സ്വന്തം ലേഖകൻ: കണ്ണൂർ വിമാനത്താവളത്തിലേക്ക് വിദേശ വിമാന കമ്പനികൾക്ക് സർവിസ് നടത്താനുള്ള അനുമതി കേന്ദ്ര സർക്കാർ വീണ്ടും നിരസിച്ചു. വിദേശ വിമാന കമ്പനികൾക്ക് സർവിസ് നടത്താൻ അനുവദിക്കുന്ന ‘പോയന്റ് ഓഫ് കാൾ’ സ്റ്റാറ്റസ് കണ്ണൂർ വിമാനത്താവളത്തിന് നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം. എന്നാൽ, പശ്ചിമ ബംഗാളിലെ ബഗ്ഡോറ വിമാത്താവളത്തിന് കഴിഞ്ഞ ദിവസം ‘പോയന്റ് …
സ്വന്തം ലേഖകൻ: ബഹ്‌റൈനില്‍ നിരവധിയിടങ്ങളിൽ തൊഴിലാളികൾ താമസിക്കുന്ന സ്‌ഥലങ്ങളിൽ പലപ്പോഴും കടുത്ത നിയമലംഘനങ്ങളാണ് നടക്കുന്നതെന്ന് നോർത്തേൺ മുനിസിപ്പൽ കൗൺസിൽ അംഗം അബ്ദുല്ല അൽ ഖുബൈസി ചൂണ്ടിക്കാണിക്കുന്നു. തൊഴിലാളികൾ താമസിക്കുന്ന ക്യാംപുകളിൽ നിർദ്ദേശിക്കപ്പെടുന്ന പല കാര്യങ്ങളും പ്രാവർത്തികമാക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഒന്നിലധികം വ്യക്തികളെ ചെറിയ മുറികളിൽ കുത്തിനിറച്ച് നിയമം നഗ്നമായി ലംഘിക്കുന്നു. തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങളെ നിയന്ത്രിക്കുന്ന …
സ്വന്തം ലേഖകൻ: ആകാശത്തുവച്ച് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസ്. എയർപോർട്ട് പൊലീസാണ് കാസർകോട് ബോവിക്കാനം സ്വദേശി ടി. സുധീഷിന്റെ (36) പേരിൽ കേസ് റജിസ്റ്റർ ചെയ്തത്. വെള്ളിയാഴ്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വച്ചായിരുന്നു സംഭവം. ദമാമിൽനിന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്കു വരുന്ന വിമാനത്തിന്റെ പിറകിലെ എക്സിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ചു …
സ്വന്തം ലേഖകൻ: യുകെയിലേക്ക് കുടിയേറുന്ന കെയര്‍ വര്‍ക്കര്‍മാരുടെയും വിദ്യാര്‍ത്ഥികളുടെയും എണ്ണത്തില്‍ ഗണ്യമായ കുറവ് വരുന്നതായി റിപ്പോര്‍ട്ട്. മുന്‍ സര്‍ക്കാരിന്റെ കര്‍ക്കശ സമീപനമാണ് ഇതിന് വഴി തെളിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ക്കര്‍മാരും, അവരുടെ കുടുംബങ്ങളും വീസക്കായി അപേക്ഷിക്കുന്നതില്‍ ജൂലായ് മാസത്തില്‍ മൂന്നില്‍ ഒന്ന് കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹെല്‍ത്ത് ആന്‍ഡ് കെയര്‍ മേഖലയിലാണ് വീസയ്ക്കായി അപേക്ഷിക്കുന്നവരില്‍ ഏറ്റവും …
സ്വന്തം ലേഖകൻ: യുകെയിലെ മലയാളി സമൂഹത്തെ ഞെട്ടിച്ചു ലണ്ടനില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശിയായ ആരിഫ് ഹുസൈനാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആരിഫിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പുറത്ത് വരുന്ന വിവരം. ആരിഫിനെ കാണാനില്ലെന്ന സന്ദേശം യുകെയിലെ വിവിധ ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. …
