സ്വന്തം ലേഖകൻ: കഴിഞ്ഞ രണ്ടു വര്‍ഷമായി താല്‍ക്കാലികമായി റദ്ദാക്കിയിരുന്ന മദ്യത്തിന്‍മേലുള്ള 30 ശതമാനം നികുതി ദുബായ് ഭരണകൂടം പുനഃസ്ഥാപിച്ചു. 2025 ജനുവരി ഒന്നുമുതല്‍ നികുതി വീണ്ടും പ്രാബല്യത്തില്‍ വരും. ഇതുമായി ബന്ധപ്പെട്ട് ദുബായ് മുനിസിപ്പാലിറ്റിയില്‍ നിന്ന് തങ്ങള്‍ക്ക് ഇമെയിലില്‍ അറിയിപ്പ് ലഭിച്ചതായി മദ്യ റീട്ടെയിലര്‍ ആഫ്രിക്കന്‍ ഈസ്റ്റേണ്‍ ദുബായിലെ റസ്റ്റോറന്റുകള്‍ക്കും ബാറുകള്‍ക്കും നല്‍കിയ സന്ദേശത്തില്‍ അറിയിച്ചു. …
സ്വന്തം ലേഖകൻ: യുഎഇയിലും മറ്റു ചില ഗള്‍ഫ് നാടുകളിലും താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇനി നാട്ടിലെ പ്രിയപ്പെട്ടവര്‍ക്കായി സ്വിഗ്ഗി വഴി ഭക്ഷണവും സമ്മാനങ്ങളും ഓര്‍ഡര്‍ ചെയ്തും റസ്റ്റോറന്റ് ടേബിളുകള്‍ ബുക്ക് ചെയ്തും അവര്‍ക്ക് സര്‍പ്രൈസ് നല്‍കാന്‍ അവസരം. യുഎഇ നിവാസികള്‍ക്ക് സ്വിഗ്ഗി ആപ്പില്‍ ലോഗിന്‍ ചെയ്ത് ഇന്ത്യയിലെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഡെലിവറി ചെയ്യുന്നതിനായി ഓര്‍ഡര്‍ നല്‍കാമെന്ന് …
സ്വന്തം ലേഖകൻ: റിയാദ് മെട്രോ ട്രെയിനിന്റെ എമര്‍ജന്‍സി ഹാന്‍ഡിലുകള്‍ കേടായതിനെ തുടര്‍ന്ന് താല്‍ക്കാലികമായി സര്‍വീസ് തടസ്സപ്പെട്ട ബ്ലൂലൈനില്‍ യാത്ര പുനരാരംഭിച്ചു. യാത്രക്കാര്‍ എമര്‍ജന്‍സി ഹാന്‍ഡിലുകള്‍ തെറ്റായി കൈകാര്യം ചെയ്തതിനെ തുടര്‍ന്ന് റിയാദ് മെട്രോയുടെ ബ്ലൂ ലൈനില്‍ അലിന്‍മ ബാങ്കിനും എസ്ടിസി സ്റ്റേഷനുകള്‍ക്കുമിടയില്‍ സര്‍വീസ് തടസ്സപ്പെട്ടിരുന്നു. എന്നാല്‍ തകരാറുകള്‍ പരിഹരിച്ച് ബ്ലൂ ലൈനിലെ മുഴുവന്‍ സേവനവും പൂര്‍ണ …
സ്വന്തം ലേഖകൻ: സൗദി പൗരന്മാരെ നിയമിക്കുന്നതിനുള്ള നിയമങ്ങള്‍ മറികടന്ന് തൊഴില്‍ ലൈസന്‍സില്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത ജോലികള്‍ ചെയ്യാന്‍ പ്രവാസികളെ അനുവദിക്കുന്ന തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പ്ുമായി സൗദി അറേബ്യ. ഒരു വിദേശ തൊഴിലാളിയെ അവരുടെ ലൈസന്‍സില്‍ പറഞ്ഞിട്ടില്ലാത്ത തൊഴിലില്‍ ഏര്‍പ്പെടാന്‍ അനുവദിക്കുന്നത് സൗദി തൊഴില്‍ നിയമങ്ങളുടെ ലംഘനമാണെന്ന് സൗദി മനുഷ്യ വിഭവ സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഇത്തരം നിയമ …
സ്വന്തം ലേഖകൻ: കടുത്ത വലതുപക്ഷ നിലപാടുകളുള്ള യു കെ റിഫോം പാര്‍ട്ടി ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടിക്കും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും ഭീഷണിയായി വളരുകയാണെന്ന് പുതിയ അഭിപ്രായ സര്‍വ്വേഫലങ്ങള്‍ കാണിക്കുന്നു. മോര്‍ ഇന്‍ കോമണ്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞത് കഴിഞ്ഞയാഴ്ച നീജെല്‍ ഫരാജിന്റെ പാര്‍ട്ടി മൂന്ന് പോയിന്റുകള്‍ അധികമായി നേടി എന്നാണ്. നവംബര്‍ 29 നും ഡിസംബര്‍ 2 …
