സ്വന്തം ലേഖകൻ: വേനലവധിക്ക് നാടണയാൻ കാെതിക്കുന്ന പ്രവാസി കുടുംബങ്ങൾക്കും മടങ്ങിയെത്തുന്നവർക്കും തീരാദുരിതമായി എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളുടെ അവസാനനിമിഷ റദ്ദാക്കലും വൈകിപ്പറക്കലും. വിമാനങ്ങളുടെ ‘സാങ്കേതിക തകരാർ’ കാരണം നൂറുകണക്കിന് പേരാണ് യാത്രാസൗകര്യം ഉറപ്പാകാതെ വലയുന്നത്. കുവൈത്തിൽ നിന്നും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് വീണ്ടും താളം തെറ്റി. ഞായറാഴ്ച രാത്രി 12.30നുള്ള …
സ്വന്തം ലേഖകൻ: എന്‍ എച്ച് എസ്സില്‍ ചികിത്സകള്‍ക്കും ശസ്ത്രക്രിയകള്‍ക്കുമായി രോഗികള്‍ക്ക് കാത്തിരിക്കേണ്ടി വരുന്ന കാലദൈര്‍ഘ്യം കുറച്ചു കൊണ്ടുവരുന്നത് അതീവ പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് പുതിയ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്‍ എച്ച് എസ് അപ്പോയിന്റഡ് സര്‍ജനും, മുന്‍ ആരോഗ്യ മന്ത്രിയുമായ ലോര്‍ഡ് ആരാ ഡാര്‍സി ഇതിനെ കുറിച്ചുള്ള വിശദമായ അന്വേഷണം ഈ ആഴ്ച ആരംഭിക്കും. എവിടെയാണ് കാതലായ പ്രശ്നം …
സ്വന്തം ലേഖകൻ: വാഷിങ്ടനിലെ സിയാറ്റിൽ നഗരത്തിൽ രണ്ട് പുതിയ വീസ, പാസ്‌പോർട്ട് കേന്ദ്രങ്ങൾ ആരംഭിച്ച് ഇന്ത്യൻ കോൺസുലേറ്റ്. സിയാറ്റിലിലെയും ബെല്ലെവ്യൂവിലെയും രണ്ട് കേന്ദ്രങ്ങൾ ജൂലൈ 12 വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു. ന്യൂയോർക്ക്, അറ്റ്ലാന്റാ, ഷിക്കാഗോ ഹൂസ്റ്റൺ, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിലാണ് മറ്റ് അഞ്ച് ഇന്ത്യൻ കോൺസുലേറ്റുകൾ. ‘അമേരിക്കയിലെ പസഫിക് വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളുമായുള്ള ബന്ധം കൂടുതൽ …
സ്വന്തം ലേഖകൻ: യുഎഇയിൽ റസിഡൻസ് വീസ, എമിറേറ്റ്സ് ഐഡി എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് പരമാവധി 20,000 ദിർഹം വരെ പിഴ ലഭിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് അതോറിറ്റി (ഐസിപി) ഓർമിപ്പിച്ചു. 14 ഇനം നിയമലംഘനങ്ങൾക്കാണ് ദിവസത്തിൽ 20 ദിർഹം മുതൽ പരമാവധി 20,000 ദിർഹം വരെ പിഴ. എമിറേറ്റ്സ് …
സ്വന്തം ലേഖകൻ: വീസ കാലാവധി കഴിഞ്ഞു രാജ്യത്തു തുടരുന്നവർ നാട്ടിലേക്ക് മടങ്ങുമ്പോൾ പിഴയ്ക്കു പുറമെ എക്സിറ്റ് പെർമിറ്റോ ഔട്ട്പാസോ നേടിയിരിക്കണം. വീസ കാലാവധി കഴിഞ്ഞുള്ള ഓരോ ദിവസത്തിനും 50 ദിർഹമാണ് പിഴ. തുക അടയ്ക്കുന്നതിനു പുറമെയാണ് എക്സിറ്റ് പെർമിറ്റ് എടുക്കണമെന്ന നിബന്ധന. പാസ്പോർട്ട് സൈസ് ചിത്രം, പാസ്പോർട്ട് പകർപ്പ്, എൻട്രി അല്ലെങ്കിൽ റസിഡൻസ് വീസ എന്നിവയാണ് …
