1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനം; കേസ് നാളെ കോടതി പരിഗണിക്കും
സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനം; കേസ് നാളെ കോടതി പരിഗണിക്കും
സ്വന്തം ലേഖകൻ: സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് നാളെ കോടതി പരിഗണിക്കും. അബ്ദുറഹീമിന്റെ ജയിൽ മോചനത്തിനുള്ള ഉത്തരവ് നാളെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ജയിൽ മോചനത്തിനായുള്ള കാത്തിരിപ്പിലാണ് അബ്ദുറഹീമിനോടൊപ്പം കൂടുംബവും മലയാളികളും. കഴിഞ്ഞ നവംബർ പതിനേഴിന് അബ്ദുറഹീമിന്റെ ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് റിയാദിലെ ക്രിമിനൽ കോടതി പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ വിധി പറയുന്നത് ഡിസംബർ 8 …
എന്‍എച്ച്എസിലെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ ലേബർ; 92% പേർക്കും 18 ആഴ്ചയ്ക്കുള്ളിൽ ചികിൽസ
എന്‍എച്ച്എസിലെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ ലേബർ; 92% പേർക്കും 18 ആഴ്ചയ്ക്കുള്ളിൽ ചികിൽസ
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനും എൻഎച്ച്എസിൽ ചികിൽസയ്ക്കായുള്ള കാത്തിരിപ്പു കാലാവധിയും സമയവും കുറയ്ക്കാനും സത്വര നടപടി ഉണ്ടാകുമെന്ന് ഉറപ്പു നൽകി പ്രധാനമന്ത്രി കിയേർ സ്റ്റാമെർ. ഇവ ഉൾപ്പെടെ അഞ്ചു വർഷത്തിനുള്ളിൽ ലേബർ ഭരണത്തിന്റെ നാഴികക്കല്ലുകളാകുന്ന ആറ് സുപ്രധാന കാര്യങ്ങളാണ് പ്രധാനമന്ത്രി ഇന്നലെ ബക്കിങ്ങാംഷെയറിലെ പൈൻവുഡ് സ്റ്റുഡിയോയിൽ നടത്തിയ പ്രസംഗത്തിൽ പ്രഖ്യാപിച്ചത്. ജനങ്ങളുടെ …
ഫ്ലൂ, നോറോവൈറസ് വ്യാപനം; എന്‍എച്ച്എസിന് പേടിസ്വപ്നമായി ഒരു ശൈത്യകാലം കൂടിയെത്തുമ്പോൾ
ഫ്ലൂ, നോറോവൈറസ് വ്യാപനം; എന്‍എച്ച്എസിന് പേടിസ്വപ്നമായി ഒരു ശൈത്യകാലം കൂടിയെത്തുമ്പോൾ
സ്വന്തം ലേഖകൻ: ശൈത്യകാലം എന്‍എച്ച്എസിനെ സംബന്ധിച്ച് കടുത്ത പ്രതിസന്ധിയുടെ നാളുകളാണ്. രോഗികളുടെ എണ്ണമേറുന്ന തണുപ്പ് കാലത്ത് നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അധിക ജോലി ഏറ്റെടുക്കേണ്ടി വരും. ഇക്കുറി എന്‍എച്ച്എസ് കനത്ത സമ്മര്‍ദത്തിലേക്കാണ് നീങ്ങുന്നതെന്നാണ് ആരോഗ്യ മേധാവികളുടെ മുന്നറിയിപ്പ്. ഫ്ലൂ, നോറോവൈറസ് പോലുള്ളവ കുതിച്ചുയരുമെന്നാണ് ആരോഗ്യ മേധാവികള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഫ്ലൂ ബാധിതരുടെ എണ്ണം ആശുപത്രിയില്‍ …
വിദേശികൾക്ക് ബ്ലൂ കാര്‍ഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കാന്‍ സ്വീഡന്‍
വിദേശികൾക്ക് ബ്ലൂ കാര്‍ഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കാന്‍ സ്വീഡന്‍
