സ്വന്തം ലേഖകൻ: രാജ്യത്തിന്റെ പൊതുസേവനങ്ങള്‍ പരിഷ്‌കരിക്കാനും, വിദേശരാജ്യങ്ങളുമായി തകര്‍ച്ചയിലായ ബന്ധങ്ങള്‍ പുനരുദ്ധരിക്കാനും അജണ്ട മുന്നോട്ട് വെച്ച് പുതിയ കാബിനറ്റ് യോഗത്തില്‍ കീര്‍ സ്റ്റാര്‍മര്‍. പൊതുതെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തി 48 മണിക്കൂറിന് ശേഷമാണ് മാറ്റത്തിനായി വെമ്പല്‍ കൊള്ളുന്നതായി പുതിയ പ്രധാനമന്ത്രി വ്യക്തമാക്കിയത്. 174 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് ലേബര്‍ ടോറികളെ വീഴ്ത്തിയത്. പാര്‍ട്ടി വാഗ്ദാനം …
സ്വന്തം ലേഖകൻ: ഔദ്യോഗിക രേഖകളില്ലാത്തിന്റെ പേരില്‍, കാര്‍ഡിഫ് സിറ്റി സെന്ററിലെ തിരക്കേറിയ റൗണ്ട് എബൗട്ടിന്റെ സൈഡില്‍ താമസമാക്കി അഞ്ചുമാസം ഗര്‍ഭിണിയായ ചെക്ക് റിപ്പബ്ലിക്കന്‍ യുവതിയും ഭര്‍ത്താവും. എ 4234 സെന്‍ട്രല്‍ ലിങ്ക് ഫ്ളൈഓവറിന്റെ അണ്ടര്‍പാസിനോട് ചേര്‍ന്നുള്ള ദിവാന്‍ ബെഡിലാണ് 56കാരനായ ലാഡിസ്ലാവ് ബോള്‍ഡെസര്‍സ്‌കിയും അഞ്ച് മാസം ഗര്‍ഭിണിയായ 43കാരി ഭാര്യ നാഡ വെംഗ്ലറോവയും താമസിക്കുന്നത്. കാര്‍ഡിഫ് …
സ്വന്തം ലേഖകൻ: യുകെയുടെ പ്ലാനിംഗ് നിയമങ്ങള്‍ പൊളിച്ചെഴുതുമെന്ന് പ്രഖ്യാപിച്ച് പുതിയ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ആവശ്യമായ കടുത്ത തീരുമാനങ്ങള്‍ സ്വീകരിക്കുമെന്നാണ് ബ്രിട്ടന്റെ ആദ്യ വനിതാ ചാന്‍സലറുടെ പ്രഖ്യാപനം. പ്ലാനിംഗ് നിയമങ്ങളിലാണ് ഇതിന്റെ ഭാഗമായി ആദ്യത്തെ പൊളിച്ചെഴുത്ത് തുടങ്ങുന്നത്. സമ്മര്‍ അവധിക്കായി എംപിമാര്‍ പോകുന്നതിന് മുന്‍പ് കൗണ്‍സിലുകള്‍ക്ക് പുതിയ ആയിരക്കണക്കിന് വീടുകള്‍ക്ക് വഴിയൊരുക്കാനുള്ള …
സ്വന്തം ലേഖകൻ: യുകെയിലെമ്പാടുമായി ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് നഴ്‌സുമാരെയും ചികിത്സ തേടിയെത്തുന്ന പൊതുജനങ്ങളേയും ചൂഷണങ്ങളില്‍ നിന്നും പലവിധ പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷിക്കേണ്ടവര്‍ തന്നെ അത്തരം പ്രവര്‍ത്തികള്‍ ചെയ്താല്‍ എന്താണ് അവസ്ഥ. അതാണ് ഇപ്പോള്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി റെഗുലേറ്ററി എന്ന എന്‍എംസിയെ കുറിച്ച് അടുത്താഴ്ച പ്രസിദ്ധീകരിക്കാനിരിക്കുന്ന റിപ്പോര്‍ട്ട്. വംശീയതടക്കമുള്ള വിഷ സംസ്‌കാരം കാരണം പൊതുജനങ്ങളെ അപകടത്തിലാക്കുന്നുവെന്നും …
സ്വന്തം ലേഖകൻ: ബന്ദികളെ മോചിപ്പിക്കാൻ ഹമാസുമായി കരാറുണ്ടാക്കണമെന്ന ആവശ്യമുയർത്തി ഇന്നലെ ടെൽ അവീവ് അടക്കം ഇസ്രയേലിലെ വിവിധ നഗരങ്ങളിൽ ആയിരങ്ങൾ തെരുവിലിറങ്ങി. പ്രധാന റോഡുകൾ ഉപരോധിച്ച പ്രതിഷേധക്കാർ മന്ത്രിമാരുടെ ഓഫിസുകൾക്കു മുന്നിൽ ധർണയിരുന്നു. രാജ്യമെങ്ങും രാവിലെ 6.29ന് ആണു പ്രതിഷേധം ആരംഭിച്ചത്. 9 മാസം മുൻപ് ഒക്ടോബർ 7നു ഹമാസ് തെക്കൻ ഇസ്രയേലിൽ കടന്നാക്രമണം നടത്തിയ …
