സ്വന്തം ലേഖകൻ: ഗാർഹിക തൊഴിലാളി ജോലിയിൽ ഹാജരാകാതിരുന്നാൽ, സ്പോൺസർക്ക് ചെലവായ തുക രണ്ടാഴ്ചയ്ക്കകം തിരിച്ചു നൽകണമെന്നു മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. വിദേശങ്ങളിൽ നിന്നു റിക്രൂട്ടിങ് ഏജൻസികൾ വഴി നിയമനം ലഭിച്ചവർ ജോലി ചെയ്യാൻ വിമുഖരായി മടങ്ങിയാലും നിയമനച്ചെലവ് തിരിച്ചുനൽകണം. തൊഴിൽ പരിശീലന കാലത്ത് ജോലിക്കു പ്രാപ്തിയില്ലെന്ന് കണ്ടെത്തിയാലും മോശം പെരുമാറ്റം പ്രകടിപ്പിച്ചാലും സ്പോൺസർക്ക് തൊഴിലാളിയെ റിക്രൂട്ടിങ് …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഗൾഫ് കറൻസികൾ. കുവൈത്ത് ദിനാർ, ബഹ്റൈൻ ദിനാർ, ഒമാൻ റിയാൽ എന്നിവയാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. ഒരു ഒമാനി റിയാലിന് 2.59 യുഎസ് ഡോളറാണ് നിലവിലെ മൂല്യം. കഴിഞ്ഞ വർഷം 2.49നും 2.60നും ഇടയിലായിരുന്നു. ജോർദാനിയൻ ദിനാർ, ഗിബ്രാൾട്ടർ പൗണ്ട്, ബ്രിട്ടീഷ് പൗണ്ട് …
സ്വന്തം ലേഖകൻ: തൊഴിലുടമ മരിച്ചാൽ വ്യക്തിഗത വീസയിലുള്ള തൊഴിൽ കരാറുകൾ റദ്ദാകുമെന്ന് മാനവവിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളിക്ക് ജോലി ചെയ്യാൻ പറ്റാത്ത വിധം പരുക്കേറ്റതായി ഔദ്യോഗിക ആരോഗ്യ കേന്ദ്രങ്ങൾ സാക്ഷ്യപ്പെടുത്തിയാലും തൊഴിൽകരാർ റദ്ദാകും. കാലാവധി രേഖപ്പെടുത്താതെ തയാറാക്കിയ തൊഴിൽ കരാറുകൾ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ അപേക്ഷ പ്രകാരം റദ്ദാക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളിക്കെതിരെ കോടതി അന്തിമവിധി …
സ്വന്തം ലേഖകൻ: ദുബായ് ഡ്യൂട്ടി ഫ്രീയിൽ ഇന്ത്യൻ യാത്രക്കാർക്ക് യുപിഐ പേയ്മെന്‍റ് സൗകര്യം ലഭ്യമാകും. നാഷനൽ പേയ്മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) രാജ്യാന്തര വിഭാഗമായ എൻപിസിഐ ഇന്‍റർനാഷനൽ പേയ്മെന്‍റ്സ് ലിമിറ്റഡ് (എൻഐപിഎൽ) യുഎഇയിലെ മാഗ്നാറ്റിയുമായി സഹകരണം പ്രഖ്യാപിച്ചതിനെ തുടർന്നാണിത്. മാഗ്നാറ്റിയുടെ പോയിന്‍റ് ഓഫ് സെയിൽ (പിഒഎസ്) ടെർമിനലുകൾ വഴി ഇന്ത്യൻ യാത്രക്കാർക്ക് യുഎഇയിലെ ക്യുആർ …
സ്വന്തം ലേഖകൻ: ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള പ്രവാസി കേരളീയര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പുതുതായി നടപ്പാക്കാന്‍ പോകുന്ന നോര്‍ക്ക കെയര്‍ ഉള്‍പ്പെടെ നോര്‍ക്ക വകുപ്പിന്റെ അഭിമാന പദ്ധതികള്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ കേരള നിയമസഭയില്‍ നടത്തിയ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ ഇടംപിടിച്ചു. പുതുതായി നടപ്പാക്കാനിരിക്കുന്ന നോര്‍ക്ക ശുഭയാത്ര പദ്ധതിയിലൂടെ പ്രവാസവുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് സഹായകമാകുന്ന …
