1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുടിയേറ്റ പ്രതിസന്ധി കീറാമുട്ടി തന്നെയെന്ന് സമ്മതിച്ച് സ്റ്റാര്‍മര്‍; 240 ബില്യണ്‍ പൗണ്ട് തിരിച്ചു നല്‍കില്ലെന്ന് റുവാണ്ട
കുടിയേറ്റ പ്രതിസന്ധി കീറാമുട്ടി തന്നെയെന്ന് സമ്മതിച്ച് സ്റ്റാര്‍മര്‍; 240 ബില്യണ്‍ പൗണ്ട് തിരിച്ചു നല്‍കില്ലെന്ന് റുവാണ്ട
സ്വന്തം ലേഖകൻ: കുടിയേറ്റ പ്രതിസന്ധിയുടെ പേരില്‍ ടോറിപാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ചെങ്കിലും കീര്‍ സ്റ്റാര്‍മര്‍ക്കും കുടിയേറ്റ പ്രതിസന്ധി വലിയ വെല്ലുവിളിയാവുന്നു. മനുഷ്യക്കടത്ത് സംഘങ്ങള്‍ക്ക് എതിരായ നടപടി ഫലം കാണാന്‍ വര്‍ഷങ്ങളെടുക്കും എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ചെറുബോട്ടുകളില്‍ കയറിയെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം സമീപഭാവിയില്‍ വര്‍ദ്ധിക്കുമെന്ന് കീര്‍ സ്റ്റാര്‍മര്‍ പറയുന്നു. മനുഷ്യക്കടത്ത് സംഘങ്ങളെ തകര്‍ക്കാനുള്ള തന്റെ പദ്ധതികള്‍ ചാനല്‍ കടത്ത് …
ട്രംപ് അധികാരത്തില്‍ വന്നാല്‍ ഭരണഘടനാ അട്ടിമറി? ‘പ്രോജക്ട് 2025’ പദ്ധതിയുമായി ബന്ധമില്ലെന്ന് ട്രംപ്
ട്രംപ് അധികാരത്തില്‍ വന്നാല്‍ ഭരണഘടനാ അട്ടിമറി? ‘പ്രോജക്ട് 2025’ പദ്ധതിയുമായി ബന്ധമില്ലെന്ന് ട്രംപ്
സ്വന്തം ലേഖകൻ: അടുത്ത പ്രസിഡന്‍സി കാലാവധിയില്‍ പ്രസിഡന്റ് പദവി മൊത്തത്തില്‍ മാറ്റി മറിക്കാന്‍ വിഭാവനം ചെയ്യുന്നതായുള്ള ആരോപനവുമായാണ് ട്രംപിനെതിരേ ഡെമോക്രാറ്റുകള്‍ രംഗത്തുവന്നിരിക്കുന്നത്. രണ്ടാമത്തെ അമേരിക്കന്‍ വിപ്ലവം നടക്കുമെന്നാണ് യാഥാസ്ഥിതികരുടെ പ്രഖ്യാപനം. ‘ഇടതുപക്ഷം അനുവദിച്ചാല്‍ രക്തരഹിതമായി നടക്കും’ എന്ന മുന്നറിയിപ്പും യാഥാസ്ഥിതിക ഗ്രൂപ്പ് നേതാവ് പറയുകയും ചെയ്തു. പ്രൊജക്ട് 2025 എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുമായി തനിക്ക് …
ഇനി വാഹനം തന്നെ അപകടം റിപ്പോർട്ട് ചെയ്യും; യു.എ.ഇയിൽ ഇ-കോൾ സംവിധാനത്തിന് അനുമതി
ഇനി വാഹനം തന്നെ അപകടം റിപ്പോർട്ട് ചെയ്യും; യു.എ.ഇയിൽ ഇ-കോൾ സംവിധാനത്തിന് അനുമതി
സ്വന്തം ലേഖകൻ: യു.എ.ഇയിലെ വാഹനങ്ങൾ ഇനി അപകടങ്ങൾ സ്വയം റിപ്പോർട്ട് ചെയ്യും. വാഹനങ്ങളിൽ ഇ-കോൾ സംവിധാനം ഏർപ്പെടുത്താൻ യു.എ.ഇ മന്ത്രിസഭ അനുമതി നൽകി. അപകടത്തിനും രക്ഷാപ്രവർത്തനത്തിനുമിടയിലെ സമയം 40% കുറക്കാൻ ഈ സംവിധാനത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. മൂന്ന് വർഷം മുമ്പ് അബൂദബിയിലെ വാഹനങ്ങളിൽ ഇ-കോൾ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിരുന്നു. അപകടത്തിൽപെട്ടാൽ വാഹനം തന്നെ അക്കാര്യം പൊലീസിൽ …
സൗദി പ്രൊഫഷണൽ അക്ര‍ഡിറ്റേഷൻ പ്രോഗ്രാം കൂടുതൽ പ്രാധാന്യം നേടുമ്പോൾ; അറിയേണ്ടതെല്ലാം
സൗദി പ്രൊഫഷണൽ അക്ര‍ഡിറ്റേഷൻ പ്രോഗ്രാം കൂടുതൽ പ്രാധാന്യം നേടുമ്പോൾ; അറിയേണ്ടതെല്ലാം
