സ്വന്തം ലേഖകൻ: യുകെ സന്ദർശിക്കുന്ന ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. ബ്രിട്ടണിലെ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഏജന്‍സികളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ഹൈക്കമ്മീഷന്‍ അറിയിച്ചു. അടിയന്തിര സമാഹചര്യങ്ങളില്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടാമെന്നും പ്രസ്താവനയില്‍ അറിയിച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ ഇന്ത്യന്‍ സംഘടനകള്‍ ഹെല്‍പ്പ്‌ലൈനുകള്‍ ആരംഭിച്ചിട്ടുണ്ട്. യു.കെയില്‍ പടര്‍ന്നുപിടിച്ച കുടിയേറ്റ വിരുദ്ധകലാപം രൂക്ഷമായതോടെ …
സ്വന്തം ലേഖകൻ: വധിക്കപ്പെട്ട ഇസ്മയില്‍ ഹനിയെയ്ക്കുപകരം യഹ്യ സിന്‍വറിനെ ഹമാസ് രാഷ്ട്രീയകാര്യ മേധാവിയായി തിരഞ്ഞെടുത്തതില്‍ പ്രതികരണവുമായി ഇസ്രയേല്‍ നേതാക്കള്‍. സിന്‍വറിനെ കൊടുംഭീകരനെന്ന് വിശേഷിപ്പിച്ച ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാട്‌സ്, ഹമാസ് മേധാവിയായുള്ള നിയമനം സിന്‍വറിനെയും സംഘത്തെയും ഭൂമിയില്‍നിന്ന് തുടച്ചുനീക്കാനുള്ള മറ്റൊരു കാരണം മാത്രമാണെന്നും പ്രതികരിച്ചു. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്റെ ഉത്തരവാദിയാണ് യഹ്യ സിന്‍വറെന്നായിരുന്നു ഇസ്രയേല്‍ ഡിഫന്‍സ് …
സ്വന്തം ലേഖകൻ: പ്രസവാവധി 10ല്‍ നിന്ന് 12 ആഴ്ചയായി ഉയര്‍ത്തുന്നത് ഉള്‍പ്പെടെ തൊഴില്‍ നിയമത്തില്‍ കാര്യമായ ഭേദഗതികള്‍ക്ക് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. സൗദി വിഷന്‍ 2030ന് അനുസൃതമായി കൂടുതല്‍ ആകര്‍ഷകമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സുസ്ഥിര വികസനത്തെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിടുന്നതാണ് പുതിയ തൊഴില്‍ പരിഷ്‌ക്കാരമെന്ന് അധികൃതര്‍ അറിയിച്ചു. തൊഴില്‍ നിയമത്തിലെ 38 ആര്‍ട്ടിക്കിളുകള്‍ പരിഷ്‌കരിക്കുകയും …
സ്വന്തം ലേഖകൻ: മസ്കറ്റ് വിമാനത്താവളം വഴിയുള്ള യാത്ര ഇനി വേഗത്തിൽ. റോയൽ ഒമാൻ പോലീസുമായി സഹകരിച്ചാണ് സ്മാർട്ട് ഗേറ്റ് സംവിധാനം പ്രവർത്തിക്കുന്നത്. ഇനി കാത്തിരിപ്പില്ലാതെ യാത്ര വേഗത്തിൽ നടക്കുമെന്ന് ഒമാൻ വിമാനത്താവള അധികൃതർ അറിയിച്ചു. സെക്കൻഡുകൾകൊണ്ട് നടപടികൾ പൂർത്തിയാക്കി വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കും. സ്മാർട്ട് ഗേറ്റുകൾ ഏർപ്പെടുത്തിയതോടെ ഇമിഗ്രേഷൻ, ചെക്ക്-ഇന്‍ കൗണ്ടറിലെ നീണ്ട നിര …
സ്വന്തം ലേഖകൻ: തൊഴില്‍ വീസയില്‍ രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ബിസിനസ് ഉടമസ്ഥാവകാശമോ പങ്കാളിത്തമോ പാടില്ലെന്ന വാണിജ്യ മന്ത്രാലയത്തിന്‍റെ തീരുമാനം കുവൈത്തിലെ 10,000ത്തിലേറെ പ്രവാസികളെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്‍റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പുതിയ നിയമഭേദഗതി, 45,000ത്തിലേറെ വാണിജ്യ ലൈസന്‍സുകളെ ബാധിക്കുമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആര്‍ട്ടിക്കിൾ 18 പ്രകാരമുള്ള തൊഴില്‍ …
