സ്വന്തം ലേഖകൻ: സന്ദർശക വിസയോടൊപ്പം ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ കൂടി ലഭ്യമാക്കുന്ന പദ്ധതി പ്രഖ്യാപിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി). ഐ.സി.പിയുടെ വെബ്സൈറ്റ് അല്ലെങ്കിൽ ആപ്ലിക്കേഷൻ വഴി സന്ദർശക വിസക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ കൂടി ലഭ്യമാവുന്ന തരത്തിലുള്ള പദ്ധതിയാണ് നടപ്പിലാക്കുകയെന്ന് ഡയറക്ടർ ജനറൽ …
സ്വന്തം ലേഖകൻ: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ ടെക്സ്റ്റ് ബുക്കുകളുടെ വിതരണം പൂർത്തിയാകാത്ത വിഷയത്തിൽ ആശങ്ക പങ്കുവച്ച് രക്ഷിതാക്കളുടെ സംഘം ഇന്ത്യൻ അംബാസഡറുമായി ചർച്ച നടത്തി. അധ്യയനവർഷം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടും ഉയർന്ന ക്ലാസ്സുകളിലുൾപ്പെടെ പാഠപുസ്തകങ്ങൾ ലഭ്യമല്ലാത്തത് വിദ്യാർഥികളിലും രക്ഷിതാക്കളും കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. വിഷയം അതീവ ഗൗരവതരമാണെന്നും അടിയന്തിര പ്രശ്‌നപരിഹാരത്തിന് ഇടപെടുമെന്നും അംബാസഡർ രക്ഷിതാക്കൾക്ക് ഉറപ്പു …
സ്വന്തം ലേഖകൻ: ഖത്തറിലെ ഹെല്‍ത്ത് കാര്‍ഡ് പുതുക്കാന്‍ സമയമായെന്ന് കാണിച്ച് മൊബൈല്‍ എസ്എംഎസ് രൂപത്തില്‍ വരുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്എംസി). ‘താങ്കളുടെ ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി അവസാനിക്കാറായി. താഴെ നല്‍കിയിരിക്കുന്ന ലിങ്ക് വഴി 24 മണിക്കൂറിലുള്ളില്‍ അത് പുതുക്കാന്‍ ശ്രദ്ധിക്കുക’ എന്ന രീതിയിലാണ് എസ്എംഎസ്സുകള്‍ വരുന്നത്. തൊട്ടുതാഴെ https:hukoomigov.bhpost.top …
സ്വന്തം ലേഖകൻ: കുവൈത്ത് ടെലികോം രംഗം കൂടുതൽ സുരക്ഷിതവും വിശ്വസനീയവുമാക്കുന്നതിനുള്ള നീക്കവുമായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി(സിട്രാ). ഡിറ്റക്ടർ (കാഷിഫ്) എന്ന പുതിയ സേവനം വഴി വിളിക്കുന്നയാളുടെ പേരും നമ്പറും ഇനി മുതൽ സ്വീകർത്താവിന് കാണാൻ സാധിക്കും. പ്രാദേശിക ടെലികോം ദാതാക്കൾ ഗവൺമെന്റ് ഏജൻസികൾ എന്നിവരുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഈ സേവനം നിയമസ്ഥാപനങ്ങൾക്കായി …
സ്വന്തം ലേഖകൻ: കുവൈത്ത് – സൗദി അറേബ്യ റെയിൽ പാത 2026ൽ യാഥാർത്ഥ്യമാകും. ഇരു രാജ്യങ്ങൾ തമ്മിലുള്ള റെയിൽ പാത പദ്ധതിയുടെ സാമ്പത്തിക, സാങ്കേതിക, സാമൂഹിക സാധ്യതാ പഠന ഫലങ്ങൾ പ്രൊജക്ട് മാനേജ്‌മെന്റ് കമ്മിറ്റി അംഗീകരിച്ചു. പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ‘പ്രാരംഭ രൂപരേഖ’ നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഒരു സർക്കാർ വൃത്തം വെളിപ്പെടുത്തി. …