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലൊരു ജോലിയാണോ നിങ്ങളുടെ സ്വപ്നം? അതുമല്ലെങ്കിൽ സൗദിയിൽ നിങ്ങൾക്ക് ഒരു ജോലിക്കായുള്ള ഓഫര്‍ ലഭിച്ചിട്ടുണ്ടോ? എന്തായാലും ഇക്കാര്യം നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. സൗദിയിൽ ജോലി ലഭിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതിനായി സൗദി പ്രൊഫഷണൽ അക്രഡിറ്റേഷൻ പ്രോഗ്രാമിലൂടെ നിങ്ങളുടെ അക്കാദമിക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകൾ വേരിഫൈ ചെയ്യുന്നതും അക്രഡിറ്റേഷൻ നേടുന്നതും നല്ല കാര്യമാണ്. വിദേശ തൊഴിലാളികളുടെ യോഗ്യതയും …
വിനോദ സഞ്ചാര സീസണ്‍; ടൂറിസ്റ്റ് വീസ നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കി ഒമാന്‍
വിനോദ സഞ്ചാര സീസണ്‍; ടൂറിസ്റ്റ് വീസ നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കി ഒമാന്‍
സ്വന്തം ലേഖകൻ: ഒമാനില്‍ വിനോദസഞ്ചാര സീസണ്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ ടൂറിസ്റ്റ് വീസ നടപടികള്‍ കൂടുതല്‍ എളുപ്പമാക്കി ഒമാന്‍. ഇതിന്റെ ഭാഗമായി ഇലക്ട്രോണിക് വീസ സംവിധാനം ലളിതമാക്കുകയും വേഗത്തിലാക്കുകയും ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. ഇതുവഴി വിനോദസഞ്ചാരത്തിനും തൊഴില്‍ ആവശ്യങ്ങള്‍ക്കുമായി എത്തുന്ന സന്ദര്‍ശകര്‍ക്ക് വീസ ലഭിക്കാന്‍ കൂടുതല്‍ എളുപ്പമാവുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ തൊഴില്‍ദാതാക്കള്‍, ജിസിസി …
ഖത്തറില്‍ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ സേവനങ്ങൾക്ക് ഫീസിളവ് ഇന്ന് മുതൽ പ്രാബല്യത്തിൽ
ഖത്തറില്‍ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ സേവനങ്ങൾക്ക് ഫീസിളവ് ഇന്ന് മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: ഖത്തറില്‍ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ സേവനങ്ങള്‍ക്കുള്ള ഫീസിളവ് ഇന്ന് മുതൽ പ്രാബല്യത്തിൽ. മന്ത്രലയം നൽകുന്ന ചില സേവനങ്ങളുടെ ഫീസ് ഇനത്തിൽ 90 ശതമാനം വരെയാണ് ഇളവ് വരുത്തിയിരിക്കുന്നത്. രാജ്യത്ത് നിക്ഷേപകര്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നതിനാണ് വാണിജ്യ-വ്യവസായ മന്ത്രാലയം റജിസ്ട്രേഷന്‍ അട‌ക്കമുള്ള സേവനങ്ങളില്‍ ഫീസിളവ് പ്രഖ്യാപിച്ചത്. വിശദമായ പഠനങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ മാസം അവസാന വാരമാണ് തീരുമാനം പ്രഖ്യാപിച്ചത്. …
കുവൈത്തില്‍ വീടിന്റെ കോണിപ്പടിയില്‍ ചെരിപ്പും മറ്റും വച്ചാല്‍ 500 ദിനാല്‍ പിഴയെന്ന് വ്യാജപ്രചാരണം
കുവൈത്തില്‍ വീടിന്റെ കോണിപ്പടിയില്‍ ചെരിപ്പും മറ്റും വച്ചാല്‍ 500 ദിനാല്‍ പിഴയെന്ന് വ്യാജപ്രചാരണം
