സ്വന്തം ലേഖകൻ: ഒരു ബ്രിട്ടീഷ് കെയര്‍ കമ്പനി പിരിച്ചു വിട്ട ഇന്ത്യന്‍ നഴ്സ് നല്‍കിയ പരാതിയില്‍ നഴ്സിന് അനുകൂലമായ വിധിയുമായി എംപ്ലോയ്‌മെന്റ് കോടതി. വിദേശ നഴ്സുമാരെ ചതിയില്‍ കുടുക്കുന്ന മറ്റ് സ്വാര്‍ത്ഥരായ കമ്പനികള്‍ക്കെതിരെ പൊരുതുവാന്‍ വിദേശ നഴ്സുമാര്‍ക്ക് ഈ വിധി കരുത്തുപകരുമെന്ന് നിയമജ്ഞര്‍ പറയുന്നു. കെയറര്‍ മേഖലയില്‍ കനത്ത തൊഴിലാളിക്ഷാമം ഉണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പുതിയ …
സ്വന്തം ലേഖകൻ: പേരുകേട്ട ലണ്ടന്‍ നഗരം പോക്കറ്റടിക്കാരുടെ ‘തലസ്ഥാന’മായി മാറുന്നു. രാജ്യത്ത് ഏറ്റവുമധികം പോക്കറ്റടി നടക്കുന്ന പത്ത് സ്ഥലങ്ങളും രാജ്യ തലസ്ഥാനത്താണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ലണ്ടന്‍ നഗരത്തിലെത്തുന്ന വിനോദസഞ്ചാരികളാണ് പ്രധാനമായും ഇവരുടെ ഇരകളാകുന്നത്. ഇതില്‍ തന്നെ ഏറ്റവുമധികം പോക്കറ്റടി നടക്കുന്നത് വെസ്റ്റ്മിനിസ്റ്റര്‍ സിറ്റി കൗണ്‍സില്‍ പ്രദേശത്താണ്. 2023 മാര്‍ച്ചിനും 2024 മാര്‍ച്ചിനും ഇടയില്‍ ഇവിടെ 28,155 …
സ്വന്തം ലേഖകൻ: റെഡ്ഡിച്ചിലെ മലയാളി സമൂഹത്തെ വേദനയിലാഴ്ത്തി വിടപറഞ്ഞ അനില്‍ ചെറിയാന്‍- സോണിയ ദമ്പതികള്‍ക്ക് ഇന്ന് യാത്രാ മൊഴിയേകും. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഓര്‍ ലേഡി മൗണ്ട് കാര്‍മ്മല്‍ ആര്‍ സി ചര്‍ച്ചില്‍ ആരംഭിക്കുന്ന പൊതു ദര്‍ശനത്തിനും ശുശ്രൂഷകള്‍ക്കും പിന്നാലെ റെഡ്ഡിച്ച് സെമിത്തേരിയിലായിരിക്കും സംസ്‌കാരം. ചടങ്ങുകള്‍ക്ക് ഫാ സാബി മാത്യു കാര്‍മികത്വം വഹിക്കും. ഓഗസ്റ്റ് …
സ്വന്തം ലേഖകൻ: കുട്ടികളുടെ സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തിന് പ്രായപരിധി ഏര്‍പ്പെടുത്താനൊരുങ്ങി ഓസ്‌ട്രേലിയ. കുട്ടികളുടെ മാനസികാരോഗ്യം കണക്കിലെടുത്താണ് പുതിയ തീരുമാനം.യുവതലമുറയുടെ സുരക്ഷയും ക്ഷേമവും പരമപ്രധാനമാണെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറഞ്ഞു. സോഷ്യല്‍ മീഡിയ ഉപയോഗം ഒരു സാമൂഹിക വിപത്തായി മാറിയിരിക്കുന്നു. കുട്ടികളെ യഥാര്‍ത്ഥ സുഹൃത്തുക്കളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയ അകറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഓസ്‌ട്രേലിയയിലെ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ പുതിയ എയര്‍ലൈനായ റിയാദ് എയര്‍ പരീക്ഷണാര്‍ഥമുള്ള പറക്കല്‍ തുടങ്ങി. തലസ്ഥാന നഗരമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് ആദ്യ പരീക്ഷണ പറക്കല്‍ നടത്തിയത്. ലക്ഷ്യസ്ഥാനത്ത് എത്താൻ എട്ട് വര്‍ഷം പഴക്കമുള്ള വിമാനത്തിന് ഒരു മണിക്കൂര്‍ 16 മിനിറ്റ് സമയമെടുത്തതായി …