സ്വന്തം ലേഖകൻ: വരുന്ന വേനല്‍ക്കാലത്ത് പൊതുമേഖലാ ജീവനക്കാര്‍ക്ക് പണപ്പെരുപ്പ നിരക്കിനേക്കാള്‍ കൂടുതല്‍ നിരക്കിലുള്ള ശമ്പള വര്‍ദ്ധനവ് നല്‍കിയേക്കും എന്ന സൂചനകളാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് നല്‍കുന്നത്. സ്വതന്ത്ര പേ റിവ്യൂ കമ്മീഷന്‍ അധ്യാപകര്‍ക്കും ചില എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും 5.5 ശതമാനം ശമ്പള വര്‍ദ്ധനവ് ശുപാര്‍ശ ചെയ്തിട്ടുണ്ട് എന്ന സൂചന പുറത്തു വന്നതിനു തൊട്ടുപിന്നാലെയാണ് …
സ്വന്തം ലേഖകൻ: വരുന്ന വേനല്‍ക്കാലത്ത് കാര്‍ വാഷുകളിലും ചില സൗന്ദര്യ വര്‍ദ്ധക കേന്ദ്രങ്ങളിലും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുമെന്ന് ഹോം സെക്രട്ടറി പ്രഖ്യാപിച്ചു. അനധികൃത കുടിയേറ്റക്കാരെ ജോലിക്കായി നിയമിക്കുന്നത് തടയുന്നതിനുള്ള നടപടിയുടെ ഭാഗമായി ഉദ്യോഗസ്ഥരെ പുനര്‍വിന്യസിച്ചതായും സണ്‍ ഓണ്‍ സണ്‍ഡേ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ഹോം സെക്രട്ടറി വിശദമാക്കി. കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് അയയ്ക്കുന്നതിനുള്ള പദ്ധതിയില്‍ 1000 …
സ്വന്തം ലേഖകൻ: ലോകത്തെയാകെ പിടിച്ചുലച്ച മൈക്രോസോഫിറ്റിന്‍റെ സെക്യൂരിറ്റി വീഴ്ചകൾ ബ്രിട്ടനിൽ ഏറ്റവും അധികം ബാധിച്ചത് എൻ.എച്ച്.എസിന്‍റെ പ്രവർത്തനങ്ങളെ. ജിപി സർജറികളുടെയും ഫാർമസികളുടെയും പ്രവർത്തനം അടുത്തയാഴ്ചയും സാധാരണനിലയിൽ ആയേക്കില്ലെന്ന മുന്നറിയിപ്പാണ് എൻ.എച്ച്.എസ് ഇംഗ്ലണ്ട് നൽകുന്നത്. സിസ്റ്റം തകരാർ പരിഹരിച്ചെങ്കിലും രണ്ടുദിവസം പൂർണമായും മുടങ്ങിപ്പോയ അപ്പോയ്ന്‍റ്മെന്റുകളും പ്രിസ്ക്രിപ്ഷൻ വിതരണവും പൂർത്തിയാക്കി സാധാരണ നില പുനഃസ്ഥാപിക്കാൻ ഏറെ സമയം വേണ്ടിവരുമെന്നാണ് …
സ്വന്തം ലേഖകൻ: യുഎഇയിൽ ഭൂരിഭാഗം പ്രവാസികളും ഈ വര്‍ഷം സാമ്പത്തികമായി ചെറിയ മുന്നേറ്റമെങ്കിലും ഉണ്ടാക്കിയിട്ടുള്ളതായി സര്‍വ്വേ പുറത്തുവന്നിരിക്കുകയാണ്. സര്‍വ്വേയിൽ പങ്കെടുത്ത 95 ശതമാനം പ്രവാസികളും മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച് സാമ്പത്തികമായി നേട്ടമുണ്ടാക്കാൻ സാധിച്ചതായി വ്യക്തമാക്കി. അന്താരാഷ്ട്ര ധനകാര്യ ഉപദേശക കമ്പനിയായ ഹോക്സ്റ്റൺ കാപിറ്റൽ മാനേജ്മെൻ്റ് നടത്തിയ 2024-ലെ വേള്‍ഡ് വൈഡ് വെൽത്ത് സര്‍വ്വേയിലാണ് പ്രവാസികളുടെ സാമ്പത്തിക …
സ്വന്തം ലേഖകൻ: ഷാർജയിലേക്ക് എയർ അറേബ്യ വിമാനം പുറപ്പെടാൻ മണിക്കൂറുകൾ വൈകിയതിനെത്തുടർന്നു കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ഇന്നലെ പുലർച്ചെ 4.10നുള്ള വിമാനം വൈകിട്ട് 7 മണിയോടെയാണു പുറപ്പെട്ടത്. പുലർച്ചെ ഒരു മണിയോടെ വിമാനത്താവളത്തിലെത്തിയ യാത്രക്കാർ വിമാനം പുറപ്പെടുംവരെ വിമാനത്താവളത്തിൽ തുടർന്നു. പുലർച്ചെ ഷാർജയിൽനിന്നെത്തിയ വിമാനം മോശം കാലാവസ്ഥയെത്തുടർന്നു കോയമ്പത്തൂരിലേക്കു തിരിച്ചുവിട്ടിരുന്നു. എട്ടരയോടെ കരിപ്പൂരിൽ തിരിച്ചെത്തിയെങ്കിലും …