സ്വന്തം ലേഖകൻ: ഖത്തറിന്റെ ദേശീയ ദിനാഘോഷങ്ങളിലേക്ക് രാജ്യം ഉണര്‍ന്നു. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിച്ചുകൊണ്ടുള്ള ആഘോഷ പരിപാടികള്‍ക്ക് പ്രധാന വേദിയായ ഉം സലാലിലെ ദര്‍ബ് അല്‍ സായിയില്‍ തുടക്കമായി. ഡിസംബര്‍ 18നാണ് ഖത്തര്‍ ദേശീയ ദിനം. 10 ദിവസം നീളുന്ന ആഘോഷത്തിനാണ് തുടക്കമായത്. ഇന്നലെ ദര്‍ബ് അല്‍ സായിയിലെ പ്രധാന സ്‌ക്വയറില്‍ രാജ്യത്തിന്‌റെ ദേശീയ പതാകയായ …
സ്വന്തം ലേഖകൻ: ലൈഫ് സയൻസ് മേഖലയിൽ 10 വർഷത്തിനകം 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അബുദാബി. 2035നകം അബുദാബിയുടെ ജിഡിപിയിലേക്ക് 10,000 കോടിയിലേറെ ദിർഹം സംഭാവന ചെയ്യാൻ ലൈഫ് സയൻസ് മേഖലയ്ക്കു സാധിക്കുമെന്നും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും ആരോഗ്യവകുപ്പ് ചെയർമാനുമായ മൻസൂർ അൽ മൻസൂരി പറഞ്ഞു. സൂക്ഷ്മാണുക്കൾ, സസ്യങ്ങൾ, മൃഗങ്ങൾ, മനുഷ്യർ എന്നിവ ഉൾക്കൊള്ളുന്ന ജീവജാലങ്ങളെയും …
സ്വന്തം ലേഖകൻ: യുഎഇയിലെ സ്വകാര്യ കമ്പനികൾക്കുള്ള തൊഴിൽ മാർഗനിർദേശങ്ങൾ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം പുറപ്പെടുവിച്ചു. തൊഴിലാളികളോടുള്ള കമ്പനി ഉടമകളുടെ ബാധ്യതകളാണ് പ്രധാനമായും അക്കമിട്ട് നിരത്തിയിട്ടുള്ളത്. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ നിയമങ്ങൾക്കും നിബന്ധനകൾക്കും അനുസൃതമായിട്ടായിരിക്കണം തൊഴിലാളികളുടെ നിയമനമെന്നും നിഷ്കർഷിക്കുന്നുണ്ട്. ഒരാളെ ജോലിക്കെടുക്കുന്നതിന് മുൻപ് അയാളുടെ ജോലിയുടെ സ്വഭാവം, ഡ്യൂട്ടി സമയം, വേതനം, മറ്റു ആനുകൂല്യങ്ങൾ എന്നിവ അടങ്ങിയ …
സ്വന്തം ലേഖകൻ: അല്‍ഹസക്ക് സമീപം ഹുഫൂഫില്‍ ആറംഗ കുടുംബം മരിച്ചത് മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച്. ചാർജു ചെയ്തുകൊണ്ടിരിക്കെ മൊബൈൽ ഫോണിന്റെ ചാർജർ പൊട്ടിത്തെറിച്ച് സോഫക്ക് തീപിടിക്കുകയായിരുന്നു. സോഫയിൽനിന്ന് പടർന്ന തീയിൽ നിന്നുള്ള പുക ശ്വസിച്ചാണ് മൂന്നു സ്ത്രീകളും മൂന്നു പുരുഷൻമാരും മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അഹ്മദ് ഹുസൈന്‍ അല്‍ജിബ്‌റാന്‍, അബ്ദുല്‍ഇലാഹ് ഹുസൈന്‍ അല്‍ജിബ്‌റാന്‍, …
സ്വന്തം ലേഖകൻ: ലേബര്‍ സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ ബജറ്റിന്റെ പ്രത്യാഘാതം വന്നു തുടങ്ങി. നാഷണല്‍ വേജ് ഉയര്‍ത്തിയതിനൊപ്പം തൊഴില്‍ ദാതാക്കള്‍ക്ക് ദേശീയ ഇന്‍ഷുറന്‍സ് കൂടി വര്‍ധിപ്പിച്ച ഇരട്ട പ്രഹരമാണ് ബജറ്റ് സമ്മാനിച്ചിരിക്കുന്നത്. യുകെയിലെ തൊഴില്‍ ഒഴിവുകളില്‍ ഗണ്യമായ കുറവ് ആണ് വന്നു കൊണ്ടിരിക്കുന്നത്. 2020-ലെ കോവിഡിന്റെ തുടക്കത്തില്‍ കണ്ടതിന് തുല്യമായ നിലയിലുള്ള കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. …