സ്വന്തം ലേഖകൻ: ഉയര്‍ന്ന യോഗ്യതകള്‍ ഉള്ള വിദേശ തൊഴിലാളികള്‍ക്ക് ബ്ലൂ കാര്‍ഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കാന്‍ സ്വീഡന്‍ സര്‍ക്കാര്‍ തീരുമാനം. ഇളവുകളോടു കൂടിയ പുതിയ ചട്ടങ്ങള്‍ 2025 ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപേക്ഷകരുടെ കുറഞ്ഞ ശമ്പള പരിധിയിലാണ് പ്രധാനമായും ഇളവ് നല്‍കുക. ഗ്രോസ് ആവറേജ് സാലറിയായ 5,165 യൂറോയുടെ ഒന്നര മടങ്ങാണ് …
ഓടിക്കയറരുത്, ക്യാബിൻ മാറരുത്; ദുബായ് മെട്രോയില്‍ ഈ നിയമങ്ങൾ ലംഘിച്ചാല്‍ കനത്ത പിഴ
ഓടിക്കയറരുത്, ക്യാബിൻ മാറരുത്; ദുബായ് മെട്രോയില്‍ ഈ നിയമങ്ങൾ ലംഘിച്ചാല്‍ കനത്ത പിഴ
സ്വന്തം ലേഖകൻ: യാത്രക്കാരുടെ സുരക്ഷയും സൗകര്യവും പരിഗണിച്ച് ശക്തമായ പെരുമാറ്റച്ചട്ടങ്ങളുമായി ദുബായ് മെട്രോ. അവ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴയാണ് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി മുന്നോട്ടുവയ്ക്കുന്നത്. ദുബായ് മെട്രോയിലേക്ക് ഓടിക്കയറുക, ക്യാബിന്‍ മാറിക്കയറുക, കുട്ടികളെ അശ്രദ്ധമായി കൈകാര്യം ചെയ്യുക, തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് കര്‍ശനമായ വിലക്കാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അനാവശ്യമായ പിഴയില്‍ നിന്ന് രക്ഷപ്പെടാനും മറ്റുള്ളവരുടെ …
കുട്ടികള്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം, മുന്‍സീറ്റില്‍ ഇരുത്തിയാല്‍ കനത്ത പിഴ; നിർദേശവുമായി ദുബായ് RTA
കുട്ടികള്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം, മുന്‍സീറ്റില്‍ ഇരുത്തിയാല്‍ കനത്ത പിഴ; നിർദേശവുമായി ദുബായ് RTA
സ്വന്തം ലേഖകൻ: ചെറിയ കുട്ടികളുമായി വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ അവരുടെ സുരക്ഷ ഉറപ്പുവരുത്തും വിധം നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കടുത്ത പിഴ മുന്നറിയിപ്പുമായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). യുഎഇ ദേശീയ ദിനമായ ഈദ് അല്‍ ഇത്തിഹാദ് ആഘോഷത്തിനിടെ ജനിച്ച കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്ക് സൗജന്യ ചൈല്‍ഡ് കാര്‍ സീറ്റുകള്‍ സമ്മാനിക്കുന്ന ചടങ്ങില്‍ സംസാരിക്കവെ, ആര്‍ടിഎ …
ഇ-വീസ മാറ്റത്തിൽ അടിമുടി പാളിച്ചകൾ; കാലാവധി കഴിഞ്ഞ രേഖകള്‍ യുകെ യാത്രകള്‍ ക്കായി ഉപയോഗിക്കാം
ഇ-വീസ മാറ്റത്തിൽ അടിമുടി പാളിച്ചകൾ; കാലാവധി കഴിഞ്ഞ രേഖകള്‍ യുകെ യാത്രകള്‍ ക്കായി ഉപയോഗിക്കാം