സ്വന്തം ലേഖകൻ: അഞ്ച് വര്‍ഷത്തെ നിരോധനത്തിന് ശേഷം ഉപഭോക്തൃ സാധനങ്ങളുടെ ഡെലിവറി സേവനങ്ങള്‍ കൈകാര്യം ചെയ്യുന്ന ബിസിനസുകള്‍ക്ക് വിലക്ക് കുവൈത്ത് നീക്കിയതായി റിപ്പോര്‍ട്ട്. കുവൈത്ത് വാണിജ്യ – വ്യവസായ മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഖബസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിരോധനം പിന്‍വലിച്ചതിനെ തുടര്‍ന്ന് ഡെലിവറി ബിസിനസ് സ്ഥാപിക്കുന്നതിനുള്ള അപേക്ഷകളുടെ പ്രവാഹം തന്നെ ഉണ്ടായതായും …
സ്വന്തം ലേഖകൻ: യാത്രക്കാര്‍ക്ക് വാട്സ്ആപ്പിലൂടെ ടാക്സി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കി ഹാല ടാക്‌സി. ഈ സേവനം 24/7 ലഭ്യമാണ്. പകലും രാത്രിയും ഏത് സമയത്തും യാത്രക്കാർക്ക് എളുപ്പത്തിൽ റൈഡുകൾ ലഭ്യമാക്കുന്നുണ്ട്. ദുബായ് നിവാസികൾക്കും സന്ദർശകർക്കും ലളിതമായ ടെക്‌സ്‌റ്റ് മെസേജിലൂടെ ഗതാഗത സൗകര്യം വർധിപ്പിക്കാനാണ് പുതിയ ഫീച്ചർ ലക്ഷ്യമിടുന്നത്. ചാറ്റ്‌ബോട്ട് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വാട്സ്ആപ്പ് …
സ്വന്തം ലേഖകൻ: ലേബര്‍ സര്‍ക്കാരിന്റെ പുതിയ റെന്റ് റിഫോം നിയമം അടുത്ത വേനല്‍ക്കാലത്ത് പ്രാബല്യത്തില്‍ വരുന്നതോടെ വാടകക്കാര്‍ക്ക് മൂന്ന് മാസം വരെ വാടക നല്‍കാതെ വാടകവീട്ടില്‍ താമസിക്കാന്‍ കഴിയും. നിലവില്‍ തുടര്‍ച്ചയായി രണ്ട് മാസത്തിലധികം വാടക കുടിശ്ശിക വരുത്തിയാല്‍ വീട്ടുടമക്ക് വാടകക്കാരെ ഒഴിപ്പിക്കാന്‍ കഴിയും. എന്നാല്‍ പുതിയ നിയമമനുസരിച്ച്, തുടര്‍ച്ചയായി മൂന്ന് മാസത്തിലധികം കുടിശ്ശിക വരുത്തിയാല്‍ …
സ്വന്തം ലേഖകൻ: പുതിയ കുടിയേറ്റ നിയമങ്ങള്‍ ബ്രിട്ടനിലെ ആരോഗ്യ മേഖലയെ വലയ്ക്കുന്നു. ബ്രിട്ടനിലേക്കുള്ള കെയറര്‍ വീസ അപേക്ഷകളില്‍ വന്‍ കുറവ് വരുന്നത് ആരോഗ്യ മേഖലയ്ക്ക് ബാധ്യതയാവുകയാണ്. ഇതിനെ സാധൂകരിക്കുന്ന പുതിയ കണക്കുകള്‍ പുറത്തു വന്നു. ഇക്കഴിഞ്ഞ ഏപ്രിലിനും ആഗസ്റ്റിനും ഇടയിലായി ബ്രിട്ടനിലെ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വീസയ്ക്കായി ലഭിച്ചത് വെറും 13,100 അപേക്ഷകള്‍ മാത്രമാണ് എന്ന് …
സ്വന്തം ലേഖകൻ: ജർമനിയിലെ പ്രമുഖ വാഹന നിർമാതാക്കളായ വോക്സ്വാഗൻ കമ്പനി തങ്ങളുടെ ‘തൊഴിലുറപ്പ് പദ്ധതി’ റദ്ദാക്കാൻ തീരുമാനിച്ചു. ഇത് ജർമനിയിലെ മാത്രമല്ല, ഫോക്സ്‌വാഗനിൽ ജോലി ചെയ്യുന്ന ലോകമെമ്പാടുമുള്ള തൊഴിലാളികളെ ബാധിക്കും. മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് കരുതപ്പെടുന്നത്. 1994 മുതൽ നിലനിന്നിരുന്ന തൊഴിലുറപ്പ് ഈ വര്‍ഷാവസാനം റദ്ദാക്കും. ഈ തീരുമാനം കമ്പനിക്ക് പുതിയ സാങ്കേതികവിദ്യകളിലും …