സ്വന്തം ലേഖകൻ: ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവർ വിദേശത്തേക്കു പോകാൻ നികുതി കുടിശികയില്ലെന്ന രേഖകൂടി ഹാജരാക്കണമെന്ന നിർദേശം എല്ലാവർക്കും ബാധകമല്ലെന്നു കേന്ദ്ര സർക്കാർ വിശദീകരണം. ഇതുസംബന്ധിച്ച വാർത്തകൾ പ്രചരിക്കുകയും പ്രതിഷേധമുയരുകയും ചെയ്ത സാഹചര്യത്തിലാണു കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. 2004ൽ കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് (സിബിഡിടി) കൊണ്ടുവന്ന ഭേദഗതിയാണിതെന്നും രണ്ടു സാഹചര്യങ്ങളിൽ മാത്രമാണ് ഇത്തരമൊരു സർട്ടിഫിക്കറ്റ് വേണ്ടതെന്നു കേന്ദ്രസർക്കാർ പറയുന്നു. …
സ്വന്തം ലേഖകൻ: സൗദിയിലെ വിമാനക്കമ്പനികൾ എന്നും പല രീതിയിൽ മുന്നിൽ നിൽക്കുന്നവരാണ്. ഇപ്പോഴാണ് ഇതാ സമയനിഷ്ഠയിൽ ലോകത്തെ മുൻനിര സ്ഥാനം നേടി രംഗത്തെത്തിയിരിക്കുകയാണ് സൗദിയ എയർലൈൻസ്. വിമാനം വരുന്നതിലും പോകുന്നതിലും 88 ശതമാനം സമയനിഷ്ഠ സൗദി എയർലൈൻസ് പാലിക്കുന്നു എന്നാണ് റിപ്പോർട്ട്. സിറിയം വെബ്‌സൈറ്റ് ആണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ജൂൺ മാസത്തെ വിമാനങ്ങളുടെ …
സ്വന്തം ലേഖകൻ: സൗദി അറേബ്യ 7 വർഷത്തിനുള്ളിൽ 50,000 സ്വദേശി പുരുഷ-വനിത നഴ്സുമാരെ നിയമിക്കാൻ ഒരുങ്ങുകയാണ്. രാജ്യത്തെ ആരോഗ്യമേഖലയിൽ നഴ്സിങ് ജോലികളിൽ സ്വദേശികളുടെ എണ്ണം ഇതിനോടകം ഇരട്ടിയായിട്ടുണ്ട്. 2016-ൽ 40,000 ആയിരുന്ന നഴ്സിങ് ജീവനക്കാരുടെ എണ്ണം 2023-ൽ 90,000 ആയി ഉയർന്നു. വിദ്യാഭ്യാസ മന്ത്രാലയം സർവകലാശാലകളുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി പൊതു-സ്വകാര്യ നഴ്സിങ് കോളജുകളുടെ …
സ്വന്തം ലേഖകൻ: സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍റെ പേരില്‍ നടത്തുന്ന വ്യാജ വായ്പാ തട്ടിപ്പിനെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി റോയല്‍ ഒമാന്‍ പോലീസ്. ലഘുവായ്പാ വാഗ്ദാനവുമായി സമൂഹ മാധ്യങ്ങളില്‍ ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് പ്രതിനിധിയെന്ന വ്യാജേന എത്തുന്ന സംഘമാണ് പുതിയ തട്ടിപ്പിനു പിന്നില്‍. വാട്‌സ് ആപ്പ്, സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് …
സ്വന്തം ലേഖകൻ: ഇംഗണ്ടില്‍ പരിശീലന പദ്ധതികള്‍ ആരംഭിച്ചാല്‍, സ്ഥാപനങ്ങള്‍ക്ക് വിദേശത്തു നിന്നും ആളുകളെ ജോലിക്ക് എടുക്കുന്നത് കുറയ്ക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി സര്‍ കിയര്‍ സ്റ്റാര്‍മര്‍. റെക്കോര്‍ഡിട്ട നിയമപരമായ കുടിയേറ്റം കുറച്ചു കൊണ്ടു വരാന്‍ പുതിയ ലേബര്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ധം ഏറി വരുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച്, ഇഗ്ലണ്ടിലും വെയ്ല്‍സിലുമായി കഴിഞ്ഞ …
