സ്വന്തം ലേഖകൻ: പുതിയ പരിസ്ഥിതി നയങ്ങള്‍ 2025ല്‍ നടപ്പില്‍ വരുന്നതോടെ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വര്‍ദ്ധനയുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. പുനരുപയോഗം ചെയ്യാവുന്ന ഇന്ധനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനായി ചെയ്ത ചില ക്രമീകരണങ്ങള്‍ പെട്രോളും ഡീസലും ചില്ലറ വില്‍പനക്കാര്‍ക്ക് ലഭിക്കുന്ന വിലയില്‍ വര്‍ദ്ധനവ് ഉണ്ടാക്കും എന്നാണ് കണക്കാക്കുന്നത്. ഈ വര്‍ദ്ധനവ് തീര്‍ച്ചയായും പമ്പുകള്‍ ഉപഭോക്താക്കള്‍ക്ക് ഇന്ധനം നല്‍കുന്ന വിലയില്‍ പ്രതിഫലിക്കുകയും …
സ്വന്തം ലേഖകൻ: വാടക വർധനയ്ക്ക് മൂക്കുകയറിട്ട് ദുബായിൽ സ്മാർട്ട് വാടക സൂചിക നിലവിൽ വന്നു. ഓരോ മേഖലയിലെയും കെട്ടിടങ്ങൾക്കു ലഭിക്കുന്ന റേറ്റിങ്ങിന് ആനുപാതികമായിരിക്കും വാടക കൂട്ടാൻ അനുമതി ലഭിക്കുക. പഴയ കെട്ടിടങ്ങൾ കാലോചിതമായി പുതുക്കിപ്പണിതാൽ മാത്രമേ ദുബായിൽ ഇനി വാടക കൂട്ടാനാകൂ. ദുബായ് ലാൻഡ് ഡിപ്പാർട്മെന്റ് (ഡിഎൽഡി) ആണ് പുതിയ സ്മാർട്ട് വാടക സൂചിക പുറത്തിറക്കിയത്. …
സ്വന്തം ലേഖകൻ: അവധി കഴിഞ്ഞ് ഖത്തറിലേയ്ക്ക് തിരികെ എത്തുന്നവർ ഉൾപ്പെടെയുള്ള യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ഹമദ് രാജ്യാന്തര വിമാനത്താവളം അധികൃതർ. അറൈവൽ ടെർമിനലിലെത്തി ബാഗേജുകൾ ശേഖരിക്കുന്നതു മുതൽ വീട്ടിലേക്ക് പോകാൻ ടാക്സി എടുക്കുന്നതു വരെയുള്ള കാര്യങ്ങളിലാണ് ശ്രദ്ധ വേണ്ടത്. യാത്രക്കാർക്ക് വിമാനത്താവളം നൽകുന്ന സൗകര്യങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണിത്. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ∙ …
സ്വന്തം ലേഖകൻ: യുഎഇയിലെ സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശി യുവതീ യുവാക്കളുടെ നിരക്ക് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തോതിലേക്ക് എത്തി. 2024ല്‍ മുന്‍ വര്‍ഷത്തേക്കാള്‍ 350 ശതമാനം വര്‍ധനവമാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇക്കാര്യം അറിയിച്ചത്. …
സ്വന്തം ലേഖകൻ: ചൊവ്വാഴ്ച അവസാനിച്ച റസിഡന്‍സി നിയമ ലംഘകര്‍ക്കുള്ള യുഎഇ പൊതുമാപ്പ് ദുബായിലെ 2.36 ലക്ഷം പ്രവാസികള്‍ പ്രയോജനപ്പെടുത്തിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അറിയിച്ചു. 15,000 ത്തിലധികം ഇന്ത്യക്കാര്‍ക്ക് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പൊതുമാപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കായി എത്തിയതായി കോണ്‍സുലേറ്റ് അധികൃതരും അറിയിച്ചു. ഇവരില്‍ 2,117 ഇന്ത്യക്കാര്‍ യുഎഇയില്‍ തുടരാനും …