സ്വന്തം ലേഖകൻ: വാടകവീടു തേടി അജ്മാൻ, ഷാർജ എമിറേറ്റുകളിലേക്ക് ദുബായിലുള്ളവരുടെ തിരക്ക് കൂടിയതോടെ വാടക നിരക്കിൽ കുതിപ്പ്. രണ്ട് എമിറേറ്റിലും കഴിഞ്ഞ വർഷത്തേക്കാൾ 20% ആണ് വാടക വർധന. വാടകവീട് തേടിയെത്തുന്നവരുടെ എണ്ണത്തിലുണ്ടായ വർധനയാണ് നിരക്ക് ഉയരാൻ കാരണം. ദുബായിൽ വാടകയിനത്തിൽ വർഷാവർഷം വർധനയുണ്ട്. മലയാളികൾ ഏറ്റവും കൂടുതൽ താമസിക്കുന്ന കരാമ, ദെയ്റ, ഖിസൈസ്, സിലിക്കൺ …
സ്വന്തം ലേഖകൻ: സ്വദേശിവത്കരണം ശക്തമാക്കാന്‍ ഒമാന്‍. പ്രവാസികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുകയും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതിനുള്ള മാര്‍ഗരേഖ അധികൃതര്‍ രൂപപ്പെടുത്തി. ഗതാഗതം, ലോജിസ്റ്റിക്‌സ്, കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലകളില്‍ ഘട്ടംഘട്ടമായി സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു. വിവിധ മേഖലകളില്‍ ഒമാനികള്‍ക്ക് മാത്രമായി മന്ത്രാലയം പ്രത്യേക ജോലികള്‍ അനുവദിക്കുമെന്ന് …
സ്വന്തം ലേഖകൻ: എയർഇന്ത്യ എക്സ്പ്രസ് കുവൈത്തിൽനിന്ന് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ചു. വെക്കേഷൻ അവസാനിക്കാറായതും നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ കുറവുവന്നു തുടങ്ങുകയും ചെയ്തതോടെയാണ് നിരക്ക് കുറക്കൽ. എന്നാൽ, നാട്ടിൽ നിന്ന് കുവൈത്തിലേക്ക് നിലവിൽ ഉയർന്ന നിരക്ക് തുടരുകയാണ്. ആഗസ്റ്റ്, സെപ്തംബർ, ഒക്ടോബർ, ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം. ഒക്ടോബർ 31ന് കോഴിക്കോട്, …
സ്വന്തം ലേഖകൻ: ഒരുവശത്ത് ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും മികച്ച ടീമായി വിലയിരുത്തപ്പെടുന്ന സ്‌പെയിന്‍. മറുവശത്ത് നിര്‍ണയകനിമിഷങ്ങളില്‍ അവസരത്തിനൊത്തുയരുന്ന ഇംഗ്ലണ്ട്. യൂറോ ഫുട്‌ബോള്‍ ഫൈനല്‍ ആവേശഭരിതമാവുമെന്നതില്‍ സംശയമില്ല. ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 12.30-നാണ് പോരാട്ടം. കൗമാരവീസ്മയം ലമിന്‍ യമാലിന്റെ സാന്നിധ്യവും കരുത്തുറ്റമധ്യനിരയുമാണ് സ്‌പെയിനിനെ പ്രിയടീമാക്കുന്നത്. പതിനേഴാം പിറന്നാള്‍ ആഘോഷിക്കുന്ന യമാലിന് സമ്മാനമായി കിരീടം നല്‍കാന്‍കൂടിയാവും ടീം ഇറങ്ങുന്നത്. …
സ്വന്തം ലേഖകൻ: യുകെ യൂണിവേഴ്സിറ്റികളില്‍ പഠനത്തിനായി വീസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നതായി ഹോം ഓഫീസ് രേഖകള്‍ പറയുമ്പോള്‍ യൂണിവേഴ്സിറ്റികള്‍ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. സ്പോണ്‍സേര്‍ഡ് സ്റ്റഡി വീസയ്ക്കുള്ള അപെക്ഷകളില്‍ 28 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന മുന്‍ സര്‍ക്കാര്‍ കൊണ്ടു വന്ന നിയന്ത്രണങ്ങളുടെ അനന്തരഫലമാണിത് എന്നാണ് പൊതുനിഗമനം. കഴിഞ്ഞ മാസം ഹോം …