സ്വന്തം ലേഖകൻ: കേരളമടക്കം വിവിധ സെക്ടറിലേക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കുമായി സലാം എയർ. കോഴിക്കോട്, ദൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് 20 ദീനാറിന് ടിക്കറ്റ് ലഭ്യമാണ്. സെപ്റ്റംബർ 16 മുതൽ ഡിസംബർ 15 വരെയുള്ള ദിനങ്ങളിലാണ് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാകുക. ഇതിനായി ജൂലൈ 31നകം ടിക്കറ്റ് ബുക്ക് ചെയ്യണം. ഉയർന്ന ടിക്കറ്റ് കാരണം പെരുന്നാളടക്കമുള്ള സീസണിൽ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്ക് കൺസർവേറ്റീവ് പാർട്ടിയെ നയിച്ച ഋഷി സുനാക് പാർട്ടി ലീഡർസ്ഥാനം ഒഴിഞ്ഞു. ഇന്നലെയാണ് പാർട്ടി നേതൃത്വത്തിൽനിന്നും ഒഴിയുന്നതായി മുൻ പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചത്. പുതിയ നേതാവിനെ നവംബർ രണ്ടിന് തിരഞ്ഞെടുത്ത് പ്രഖ്യാപിക്കും. അതുവരെ ആക്ടിങ് ലീഡർ സ്ഥാനത്ത് ഋഷി സുനക് തുടരും. കേവലം 121 എംപിമാരിലേക്ക് …
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ നിരോധിച്ചിരിക്കുന്ന സംഘടനക്ക് നേതൃത്വം നല്‍കി എന്ന ആരോപണത്തില്‍ തീവ്ര മതമൗലിക പ്രാസംഗികനായ അഞ്ജിംഗ് ചൗധരി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. യുകെ ഭീകര വിരുദ്ധ നിയമ പ്രകാരം നിരോധിക്കപ്പെട്ട അല്‍ മുഹാജിരോണ്‍ എന്ന സംഘടനയെ പിന്തുണക്കുകയും, നയിക്കുകയും ചെയ്തു എന്നതാണ് കുറ്റം. ഓണ്‍ലൈന്‍ വഴിയായിരുന്നു ഇയാളുടെ പ്രധാന പ്രവര്‍ത്തനം. ഇന്നലെ ഇയാള്‍ കുറ്റക്കാരനാണെന്ന് …
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയാകാൻ ആവശ്യമായ പാർട്ടിപ്രതിനിധികളുടെ പിന്തുണ വൈസ് പ്രസിഡന്റ് കമല ഹാരിസിനു (59) ലഭിച്ചു. നാമനിർദേശത്തിനായുള്ള ആദ്യദിന പ്രചാരണം കഴിയുമ്പോൾ ഇന്ത്യ–ആഫ്രിക്കൻ വംശജയായ കമല ഹാരിസിനെ 1976 ൽ ഏറെ പ്രതിനിധികൾ പിന്തുണച്ചതായാണു റിപ്പോർട്ട്. കമല ഹാരിസിനെ സ്ഥാനാർഥിയായി നിർദേശിച്ചശേഷമാണു മത്സരരംഗത്തുനിന്നു പിന്മാറുന്നതായി പ്രസിഡന്റ് ജോ ബൈഡൻ …
സ്വന്തം ലേഖകൻ: ദുബായില്‍ ഇ-സ്‌കൂട്ടര്‍ റൈഡര്‍മാര്‍ പാലിക്കേണ്ട സുരക്ഷാ പ്രോട്ടോക്കോള്‍ പുറത്തുവിട്ട് പോലീസ്. ഈയിടെ നടത്തിയ ഇ- സ്‌കൂട്ടറുകള്‍ക്കെതിരായ വ്യാപക ക്യാംപയിനില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെയാണ് റൈഡര്‍മാര്‍ക്കുള്ള പ്രത്യേക നിര്‍ദ്ദേശങ്ങളുമായി പോലീസ് രംഗത്തെത്തിയത്. ഈ മാസം ആദ്യം മുതല്‍ നടത്തിയ പരിശോധനകളില്‍ 640 സൈക്കിളുകള്‍, ഇ-ബൈക്കുകള്‍, ഇ-സ്‌കൂട്ടറുകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. ഇ-സ്‌കൂട്ടറുകള്‍ ഉള്‍പ്പെട്ട …