സ്വന്തം ലേഖകൻ: യുഎഇയിലെ ഒരു സ്വകാര്യ സ്ഥാപനത്തിന് തങ്ങളുടെ ജീവനക്കാരനെതിരേ പിരിച്ചുവിടല്‍ നടപടി സ്വീകരിക്കാന്‍ എപ്പോഴൊക്കെയാണ് അധികാരമുള്ളത്? ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്ന വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ് യുഎഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം. ജീവനക്കാരന്‍ മന്ത്രാലയത്തില്‍ നിയമാനുസൃതമായ പരാതി നല്‍കിയതിനാലോ തൊഴിലുടമയ്ക്കെതിരെ സാധുവായ നിയമപരമായ അവകാശവാദം ഉന്നയിച്ചതിനാലോ ജീവനക്കാരന്റെ സേവനം അവസാനിപ്പിക്കുന്നത് നിയമവിരുദ്ധവും ഏകപക്ഷീയവുമായി കണക്കാക്കുമെന്ന് മാനവ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ പുതുവത്സരാഘോഷത്തിന് തടസമായി ശക്തമായ കാറ്റും മഴയും. രണ്ടു ദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് മാഞ്ചസ്റ്ററിലെ വിവിധ പ്രദേശങ്ങൾ വെളളത്തിനടിയിലായി. ഇതേ തുടർന്ന് വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പാർക്കിങ് ഏരിയയിലും വഴിവക്കിലും പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും വെളളത്തിനടിയിലായി. മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ഇനിയും ഉയരാനിടയുണ്ടെന്ന് മെറ്റ് ഓഫിസ് മുന്നറിയിപ്പ് …
സ്വന്തം ലേഖകൻ: യുകെയിൽ മലയാളി വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു. ഗുജറാത്തിലെ രാജ്ഘോട്ടിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയായ ഷാജി വർഗീസിന്റെ മകൾ സ്റ്റെനി എലിസബത്ത് ഷാജി (27) ആണ് മരിച്ചത്. പുതുവർഷ ദിനത്തിൽ അർദ്ധരാത്രി 1 മണിയോടെയായിരുന്നു മരണം. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനിലെ എംഎസ് സി സൈക്കോളജി വിദ്യാർഥിനിയാണ്. കഴിഞ്ഞ വർഷമാണ് വിദ്യാർഥി …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ ബസ് യാത്രയ്ക്ക് ഏർപ്പെടുത്തിയിരുന്ന പ്രൈസ് ക്യാപ് നീക്കി. ഇന്നു മുതൽ ബസ് യാത്രയ്ക്ക് മിനിമം ചാർജ് മൂന്നു പൗണ്ടായി ഉയരും. കോവിഡ് കാലത്ത് ഏർപ്പെടുത്തിയ രണ്ടു പൗണ്ട് ചാർജ് ക്യാപ്പാണ് ഇന്നലെ അവസാനിച്ചത്. ലണ്ടൻ നഗരത്തിൽ ഉൾപ്പെടെ ഇംഗ്ലണ്ടിലെ ദശലക്ഷക്കണക്കിന് ബസ് യാത്രക്കാരുടെ ജീവിതച്ചെലവ് പുതുവർഷത്തിൽ ഉയർത്തുന്ന തീരുമാനമാകും ഇത്. ചാർജ് …
സ്വന്തം ലേഖകൻ: പ്രതീക്ഷയുടെ പുതുപുലരിയെ വരവേറ്റ് പുതിയ ലക്ഷ്യത്തിലേക്കു ചുവടുവച്ച് യുഎഇ. ആഘോഷരാവിൽ നിന്ന് ലഭിച്ച നവോന്മേഷത്തോടെയാണ് പുതുവർഷത്തിലെ ആദ്യ പ്രവൃത്തി ദിവസത്തിലേക്ക് ജനം കടക്കുന്നത്. സാങ്കേതിക വിദ്യയുടെ പുതിയ യുഗത്തിൽ റോബട്ടുകളുമായോ നിർമിത ബുദ്ധി ഉൾപ്പെടെ നവീന സാങ്കേതിക വിദ്യകളുമായോ ഉള്ള മത്സരത്തിൽ പിടിച്ചുനിൽക്കാൻ കഠിനാധ്വാനം വേണ്ടിവരുമെന്ന കരുതലോടെയാണ് ചുവടുവയ്ക്കുന്നത്. കാലോചിതമായ വൈദഗ്ധ്യം നേടിയില്ലെങ്കിൽ …