സ്വന്തം ലേഖകൻ: അബുദാബിയല്‍ നിന്ന് ദുബായിലേക്കെത്താന്‍ വെറും 30 മിനുട്ടുകള്‍ മാത്രം. ഇരു നഗരങ്ങളെയും ബന്ധിപ്പിക്കുന്ന ആദ്യത്തെ അതിവേഗ, പൂര്‍ണ്ണ ഇലക്ട്രിക് പാസഞ്ചര്‍ ട്രെയിന്‍ ഇത്തിഹാദ് റെയില്‍ പ്രഖ്യാപിച്ചു. ഇതിനു പുറമെ, ഒരു സാധാരണ പാസഞ്ചര്‍ ട്രെയിനും പുറത്തിറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മണിക്കൂറില്‍ 350 കിലോമീറ്ററാണ് പുതിയ ട്രെയിനിൻ്റെ വേഗത. റീം ദ്വീപ്, സാദിയാത്ത്, യാസ് …
സ്വന്തം ലേഖകൻ: ഒമാന്‍ ദേശീയദിന അവധി ഇനി രണ്ട് ദിവസം. എല്ലാ വര്‍ഷവും നവംബര്‍ 20, 21 തീയതികളിലായിരിക്കും അവധിയെന്ന് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് പുറപ്പെടുവിച്ച രാജകീയ ഉത്തരവില്‍ വ്യക്തമാക്കി. ഒമാന്‍ ദേശീയദിനം ഇനി നവംബര്‍ 20 ആയിരിക്കുമെന്ന് സുല്‍ത്താന്‍ സ്ഥാനാരോഹരണ ദിനത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് അനുസൃതമായി ഒമാന്റെ ദേശീയ ദിന അവധി നവംബര്‍ …
സ്വന്തം ലേഖകൻ: ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് മികച്ച ആനുകൂല്യങ്ങൾ പ്രദാനം ചെയ്യാൻ ‘ഇംതിയാസ് കാർഡ്’ പുറത്തിറക്കി. വിവിധയിനം ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും 10 മുതൽ 50 ശതമാനം വരെ ഇളവ് നൽകുന്നതാണ് കാർഡ്. സൈനിക ഉദ്യോഗസ്ഥർ, സിവിലിയൻസ്, തുടങ്ങി എല്ലാ വിഭാഗം ജീവനക്കാർക്കും കാർഡ് ലഭിക്കും. മന്ത്രാലയത്തിലെ ജോലിയിൽ നിന്ന് വിരമിച്ചവർക്ക് വരെ കാർഡ് ഉപയോഗിക്കാം. ജീവനക്കാരുടെ …
സ്വന്തം ലേഖകൻ: പ്രവാസി താമസക്കാർക്ക് സ്വന്തം പേരിൽ ഒന്നിലധികം വാഹനങ്ങൾ വേണ്ടെന്ന കർശന വ്യവസ്ഥകളും ശിക്ഷാനടപടികളും ഉൾപ്പെടുന്ന കുവൈത്തിന്റെ പുതിയ ഗതാഗത നിയമം ഏപ്രിൽ 22 മുതൽ പ്രാബല്യത്തിലാകും. 48 വര്‍ഷം പഴക്കമുള്ള നിയമത്തിന് പകരമാണ് പുതിയ നിയമം. ഏപ്രില്‍ 21 വരെ മാത്രമേ നിലവിലെ നിയമത്തിന് സാധുതയുള്ളു. പുതിയ നിയമത്തില്‍ പ്രവാസി താമസക്കാരായ വ്യക്തികള്‍ക്ക് …
സ്വന്തം ലേഖകൻ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ധര്‍ക്കുള്ള വീസ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന് യുകെ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെയും വ്യവസായത്തെയും ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഈ വര്‍ഷം പുറത്തിറക്കിയ എ ഐ ഓപ്പറേറ്റിംഗ് പ്ലാനിലാണ് ഇന്ത്യയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ക്ക് അവസരം ഒരുക്കുന്ന വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്. ആഗോളതലത്തില്‍ എ ഐ മേഖലയില്‍ ജോലി ചെയ്യുന്ന …
