1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന്റെ പ്രിന്റ് ചെയ്ത കാര്‍ഡ് നല്കാൻ നീക്കം
കുവൈത്തിൽ പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന്റെ പ്രിന്റ് ചെയ്ത കാര്‍ഡ് നല്കാൻ നീക്കം
സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന്റെ പ്രിന്റ് ചെയ്ത കാര്‍ഡ് അനുവദിക്കുന്ന കാര്യം ആഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിജിറ്റല്‍ ലൈസന്‍സിനോടൊപ്പം കാര്‍ഡ് രൂപത്തിലുള്ള സാധാരണ ലൈസന്‍സും നല്‍കണമെന്ന പ്രവാസികളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് തീരുമാനം. ലൈസന്‍സ് കാര്‍ഡിന് 10 മുതല്‍ 30 ദിനാര്‍ വരെ ഫീസ് …
ലേബർ കൊടുങ്കാറ്റിൽ കടപുഴകി ടോറികൾ; കുടിയേറ്റം മുതൽ തൊട്ടതെല്ലാം പിഴച്ച് സുനാക്
ലേബർ കൊടുങ്കാറ്റിൽ കടപുഴകി ടോറികൾ; കുടിയേറ്റം മുതൽ തൊട്ടതെല്ലാം പിഴച്ച് സുനാക്
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയം ഉറപ്പിച്ചു. 650 സീറ്റുകളിലേക്കാണ് കഴിഞ്ഞ ദിവസം രാവിലെ 7 മുതൽ രാത്രി 10 മണി വരെ നടന്ന തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ വോട്ടെണ്ണൽ തുടരവേ യുകെ സമയം രാവിലെ 5 വരെയുള്ള കണക്കുകൾ പ്രകാരം മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടി 332 സീറ്റ് നേടിയതായിട്ടാണ് വിവരം. …
സ്റ്റാർമറിന് അഭിനന്ദനവുമായി പ്രധാനമന്ത്രി മോദി; ലേബർ പാർട്ടിയുടെ വിജയം ഇന്ത്യയെ എങ്ങനെ ബാധിക്കും?
സ്റ്റാർമറിന് അഭിനന്ദനവുമായി പ്രധാനമന്ത്രി മോദി; ലേബർ പാർട്ടിയുടെ വിജയം ഇന്ത്യയെ എങ്ങനെ ബാധിക്കും?
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ലേബർ പാർട്ടിയുടെ വിജയം ഇന്ത്യ–യുകെ ബന്ധത്തിൽ വലിയ ചലനങ്ങൾക്ക് കാരണമായേക്കില്ല. ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കുന്നതിൽ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കെയ്ർ സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തുതന്നെ വ്യക്തമാക്കിയിരുന്നു. സാങ്കേതികവിദ്യ, കാലാവസ്ഥാമാറ്റം, വിദ്യാഭ്യാസം, സൈബർ സുരക്ഷ എന്നീ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം െമച്ചപ്പെടുത്തുമെന്ന് സ്റ്റാർമർ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. 2022ൽ ഋഷി …
ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഇന്ത്യൻ ശബ്ദമാകാൻ ഇവർ; തിരഞ്ഞെടുപ്പിൽ വിജയിച്ച ഇന്ത്യക്കാർ
ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഇന്ത്യൻ ശബ്ദമാകാൻ ഇവർ; തിരഞ്ഞെടുപ്പിൽ വിജയിച്ച ഇന്ത്യക്കാർ