സ്വന്തം ലേഖകൻ: ജനുവരി ആദ്യം മുതല്‍ യൂറോപ്യന്‍ പൗരന്മാര്‍ അല്ലാത്തവര്‍ വീസയില്ലാതെ ബ്രിട്ടനിലേക്ക് എത്തണമെങ്കില്‍ 10 പൗണ്ട് ഓണ്‍ലൈന്‍ വഴി അടച്ച് ഇലക്ടോണിക് ട്രാവല്‍ ഓഥറൈസേഷന്‍ (ഇടിഎ) എടുക്കണമായിരുന്നു. ഈ നിയമം ഇപ്പോള്‍ തത്ക്കാലത്തേക്ക് സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്. ലോകത്തിലെ മറ്റേതൊരു ഹബ് എയപോര്‍ട്ടിലേതിലും വിഭിന്നമായി ഹീത്രൂവില്‍ വെച്ച് വിമാനം മാറി കയറുന്ന യാത്രക്കാര്‍ക്കും ഇ ടി …
സ്വന്തം ലേഖകൻ: ശൈത്യകാലമെത്തിയതോടെ എന്‍എച്ച്എസില്‍ രോഗികളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നതോടെ എല്ലാവരെയും പരിഗണിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ് നഴ്‌സുമാര്‍. മലയാളി നഴ്‌സിന് രോഗിയുടെ കൈകൊണ്ടു കുത്തേറ്റ സംഭവത്തിന് പിന്നാലെ നഴ്‌സുമാരുടെ അവസ്ഥ വലിയ ചര്‍ച്ചയായിരിക്കുകയാണ്. നഴ്‌സുമാര്‍ മാത്രമല്ല എല്ലാ ജീവനക്കാരും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതോടെ കടുത്ത സമ്മര്‍ദ്ദത്തിലാകും. കോവിഡ് പ്രതിസന്ധിയ്ക്ക് സമാന അവസ്ഥയാണ് യുകെയിലിപ്പോള്‍. …
സ്വന്തം ലേഖകൻ: വൈറ്റ് ഹൗസിൽ ട്രക്ക് ഇടിപ്പിച്ച് ആക്രമണം നടത്താൻ ശ്രമിച്ച ഇന്ത്യൻ പൗരൻ സായ് വർഷിത് കണ്ടുലയ്ക്ക് (20) എട്ട് വർഷം തടവ് ശിക്ഷ. 2023 മേയ് 22നാണ് കണ്ടുല വാടകയ്‌ക്കെടുത്ത ട്രക്ക് ഉപയോഗിച്ച് വൈറ്റ് ഹൗസിൽ ഇടിപ്പിക്കാൻ ശ്രമിച്ചത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കൻ ഗവൺമെന്‍റിനെ അട്ടിമറിച്ച് നാസി പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമായ ഒരു ഏകാധിപത്യ …
സ്വന്തം ലേഖകൻ: യുഎഇ നിവാസികൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശക വീസയിൽ കൊണ്ടുവരാൻ അവസരം. 30, 60, 90 ദിവസ കാലാവധിയുള്ള വീസയിൽ കൊണ്ടുവരാനാണ് അനുമതിയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. തുല്യകാലയളവിലേക്ക് പുതുക്കുകയും ചെയ്യാം. ഐസിപി വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവയിലൂടെ ഇതിന് അപേക്ഷിക്കാം. …
സ്വന്തം ലേഖകൻ: ഇത്തിഹാദ് റെയിൽ ടെൻഡർ ക്ഷണിച്ചതോടെ യുഎഇയുടെ റെയിൽ വികസന ഭൂപടത്തിൽ ഹൈസ്പീഡ് റെയിലും ട്രാക്കിലാകുന്നു. ആദ്യഘട്ടത്തിൽ പൂർത്തിയാകുന്ന ദുബായ്-അബുദാബി അതിവേഗ പാതയിൽ 2030ന് സർവീസ് ആരംഭിക്കും. റെയിൽ പാതയുടെ സിവിൽ വർക്സ്, സ്റ്റേഷൻ പാക്കേജുകൾ എന്നിവ രൂപകൽപന ചെയ്യാനും നിർമിക്കാനുമാണ് ഇത്തിഹാദ് റെയിൽ ടെൻഡർ ക്ഷണിച്ചത്. മേയിൽ നിർമാണം ആരംഭിക്കും. 4 ഘട്ടങ്ങളായി …