സ്വന്തം ലേഖകൻ: ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കാന്‍ കാലതാമസം വരുത്തുന്ന വ്യക്തികള്‍ക്ക് 100 റിയാല്‍ പിഴ ചുമത്തുമെന്ന് സൗദി അറേബ്യയിലെ സിവില്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഐഡി കാര്‍ഡുകളുടെ സമയബന്ധിതമായ പുതുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനും പുതുക്കിയ രേഖകള്‍ നഷ്ടപ്പെട്ടുപോവാതെ പരിപാലിക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി. ‘അബ്ശിര്‍’ പ്ലാറ്റ്ഫോം വഴിയാണ് ദേശീയ ഐഡി പുതുക്കുന്നത്. വ്യക്തിഗത വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ …
സ്വന്തം ലേഖകൻ: ഓഗസ്റ്റ് നാല് മുതൽ മസ്‌കത്ത് വിമാനത്താവളത്തിൽ പുതിയ ബോർഡിംഗ് കട്ട് ഓഫ് സമയം. പാസഞ്ചർ പ്രോസസ്സിംഗിനായുള്ള കട്ട് ഓഫ് സമയം ഷെഡ്യൂൾ ചെയ്ത പുറപ്പെടൽ സമയത്തിന് മുമ്പായുള്ള 20 മിനിറ്റിൽ നിന്ന് 40 മിനിറ്റായി നീട്ടും. പാസഞ്ചർ ബോർഡിംഗ് സിസ്റ്റത്തിന്റെ (പിബിഎസ്) പ്രോസസ്സിംഗ് സമയങ്ങളിൽ കാര്യമായ മാറ്റം വന്നതിനാലാണ് കട്ട് ഓഫ് സമയമാറ്റം. …
സ്വന്തം ലേഖകൻ: പ്ലാസ്റ്റിക് ബാഗ് നിരോധനത്തിന്റെ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ച് ഒമാന്‍. സെപ്റ്റംബര്‍ ഒന്ന് മുതല്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി നിരോധിച്ച് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഉത്തരവിറക്കി. ഒമാന്‍ കസ്റ്റംസ് വിഭാഗവുമായി സഹകരിച്ചാണ് നടപടി. നിയമം ലംഘിച്ച് പ്ലാസ്റ്റിക് ഇറക്കുമതി ചെയ്യുന്നവരില്‍ നിന്ന് 1,000 റിയാല്‍ പിഴ ഈടാക്കും. ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. …
സ്വന്തം ലേഖകൻ: ഇറച്ചിവെട്ടുന്ന കത്തികൊണ്ട് മരുമകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ചെംസ്‌ഫോര്‍ഡ് മലയാളിയായ വയോധികനു എട്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ . കഴിഞ്ഞ വര്‍ഷം നടന്ന സംഭവം യുകെ മലയാളി സമൂഹം അറിയുന്നത് കഴിഞ്ഞ ബുധനാഴ്ചത്തെ കോടതി വിധി ബിബിസി റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ്. ചാക്കോ എബ്രഹാം(71) തെങ്കരയില്‍ ആണ് ശിക്ഷിക്കപ്പെട്ടത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ചെംസ്‌ഫോര്‍ഡ് ക്രൗണ്‍ …
സ്വന്തം ലേഖകൻ: കഴിഞ്ഞ വെള്ളിയാഴ്ച കംപ്യൂട്ടർ ശൃംഖലയുടെ തകരാറിനെ തുടർന്ന് വിമാനങ്ങൾ വൈകിയത് മൂലം ബുദ്ധിമുട്ടിയ യാത്രക്കാർക്ക് നഷ്ടപരിപരിഹാരം ലഭിക്കുമെന്നു പ്രതീക്ഷ. സൗദിയിലെ വിമാനകമ്പനികൾ തങ്ങളുടെ യാത്രക്കാർക്ക് വിമാനം വൈകിയാൽ നഷ്ടപരിഹാരം നൽകുന്നതിന് നിയമപ്രകാരം പ്രതിജ്ഞാബദ്ധമാണെന്ന് വെളിപ്പെടുത്തി. 6 മണിക്കൂറിൽ കൂടുതൽ വൈകുന്ന വിമാനങ്ങളിലെ യാത്രക്കാർക്ക് 750 റിയാൽ വരെ നഷ്ടപരിഹാരവും ഭക്ഷണവും ഹോട്ടൽ താമസ …