സ്വന്തം ലേഖകൻ: ലോകമെമ്പാടുമുണ്ടായ മൈക്രോസോഫ്റ്റ് സെക്യൂരിറ്റി വീഴ്ച ബ്രിട്ടനിലും ജനജീവിതം താളംതെറ്റിച്ചു. ജിപി ക്ലിനിക്കുകൾ, ഫാർമസികൾ, വിമാനത്താവളങ്ങൾ എന്നിവയുടെ പ്രവർത്തനത്തെയാണ് സൈബർ സ്തംഭനാവസ്ഥ പ്രതികൂലമായി ബാധിച്ചത്. ഇന്നലെ രാവിലെ മുതൽ ജിപി ക്ലിനിക്കുകളുടെ പ്രവർത്തനം ഏതാണ്ട് പൂർണമായി നിലച്ചു. ഇതോടെ അപ്പോയ്ന്റ്മെന്റുകളും ബ്ലഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള പരിശോധനകളും രാവിലെ മുതൽ നിലച്ചു. ഓൺലൈൻ പ്രസിക്രിപ്ഷനുകൾ പ്രവർത്തനരഹിതമായതോടെ …
സ്വന്തം ലേഖകൻ: ഒന്നര വര്‍ഷം മുന്‍പ് യുകെയിലെത്തിയ മലയാളി നഴ്‌സ് വെയില്‍സില്‍ വിനോദയാത്രക്കിടെ വെള്ളത്തില്‍ വീണുണ്ടായ അപകടത്തില്‍ മരണപ്പെട്ടു. മുംബൈയിലേക്ക് കുടിയേറിയ മലയാളി കുടുംബത്തിലെ അംഗമായ പ്രിയങ്ക മോഹന്‍(29 ) ആണ് ജൂലൈ 14 ന് മരണപ്പെട്ടത്. സൗത്ത്‌പോര്‍ട്ടിലെ യുവതിയുടെ മൃതദേഹം കണ്ടെത്തിയത് ഇ നോര്‍ത്ത് വെയില്‍സില്‍ നിന്നും ആണ്. ലങ്കാഷെയര്‍ ടീച്ചിങ് ഹോസ്പിറ്റലില്‍ നഴ്‌സ് …
സ്വന്തം ലേഖകൻ: യൂറോപ്യൻ രാജ്യമായ ലാത്വിയയിലെ കായലിൽ മലയാളി യുവാവിനെ കാണാതായി. ആനച്ചാൽ അമ്പലത്തിനു സമീപം താമസിക്കുന്ന അറയ്ക്കൽ ഷിന്റോയുടെയും റീനയുടെയും മകൻ ആൽബിനെയാണു (19) കാണാതായത്. പ്ലസ്ടുവിനുശേഷം ലാത്വിയയിൽ പഠിക്കുകയായിരുന്നു ആൽബിൻ. 5 മാസങ്ങൾക്കു മുൻപാണ് ആൽബിൻ യൂറോപ്പിലേക്കു പോയത്. വ്യാഴാഴ്ച അർധരാത്രിയോടെയാണു ലാത്വിയയിലുള്ള സുഹൃത്തുക്കൾ ആനച്ചാലിലെ വീട്ടിലേക്ക് അപകടവിവരം അറിയിച്ചത്. നാല് സുഹൃത്തുക്കൾക്കൊപ്പം …
സ്വന്തം ലേഖകൻ: രാജ്യത്തേക്ക് കൊണ്ടുവരുന്ന വീട്ടുജോലിക്കാർക്ക് താമസവും ഭക്ഷണവും ഉറപ്പാക്കേണ്ടത് റിക്രൂട്ടിങ് കാര്യാലയങ്ങളെന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളികളെ നേരിട്ട് നിയമിച്ച സ്ഥാപനങ്ങൾക്കും ഇടനിലക്കാരായ ഏജൻസികൾക്കും ഉത്തരവാദിത്തമുണ്ട്. രാജ്യത്ത് എത്തിയ തൊഴിലാളിയുടെ നിയമന നടപടികൾ 30 ദിവസത്തിനകം പൂർത്തിയാക്കണം. തൊഴിൽ കരാർ കാലത്ത് അവരുടെ താമസവും ഭക്ഷണവും സ്ഥാപനങ്ങൾ ഉറപ്പാക്കണം. നിയമനം നൽകിയ ശേഷം തൊഴിലാളി …
സ്വന്തം ലേഖകൻ: മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോ അശ്രദ്ധമായി സംസാരിച്ചോ വാഹനമോടിക്കുന്നവര്‍ക്ക് കനത്ത പിഴ മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഡ്രൈവര്‍മാരുടെ ഇത്തരം അശ്രദ്ധമായ പെരുമാറ്റങ്ങളാണ് ട്രാഫിക് സിഗ്നലിലെ ചുവന്ന ലൈറ്റുകള്‍ മുറിച്ചുകടക്കുന്ന ഉള്‍പ്പെടെയുള്ള വലിയ അപകടങ്ങളിലേക്ക് നയിക്കുന്ന പ്രധാന കാരണമെന്ന് അബുദാബി പോലിസ് വ്യക്തമാക്കി. വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മൂലം അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് പോലീസിൻ്റെ …