സ്വന്തം ലേഖകൻ: യു.കെ. പൊതുതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി ഇന്ത്യക്കാരും. ഋഷി സുനക് ഉള്‍പ്പെടെ ഒട്ടേറെ ഇന്ത്യക്കാരാല്‍ സമ്പന്നമാണ് 650 അംഗങ്ങളുള്ള ബ്രിട്ടീഷ് പാര്‍ലമെന്റ്. അവര്‍ ആരെല്ലാമാണെന്ന് നോക്കാം. ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യന്‍ വംശജനായ ഋഷി സുനക്, റിച്ച്മണ്ട് ആന്‍ഡ് നോര്‍ത്തലെട്രോണ്‍ മണ്ഡലത്തില്‍നിന്ന് 12,185 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. …
ബ്രിട്ടിഷ് പാര്‍ലമെന്റിൽ ആദ്യ മലയാളി സാന്നിധ്യം; കണ്‍സര്‍വേറ്റീവുകളുടെ കോട്ട പിടിച്ച് സോജന്‍ ജോസഫ്
ബ്രിട്ടിഷ് പാര്‍ലമെന്റിൽ ആദ്യ മലയാളി സാന്നിധ്യം; കണ്‍സര്‍വേറ്റീവുകളുടെ കോട്ട പിടിച്ച് സോജന്‍ ജോസഫ്
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ മലയാളിക്ക് വിജയം. ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ മത്സരിച്ച കോട്ടയം സ്വദേശി സോജന്‍ ജോസഫ് വിജയിച്ചു. ബ്രിട്ടീഷ് മുന്‍ ഉപപ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡാമിയന്‍ ഗ്രീനിനെയാണ് സോജന്‍ ജോസഫ് പരാജയപ്പെടുത്തിയത്. 49 കാരനായ സോജന്‍ ജോസഫ് കോട്ടയം കൈപ്പുഴ സ്വദേശിയാണ്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ രാഷ്ട്രീയത്തിലും സജീവമാകുകയായിരുന്നു. …
ഇനി രൂപ ദിർഹമാക്കി മാറ്റേണ്ട തില്ല; ഇന്ത്യയിലെ അക്കൗണ്ട് ഉപയോഗിച്ച് യുഎഇയിൽ പണമിടപാട് നടത്താം
ഇനി രൂപ ദിർഹമാക്കി മാറ്റേണ്ട തില്ല; ഇന്ത്യയിലെ അക്കൗണ്ട് ഉപയോഗിച്ച് യുഎഇയിൽ പണമിടപാട് നടത്താം
സ്വന്തം ലേഖകൻ: സന്ദർശക വീസയിൽ എത്തുന്ന ഇന്ത്യക്കാർക്കും യുഎഇയിലെ താമസ വീസക്കാർക്കും (എൻആർഐ) ഇനി മുതൽ ഇന്ത്യൻ എടിഎം കാർഡോ യുപിഐ പേയ്മെന്റ് ക്യുആർ കോഡോ ഉപയോഗിച്ചു യുഎഇയിൽ പണമിടപാട് നടത്താം. നെറ്റ്‌വർക് ഇന്റർനാഷനലിന്റെ പിഒഎസ് മെഷീനുകളിലൂടെ യുപിഐ പണമിടപാടിനുള്ള സൗകര്യം നിലവിൽ വന്നു. നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയും (എൻപിസിഐ) ഗൾഫ് മേഖലയിലെ …
സൗദിയിൽ വര്‍ഷത്തിൽ ഒരിക്കല്‍ പ്രവാസി ജീവനക്കാർക്ക് മെഡിക്കല്‍ ടെസ്റ്റിന് നിർദേശം
സൗദിയിൽ വര്‍ഷത്തിൽ ഒരിക്കല്‍ പ്രവാസി ജീവനക്കാർക്ക് മെഡിക്കല്‍ ടെസ്റ്റിന് നിർദേശം
സ്വന്തം ലേഖകൻ: തൊഴിലാളികള്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കാന്‍ തൊഴിലുടമകള്‍ ബാധ്യസ്ഥരാണെന്ന് സൗദി തൊഴില്‍ നിയമം അനുശാസിക്കുന്നതായി സൗദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. സൗദി തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 144 പ്രകാരം തൊഴില്‍ ദാതാവ് ജീവനക്കാര്‍ക്ക് രോഗശമനവുമായും രോഗപ്രതിരോധവുമായും ബന്ധപ്പെട്ട ആരോഗ്യ സംരക്ഷണത്തിന് സംവിധാനം ഒരുക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നതായും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായി തൊഴില്‍ …