സ്വന്തം ലേഖകൻ: സ്വീഡനിൽ അഭയാർഥികളുടെ എണ്ണം കുത്തനെ കുറഞ്ഞു. 1997ന് ശേഷം ഇതാദ്യമായാണ് ഇത്തരമൊരു കുറവ് രേഖപ്പെടുത്തുന്നത്. 2022-ൽ അധികാരത്തിലെത്തിയ സർക്കാർ കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കിയതാണ് ഇതിന് പ്രധാന കാരണം. കൂടാതെ, യുദ്ധം പോലുള്ള പ്രശ്നങ്ങൾ കുറഞ്ഞതും ഇതിൽ സ്വാധീനം ചെലുത്തി. എന്നാൽ മറുവശത്ത്, സ്വീഡൻ വിട്ടുപോകുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആദ്യമായി ‘നെഗറ്റീവ് …
സ്വന്തം ലേഖകൻ: ടെക് കമ്പനികളിലേക്ക് വിദേശത്തുനിന്നുള്ളവരുടെ നിയമനങ്ങൾ വെട്ടിക്കുറക്കുകയാണെന്ന സൂചനയുമായി ബ്രിട്ടൻ. ടെക്, എൻജിനീയറിങ് മേഖലകൾ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികളെ ആശ്രയിക്കുന്നത് പുനഃപരിശോധിക്കാൻ കുടിയേറ്റ ഉപദേശക സമിതിയോട് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ ആവശ്യപ്പെട്ടു. ചില പ്രത്യേക മേഖലകളിലേക്ക് മാത്രം മറ്റ് രാജ്യങ്ങളിൽ നിന്ന് കൂടുതൽ ആളുകളെ റിക്രൂട്ട് ചെയ്യുന്നത് എന്തിനാണെന്നും സമിതിക്ക് …
സ്വന്തം ലേഖകൻ: ഓൺലൈൻ തട്ടിപ്പ് ഉൾപ്പെടെയുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കായി മനുഷ്യ കടത്ത് നടത്തിയ കേസിൽ അറസ്റ്റിലായ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. റിമാൻഡിലായ പള്ളുരുത്തി തങ്ങൾ നഗർ നികർത്തിൽ പറമ്പിൽ അഫ്സർ അഷ്റഫിനെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും. മനുഷ്യ കടത്ത് കേസിൽ മലയാളിയായ മറ്റൊരാൾക്ക് കൂടി ബന്ധമുണ്ടെന്ന സൂചനയുണ്ട്. ലാവോസിൽ …
സ്വന്തം ലേഖകൻ: മധ്യവേനലവധിക്കു ശേഷം രാജ്യത്തു സ്കൂളുകൾ തുറക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ, കേരളത്തിൽ നിന്നുള്ള വിമാനനിരക്ക് കുത്തനെ ഉയർന്നു. ഈ മാസം15 മുതൽ 1500 ദിർഹത്തിനു (34,000 രൂപ) മുകളിലാണ് നേരിട്ടുള്ള വിമാനങ്ങളുടെ നിരക്ക്. ഒന്നിലധികം സ്റ്റോപ്പുകളുള്ള, 8 മുതൽ 12 മണിക്കൂർ വരെ സമയമെടുത്തുള്ള സർവീസിന് 1000 ദിർഹത്തിനു (22,270 രൂപ) …
സ്വന്തം ലേഖകൻ: യുഎഇ റസിഡന്റ് വീസയുള്ളവർ റോഡ് മാർഗം ഒമാനിലേക്കു പോകും മുൻപ് അതിർത്തിയിലെ നിയമങ്ങൾ അറിഞ്ഞിരുന്നാൽ യാത്ര മുടങ്ങില്ല. അതിർത്തി കടക്കാനാകാതെ തിരിച്ചുവരുന്ന സാഹചര്യം ഒഴിവാക്കാൻ അൽപം തയാറെടുപ്പ് ആവശ്യമാണ്. യുഎഇ താമസ വീസയുള്ള എല്ലാ ഇന്ത്യക്കാർക്കും ഒമാനിലേക്കു സന്ദർശക വീസ ലഭിക്കും. ചെലവ് ചുരുക്കിയും ഡ്രൈവിങ് ഒഴിവാക്കിയുമുള്ള റോഡ് യാത്രയാണ് ആഗ്രഹിക്കുന്നതെങ്കിൽ യുഎഇയിൽനിന്ന് …