സ്വന്തം ലേഖകൻ: പ്രവാസി മലയാളികളുടെ ഏറെകാലത്തെ സ്വപ്നമായ എയർകേരള യാഥാർഥ്യമാവുന്നു. പ്രാദേശിക എയർലൈൻ കമ്പനിയായ സെറ്റ്ഫ്ലൈ (zettfly) ഏവിയേഷനു സർവീസ് നടത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ പ്രവർത്തനാനുമതി (എൻഒസി) ലഭിച്ചെന്ന് സെറ്റ്ഫ്ലൈ ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായ അഫി അഹമ്മദ് യു.പി.സി വ്യക്തിമാക്കി. ദുബായിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര സർവീസ് …
സ്വന്തം ലേഖകൻ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി പ്രത്യേകം നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ നിന്നു മാറി വില്ലകളിലും മറ്റ് കെട്ടിടങ്ങളിലും പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശവുമായി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. എന്നാല്‍ പ്രവാസികളെ ഏറെ പ്രതികൂലമായി ബാധിക്കുന്ന നിര്‍ദ്ദേശത്തിനെതിരേ വിയോജിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് ഖത്തര്‍ ചേംബര്‍ ഫസ്റ്റ് വൈസ് ചെയര്‍മാനും ചേംബര്‍ വിദ്യാഭ്യാസ സമിതി ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ …
സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള വിവാദ റുവാണ്ട പദ്ധതി റദ്ദാക്കാൻ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമർ. പ്രധാനമന്ത്രിയായതിനുശേഷമുള്ള കിയേർ സ്റ്റാമറുടെ ആദ്യ തീരുമാനമാണിത്. 2022 ജനുവരി ഒന്നിനുശേഷം അനധികൃതമായി യുകെയിലേക്ക് കുടിയേറിയവരെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്ക് നാടുകടത്താനുള്ള കൺസർവേറ്റീവ് പാർട്ടി സർക്കാരിന്റെ പദ്ധതി വലിയ വിവാദമുണ്ടാക്കിയിരുന്നു. മുൻ പ്രധാനമന്ത്രി ഋഷി സുനകായിരുന്നു പദ്ധതിയുടെ ഉപജ്ഞാതാവ്. …
സ്വന്തം ലേഖകൻ: പുതിയ ബ്രിട്ടീഷ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ ഇന്ത്യയുമായി ഉള്ള ബന്ധം എങ്ങനെയാകും എന്ന ചോദ്യത്തില്‍ ഏവരും ഉറ്റുനോക്കിയത് ആരായിരിക്കും വിദേശകാര്യ സെക്രട്ടറി എന്ന കാര്യത്തിലാണ്. ഷാഡോ സെക്രട്ടറി ആയിരുന്ന ഡേവിഡ് ലാമി തന്നെ മന്ത്രിയാകും എന്ന് ഉറപ്പായിരുന്നെങ്കിലും ഒന്നിലേറെ ലേബര്‍ നേതാക്കള്‍ ഈ പ്രസ്റ്റീജ് മന്ത്രിക്കസേരയ്ക്ക് വേണ്ടി ചരട് വലികള്‍ നടത്തിയിരുന്നു. എന്നാല്‍ …
സ്വന്തം ലേഖകൻ: വേനലവധിക്ക് ആളുകൾ യാത്ര ചെയ്യാൻ പദ്ധതിയിടുന്ന സാഹചര്യം മുതലാക്കി തട്ടിപ്പുനടത്താൻ വൻ സംഘങ്ങൾ രംഗത്തിറങ്ങിയതായി റിപ്പോർട്ട്. തങ്ങളുടെ പേരിലാണ് പുതിയ തട്ടിപ്പുകാർ രംഗത്തിറങ്ങിയിരിക്കുന്നതെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അധികൃതർ അറിയിച്ചു. ‘നിങ്ങളുടെ പാസ്പോർട്ട് ഉപയോഗം ഞങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു’ എന്ന വ്യാജ മൊബൈൽ സന്ദേശം …