സ്വന്തം ലേഖകൻ: പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് സലാല അന്താരാഷ്ട്ര വിമാനത്താവളം താല്‍കാലികമായി അടച്ചതിനാല്‍ സലാലയ്ക്കും മസ്‌കറ്റിനും ഇടയിലുള്ള വിമാനങ്ങള്‍ക്ക് കാര്യമായ കാലതാമസം നേരിടുമെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ലൈന്‍ ക്ഷമാപണം നടത്തുന്നതായും തടസ്സങ്ങള്‍ പരമാവധി കുറയ്ക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ഇന്നലെ രാത്ര പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയിച്ചു. നാഷണല്‍ സെന്റര്‍ ഓഫ് എര്‍ളി വാണിംഗ് …
സ്വന്തം ലേഖകൻ: ലേബര്‍ ഗവണ്‍മെന്റിനെ സമ്മര്‍ദ്ദത്തിലാഴ്ത്തി വിലപേശലുമായി യൂണിയനുകള്‍. മികച്ച ശമ്പളവര്‍ധന ഓഫര്‍ ചെയ്തിട്ടും യൂണിയനുകള്‍ സമരങ്ങള്‍ പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ വിമര്‍ശനം ഏറ്റുവാങ്ങുകയാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. പ്രധാനമന്ത്രിക്ക് യൂണിയനുകള്‍ക്ക് മേലുള്ള നിയന്ത്രണം നഷ്ടമായെന്നാണ് ആരോപണം. 14 ശതമാനം വരുന്ന വമ്പന്‍ ശമ്പളവര്‍ധന പ്രഖ്യാപിച്ച് 48 മണിക്കൂര്‍ തികയുന്നതിന് മുന്‍പ് റെയില്‍ യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. …
സ്വന്തം ലേഖകൻ: രാജ്യത്ത് സ്ഥലവും കെട്ടിടങ്ങളും ഉള്‍പ്പടെയുള്ള ആസ്തികള്‍ക്ക് മേലുള്ള ലോംഗ് ടേം ക്യാപിറ്റല്‍ ഗെയിന്‍ (എല്‍ ടി സി ജി) നികുതി 20 ശതമാനത്തില്‍ നിന്നും 12.5 ശതമാനമായി കുറയ്ക്കാനുള്ള നിര്‍ദ്ദേശം ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ മുന്‍പോട്ട് വച്ചു. എല്‍ ടി സി ജിയില്‍ ഇന്‍ഡക്സേഷന്‍ ആനുകൂല്യമായിട്ടും ഇത് തെരഞ്ഞെടുക്കാവുന്നതാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ പുതിയ അധ്യായന വര്‍ഷത്തിന് ഇന്ന് ഓഗസ്റ്റ് 18ന് തുടക്കമാവും. 60 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ വേനല്‍ക്കാല അവധിക്ക് ശേഷം പുതിയ അധ്യയന വര്‍ഷത്തിന്റെ ആദ്യത്തെ ക്ലാസ്സുകളിലേക്ക് മടങ്ങി. സൗദിയിലെ പൊതു വിദ്യാലയങ്ങളാണ് ഇന്ന് തുറന്നത്. ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് സെപ്തംബര്‍ ഒന്നിനാണ് ക്ലാസുകള്‍ തുടങ്ങുക. രാജ്യത്തുടനീളമുള്ള 30,000-ലധികം പൊതു, സ്വകാര്യ, അന്തര്‍ദേശീയ, …
സ്വന്തം ലേഖകൻ: സുല്‍ത്താനേറ്റ് ഓഫ് ഒമാനിലെ ബാങ്കുകള്‍ ആപ്പിള്‍ പേ ഡിജിറ്റല്‍ പേയ്മെന്റ് സേവനം ആരംഭിക്കുന്നതിനുള്ള അവസാന ഘട്ട ഒരുക്കത്തിലാണ്. കൃത്യമായ ലോഞ്ചിംഗ് തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെങ്കിലും സെപ്റ്റംബറില്‍ എപ്പോഴെങ്കിലും സേവനങ്ങള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മേഖലയിലെ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ ഈ …
