സ്വന്തം ലേഖകൻ: കോവിഡ് കാലത്തിലേതിന് സമാനമായ ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ബ്രിട്ടന്‍ നീങ്ങുന്നത് എന്നതിന്റെ സൂചനകള്‍ പുറത്തു വരുന്നു. കഴിഞ്ഞ നാലു വര്‍ഷക്കാലത്തെ ഏറ്റവും വേഗതയേറിയ നിരക്കിലാണ് ഇപ്പോള്‍ ബ്രിട്ടനില്‍ തൊഴില്‍ നഷ്ടമുണ്ടാകുന്നത്. ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങളും, നാഷണല്‍ ഇന്‍ഷുറന്‍സ്, മിനിമം വേതനം എന്നിവയുടെ വര്‍ദ്ധനവും തൊഴില്‍ നഷ്ട നിരക്ക് കുത്തനെ ഉയര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. …
സ്വന്തം ലേഖകൻ: ഫിൻലൻഡിൽ പുതിയതായി അവതരിപ്പിക്കുന്ന പൗരത്വ പരീക്ഷയുടെ നിർദ്ദിഷ്ട ഉള്ളടക്കവും നടപ്പാക്കലും ഉൾക്കൊള്ളുന്ന കരട് റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച പ്രസിദ്ധീകരിച്ചു. പൗരത്വ പരിശോധനയ്ക്കുള്ള നിർദ്ദിഷ്ട ബിൽ ഈ വർഷം അവസാനം പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ പൗരത്വ പരീക്ഷ എങ്ങനെ അവതരിപ്പിക്കാമെന്ന് പരിശോധിക്കുന്നതിനും, ഫിന്നിഷ് പാസ്‌പോർട്ട് ലഭിക്കുന്നതിന് ആവശ്യമായ ഭാഷാ വൈദഗ്ധ്യവും പൗരത്വ …
സ്വന്തം ലേഖകൻ: രാജ്യത്തെ വിപണി വില നിര്‍ണയത്തിലെ സര്‍ക്കാര്‍ നിരീക്ഷണം വര്‍ധിപ്പിക്കുന്നതിനും അവശ്യവസ്തുക്കളുടെ അന്യായ വില വര്‍ധന തടയുന്നതിനുമായി പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം രൂപനകല്‍പ്പന ചെയ്ത് യുഎഇ. നാഷനല്‍ കമ്മോഡിറ്റി പ്രൈസ് കണ്‍ട്രോള്‍ പ്ലാറ്റ്‌ഫോം അഥവാ ദേശീയ ചരക്ക് വില നിയന്ത്രണ പ്ലാറ്റ്ഫോം എന്ന പുതിയ സംവിധാനമാണ് യുഎഇ സാമ്പത്തിക മന്ത്രാലയം ആരംഭിച്ചത്. കൂടുതല്‍ ശക്തമായ …
സ്വന്തം ലേഖകൻ: ചെറിയ ക്ലാസുകളിലെ കുട്ടികളിൽ അറബിക് ഭാഷാ പരിജ്ഞാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ നയം അവതരിപ്പിച്ച് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്‌ഡിഎ). ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകളിലും ബാല കേന്ദ്രങ്ങളിലും ആറ് വയസ്സുവരെയുള്ള കുട്ടികൾക്ക് അറബിക് വിദ്യാഭ്യാസം നിർബന്ധമാക്കുന്നതാണ് പുതിയ നയം. എമിറാത്തി സംസ്‌കാരം, ഭാഷ, പൈതൃകം എന്നിവയെക്കുറിച്ച് അഭിമാനബോധം …
സ്വന്തം ലേഖകൻ: സ്ഥാപനങ്ങൾ സൗദികളെ ജോലിക്കെടുക്കുന്നതിനുള്ള നിയമങ്ങൾ പാലിക്കണമെന്നും മൊത്തം തൊഴിൽ ശക്തിയുടെ 75 ശതമാനമെങ്കിലും സ്വദേശികൾ ആണെന്ന് ഉറപ്പാക്കണമെന്നും സൗദി മാനവ വിഭവശേഷി മന്ത്രാലയം സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്തെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾ സൗദികളെ ആകർഷിക്കുകയും അവരെ നിയമിക്കുകയും അവർക്ക് ഉചിതമായ തൊഴിൽ അവസരങ്ങൾ നൽകുകയും