സ്വന്തം ലേഖകൻ: യുകെയില്‍ മലയാളി യുവാവിനെ കാണ്മാനില്ല. 42കാരന്‍ സുനീലിനെയാണ് കഴിഞ്ഞ ആറു ദിവസമായി കാണ്മാനില്ലാതായത്. ഈമാസം 21, 22 തീയതികളില്‍ ക്രോയിഡോണിലെ ബെന്‍ഷാം ലൈനില്‍ വച്ചാണ് സുനീലിനെ അവസാനമായി കണ്ടിട്ടുള്ളത്. അതിനു ശേഷം എവിടേക്ക് പോയെന്ന് ഒരു വിവരവുമില്ല. അഞ്ചടി നാലിഞ്ച് ഉയരമുള്ള സുനീലിന് 54 കിലോ ഭാരമുണ്ട്. കാണാതാകുന്ന സമയത്ത് ലൈറ്റ് കളര്‍ …
സ്വന്തം ലേഖകൻ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രവാസികള്‍ താമസിക്കുന്നത് യുഎഇയില്‍. സൗദി അറേബ്യയ്ക്കാണ് രണ്ടാം സ്ഥാനം. ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അറിയിച്ചതാണ് ഇക്കാര്യം.നിലവില്‍ ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം ഒമ്പത് ദശലക്ഷം കടന്നതായും അദ്ദേഹം അറിയിച്ചു. ഫിന്‍ടെക്, …
സ്വന്തം ലേഖകൻ: ചെറു അപകടങ്ങളെക്കുറിച്ച് സായിദ് സ്മാർട്ട് ആപ്ലിക്കേഷനിലൂടെ അറിയിച്ചാൽ മതിയെന്നും എമർജൻസി നമ്പറായ 999ൽ വിളിക്കേണ്ടതില്ലെന്നും അബൂദബി പൊലീസ് ജനറൽ കമാൻഡും സാായിദ് ട്രാഫിക് സിസ്റ്റംസ് കമ്പനിയും ആവശ്യപ്പെട്ടു. ആഗസ്റ്റ് ഒന്ന് മുതൽ സ്മാർട്ട് ആപ്ലിക്കേഷൻ പ്രവർത്തനസജ്ജമാവും. അപകടമുണ്ടായാൽ വാഹനം റോഡിൽ നിന്നും സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയിടേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അധികൃതർ ഗതാഗതം തടസ്സപ്പെടുത്തരുതെന്നും …
സ്വന്തം ലേഖകൻ: ഖലീഫ കമേഴ്സ്യൽ ഡിസ്ട്രിക്ടിലും ഖലീഫ സിറ്റി ഇത്തിഹാദ് പ്ലാസയിലും നാളെ മുതൽ പാർക്കിങ് ഫീസ് ഏർപ്പെടുത്തി. എസ്ഡബ്ല്യു2, എസ്ഡബ്ല്യു45, എസ്ഡബ്ല്യു48 എന്നിവയാണ് പുതിയ മൂന്നു പെയ്ഡ് പാർക്കിങ് സോണുകൾ. അൽ മിരീഫ് സ്ട്രീറ്റിൽ ഇത്തിഹാദ് എയർവേയ്സിന്റെ ആസ്ഥാനത്തോടു ചേർന്നുള്ളതാണ് എസ്ഡബ്ല്യു48. 694 വാഹനങ്ങൾക്ക് പാർക്കിങ് ഇടമുണ്ട്. ഇതിൽ 3 എണ്ണം ഭിന്നശേഷിക്കാരെ ഉദ്ദേശിച്ചുള്ളതാണ്. …
സ്വന്തം ലേഖകൻ: ഇന്ത്യക്കാരായ ഭാഗ്യാന്വേഷികൾക്ക് ആഹ്ലാദം പകർന്ന് യുഎഇയിലെ ആദ്യത്തെ അംഗീകൃത ലോട്ടറിക്ക് അനുമതി നൽകി യുഎഇ ഗെയിമിങ് അതോറിറ്റി. ഗെയിം ഡെവലപ്‌മെന്റ്, ലോട്ടറി ഓപറേഷൻസ്, ഗെയിമിങ്ങുമായി ബന്ധപ്പെട്ട ഉള്ളടക്കം എന്നിവയിൽ വൈദഗ്ധ്യമുള്ള വാണിജ്യ ഗെയിമിങ് ഓപറേറ്ററായ ദ് ഗെയിം എൽഎൽസിക്കാണ് ലോട്ടറി ലൈസൻസ് ലഭിച്ചത്. യുഎഇ ലോട്ടറിയുടെ ബാനറിലാണ് ദ് ഗെയിം പ്രവർത്തിക്കുക. പങ്കെടുക്കുന്നവരുടെ …