സ്വന്തം ലേഖകൻ: ദക്ഷിണ അമേരിക്കൻ രാജ്യമായ ഗയാനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. 56 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയിലെത്തുന്നത്. പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയുടെ ക്ഷണപ്രകാരം എത്തിയ മോദിയെ സ്വീകരിക്കാൻ പ്രസിഡന്റിനൊപ്പം കാബിനറ്റ് മന്ത്രിമാരും എത്തിയിരുന്നു. വിമാനത്താവളത്തിൽനിന്നു ഹോട്ടലിലെത്തിയ മോദിയെ സ്വീകരിക്കാൻ ഗ്രെനേഡ, ബാർബഡോസ് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും എത്തിയിരുന്നു. ഗയാനയും …
സ്വന്തം ലേഖകൻ: ദുബായിൽ ടൂറിസ്റ്റ്, സന്ദർശക വീസ ലഭിക്കാൻ ഹോട്ടൽ ബുക്കിങ് രേഖകളും റിട്ടേൺ ടിക്കറ്റും നിർബന്ധമാക്കി. ഇതുസംബന്ധമായി ട്രാവൽ ഏജൻസികൾക്ക് ദുബായ് ഇമിഗ്രേഷൻ അറിയിപ്പ് നൽകി. വീസയ്ക്ക് അപേക്ഷിക്കുമ്പോൾ ക്യു ആർ കോഡുള്ള ഹോട്ടൽ ബുക്കിങ് രേഖയും മടക്ക യാത്രയ്ക്കുള്ള ടിക്കറ്റിന്റെ പകർപ്പും സമർപ്പിക്കണമെന്നതാണ് പുതിയ നിബന്ധന. ഇല്ലെങ്കിൽ വീസാ നടപടികൾ പൂർത്തിയാക്കാൻ വൈകിയേക്കുമെന്നും …
സ്വന്തം ലേഖകൻ: സ്വകാര്യ കമ്പനികളിൽ ഈ വർഷത്തെ സ്വദേശിവത്കരണ ലക്ഷ്യം പൂർത്തീകരിക്കാനുള്ള സമയപരിധി ഡിസംബർ 31ഓടെ അവസാനിക്കുമെന്ന് മാനവവിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയം ഓർമിപ്പിച്ചു. 50 ജീവനക്കാരുള്ള സ്ഥാപനങ്ങൾ രണ്ട് ശതമാനം ഇമാറാത്തികളെ നിയമിക്കണമെന്നാണ് നിർദേശം. 14 പ്രത്യേക സാമ്പത്തിക വിഭാഗത്തിൽ ഉൾപ്പെടുന്ന 20 മുതൽ 49 വരെ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കും നിയമം …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ അബ്ഷർ വഴി ഒക്ടോബർ മാസത്തിൽ 63 ലക്ഷത്തിലധികം ഇടപാടുകൾ നടന്നതായി റിപ്പോർട്ട് . ഈ ഇടപാടുകളിൽ പൗരന്മാർക്കും പ്രവാസികൾക്കും സന്ദർശകർക്കുമുള്ള വിവിധ സേവനങ്ങൾ ഉൾപ്പെടുന്നു സൗദി പ്രസ് ഏജൻസി പുറത്തുവിട്ട വിവരമനുസരിച്ച്, ഐഡന്റിറ്റി വെരിഫിക്കേഷൻ, ദേശീയ ഐഡി കാർഡുകളുടെ ഇലക്ട്രോണിക് പുതുക്കൽ, ഫാമിലി റജിസ്ട്രേഷൻ …
സ്വന്തം ലേഖകൻ: കുവൈത്ത് ഇന്ത്യന്‍ എംബസിയുടെ അടുത്ത ഓപ്പണ്‍ ഹൗസ് വ്യാഴാഴ്ച ദയ്യായിലുള്ള ആസ്ഥാനത്ത് വച്ച് നടക്കും. രാവിലെ 10.30 മണി മുതല്‍ റജിസ്ട്രേഷന് ആരംഭിക്കും. 11.30-ന് സ്ഥാനപതി ഡേ:ആദര്‍ശ് സൈ്വക, ലേബര്‍, കോണ്‍സുലര്‍ വിഭാഗം മേധാവിമാര്‍ അടക്കം പരാതികള്‍ സ്വീകരിക്കും. കുവൈത്ത് റോഡുകളിൽ അശ്രദ്ധമായും നിയമങ്ങൾ ലംഘിച്ചും വാഹനമോടിക്കുന്നവർക്ക് ഇനി രക്ഷയില്ല. അവരെ പിടികൂടി …