സ്വന്തം ലേഖകൻ: യുകെയിലെ ശരാശരി വീട് വില മൂന്നു ലക്ഷം പൗണ്ടിനടുത്തായതായി യുകെയിലെ ഏറ്റവും വലിയ വായ്പാ ദാതാവായ ഹാലിഫാക്സ് പറയുന്നു. നവംബറില്‍ വീടിന്റെ വിലയില്‍ ഉണ്ടായത് 1.3 ശതമാനത്തിന്റെ വര്‍ദ്ധനവായിരുന്നു എന്നും ഇവര്‍ വിലയിരുത്തുന്നു. കോവിഡ് പ്രതിസന്ധിക്കും ജീവിത ചെലവ് വര്‍ദ്ധിക്കുന്നതിന്റെ പ്രതിസന്ധിക്കും, മോര്‍ട്ട്‌ഗേജ് മാര്‍ക്കറ്റിന്റെ ഇടിവിനും ശേഷം, നിങ്ങള്‍ പ്രതീക്ഷിക്കുന്നത് അഞ്ച് വര്‍ഷം …
സ്വന്തം ലേഖകൻ: കേന്ദ്ര സർക്കാർ പ്രവാസികളുടെ മക്കൾക്ക് ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദ പഠനത്തിനായി പ്രഖ്യാപിച്ച സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. ഡിസംബർ 27 വരെ അപേക്ഷ സമർപ്പിക്കാമെന്നാണ് പുതിയ സർക്കുലറിലുള്ളത്. നേരത്തേ അവസാന തീയതി നവംബർ 30 ആയിരുന്നു. ഓരോ രാജ്യത്തെയും ഇന്ത്യൻ എംബസി, കോൺസുലേറ്റ് എന്നിവ മുഖേനയാണ് സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ടത്. …
സ്വന്തം ലേഖകൻ: ദേശീയ പേയ്‌മെന്റ് സംവിധാനമായ മാദ മുഖേനയുള്ള സാംസങ് പേ പേയ്‌മെന്റ് സേവനത്തിന് സൗദി സെൻട്രൽ ബാങ്ക് (സമ) തുടക്കമിട്ടു. സൗദി വിഷൻ 2030 ന് അനുസൃതമായി രാജ്യത്ത് ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. സ്മാർട് ഉപകരണങ്ങൾ വഴിയുള്ള സാങ്കേതിക പരിഹാരങ്ങൾ, രാജ്യത്ത് സാമ്പത്തിക ഉൾപ്പെടുത്തൽ വർധിപ്പിക്കുക, ഏറ്റവും പുതിയ പേയ്‌മെന്റ് …
സ്വന്തം ലേഖകൻ: രാജ്യം ദേശീയ ദിനാഘോഷത്തിന്റെ മെറൂൺ അലങ്കാരങ്ങളിലേക്ക്. ഖത്തറിന്റെ ദേശീയദിന പരിപാടികളുടെ വിളംബരമായി ആഘോഷങ്ങൾക്ക് ചൊവ്വാഴ്ച ദർബ് അൽ സാഇയിൽ കൊടിയേറ്റം. ദേശീയ ദിനമായ ഡിസംബർ 18 വരെയാണ് ഉംസലാലിലെ ദർബ് അൽ സാഇ വേദിയിൽ ആഘോഷങ്ങൾ സജീവമാകുന്നത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മുതൽ രാത്രി 11 വരെ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് …
സ്വന്തം ലേഖകൻ: കുവൈത്ത് ആസ്ഥാനമായുള്ള ബാങ്കിൽ നിന്ന് വായ്പയെടുത്ത് മുങ്ങിയ മലയാളികൾക്ക് ഘട്ടം ഘട്ടമായി പണം തിരിച്ചടയ്ക്കാൻ അവസരം നൽകുമെന്ന് പ്രഖ്യാപിച്ച് ബാങ്ക് അധികൃതർ. കോടികൾ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മലയാളികൾക്കെതിരെ ബാങ്ക് അധികൃതർ കേരളാ പൊലീസിന് പരാതി നൽകിയ സാഹചര്യത്തിൽ വായ്പ എടുത്തവർക്ക് ബാങ്കിന്റെ പുതിയ തീരുമാനം കൂടുതൽ ആശ്വാസമാകും. ഒറ്റത്തവണ അടച്ചു …