സ്വന്തം ലേഖകൻ: ദുബായിൽലെ വാണിജ്യ ചരക്കുനീക്കം സുഗമമാക്കുന്നതിനായി പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ആർടിഎ. ലോജിസ്റ്റി എന്ന പേരിലാണ് ആപ്ലിക്കേഷൻ. ചരക്കുകടത്തുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ആപ്പിൽ ലഭ്യമാകും. ജിസിസിയിലെ മുൻനിര ലോജിസ്റ്റിക് ട്രാൻസ്‌പോട്ടേഷൻ കമ്പനി, ട്രക്കറുമായി കൈകോർത്താണ് ദുബായ് റോഡ് ഗതാഗത അതോറിറ്റി ലോജിസ്റ്റി ആപ്ലിക്കേഷൻ പുറത്തിറക്കിയത്. ആപ്പ് വഴി ചരക്കുനീക്കം ബുക്കു ചെയ്യാനും …
സ്വന്തം ലേഖകൻ: യുഎഇയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം സർവകാല റെക്കോർഡിൽ. ഏറ്റവും പുതിയ കണക്കു പ്രകാരം യുഎഇയിൽ 39 ലക്ഷം ഇന്ത്യൻ പ്രവാസികളാണുള്ളത്. ദുബായ് കോൺസുലേറ്റിന്റേതാണ് കണക്കുകൾ. യുഎഇയിലെ ഇന്ത്യക്കാരുടെ എണ്ണം നാൽപത് ലക്ഷത്തിലേക്ക് അടുക്കുകയാണെന്ന് ദുബായിൽലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവനാണ് അറിയിച്ചത്. കഴിഞ്ഞ വർഷത്തെ കണക്കുപ്രകാരം 39 ലക്ഷം ഇന്ത്യക്കാരാണ് യുഎഇയിലേക്ക് …
സ്വന്തം ലേഖകൻ: യുഎഇയിൽ പൊതുമാപ്പ് നീട്ടില്ലെന്നും ഈ മാസം 31ന് അവസാനിക്കുമെന്നും അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പൊതുമാപ്പ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ അതിന് മുൻപായി നടപടികൾ സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ വൻ പിഴയടക്കമുള്ള ശിക്ഷകൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി. അനധികൃതമായി യുഎഇയിൽ താമസിക്കുന്നവർക്ക് അവരുടെ പദവി നിയമപരമാക്കാനും പിഴ കൂടാതെ സ്വന്തം രാജ്യത്തേയ്ക്ക് തിരിച്ചുപോകാനുമായി സെപ്റ്റംബർ 1ന് …
സ്വന്തം ലേഖകൻ: റിയാദ് മെട്രോയുടെ രണ്ട് ലൈനുകള്‍ കൂടി അഥവാ ലൈന്‍ 2 (റെഡ് ലൈന്‍), ലൈന്‍ 5 (ഗ്രീന്‍ ലൈന്‍) എന്നിവയുടെ പ്രവര്‍ത്തനം ഞായറാഴ്ച ആരംഭിച്ചതായി റോയല്‍ കമ്മീഷന്‍ ഫോര്‍ റിയാദ് സിറ്റി (ആര്‍സിആര്‍സി) അറിയിച്ചു. ഇതോടെ റിയാദ് മെട്രോയുടെ ആറ് ലൈനുകളില്‍ അഞ്ചെണ്ണം പ്രവര്‍ത്തനക്ഷമമായി. രാവിലെ ആറു മണി മുതല്‍ രണ്ട് ലൈനുകളിലെ …
സ്വന്തം ലേഖകൻ: ഖത്തറില്‍ തണുപ്പ് സീസണ്‍ എത്തിച്ചേര്‍ന്ന സാഹചര്യത്തില്‍ മുതിര്‍ന്ന പൗരന്മാരും പ്രവാസികള്‍ ഉള്‍പ്പെടെയുള്ള താമസക്കാരും അവരുടെ കുടുംബാംഗങ്ങളും വാര്‍ഷിക ഇന്‍ഫ്‌ലുവന്‍സ കുത്തിവയ്പ്പ് എടുക്കാന്‍ മുന്നോട്ടുവരണമെന്ന് മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. മുതിര്‍ന്ന പൗരന്‍മാര്‍ ഉല്‍പ്പെടെ ദുര്‍ബലരായ ജനവിഭാഗങ്ങള്‍ ഫ്‌ളൂ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും ദീര്‍ഘകാല പരിചരണം, പുനരധിവാസം, ജെറിയാട്രിക് കെയര്‍ …
