സ്വന്തം ലേഖകൻ: പ്രക്ഷോഭങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗിലെ നേതാക്കൾ നടുക്കുന്ന ആക്രമണങ്ങൾക്കാണ് ഇരയാകേണ്ടി വരുന്നതെന്ന് റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ഏകദേശം ഇരുപത്തിയൊൻപതോളം നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾ രാജ്യത്തിൻറെ പല ഭാഗങ്ങളിൽ നിന്നായി കണ്ടു കിട്ടിയിട്ടുണ്ട്. ഇവരെ ഒരു ഹോട്ടലിൽ ചുട്ടുകൊന്നെന്നാണ് വിവരം. നിരവധി നേതാക്കളുടെ വീടുകളും മറ്റ് സ്വത്തുവകകളും …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ തെരുവുകളില്‍ കലാപം ആളിക്കത്തുകയാണ്. കൊള്ളിവെയ്പ്പും, കൊള്ളയും വ്യാപകമാകുന്നു. സൗത്ത്‌പോര്‍ട്ടില്‍ കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പേരിലാണ് പ്രതിഷേധങ്ങള്‍ തുടങ്ങിയതെങ്കിലും ഇപ്പോള്‍ ഇതൊരു കുടിയേറ്റ വിരുദ്ധ കലാപമായി മാറിയിട്ടുണ്ട്. യുകെയിലെ വിവിധ നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള കമ്മ്യൂണിറ്റി സെന്ററുകളും, ചാരിറ്റികളും, പ്രദേശിക ബിസിനസ്സുകളുമാണ് അക്രമകാരികള്‍ ലക്ഷ്യം വെയ്ക്കുന്നത്. ഇതിനകം 400-ഓളം പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വാഹനങ്ങള്‍ക്ക് …
സ്വന്തം ലേഖകൻ: യുകെയിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കുടിയേറ്റ വിരുദ്ധ കലാപത്തിൽ പങ്കെടുത്തവരെ കണ്ടെത്താൻ ശ്രമം നടത്തുന്നതായി പൊലീസ് അറിയിച്ചു. ‘നിങ്ങൾ അവിടെ ഉണ്ടായിരുന്നെങ്കിൽ, ഞങ്ങൾ നിങ്ങളെ കണ്ടെത്തും’ എന്നാണ് പൊലീസ് നൽകിയ മുന്നറിയിപ്പ്. യുകെയിൽ അഭയാർഥികളായി എത്തിയ അനധികൃത കുടിയേറ്റക്കരെ പാർപ്പിച്ചിരുന്ന റോതർഹാമിലെ ഹോട്ടലിന് നേരെ കലാപകാരികൾ അക്രമം നടത്തിയിരുന്നു. യുകെയിൽ …
സ്വന്തം ലേഖകൻ: ജര്‍മനിയില്‍ 15 യൂറോ മിനിമം വേതനം ആക്കണമെന്ന് ലോവര്‍ സാക്സണി സംസ്ഥാന മുഖ്യമന്ത്രി സ്റെറഫാന്‍ വെയില്‍ ആവശ്യപ്പെട്ടു. രാജ്യത്തെ മിനിമം വേതനം നിലവില്‍ 12.41 യൂറോയില്‍ നിന്ന് 14 യൂറോയായി ഉയര്‍ത്തണമെന്നാണ് എസ്പിഡി പാര്‍ട്ടിക്കാരനായ വെയില്‍ ആവശ്യപ്പെട്ടത്. അതേസമയം, ദീര്‍ഘകാല തൊഴിലില്ലായ്മ ആനുകൂല്യമായ ബുര്‍ഗര്‍ഗെല്‍ഡ് (പൗരന്മാരുടെ അലവന്‍സ്) സ്വീകരിക്കുന്ന ആളുകള്‍ക്ക് കടുത്ത ഉപരോധം …
സ്വന്തം ലേഖകൻ: പശ്ചിമേഷ്യയിലാകെ യുദ്ധഭീതി നിലനിൽക്കുന്നതിനിടയിൽ ഇറാഖിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ റോക്കറ്റാക്രമണം. സംഭവത്തിൽ അഞ്ച് അമേരിക്കൻ സൈനികർക്ക് പരുക്കേറ്റതായാണ് വിവരം. പടിഞ്ഞാറൻ ഇറാഖിലെ അൽ അസദ് എയർബേസിലാണ് രണ്ട് കത്യുഷ റോക്കറ്റുകൾ പതിച്ചത്. ഹമാസ് നേതാവിൻ്റെ കൊലപാതകത്തിന് പകരം ചോദിക്കുമെന്ന ഇറാന്റെ പ്രഖ്യാപനത്തിന്റെ ഭാഗമാണോ ആക്രമണമെന്ന് വ്യക്തമല്ല. റോക്കറ്റ് അമേരിക്കൻ സൈനിക താവളത്തിനുള്ളിൽ …