സ്വന്തം ലേഖകൻ: നഗരത്തെ വരിഞ്ഞുമുറുക്കിയ ഗതാഗതക്കുരുക്കിന് പരിഹാരമായി സൗദി തലസ്ഥാനമായ റിയാദില്‍ നിർമിക്കുന്ന മെഗാ മെട്രോ റെയില്‍ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതരെ ഉദ്ധരിച്ച് സൗദി പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ഗതാഗത പദ്ധതികളിലൊന്നായ റിയാദ് മെട്രോയില്‍ 176 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറ് ലൈനുകളും വിശാലമായ നഗരത്തിലുടനീളം …
സ്വന്തം ലേഖകൻ: ലീഡ്‌സിനെ ഞെട്ടിച്ചു കലാപം പൊട്ടിപ്പുറപ്പെട്ടു. രണ്ടു വിഭാഗം തമ്മിലുണ്ടായ വാക്കുതര്‍ക്കം പിന്നീട് ഏറ്റുമുട്ടലായും കലാപമായും മാറുകയായിരുന്നു. ജനക്കൂട്ടം ഡബിള്‍ ഡെക്കര്‍ ബസിന് തീയിടുകയും, പോലീസ് കാര്‍ മറിച്ചിട്ടു തകര്‍ക്കുകയും ചെയ്തു. തെരുവില്‍ അങ്ങിങ്ങായി തീ പടര്‍ന്നു. അക്രമം തങ്ങള്‍ക്ക് നേരെ തിരിഞ്ഞതോടെ പോലീസ് ഇവിടെ നിന്നും രക്ഷപ്പെട്ടു. പ്രദേശവാസികളോട് പുറത്തിറങ്ങരുതെന്നാണ് ഹെയര്‍ഹില്‍സിലെ താമസക്കാര്‍ക്ക് …
സ്വന്തം ലേഖകൻ: രാജ്യത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി ജർമനി പുതിയ നയങ്ങൾ നടപ്പിലാക്കുകയാണ്. ഇതിന്റെ ഭാഗമായി, രാജ്യം ഇന്ത്യയിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികളെ ആകർഷിക്കാനാണ് നോക്കുന്നത്. 2035 ഓടെ ജർമ്മനിക്ക് ഏഴ് ദശലക്ഷം തൊഴിലാളികളുടെ ആവശ്യമുണ്ട്. ഇതര തൊഴിലാളികൾക്കുള്ള യൂറോപ്യൻ യൂണിയൻ നിയമങ്ങളിലും ജർമനി ഇളവ് വരുത്തിയിട്ടുണ്ട്. ഉയർന്ന വിദ്യാഭ്യാസം നേടിയ ഇന്ത്യൻ തൊഴിലാളികൾക്ക് ജർമനിയിലേക്ക് …
സ്വന്തം ലേഖകൻ: ബംഗ്ലാദേശിൽ വിദ്യാർഥികൾ വ്യാഴാഴ്ച രാജ്യത്തെ ടിവി ആസ്ഥാനത്ത് തീയിട്ടു. 32 പേരുടെ മരണത്തിനിടയാക്കിയ സംഘർഷം ശമിപ്പിക്കാൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നെറ്റ്വർക്കിൽ പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവം. സർക്കാർ ജോലി നേടാനുള്ള നിയമങ്ങൾ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രതിഷേധക്കാർ പോലീസിനെ ആക്രമിക്കുകയും ചെയ്തു. നെറ്റ്വർക്കിന്റെ കെട്ടിടത്തിനും പുറത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്കും പ്രതിഷേധക്കാർ …
സ്വന്തം ലേഖകൻ: വിദേശ തൊഴിലാളികളുടെ തൊഴിൽപരിചയവും യോഗ്യതയും വൈദഗ്ധ്യവും പരിശോധിക്കുന്ന ‘പ്രഫഷനൽ വെരിഫിക്കേഷൻ’ രണ്ടാംഘട്ടത്തിൽ 1315 തസ്തികളിൽകൂടി നടപ്പാക്കുമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. നൈപുണ്യത്തിനും പരിശീലനത്തിനുമുള്ള വിഭാഗം അണ്ടർ സെക്രട്ടറി അഹമ്മദ് അൽസഹ്റാനിയാണ് ഇക്കാര്യം അറിയിച്ചത്. ‘അൽ അറബിയ’ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. വിപണി കാര്യക്ഷമത വർധിപ്പിക്കുന്നതിനും തൊഴിൽ …