സ്വന്തം ലേഖകൻ: ഒമാനിലെ സ്വകാര്യ മേഖല സ്ഥാപനങ്ങള്ക്കിടയില് പ്രവാസി തൊഴിലാളികളെ വ്യവസ്ഥകളോടെ കൈമാമെന്ന് അധികൃതർ. രാജകീയ ഉത്തരവ് (53/2023) അടിസ്ഥാനത്തിൽ തൊഴില് മന്ത്രിയാണ് ഇത് സംബന്ധിച്ച് തീരുമാനം (73/2024) പുറപ്പെടുവിച്ചത്. ഔദ്യോഗിക ഗസറ്റില് പ്രസിദ്ധീകരിക്കുന്നതോടെ തീരുമാനം പ്രാബല്യത്തില് വരും. ഉപാധികൾ പാലിക്കുന്ന സ്ഥാപനങ്ങള്ക്കാണ് തൊഴിലാളികളെ പരസ്പരം താൽക്കാലികമായി കൈമാറാന് കഴിയുക. ഒമാനി വത്കരിച്ച തൊഴിലുകളിലേക്ക് തൊഴിലാളികളെ …
സ്വന്തം ലേഖകൻ: ബ്രെക്‌സിറ്റിൽ നിന്ന് യുകെ പിന്തിരിയുമെന്ന് സൂചന. ബ്രെക്‌സിറ്റ് നടപ്പാക്കിയതിൽ നിന്നുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ യൂറോപ്യൻ യൂണിയനുമായി ചർച്ച നടത്താൻ യുകെ സർക്കാർ ‘സറണ്ടർ സ്ക്വാഡ്’ രൂപീകരിച്ചതായി റിപ്പോർട്ട്. ഡെയ്ലി മെയിലാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. 100ലധികം സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് ഈ സംഘം രൂപീകരിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ വിടാനുള്ള …
സ്വന്തം ലേഖകൻ: പുതുവര്‍ഷത്തില്‍ ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട്, റെയില്‍ സര്‍വ്വീസുകള്‍ക്ക് നിരക്ക് വര്‍ധിക്കുന്നു. മാര്‍ച്ച് മുതല്‍ പണപ്പെരുപ്പത്തെ മറികടന്നുള്ള വര്‍ദ്ധനവ് നടപ്പാക്കാനാണ് ലണ്ടന്‍ മേയറുടെ തീരുമാനം. 4.6 % നിരക്ക് വര്‍ദ്ധനയാണ് യാത്രക്കാര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. ബസ്, ട്രാം നിരക്കുകള്‍ മരവിപ്പിച്ച് നിര്‍ത്തുന്നത് തുടരും. നിരക്ക് വര്‍ധന മന്ത്രിമാര്‍ അടിച്ചേല്‍പ്പിച്ചതെന്ന് മേയര്‍ സാദിഖ് ഖാന്‍ കുറ്റപ്പെടുത്തുന്നു. സുപ്രധാന …
സ്വന്തം ലേഖകൻ: ബഹുനില കെട്ടിടങ്ങളിൽനിന്ന് കുട്ടികൾ വീണുമരിക്കുന്ന സംഭവം ഇല്ലാതാക്കാൻ സുരക്ഷാ നടപടികൾ ശക്തമാക്കണമെന്ന് പൊലീസ്. കഴിഞ്ഞ ദിവസം ഉമ്മുൽഖുവൈനിൽ സ്വദേശി ബാലികയും ഷാർജയിൽ ആലപ്പുഴക്കാരനും മരിച്ച സംഭവങ്ങളെ തുടർന്നാണ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയത്. സെപ്റ്റംബറിൽ ദുബായ് ബിസിനസ് ബേയിലും യുവതി കെട്ടിടത്തിൽനിന്ന് വീണു മരിച്ചിരുന്നു. മുൻ വർഷങ്ങളിലും വിവിധ എമിറേറ്റുകളിൽ നിന്നായി ഏതാനും കുട്ടികളും …
സ്വന്തം ലേഖകൻ: ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 18, 19 (ബുധൻ, വ്യാഴം) ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ച് അമിരി ദിവാൻ. ബുധനാഴ്ചയാണ് ഖത്തറിന്‍റെ ദേശീയ ദിനം. വ്യാഴവും അവധി നൽകിയതോടെ വാരാന്ത്യ അവധിയും കഴിഞ്ഞ് ഡിസംബർ 22നാകും (ഞായറാഴ്ച) പ്രവൃത്തി ദിനം ആരംഭിക്കുന്നത്. അതേസമയം, ഖത്തർദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായ പരേഡ് റദ്ദാക്കി. ദേശീയ …