സ്വന്തം ലേഖകൻ: റഷ്യയിലെ ബ്രയാന്‍സ്ക് മേഖലയില്‍ യുഎസ് നിര്‍മിത മിസൈല്‍ പ്രയോഗിച്ച് യുക്രെയ്ന്. 300 കിലോമീറ്റര്‍ ദൂരപരിധിയുള്ള യുഎസ് നിര്‍മിത മിസൈലുകള്‍ റഷ്യയ്ക്കെതിരെ ഉപയോഗിക്കാന്‍ യുഎസ്പ്രസിഡന്റ് ജോ ബൈഡന് അനുമതി നല്‍കിയതിനു പിന്നാലേയാണ് യുക്രെയ്ന്റെ നടപടി. യുക്രെയ്നെതിരെ യുഎസ് നിര്‍മിത ആറ് എടിഎസിഎംഎസ് മിസൈലുകള്‍ തൊടുത്തുവിട്ടതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെ റഷ്യയിലെ …
സ്വന്തം ലേഖകൻ: ഏറെ പ്രതീക്ഷയോടെ ഇന്നലെ പതിനായിരങ്ങളുടെ കാത്തിരിപ്പ് വെറുതെയായി. സാധാരണ ഗതിയില്‍ ഒരു ലക്ഷം പേര് മാത്രം ഒപ്പു വച്ചാല്‍ ചര്‍ച്ചയ്ക്ക് എടുക്കുന്ന പരാതി ഇത്തവണ വെറും 52000 പേരുടെ ഒപ്പോടു കൂടി പാര്‍ട്ടി എംപിമാര്‍ തന്നെ ചര്‍ച്ചയ്ക്ക് എത്തിച്ചപ്പോള്‍ അസാധാരണമായ പ്രതീക്ഷകളും ഉയരുകയായിരുന്നു. ഒപ്പം ന്യൂസിലാന്‍ഡും കാനഡയും ഒക്കെ ആരോഗ്യ പ്രവര്‍ത്തകരെ ആകര്‍ഷിക്കാന്‍ …
സ്വന്തം ലേഖകൻ: അധികാരം ഏറ്റെടുത്താൽ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും സൈന്യത്തെ ഉപയോഗിച്ച് കൂട്ട നാടുകടത്തൽ നടത്തുന്നതിനും ശ്രമിക്കുമെന്ന് റിപ്പോർട്ട്. ട്രംപിന്റെ മുൻ ആക്ടിങ് യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഡയറക്ടർ ടോം ഹോമനാണ് ഇതു സംബന്ധിച്ച സൂചന നൽകിയത്. ഈ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ മാർ-എ-ലാഗോയിലേക്ക് ടോം …
സ്വന്തം ലേഖകൻ: ചൂടിൽനിന്ന് തണുപ്പിലേക്കു കടന്നതോടെ യുഎഇയിൽ പകർച്ചപ്പനി (ഇൻഫ്ലുവൻസ) ബാധിതരുടെ എണ്ണം കൂടി. പനി, ജലദോഷം, ചുമ, തുമ്മൽ, മൂക്കൊലിപ്പ്, ചെവിവേദന തുടങ്ങിയ രോഗലക്ഷണങ്ങളുമായി ഒട്ടേറെപ്പേരാണ് സർക്കാർ, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ദിവസേന എത്തുന്നത്. കുട്ടികളിലും പ്രായമായവരിലുമാണ് രോഗബാധ കൂടുതലായി കണ്ടുവരുന്നത്. അതിനാൽ, പകർച്ചപ്പനിക്കെതിരെ ഏവരും വാക്സീൻ എടുക്കണമെന്നും ആരോഗ്യവിദഗ്ധർ നിർദേശിച്ചു. ശൈത്യകാലത്ത് പൊതുവേ …
സ്വന്തം ലേഖകൻ: എമിറേറ്റിലെ ടാക്സി സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) 500 എയർപോർട്ട് ടാക്സികളിൽ പരീക്ഷണാടിസ്ഥാനത്തിൽ എയർ ഫ്രഷ്നറുകൾ ഉപയോഗിക്കാൻ തുടങ്ങി. കൂടാതെ കാറിനകത്ത് പുകവലി കണ്ടെത്തുന്നതിന് നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന അത്യാധുനിക കാമറകളും ഘടിപ്പിച്ചിട്ടുണ്ട്. വാഹനങ്ങളിലെ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രഖ്യാപിച്ച പുതിയ സംരംഭത്തിന്റെ ഭാഗമായാണ് നടപടി. ടാക്സികളിലെ ശുചിത്വം …