ബ്രി​ട്ട​നി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ്: അധികാരം നിലനിർത്താൻ ടോറികൾ; അട്ടിമറി പ്രതീക്ഷിച്ച് ലേബർ
ബ്രി​ട്ട​നി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ്: അധികാരം നിലനിർത്താൻ ടോറികൾ; അട്ടിമറി പ്രതീക്ഷിച്ച് ലേബർ
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ഇന്നു പൊതു തിരഞ്ഞെടുപ്പ്. അധികാരം നിലനിർത്താൻ കൺസർവേറ്റീവ് പാർട്ടിയും (ടോറി) 14 വർഷം മുമ്പ് നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാൻ മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിയും തമ്മിൽ ശക്തമായ മൽസരമാണ് രാജ്യത്തെ ഭൂരിഭാഗം മണ്ഡലങ്ങളിലും. ഇവർക്കൊപ്പം മറ്റു ദേശീയ പാർട്ടികളായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയും തീവ്ര വലതുപക്ഷ പാർട്ടിയായ റിഫോം യുകെയും പരിസ്ഥിതി …
സമയം പാലിക്കാൻ മറന്ന് എയർ ഇന്ത്യ എക്സ്പ്രസ്; കാരണം ജീവനക്കാരുടെ കുറവ്? പരാതി പ്രളയം
സമയം പാലിക്കാൻ മറന്ന് എയർ ഇന്ത്യ എക്സ്പ്രസ്; കാരണം ജീവനക്കാരുടെ കുറവ്? പരാതി പ്രളയം
സ്വന്തം ലേഖകൻ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ റദ്ദാക്കലും വൈകിപ്പറക്കലും യാത്രക്കാർക്ക് ദുരിതമാകുന്നു. വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നതായും പരാതിയുണ്ട്. ചൊവ്വാഴ്ച രാവിലെ 9.45ന് എത്തേണ്ട കുവൈത്തിൽ നിന്നുള്ള വിമാനം 12 മണിക്കാണ് എത്തിയത്. രാത്രി 9.20ന് എത്തേണ്ട ബഹ്റൈനിൽ നിന്നുള്ള വിമാനം രാത്രി 12.10നാണ് എത്തിയത്. ഇന്നലെ രാവിലെ 5.30ന് എത്തേണ്ട അബുദാബിയിൽ നിന്നുള്ള വിമാനം …
ജർമനിയിൽ കാണാതായ മലയാളിക്കായി തിരച്ചിൽ; മലയാളികളോട് സഹായം തേടി കുടുംബാംഗങ്ങൾ
ജർമനിയിൽ കാണാതായ മലയാളിക്കായി തിരച്ചിൽ; മലയാളികളോട് സഹായം തേടി കുടുംബാംഗങ്ങൾ
സ്വന്തം ലേഖകൻ: ജര്‍മനിയിലെ മ്യൂണിക്കിനടുത്തുള്ള ഐസ്ബാക്കിലെ ഇംഗ്ലിഷ് ഗാര്‍ഡന്‍ നദിയില്‍ നീന്താനിറങ്ങിയ മലയാളി വിദ്യാർഥി നിതിന്‍ തോമസ് അലക്സിനായുള്ള (26) തിരച്ചിൽ തുടരുന്നു. ജൂൺ 29 ന് ഉച്ച കഴിഞ്ഞാണ് തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയും ജർമനിയിലെ ബാഡന്‍ വുര്‍ട്ടംബര്‍ഗിലെ യൂണിവേഴ്സിറ്റി ഓഫ് സ്ററുട്ട്ഗാര്‍ട്ടിലെ ഫ്സിക്സ് വിദ്യാർഥിയുമായ നിതിനെ കാണാതയത്. കാണാതായി അഞ്ചു ദിവസങ്ങളിലേറെയായിട്ടും നിതിനെ ഇതുവരെയും …