സ്വന്തം ലേഖകൻ: 2034 ഫിഫ വേൾഡ് കപ്പിനായുള്ള സുപ്രീം അതോറിറ്റിക്ക് രുപം നൽകി സൗദി അറേബ്യ. ഇന്നലെയായിരുന്നു 2034 ഫിഫ വേൾഡ് കപ്പിന് ആഥിത്യമരുളുന്ന രാജ്യം സൗദിയാണെന്ന ഫിഫയുടെ പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് വേൾഡ് കപ്പിനായുള്ള സുപ്രീം അതോറിറ്റിക്ക് രുപം നൽകിയത്. കിരീടാവകാശി മുഹമ്മദ്ബിൻ സൽമാനായിരിക്കും അതോറിറ്റിയുടെ അധ്യക്ഷൻ. 48 ടീമുകൾ ഉൾപ്പെടുന്ന വേൾഡ് കപ്പിന് …
സ്വന്തം ലേഖകൻ: ഔദ്യോഗികമായി പിന്‍വലിച്ച ഒമാന്‍ കറന്‍സികള്‍ 2024 ഡിസംബര്‍ 31നകം ബാങ്കില്‍ കൊണ്ടുപോയി പകരം പുതിയ കറന്‍സികള്‍ സ്വന്തമാക്കണമെന്ന് ഒമാൻ ബാങ്ക് അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഈ വര്‍ഷം അവസാനത്തോടെ നിരോധിക്കപ്പെടാന്‍ പോകുന്ന കറന്‍സികള്‍ സാധുവായ കറന്‍സികള്‍ക്ക് പകരമായി വാങ്ങണമെന്നാണ് നിര്‍ദ്ദേശം. ചില നോട്ടുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്‍റെ പശ്ചാത്തലത്തില്‍, ഡിസംബര്‍ 31നോ …
സ്വന്തം ലേഖകൻ: റെസിഡന്‍സി നിയമത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള കുവൈത്തിലെ പുതിയ നിയമഭേദഗതി പ്രകാരം, പ്രവാസികളുടെ വീസ ഫീസ് അവരുടെ ശമ്പളത്തിനും ജോലിക്കും ആനുപാതികമാക്കി മാറ്റാന്‍ ആലോചന. ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ആലോചിക്കുന്നതിനും അതിന് അനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്നതിനും പുതിയ ഒരു കമ്മിറ്റിക്ക് രൂപം നല്‍കും. പുതിയ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 17 പ്രകാരമാണ് ഈ തീരുമാനം. …
സ്വന്തം ലേഖകൻ: മുന്‍ സര്‍ക്കാരിന്റെ അവസാന നാളുകളില്‍ കൊണ്ടുവന്ന കര്‍ശനമായ വീസ നിയമങ്ങള്‍ ബ്രിട്ടനിലേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതായി സൂചനകള്‍ പുറത്തു വരുന്നു. വിദേശങ്ങളില്‍ നിന്നും പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനുമായി ബ്രിട്ടനിലെത്തുന്നവരുടെ എണ്ണം വളരെയധികം കുറഞ്ഞു വരുന്നതായാണ് സൂചനകള്‍. ഇക്കഴിഞ്ഞ നവംബറില്‍ 4,100 സ്‌കില്‍ഡ് വീസ അപേക്ഷകളാണ് ഹോം ഓഫീസിന് ലഭിച്ചത്. 2022 ജനുവരിക്ക് ശേഷമുള്ള ഏറ്റവും …
സ്വന്തം ലേഖകൻ: ബള്‍ഗേറിയയ്ക്കും റൊമാനിയയ്ക്കും ഷെംഗൻ അംഗത്വം ഉറപ്പാക്കി യൂറോപ്യൻ യൂണിയൻ (ഇയു). അടുത്ത വർഷം ജനുവരി 1 മുതൽ ഇരുരാജ്യങ്ങളും അതിര്‍ത്തിയില്ലാത്ത ഷെംഗൻ സോണിലെ പൂര്‍ണ അംഗങ്ങളാകും. ഡിസംബര്‍ 12ന് നടന്ന യൂറോപ്യന്‍ യൂണിയന്‍ ജസ്റ്റിസ് ആന്‍ഡ് ഹോം അഫയേഴ്സ് കൗണ്‍സില്‍ യോഗത്തിലാണ് ഇരു രാജ്യങ്ങൾക്കും പൂർണതോതിലുള്ള ഷെംഗൻ അംഗത്വം നൽകാൻ യൂറോപ്യന്‍ യൂണിയന്‍ …
