സ്വന്തം ലേഖകൻ: ഈസ്റ്റ് ലണ്ടനിലെ ഡെഗനാമിലെ ഫ്‌ളാറ്റില്‍ വന്‍ തീപിടുത്തം. പൂര്‍ണമായും അഗ്നിക്കിരയായ ഫ്‌ളാറ്റില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മലയാളി കുടുംബം. കെട്ടിടത്തില്‍ നിന്നും നൂറിലധികം പേരെയാണ് രക്ഷപ്പെടുത്തിയത്. രണ്ടുപേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുമാണ്. തിങ്കളാഴ്ച പുലര്‍ച്ചെ 2.44നായിരുന്നു സംഭവം. ഡെഗ്‌നാമിനു സമീപമുള്ള ചാഡ്വെല്‍ഹീത്തില്‍ ഫ്രഷ് വാട്ടര്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ഫ്‌ളാറ്റിനാണ് തീപിടിച്ചത്. നിമിഷ നേരം …
സ്വന്തം ലേഖകൻ: പ്രവൃത്തി സമയം കഴിഞ്ഞാല്‍ മേലുദ്യോഗസ്ഥരുടെയോ തൊഴിലുടമയുടെയോ ഔദ്യോഗിക സന്ദേശങ്ങള്‍ അവഗണിക്കാന്‍ തൊഴിലാളികള്‍ക്ക് അവകാശം നല്‍കുന്ന പുതിയ നിയമം ഓസ്‌ട്രേലിയയില്‍ നിലവില്‍ വന്നു. ഫോണ്‍ കോളുകള്‍ക്കോ ടെക്സ്റ്റ് സന്ദേശങ്ങള്‍ക്കോ പ്രതികരിക്കേണ്ടതില്ല, ഈമെയില്‍ സന്ദേശങ്ങള്‍ക്കും മറുപടി നല്‍കേണ്ടതില്ല. ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും എന്ന ഭയമില്ലാതെ തന്നെ അത് ചെയ്യാം. ഓസ്‌ട്രേലിയയില്‍ എല്ലാ വര്‍ഷവും ശരാശരി 281 …
സ്വന്തം ലേഖകൻ: മധ്യവേനൽ അവധിക്കുശേഷം യുഎഇയിൽ ഇന്നലെ സ്കൂളുകൾ തുറന്നപ്പോൾ ഇന്ത്യൻ സ്കൂളുകളിൽ ഹാജർ നിലയിൽ വൻ കുറവ്. വിവിധ എമിറേറ്റുകളിലായി 25 മുതൽ 40 ശതമാനം കുട്ടികൾ ക്ലാസിൽ എത്തിയിട്ടില്ല. വർധിച്ച വിമാന ടിക്കറ്റ് നിരക്കു മൂലം പല കുടുംബങ്ങളും നാട്ടിൽ കുടുങ്ങിയതുകൊണ്ടാണ് വിദ്യാർഥികൾക്ക് സ്കൂളിൽ എത്താൻ സാധിക്കാതിരുന്നത്. വിമാന നിരക്ക് കുറയുന്നതും കാത്തിരിക്കുന്ന …
സ്വന്തം ലേഖകൻ: യുഎഇയിൽ പൊതുമാപ്പ് ആരംഭിക്കാൻ 5 ദിവസം ശേഷിക്കെ തയാറെടുപ്പുകൾ ഊർജിതമാക്കി വിവിധ രാജ്യങ്ങളുടെ എംബസികൾ. സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 30 വരെ 2 മാസമാണ് പൊതുമാപ്പ് കാലാവധി. അപേക്ഷകരുടെ തിരക്കു കണക്കിലെടുത്ത് ഈ കാലയളവിൽ ശനിയാഴ്ചകളിലും പ്രവർത്തിക്കാനാണ് വിവിധ രാജ്യങ്ങളിലെ എംബസി ഉദ്യോഗസ്ഥരുടെ തീരുമാനം. നിയമലംഘകരായി കഴിയുന്നവർ യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് …
സ്വന്തം ലേഖകൻ: ഗാർഹിക തൊഴിലാളികളുമായുള്ള തൊഴിൽതർക്ക പരാതികൾ മാനവവിഭവ മന്ത്രാലയത്തിന്റെ മധ്യസ്ഥതയിൽ ഒത്തുതീർപ്പാക്കും. 14 ദിവസത്തിനുള്ളിൽ പ്രശ്നത്തിനു പരിഹാരം കാണാത്ത സാഹചര്യത്തിൽ മാത്രമേ കോടതിയിലേക്കു കേസ് നൽകൂ. മൂല്യം അര ലക്ഷം ദിർഹത്തിൽ മുകളിലാണെങ്കിൽ കേസ് കോടതിയിലേക്കു നൽകും. അല്ലാത്തവ മന്ത്രാലയം തന്നെ പരിഹരിക്കും. നേരത്തെ അപ്പീൽ കോടതിയിലുള്ള കേസുകളും ഭേദഗതി ചെയ്ത നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും …
സ്വന്തം ലേഖകൻ: ഹോം ഓഫീസിന്റെ കീഴിലുള്ള ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് നടത്തിയ റെയ്ഡില്‍ അനധികൃതമായി ജോലിചെയ്യുന്നു എന്ന് സംശയിക്കപ്പെടുന്ന 75 പേര്‍ അറസ്റ്റിലായി. കഴിഞ്ഞയൊരാഴ്ച 225 ല്‍ അധികം സ്ഥാപനങ്ങളിലായിരുന്നു എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയത്. പ്രധാനമായും കാര്‍ വാഷുകളെ കേന്ദ്രീകരിച്ചുള്ള റെയ്ഡില്‍ 122 സ്ഥാപനങ്ങള്‍ക്ക് അനധികൃത കുടിയേറ്റക്കാര്‍ക്ക് ജോലി നല്‍കിയതിന് പിഴ ശിക്ഷ നല്‍കിയതായും ഹോം ഓഫീസ് …
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ ആശങ്ക സൃഷ്ടിച്ചു നോട്ടിംഗ്ഹാം ഹില്‍ കാര്‍ണിവലില്‍ കത്തിക്കുത്ത്. നോട്ടിംഗ്ഹാം ഹില്‍ കാര്‍ണിവലിന്റെ ആദ്യ ദിനം അക്രമത്തില്‍ മുങ്ങി. കാര്‍ണിവലിന്റെ ആരംഭമായ ഫാമിലി ഡേയില്‍ അരങ്ങേറിയ അക്രമങ്ങളില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു. 15 പോലീസ് ഓഫീസര്‍മാര്‍ക്ക് അക്രമം നേരിടേണ്ടി വന്നപ്പോള്‍ 90 പേരെ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റന്‍ പോലീസ് വ്യക്തമാക്കി. മൂന്ന് പേര്‍ക്ക് …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ഇൻഫ്ലുവൻസർ എന്ന നിലയിൽ സമൂഹ മാധ്യമങ്ങളിൽ വിവിധ ഉൽപന്നങ്ങളും സേവനങ്ങളും പ്രമോട്ട് ചെയ്യുന്ന മലയാളികളടക്കമുള്ള നിരവധി പേരുണ്ട്. ഇവർ പങ്ക് വയ്ക്കുന്ന ഒട്ടുമിക്ക വിഡിയോകളിലും കച്ചവടത്തെയും സ്ഥാപനങ്ങളുടെയും ഗുണഗണങ്ങൾ വാഴ്ത്തിപ്പാടുന്നതും ഓഫറുകളുമൊക്കെ വിളംബരം ചെയ്തും സ്വന്തം നിലക്കും മറ്റുള്ളവരുടെ താൽപര്യാർഥവുമുള്ള ജനപ്രീതി കൂട്ടുന്നതിനുള്ള പരസ്യ സ്വഭാവമാണുള്ളത്. ഇത്തരക്കാരെ നിയന്ത്രിക്കുന്നതിന് പുതിയ …
സ്വന്തം ലേഖകൻ: അടുത്ത മാസം ദുബായ് മെട്രോയ്ക്ക് 15 വയസ്സ് തികയുകയുന്നതിന്‍റെ ആഘോഷത്തിലാണ് ദുബായ് അധികൃതര്‍. ആഘോഷ വേളയെ അവീസ്മരണീയമായിക്കി മാറ്റാന്‍ പ്രത്യേക ഓഫറുകളും ഇവന്‍റുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ ഇതിന്‍റെ ഭാഗമായി നടക്കും. ലിമിറ്റഡ് എഡിഷന്‍ സാധനങ്ങള്‍, പ്രത്യേക ഇവന്‍റുകള്‍, ഡിസ്‌കൗണ്ട് നോല്‍ കാര്‍ഡുകള്‍ …
സ്വന്തം ലേഖകൻ: ബിസിനസ്, ഇക്കണോമി ക്ലാസ് നിരക്കുകളിൽ നെറ്റ്വർക്കിലുടനീളം 25% വരെ കിഴിവ് വാഗ്ദാനം ചെയ്ത് ഒമാൻ എയർ. ലോകത്തിലെ ഏറ്റവും ജനപ്രിയമായ ലക്ഷ്യസ്ഥാനങ്ങളിലേക്ക് 31 ഒമാൻ റിയാൽ മുതലുള്ള ടിക്കറ്റ് വിൽപ്പന സെപ്റ്റംബർ അഞ്ച് വരെയാണ് നടക്കുക. ഒമാൻ എയറിന്റെ എക്കാലത്തെയും വലിയ ആഗോള വിൽപ്പനയാണ് നടക്കുന്നത്. യൂറോപ്പ്, ഫാർ ഈസ്റ്റ് രാജ്യങ്ങൾ, ഇന്ത്യൻ …