സ്വന്തം ലേഖകൻ: ഖത്തറിലെ പ്രവാസി സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തെ സ്വകാര്യ കമ്പനികളില്‍ മികച്ചതും അനുയോജ്യമായതുമായ തൊഴിലവസരങ്ങള്‍ കണ്ടെത്തി നല്‍കുന്നതിന് പുതിയ റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോം വരുന്നു. തൊഴില്‍ മന്ത്രാലയം, ഗൂഗിള്‍ ക്ലൗഡ്, മന്നാഈ ഇന്‍ഫോടെക് എന്നിവയുമായി സഹകരിച്ചാണ് ഉഖൂല്‍ എന്ന പേരില്‍ പുതിയ പ്ലാറ്റ്‌ഫോം വരുന്നത്. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ നൈപുണ്യ പരിശീലനം നല്‍കാനും അവരുടെ കഴിവിനും അഭിരുചിക്കും …
സ്വന്തം ലേഖകൻ: തൊഴിൽ വീസയിൽ ബഹ്‌റൈനിൽ എത്തുന്നവർക്ക് വിമാനത്താവളത്തിൽ നിന്ന് തന്നെ ഇനി മുതൽ ഇൻറർനാഷണൽ ബാങ്ക് അക്കൗണ്ട് നമ്പറായ IBAN ലഭ്യമാകും. ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയാണ് തൊഴിലാളികൾക്കായി ഈ സൗകര്യം ഏർപ്പെടുത്തുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവർക്ക് വേതനം നൽകുന്നതിനു സൗകര്യമൊരുക്കുവാനും ലക്ഷ്യമിട്ടാണു ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറ്റിയുടെ നേത്യത്വത്തിൽ പുതിയ സൗകര്യമേർപ്പെടുത്തുന്നത്. …
സ്വന്തം ലേഖകൻ: കുവൈത്തിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാവുന്ന തീരുമാനവുമായി അധികൃതര്‍. കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പ്രവാസി ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാന്‍ പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പല്‍ കാര്യ സഹമന്ത്രിയുമായ ഡോ. നൂറ അല്‍ മിഷാന്‍ നിര്‍ദ്ദേശം നല്‍കി. കുവൈത്ത് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. മുനിസിപ്പാലിറ്റിയിലെ ബിരുദ യോഗ്യത ആവശ്യമായ …
സ്വന്തം ലേഖകൻ: യുകെയില്‍ പടര്‍ന്നു പിടിച്ച കുടിയേറ്റ വിരുദ്ധ കലാപം രൂക്ഷമായതോടെ തീവ്ര വലതുപക്ഷ പ്രക്ഷോഭകാരികൾ നിരവധി കടകൾക്ക് തീയിടുകയും കൊള്ളയടിക്കുകയും ചെയ്തു. അക്രമാസക്തരായ പ്രതിഷേധക്കാർക്ക് ശക്തമായ താക്കീത് നൽകാൻ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഉത്തരവിട്ടു. മൂന്നു പെണ്‍കുഞ്ഞുങ്ങള്‍ ഇംഗ്ലണ്ടില്‍ ലിവര്‍പൂളിനടുത്ത് കുത്തേറ്റു മരിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജ സന്ദേശങ്ങളെ തുടർന്നാണ് കുടിയേറ്റ വിരുദ്ധ …
സ്വന്തം ലേഖകൻ: സൗത്ത്പോർട്ട് കത്തിയാക്രമണത്തിലെ പ്രതി കുടിയേറ്റക്കാരനാണെന്ന വ്യാജപ്രചാരണത്തെ തുടർന്ന് ബ്രിട്ടനിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭ പരമ്പരകൾക്കു ശമനമില്ല. കല്ലേറും പടക്കമേറും കട തീവയ്ക്കലും ഹോട്ടൽ ആക്രമണവും ഉൾപ്പെടെ സംഭവങ്ങളിൽ നൂറോളം പേർ അറസ്റ്റിൽ. സ്ഥിതി നിയന്ത്രിക്കാനുള്ള നടപടികളിൽ പ്രധാനമന്ത്രി കിയേർ സ്റ്റാമെർ പൊലീസിനു പൂർണപിന്തുണ പ്രഖ്യാപിച്ചു. കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ ബ്രിട്ടനിലെ മുസ്‌ലിംകളുടെ സുരക്ഷാ ആശങ്ക …