സ്വന്തം ലേഖകൻ: കുവൈത്തിലെ വീടുകള്‍, റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ തുടങ്ങിയവയുടെ കോണിപ്പടികളില്‍ എന്തെങ്കിലും സാധനങ്ങള്‍ വയ്ക്കുന്നത് കുറ്റകരമാണെന്നും നിയമം ലംഘിക്കുന്നവരില്‍ നിന്ന് 500 ദിനാര്‍ പിഴ ഈടാക്കുമെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് പിന്നീട് വ്യക്തമായി. കുവൈത്ത് മുനിസിപ്പാലിറ്റി അധികൃതരെ ഉദ്ധരിച്ചാണ് ഒരു പ്രാദേശിക പത്രത്തിന്റെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ ഇങ്ങനെ ഒരു വാര്‍ത്ത …
റുവാണ്ടയിലേക്ക് അയക്കാനി രുന്ന 90,000 അഭയാര്‍ത്ഥിക ള്‍ക്ക് ലേബര്‍ ഗവണ്മെന്റ് അഭയാര്‍ത്ഥിത്വം നല്‍കുമ്പോള്‍
റുവാണ്ടയിലേക്ക് അയക്കാനി രുന്ന 90,000 അഭയാര്‍ത്ഥിക ള്‍ക്ക് ലേബര്‍ ഗവണ്മെന്റ് അഭയാര്‍ത്ഥിത്വം നല്‍കുമ്പോള്‍
സ്വന്തം ലേഖകൻ: ഋഷി സുനകിന്റെ റുവാണ്ടന്‍ പദ്ധതി റദ്ദാക്കി, 1 ലക്ഷത്തിലേറെ അഭയാര്‍ത്ഥികള്‍ക്ക് അഭയാര്‍ത്ഥി പദത്തിനുള്ള അപേക്ഷ നല്‍കാനുള്ള സൗകര്യം ഒരുക്കുമെന്ന് ഇന്നലെ കീര്‍ സ്റ്റാര്‍മറിന്റെ വക്താവ് അറിയിച്ചു. നിലവില്‍ സ്വീകരിക്കുന്ന 1,02,000 അപേക്ഷകളില്‍ റുവാണ്ടയിലേക്ക് അയയ്ക്കുവാന്‍ തയ്യാറാക്കിയ 90,000 അഭയാര്‍ത്ഥികളും ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചെറു യാനങ്ങളില്‍ കടല്‍ കടന്നെത്തുന്നവര്‍ക്ക് ഇനി മുതല്‍ അഭയാര്‍ത്ഥിത്വത്തിന് …
വാഷിങ്ടനിൽ നാറ്റോ ഉച്ചകോടി; റഷ്യ വഴി ഓസ്ട്രിയയിലെത്തി മോദി; സന്ദർശനത്തിന്റെ നയതന്ത്രം
വാഷിങ്ടനിൽ നാറ്റോ ഉച്ചകോടി; റഷ്യ വഴി ഓസ്ട്രിയയിലെത്തി മോദി; സന്ദർശനത്തിന്റെ നയതന്ത്രം
സ്വന്തം ലേഖകൻ: ദീർഘകാലത്തെ ഇടവേളക്കു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്. വന്ദേമാതരം ആലപിച്ചാണ് വിയന്നയിൽ ഗായകസംഘം നരേന്ദ്ര മോദിയെ സ്വാഗതം ചെയ്തത്. യൂറോപ്യൻ സന്ദർശന വേളയിൽ യു.കെ, ഫ്രാൻസ്, ജർമനി തുടങ്ങി ശക്തമായ രാജ്യങ്ങളിൽ എത്താറുണ്ടെങ്കിലും നിലവിൽ ആഗോള രാഷ്ട്രീയത്തിൽ വലിയ സ്വാധീനമില്ലാത്ത ഓസ്ട്രിയ സന്ദർശിക്കുന്ന മോദിയുടെ തീരുമാനം അൽപം അമ്പരപ്പോടെയാണ് ഏവരും …
ജർമനിയിൽ നീന്താനിറങ്ങി കാണാതായ മലയാളി വിദ്യാര്‍ഥി നിതിന്‍ തോമസ് അലക്സിന്റെ മൃതദേഹം കണ്ടെത്തി
ജർമനിയിൽ നീന്താനിറങ്ങി കാണാതായ മലയാളി വിദ്യാര്‍ഥി നിതിന്‍ തോമസ് അലക്സിന്റെ മൃതദേഹം കണ്ടെത്തി
സ്വന്തം ലേഖകൻ: ജര്‍മനിയിലെ മ്യൂണിക്ക്‌ ഇംഗ്ലിഷ് ഗാര്‍ഡനിലെ ഐസ്ബാഹ് നദിയില്‍ നീന്താനിറങ്ങി കാണാതായ മലയാളി വിദ്യാര്‍ഥി നിതിന്‍ തോമസ് അലക്സിന്റെ (26) മൃതദേഹം കണ്ടെത്തി. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലായിരുന്നു. ഒടുവില്‍ മ്യൂണിക്ക് പൊലീസ് ആളെ തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ് ഉള്‍പ്പടെയുള്ളവ നടത്തിയിരുന്നു. ഇതിനായി സഹോദരന്റെ സഹായം തേടിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി നിതിനെ കണ്ടെത്താന്‍ വിവിധ …