ചെയ്യണമെന്ന് മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. തൊഴിൽ മേഖലകളിൽ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ രണ്ടാമത്തെ ദേശീയ എയർലൈൻ ആയ റിയാദ് എയർ ഈ വർഷം അവസാനത്തോടെ ആകാശ പാതയിൽ പ്രവർത്തനസജ്ജമാകും. സൗദിക്ക് അകത്തും പുറത്തും യാത്രക്കാരെ സ്വാഗതം ചെയ്യാൻ എയർലൈൻ സന്നദ്ധമാണെന്ന് സിഇഒ ടോണി ഡൗഗ്ലസ് പറഞ്ഞു. മിയാമിയിൽ നടന്ന എഫ്ഐഐ പ്രയോറിറ്റി ഉച്ചകോടിയിലാണ് റിയാദ് എയറിന്റെ പ്രവർത്തന സന്നദ്ധത വിശദമാക്കിയത്. അതേസമയം റിയാദ് …
സ്വന്തം ലേഖകൻ: യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും ഒന്നും ചെയ്തിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇരു നേതാക്കളും അടുത്ത ആഴ്ച്ച വൈറ്റ് ഹൗസ് സന്ദര്‍ശിക്കാനിരിക്കെയാണ് ട്രംപിന്‍റെ പ്രസ്താവന. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്‍റെ വെളിപ്പെടുത്തല്‍. സമാധാന ചര്‍ച്ചകളില്‍ യുക്രെയ്ന്‍ പ്രസിഡന്‍റ് വ്ളാഡിമിർ സെലന്‍സ്കിക്ക് …
സ്വന്തം ലേഖകൻ: അതിക്രമങ്ങള്‍ കുറയ്ക്കുന്നതിനായി ലണ്ടനിലെ ഒരു പ്രമുഖ ആശുപത്രിയിലെ നഴ്സുമാര്‍ ബോഡി ക്യാമറ ധരിക്കാന്‍ തുടങ്ങി. അക്രമാസക്തവും പ്രകോപനപരവുമായ സമീപനം രോഗികളില്‍ നിന്നും ജീവനക്കാര്‍ക്ക് നേരെയുണ്ടാകുന്നത് വര്‍ദ്ധിച്ചു വരുന്നതായി റോയല്‍ ഫ്രീ ലണ്ടന്‍ എന്‍ എച്ച് എസ് ട്രസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് തൊഴിലിടത്ത് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ശരീരത്തില്‍ ധരിക്കാവുന്ന ക്യാമറകള്‍ നല്‍കിയതെന്ന് …
സ്വന്തം ലേഖകൻ: എയർ ഇന്ത്യയും ജർമൻ എയർലൈൻ ഗ്രൂപ്പായ ലുഫ്താൻസയും തമ്മിലുള്ള കോഡ്ഷെയറിങ് സഹകരണം വിപുലപ്പെടുത്തുന്നു. ഇതിന്റെ ഗുണഫലം കൊച്ചി, തിരുവനന്തപുരം അടക്കം രാജ്യത്തെ 15 വിമാനത്താവളങ്ങൾക്ക് ലഭിക്കും. യൂറോപ്പ് കണക്ടിവിറ്റി കൂടുതൽ മെച്ചപ്പെടുമെന്നതാണ് നേട്ടം. നേരിട്ട് സർവീസ് നടത്താൻ സാധിക്കാത്ത വിമാനത്താവളങ്ങളിലേക്കു ഒന്നിലേറെ വിമാനക്കമ്പനികൾ സഹകരിച്ചു ടിക്കറ്റ് ലഭ്യമാക്കുന്ന സംവിധാനമാണ് കോഡ് ഷെയറിങ്. ലുഫ്താൻസ …
സ്വന്തം ലേഖകൻ: ഫെബ്രുവരി 28 വരെയുള്ള ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തെ സംബന്ധിച്ചിടത്തോളം തിരക്കേറിയ ദിനങ്ങളായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനു മുന്നോടിയായി യാത്രക്കാര്‍ക്ക് ചില നിര്‍ദേശങ്ങളുമായി രംഗത്തു വന്നിരിക്കുകയാണ് അധികൃതര്‍. തിരക്ക് കുറയ്ക്കുന്നതിനുള്ള നടപടികൾ അധികൃതർ ആരംഭിച്ചു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ഫെബ്രുവരി 20നും 28നും ഇടയില്‍ 2.5 ദശലക്ഷത്തിലധികം സന്ദര്‍ശകരെ …