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് സര്‍ക്കാര്‍ പുതിയ ഒരു വാലറ്റ് രൂപീകരിച്ച്, ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പ്പടെ ഒരു വ്യക്തിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ രേഖകളൊക്കെ അതിലാക്കുമ്പോള്, സ്മാര്‍ട്ട്ഫോണിന്റെ പ്രസക്തി പിന്നെയും വര്‍ദ്ധിക്കും. അതിനു പുറമെയാണ് 2027 ഓടെ ബ്രിട്ടീഷ് പാസ്പോര്‍ട്ടുകളുടെ ഡിജിറ്റല്‍ പതിപ്പ് പുറത്തിറങ്ങും എന്ന റിപ്പോര്‍ട്ട് വരുന്നത്. ഇതോടെ സ്മാര്‍ട്ട്ഫോണുകള്‍ അന്താരാഷ്ട്ര യാത്രകളിലും ഒരു പ്രധാന പങ്ക് …
സ്വന്തം ലേഖകൻ: വിദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് ആവശ്യമായ എക്സിറ്റ് പെര്‍മിറ്റ് ഇനി മുതല്‍ സാഹേല്‍ ആപ്ലിക്കേഷന്‍ വഴി ലഭ്യമാകും. ആഭ്യന്തര മന്ത്രാലയം,സിവില്‍ സര്‍വീസ് കമ്മിഷനുമായി സഹകരിച്ചാണ് സാഹേല്‍ ആപ്ലിക്കേഷന്‍ വഴി പുതിയ ഇലക്ട്രോണിക് സേവനം ആരംഭിച്ചിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 17-ാം നമ്പര്‍ വീസകളിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രാജ്യം വിട്ട് പുറത്ത് പോകണമെങ്കില്‍ …
സ്വന്തം ലേഖകൻ: നിർബന്ധിത തൊഴിൽ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള ദേശീയ നയം അവതരിപ്പിച്ച് സൗദി അറേബ്യ. രാജ്യത്ത് എല്ലാവർക്കും സുരക്ഷിതവും നീതിയുക്തവുമായ തൊഴിൽ സാഹചര്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. മാനവ വിഭവശേഷി–സാമൂഹിക വികസന മന്ത്രാലയമാണ് പുതിയ ദേശീയ നയം പ്രഖ്യാപിച്ചത്. പുതിയ ചരിത്ര പ്രഖ്യാപനത്തോടെ നിർബന്ധിത തൊഴിൽ പൂർണമായും ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള സമഗ്ര ദേശീയ നയം അവതരിപ്പിക്കുന്ന ആദ്യത്തെ …
സ്വന്തം ലേഖകൻ: സൗദിയിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ 500 മുതൽ 900 സൗദി റിയാൽ (ഏകദേശം 11,542–20,732 ഇന്ത്യൻ രൂപ) വരെ പിഴ ചുമത്തുമെന്ന് ഗതാഗത ജനറൽ വകുപ്പ്. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഗതാഗത ലംഘനമാണ്. അശ്രദ്ധമായ പെരുമാറ്റം ഡ്രൈവറേയും ചുറ്റുമുള്ളവരേയും അപകടത്തിലാക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് വാഹനം ഓടിക്കുന്ന …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം പുതിയ ഡ്രോൺ വിമാനങ്ങൾ രംഗത്തിറക്കുന്നു. ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും ഗതാഗത സുരക്ഷ മുൻനിർത്തിയുള്ള നിരീക്ഷണങ്ങളും പഠനങ്ങളും നടത്തുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി. 6,000 മീറ്റർ വരെ ഉയരത്തിൽ പറക്കാൻ കഴിവുള്ളതും സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിന് വൈദ്യുത എഞ്ചിൻ ഉൾക്കൊള്ളുന്നതുമായ ഒരു നൂതന ഡ്രോൺ …