സ്വന്തം ലേഖകൻ: ഹീത്രൂ വിമാനത്താവളത്തിലെ നൂറുകണക്കിന് ബോര്‍ഡര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ 23 ദിവസത്തെ സമരം ഈ മാസം അവസാനത്തോടെ ആരംഭിക്കാനിരിക്കുകയാണ്. പബ്ലിക് ആന്‍ഡ് കമ്മേഴ്സ്യല്‍ സര്‍വ്വീസസ് യൂണിയനിലെ (പി സി എസ്) അംഗങ്ങളായ 650 ഉദ്യോഗസ്ഥര്‍ ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 3 വരെയാണ് ആദ്യഘട്ട പണിമുടക്ക് നടത്തുക. യു കെയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലെ …
സ്വന്തം ലേഖകൻ: വീസ പ്രോസസ്സിങ് സമയത്തിൽ മാറ്റവുമായ് ജർമനി. ഇന്ത്യൻ വിദേശ വിദഗ്ധ തൊഴിലാളികളുടെ വീസ പ്രോസസ്സിങ് സമയമാണ് ജർമൻ സർക്കാർ കുറച്ചിരിക്കുന്നത്. ദീർഘകാല വീസകൾക്കുള്ള കാത്തിരിപ്പ് കാലയളവ് ഒൻപത് മാസത്തിൽ നിന്ന് രണ്ടാഴ്ചയായാണ് സർക്കാർ ചുരുക്കിയത്. തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിനും, പ്രത്യേകിച്ച് പരിശീലന പരിപാടികൾക്കും കോൺഫറൻസുകൾക്കും അതിവേഗ വീസ ഇഷ്യൂ ആവശ്യമാണ്. കൂടാതെ ജർമനിയിൽ …
സ്വന്തം ലേഖകൻ: ഓഗസ്റ്റ് 17 മുതല്‍ ദുബായ് മെട്രോ ടിക്കറ്റ് ഓഫീസുകളില്‍ നോല്‍ കാര്‍ഡിന്‍റെ ഏറ്റവും കുറഞ്ഞ ടോപ്പ് അപ്പ് തുക 50 ദിര്‍ഹമായി വര്‍ധിപ്പിക്കുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റിങ് ഓഫീസുകളില്‍ നിങ്ങളുടെ നോല്‍ കാര്‍ഡ് ടോപ്പ് അപ്പ് ചെയ്യുകയാണെങ്കില്‍ മാത്രമേ ഈ കുറഞ്ഞ തുക …
സ്വന്തം ലേഖകൻ: യുഎഇയില്‍ കേസുകള്‍ – പിഴകള്‍ തുടങ്ങിയ നിയമപരമായ കാരണങ്ങളാല്‍ ഏര്‍പ്പെടുത്തപ്പെടുന്ന യാത്രാ നിരോധനം നീക്കാന്‍ ഇനി മുതല്‍ പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ല. എല്ലാ ഓട്ടോമാറ്റിക്കായി സ്വമേധയാ സംഭവിക്കും. ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചതാണ് ഈ നിർണായക വിവരം. ഇപ്പോള്‍ അതൊരു യാന്ത്രിക പ്രക്രിയയായി മാറിയെന്നും ട്രാവല്‍ ബാന്‍ നീക്കം ചെയ്യപ്പെടാന്‍ അര്‍ഹതയുള്ളവര്‍ ഇനി …
സ്വന്തം ലേഖകൻ: ഒമാനിൽ പുതിയ വീസ വിലക്കിൽ ഇല്ലാതാകുന്നത് മലയാളികൾ ഉൾപ്പെടെ ആയിരങ്ങളുടെ തൊഴിൽ സ്വപ്നമാണ്. സ്വദേശിവൽക്കരണം കൂടുതൽ വകുപ്പുകളിലേക്ക് വ്യാപിപ്പിക്കുന്നതോടെ പ്രവാസികളുടെ എണ്ണം നേർ പകുതിയാകും. നിർമാണ – ശുചീകരണ തൊഴിലാളികൾ, കയറ്റിറക്ക് ജോലിക്കാർ, ഇഷ്ടികപ്പണിക്കാർ, സ്റ്റീൽ ഫിക്‌സർമാർ, തയ്യൽക്കാർ, ജനറൽ ഇലക്ട്രീഷൻമാർ, വെയിറ്റർമാർ, പെയിന്റർമാർ, പാചകക്കാർ, ഹോം ഇൻസ്റ്റലേഷൻ ഇലക്ട്രീഷൻ, ബാർബർ എന്നീ …