സ്വന്തം ലേഖകൻ: ഇ വീസ സിസ്റ്റത്തിലെ വീഴ്ചകള്‍ മൂലം കാലാവധി കഴിഞ്ഞ ഐഡന്റിറ്റി രേഖകളുമായി യാത്രക്കാര്‍ക്ക് യുകെയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കുമെന്ന് മൈഗ്രേഷന്‍ & സിറ്റിസണ്‍ഷിപ്പ് മന്ത്രി സീമാ മല്‍ഹോത്ര. പ്രശ്‌നങ്ങള്‍ നേരിട്ടതോടെ പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇമിഗ്രേഷന്‍ സിസ്റ്റത്തിലേക്ക് മാറുന്നത് തല്‍ക്കാലത്തേക്ക് നീട്ടിവെയ്ക്കുന്നതായും മന്ത്രി വ്യക്തമാക്കി. ന്യൂനപക്ഷ വംശജരെ ഈ പ്രതിസന്ധി പ്രതികൂലമായി ബാധിക്കുമെന്ന് …
വരാനുള്ളത്…? പുതിയ നികുതി വര്‍ധനവുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കാതെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്
വരാനുള്ളത്…? പുതിയ നികുതി വര്‍ധനവുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കാതെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്
സ്വന്തം ലേഖകൻ: ജനങ്ങളുടെ ചുമലില്‍ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ഭാരം ചുമത്തിയതിന് ശേഷവും ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പുതിയ നികുതി വര്‍ധനവുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കാതെ മൗനത്തില്‍. ഒരാഴ്ച മുന്‍പ് ഇനിയൊരു നികുതി വര്‍ദ്ധന ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ച ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഇപ്പോള്‍ ഈ വാഗ്ദാനം മറക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന മുന്നറിയിപ്പ്. പുതിയ വര്‍ദ്ധധനയ്ക്ക് …
ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിൽ പുരുഷ നഴ്സുമാരുടെ സൗജന്യ നിയമനം
ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിൽ പുരുഷ നഴ്സുമാരുടെ സൗജന്യ നിയമനം
സ്വന്തം ലേഖകൻ: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിൽ പുരുഷ നഴ്സുമാരുടെ സൗജന്യ നിയമനം. 100 ഒഴിവ്.∙ യോഗ്യത: നഴ്സിങ് ബിരുദവും ഐസിയു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്സിങ് മേഖലകളിലൊന്നിൽ രണ്ടു വർഷം പരിചയവും. ∙ പ്രായം: 40 ൽ താഴെ∙ ശമ്പളം: 5000 …
പുതിയ ട്രാഫിക് നിയമം, എയര്‍ ടാക്‌സികള്‍, സ്മാര്‍ട്ട് യാത്രാ സംവിധാനം! 2025 ൽ കാണാം UAE യുടെ പുതിയ മുഖം
പുതിയ ട്രാഫിക് നിയമം, എയര്‍ ടാക്‌സികള്‍, സ്മാര്‍ട്ട് യാത്രാ സംവിധാനം! 2025 ൽ കാണാം UAE യുടെ പുതിയ മുഖം
സ്വന്തം ലേഖകൻ: അടുത്ത വര്‍ഷം യുഎഇയില്‍ പ്രധാനപ്പെട്ട പല മാറ്റങ്ങളും നിയമങ്ങളും അതോടൊപ്പം പുതുക്കിയ ഫീസ് നിരക്കുകളും നിലവില്‍ വരുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. പുതിയ ട്രാഫിക് നിയമം, എയര്‍ ടാക്‌സികള്‍, സ്മാര്‍ട്ട് യാത്രാ സംവിധാനം, വിപുലീകരിച്ച സ്മാര്‍ട്ട് യാത്രാ സംവിധാനം, പ്ലാസ്റ്റിക് നിരോധനം, പുതിയ ഡിജിറ്റല്‍ നോല്‍ കാര്‍ഡുകള്‍, പുതിയ സാലിക് ഗേറ്റുകള്‍, പുതുക്കിയ പാര്‍ക്കിംഗ് …