ്റലില്‍ സീനിയര്‍ ക്രിട്ടിക്കല്‍ കെയര്‍ നഴ്സായ പാലാ സ്വദേശി ബിജോയ് സെബാസ്റ്റ്യന്‍ ആണ് മത്സര രംഗത്തുള്ളത്. ബിജോയ്‌ ഉള്‍പ്പടെ 6 പേരാണ് …
ലബനനിലേക്ക് ആക്രമണവുമായി ഇസ്രയേൽ; പടക്കപ്പൽ വിന്യസിച്ച് യുഎസ്; യുദ്ധഭീതിയിൽ മധ്യപൂർവദേശം
ലബനനിലേക്ക് ആക്രമണവുമായി ഇസ്രയേൽ; പടക്കപ്പൽ വിന്യസിച്ച് യുഎസ്; യുദ്ധഭീതിയിൽ മധ്യപൂർവദേശം
സ്വന്തം ലേഖകൻ: പേജർ, വാക്കിടോക്കി സ്ഫോടന പരമ്പരകൾക്കു പിന്നാലെയുണ്ടായ ആക്രമണ പ്രത്യാക്രമണങ്ങളിൽ പശ്ചിമേഷ്യ സമ്പൂർണയുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീതി പടരുന്നു. വിഷയത്തിൽ നയതന്ത്ര പരിഹാരം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് യു.എസ് പ്രതികരിച്ചു. യുദ്ധം രൂക്ഷമാകുന്നതിനെതിരെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മുന്നറിയിപ്പ് നൽകി. ഇസ്രയേലും ഹിസ്ബുള്ളയും വെടിനിർത്തലിന് തയ്യാറാകണമെന്ന് ബ്രിട്ടനും വ്യക്തമാക്കി. ഹിസ്ബുള്ളയ്‌ക്കെതിരായ സൈനിക നടപടി തുടരുമെന്ന് …