സ്വന്തം ലേഖകൻ: പ്രക്ഷോഭങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗിലെ നേതാക്കൾ നടുക്കുന്ന ആക്രമണങ്ങൾക്കാണ് ഇരയാകേണ്ടി വരുന്നതെന്ന് റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ഏകദേശം ഇരുപത്തിയൊൻപതോളം നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾ രാജ്യത്തിൻറെ പല ഭാഗങ്ങളിൽ നിന്നായി കണ്ടു കിട്ടിയിട്ടുണ്ട്. ഇവരെ ഒരു ഹോട്ടലിൽ ചുട്ടുകൊന്നെന്നാണ് വിവരം. നിരവധി നേതാക്കളുടെ വീടുകളും മറ്റ് സ്വത്തുവകകളും …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ തെരുവുകളില്‍ കലാപം ആളിക്കത്തുകയാണ്. കൊള്ളിവെയ്പ്പും, കൊള്ളയും വ്യാപകമാകുന്നു. സൗത്ത്‌പോര്‍ട്ടില്‍ കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പേരിലാണ് പ്രതിഷേധങ്ങള്‍ തുടങ്ങിയതെങ്കിലും ഇപ്പോള്‍ ഇതൊരു കുടിയേറ്റ വിരുദ്ധ കലാപമായി മാറിയിട്ടുണ്ട്. യുകെയിലെ വിവിധ നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള കമ്മ്യൂണിറ്റി സെന്ററുകളും, ചാരിറ്റികളും, പ്രദേശിക ബിസിനസ്സുകളുമാണ് അക്രമകാരികള്‍ ലക്ഷ്യം വെയ്ക്കുന്നത്. ഇതിനകം 400-ഓളം പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വാഹനങ്ങള്‍ക്ക് …
സ്വന്തം ലേഖകൻ: യുകെയിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കുടിയേറ്റ വിരുദ്ധ കലാപത്തിൽ പങ്കെടുത്തവരെ കണ്ടെത്താൻ ശ്രമം നടത്തുന്നതായി പൊലീസ് അറിയിച്ചു. ‘നിങ്ങൾ അവിടെ ഉണ്ടായിരുന്നെങ്കിൽ, ഞങ്ങൾ നിങ്ങളെ കണ്ടെത്തും’ എന്നാണ് പൊലീസ് നൽകിയ മുന്നറിയിപ്പ്. യുകെയിൽ അഭയാർഥികളായി എത്തിയ അനധികൃത കുടിയേറ്റക്കരെ പാർപ്പിച്ചിരുന്ന റോതർഹാമിലെ ഹോട്ടലിന് നേരെ കലാപകാരികൾ അക്രമം നടത്തിയിരുന്നു. യുകെയിൽ …
സ്വന്തം ലേഖകൻ: ജര്‍മനിയില്‍ 15 യൂറോ മിനിമം വേതനം ആക്കണമെന്ന് ലോവര്‍ സാക്സണി സംസ്ഥാന മുഖ്യമന്ത്രി സ്റെറഫാന്‍ വെയില്‍ ആവശ്യപ്പെട്ടു. രാജ്യത്തെ മിനിമം വേതനം നിലവില്‍ 12.41 യൂറോയില്‍ നിന്ന് 14 യൂറോയായി ഉയര്‍ത്തണമെന്നാണ് എസ്പിഡി പാര്‍ട്ടിക്കാരനായ വെയില്‍ ആവശ്യപ്പെട്ടത്. അതേസമയം, ദീര്‍ഘകാല തൊഴിലില്ലായ്മ ആനുകൂല്യമായ ബുര്‍ഗര്‍ഗെല്‍ഡ് (പൗരന്മാരുടെ അലവന്‍സ്) സ്വീകരിക്കുന്ന ആളുകള്‍ക്ക് കടുത്ത ഉപരോധം …
സ്വന്തം ലേഖകൻ: പശ്ചിമേഷ്യയിലാകെ യുദ്ധഭീതി നിലനിൽക്കുന്നതിനിടയിൽ ഇറാഖിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ റോക്കറ്റാക്രമണം. സംഭവത്തിൽ അഞ്ച് അമേരിക്കൻ സൈനികർക്ക് പരുക്കേറ്റതായാണ് വിവരം. പടിഞ്ഞാറൻ ഇറാഖിലെ അൽ അസദ് എയർബേസിലാണ് രണ്ട് കത്യുഷ റോക്കറ്റുകൾ പതിച്ചത്. ഹമാസ് നേതാവിൻ്റെ കൊലപാതകത്തിന് പകരം ചോദിക്കുമെന്ന ഇറാന്റെ പ്രഖ്യാപനത്തിന്റെ ഭാഗമാണോ ആക്രമണമെന്ന് വ്യക്തമല്ല. റോക്കറ്റ് അമേരിക്കൻ സൈനിക താവളത്തിനുള്ളിൽ …