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ ആഞ്ഞടിക്കാൻ ഡരാഗ് കൊടുങ്കാറ്റ്. 90 മൈല്‍ വേഗതയില്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ബ്രിട്ടീഷ് തീരമണഞ്ഞ് ഡരാഗ് കൊടുങ്കാറ്റ്. ആദ്യം അയര്‍ലണ്ടില്‍ പ്രവേശിച്ച കൊടുങ്കാറ്റിന്റെ തീവ്രത വ്യക്തമാക്കി കൗണ്ടി മയോയില്‍ നിന്നുള്ള കനത്ത കാറ്റിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അര്‍ദ്ധരാത്രിയോടെ യുകെയില്‍ ഡരാഗ് കൊടുങ്കാറ്റ് സമ്പൂര്‍ണ്ണ ശക്തി കൈവരിച്ചു. വെയില്‍സ് അബെറിസ്റ്റ്വിത്തിലെ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ …
സ്വന്തം ലേഖകൻ: എമിറേറ്റിൽ ഡ്രൈവറില്ലാ ഊബര്‍ ടാക്സി പുറത്തിറക്കി. ഡ്രൈവറില്ലാ വാഹന സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ സ്ഥാപനമായ വി റൈഡുമായി സഹകരിച്ചാണ് അബൂദബിയിലെ വിവിധ ഇടങ്ങളില്‍ ഡ്രൈവറില്ലാ ഊബര്‍ ടാക്സി നിരത്തിലിറക്കിയത്. പ്രഖ്യാപനച്ചടങ്ങില്‍ പ്രസിഡന്‍ഷ്യല്‍ കോടതി ഡെപ്യൂട്ടി ചെയര്മാന് ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആൽ നഹ്യാന് സന്നിഹിതനായിരുന്നു. സഅദിയാത്ത് ഐലന്‍ഡ്, യാസ് ഐലന്‍ഡ്, സായിദ് …
സ്വന്തം ലേഖകൻ: ബഹ്‌റൈനിൽ സ്വകാര്യ മേഖലയിൽ തൊഴിൽ ചെയ്യുന്ന പ്രവാസികൾക്ക് ആശ്വാസകരമായി ഇൻഡെംനിറ്റി ആനുകൂല്യം സംബന്ധിച്ച് ഗവൺമെൻറ് ഉത്തരവ് പുറത്തിറങ്ങി. ഇനി മുതൽ ജോലി അവസാനിപ്പിക്കുമ്പോൾ പ്രവാസികൾക്ക് ലഭിക്കേണ്ട അവരുടെ ഇൻഡമ്‌നിറ്റി ആനുകൂല്യം ഉടൻതന്നെ ബാങ്ക് അക്കൗണ്ടിൽ വരും. പ്രവാസികളുടെ ഇൻഡെംനിറ്റി ആനുകൂല്യം സംബന്ധിച്ച് പുറത്തിറങ്ങിയ പുതിയ ഉത്തരവ് പ്രകാരം സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനിലേക്ക് തൊഴിലുടമകൾ …
സ്വന്തം ലേഖകൻ: കുവൈത്തിലെ ഗൾഫ് ബാങ്കിൽ ശമ്പള സർട്ടിഫിക്കറ്റ് ജാമ്യം നൽകി കോടികൾ വായ്പ എടുത്ത ശേഷം അവിടത്തെ ജോലി അവസാനിപ്പിച്ചു നാട്ടിലേക്കും വിദേശ രാജ്യങ്ങളിലേക്കും കടന്ന മലയാളികൾക്കെതിരെ കേരളത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തു പൊലീസ് അന്വേഷണം തുടങ്ങി. ദക്ഷിണ മേഖല ഐജിയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ലോക്കൽ സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത കേസുകൾ ക്രൈംബ്രാഞ്ചിനു …
സ്വന്തം ലേഖകൻ: ചങ്ങനാശേരി അതിരൂപതാംഗം ആർച്ച്ബിഷപ് മാർ ജോർജ് കൂവക്കാട്ട് ഉൾപ്പെടെ 21 കർദിനാൾമാരുടെ സ്ഥാനാരോഹണത്തിനായി വത്തിക്കാനിൽ ഒരുക്കങ്ങൾ പൂർത്തിയായി. സെന്റ് പീറ്റേഴ്സ് ബസിലിക്കയും വത്തിക്കാൻ ചത്വരവും മലയാളികൾ ഉൾപ്പെടെ വിവധ രാജ്യങ്ങളിൽനിന്നുള്ളവരാൽ നിറഞ്ഞു. വിവിധ രാജ്യങ്ങളെയും സംസ്കാരങ്ങളെയും രൂപതകളെയും പ്രതിനിധാനം ചെയ്ത് ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. സീറോമലബാർ സഭയ്ക്ക് അത്യപൂർവമായി മാത്രം കരഗതമാക്കുന്ന …