സ്വന്തം ലേഖകൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. യുഎഇയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധത്തിൽ ഷെയ്ഖ് അബ്ദുല്ല സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യ-യുഎഇ സംയുക്ത കമ്മീഷൻ യോഗത്തിന്റെയും സംഭാഷണത്തിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തം …
സ്വന്തം ലേഖകൻ: സൗദിയിൽ ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള വീട്ടു ജോലിക്കാരുടെ ശമ്പളം അടുത്ത മാസം മുതൽ പണമായി കൈമാറാൻ പാടില്ലെന്ന് നിർദ്ദേശം. അംഗീകൃത ഡിജിറ്റൽ വാലറ്റ് വഴി മാത്രമേ ശമ്പളം നൽകാവുവെന്ന് മുസാനെദ് പ്ലാറ്റ് ഫോം തൊഴിലുടമകളെ അറിയിച്ചു. ഹൗസ് ഡ്രൈവർ പോലുള്ള ഗാർഹിക തൊഴിൽ വീസകളിലെത്തി സ്‌പോൺസർക്ക് കീഴിലല്ലാതെ ജോലി ചെയ്യുന്ന മലയാളികളുൾപ്പെടെയുള്ളവർക്ക് തിരിച്ചടിയാകും പുതിയ …
സ്വന്തം ലേഖകൻ: ഒമാനില്‍ വ്യക്തിഗത ആദായ നികുതി ഏര്‍പ്പെടുത്തുന്നത് തത്കാലികമായി നീട്ടിവെക്കാന്‍ തീരുമാനം. നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് ആഴത്തിലുള്ള പഠനം നടത്തേണ്ടതുണ്ടെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സ്റ്റേറ്റ് കൗണ്‍സില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന സ്‌റ്റേറ്റ് കൗണ്‍സിലില്‍ നിയമം ഉടന്‍ വേണ്ടെന്ന നിലപാടിന് അനുകൂലമായാണ് അംഗങ്ങള്‍ വോട്ട് ചെയ്തത്. ഷെയ്ഖ് അബ്ദുല്‍മാലിക് അബ്ദുല്ല അല്‍ ഖലീലിയുടെ …
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന ഗർഭിണികൾക്ക് 70 ദിവസത്തെ ശമ്പളത്തോടെയുള്ള പ്രസവാവധി അനുവദിക്കണമെന്ന നിർദേശവുമായി വനിതാ എം.പിമാർ പാർലമെന്റിൽ. ഹനാൻ ഫർദാന്റെ നേതൃത്വത്തിലുള്ള അഞ്ചു വനിതാ എം.പിമാരാണ് 2012ലെ സ്വകാര്യമേഖലയിലെ തൊഴിൽനിയമത്തിൽ ഭേദഗതി വരുത്തണമെന്ന് നിർദേശിച്ചത്. ശമ്പളത്തോടുകൂടിയ പ്രസവാവധി നിലവിൽ 60 ദിവസമാണ്. ഇത് 10 ദിവസം കൂടി വർധിപ്പിക്കാനാണ് നിർദേശം. അംഗീകാരം ലഭിച്ചാൽ …
സ്വന്തം ലേഖകൻ: 26ാമത് അറേബ്യൻ ഗൾഫ് കപ്പിന്റെ (ഗൾഫ് സെയ്ൻ 26) ടിക്കറ്റുകൾ ഹയാകോം ആപ്പ് വഴി മാത്രമേ ബുക്കിംഗിന് ലഭ്യമാകൂവെന്ന് അധികൃതർ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽനിന്നോ ഏതെങ്കിലും വെബ്സൈറ്റിൽ നിന്നോ ടിക്കറ്റ് വാങ്ങാൻ ശ്രമിച്ച് തട്ടിപ്പിന് ഇരയാകാതിരിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു. കുവൈത്ത് ആഭ്യന്തര മന്ത്രാലയമടക്കം ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗൾഫ് കപ്പിന് ഈ മാസം …