1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയിൽ ബെനഫിറ്റ് സിസ്റ്റം സർവകാല റെക്കോർഡിൽ; സിക്ക് ബെനഫിറ്റ് നേടുന്നവർ 3.7 മില്ല്യണ്‍!
യുകെയിൽ ബെനഫിറ്റ് സിസ്റ്റം സർവകാല റെക്കോർഡിൽ; സിക്ക് ബെനഫിറ്റ് നേടുന്നവർ 3.7 മില്ല്യണ്‍!
സ്വന്തം ലേഖകൻ: യുകെയില്‍ ആരോഗ്യപരമായ കാരണങ്ങള്‍ക്കുള്ള ബെനഫിറ്റ് നേടുന്നവരുടെ എണ്ണം സകല റെക്കോര്‍ഡും ഭേദിച്ചു മുന്നേറുന്നു. രാജ്യത്തു പ്രതിരോധ സേനയേക്കാള്‍ കൂടുതല്‍ പണം ചെലവഴിക്കുന്നത് രോഗികള്‍ക്കുള്ള ധനസഹായത്തിനെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യപരമായ കാരണങ്ങള്‍ക്കുള്ള ധനസഹായത്തിന് നല്‍കുന്ന 65 ബില്ല്യണ്‍ പൗണ്ടില്‍ കാര്യമായ നിയന്ത്രണം വേണമെന്നാണ് മുന്നറിയിപ്പ്. സൈന്യത്തിന് പോലും 57 ബില്ല്യണ്‍ പൗണ്ടാണ് ചെലവ്. നിലവില്‍ സിക്ക് …
യുകെയില്‍ ജോലി ചെയ്യുന്ന പ്രൊഫണലുകൾക്ക് സ്വിറ്റ്സര്‍ലന്റിലും യോഗ്യത; പുതിയ കരാർ ഒപ്പിട്ടു
യുകെയില്‍ ജോലി ചെയ്യുന്ന പ്രൊഫണലുകൾക്ക് സ്വിറ്റ്സര്‍ലന്റിലും യോഗ്യത; പുതിയ കരാർ ഒപ്പിട്ടു
സ്വന്തം ലേഖകൻ: യുകെയില്‍ ഒരു ജോലി ചെയ്യുന്ന വ്യക്തിക്ക്, സമാനമായ തൊഴില്‍ മേഖലയില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജോലി ലഭിക്കാന്‍ ഇനി ഏറെ ക്ലേശിക്കേണ്ടതായി വരില്ല. യുകെയിലെ യോഗ്യതകള്‍ അംഗീകരിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് തീരുമാനിച്ചതോടെയാണിത്. ഈ എഗ്രിമെന്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഒപ്പിട്ടതോടെ യുകെയില്‍ യോഗ്യത നേടിയ പ്രൊഫഷണലുകള്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡിലും ജോലി ചെയ്യാവുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. നിയമം, വെറ്റിനറി വിഭാങ്ങള്‍ മുതല്‍ സാങ്കേതികവിദ്യയിലെ …
പാസ്പോർട്ട് പുതുക്കൽ ഫോട്ടോ വിവാദം: BLS കേന്ദ്രങ്ങളിൽ പുതിയ ഫോട്ടോ എടുക്കാൻ നിർബന്ധിക്കുന്നു
പാസ്പോർട്ട് പുതുക്കൽ ഫോട്ടോ വിവാദം: BLS കേന്ദ്രങ്ങളിൽ പുതിയ ഫോട്ടോ എടുക്കാൻ നിർബന്ധിക്കുന്നു
സ്വന്തം ലേഖകൻ: പാസ്പോർട്ട് പുതുക്കൽ അപേക്ഷയ്ക്കൊപ്പം നൽകുന്ന ഫോട്ടോ, പുറംസേവന കരാർ കമ്പനിയായ ബിഎൽഎസ് ഇന്റർനാഷനൽ നിരസിക്കുന്നതായും ബിഎൽഎസിൽനിന്നു ഫോട്ടോ എടുക്കാൻ നിർബന്ധിക്കുന്നതായും വ്യാപകപരാതി. പ്രവാസികളുടെ പണവും സമയവും പാഴാക്കുകയാണ് സ്ഥാപനം ചെയ്യുന്നതെന്ന് ആക്ഷേപമുയർന്നു. ഒരാളുടെ ഫോട്ടോ എടുക്കാൻ 30 ദിർഹമാണ് ബിഎൽഎസ് ഈടാക്കുന്നത്. പുറത്തെ സ്റ്റുഡിയോകളിൽ ഇതിനു 15-20 ദിർഹമാണ്. നാലംഗ കുടുംബത്തിന്റെ പാസ്പോർട്ട് …
സൗദിയിൽ പ്രഫഷനൽ വെരിഫിക്കേഷൻ പദ്ധതി എല്ലാ രാജ്യക്കാർക്കും നിർബന്ധമാക്കി
സൗദിയിൽ പ്രഫഷനൽ വെരിഫിക്കേഷൻ പദ്ധതി എല്ലാ രാജ്യക്കാർക്കും നിർബന്ധമാക്കി
സ്വന്തം ലേഖകൻ: വിദേശ തൊഴിലാളികളുടെ യോഗ്യതയും തൊഴിൽ പ്രാവീണ്യവും ഉറപ്പുവരുത്തുന്ന പ്രഫഷനൽ വെരിഫിക്കേഷൻ പദ്ധതി എല്ലാ രാജ്യക്കാർക്കും നിർബന്ധമാക്കിയതായി സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രാലയവും അതാതു രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. സൗദിയിലേക്കു റിക്രൂട്ട് ചെയ്യപ്പെടുന്നവരുടെ തൊഴിൽ നൈപുണ്യം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് പദ്ധതി. സൗദിയിലേക്കു തൊഴിലാളികളെ അയക്കുന്ന …
ഖത്തറിൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള വാക്സീൻ ക്യാംപെയ്ൻ ആരംഭിച്ചു
ഖത്തറിൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള വാക്സീൻ ക്യാംപെയ്ൻ ആരംഭിച്ചു
സ്വന്തം ലേഖകൻ: ടെറ്റനസ്, ഡിഫ്ത്തീരിയ, വില്ലൻചുമ (ടിഡിഎപി) എന്നിവക്കെതിരെ കുട്ടികൾക്കായുള്ള വാർഷിക പ്രതിരോധ വാക്സീൻ പ്രചാരണത്തിന് തുടക്കമായി. ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ രോഗപ്രതിരോധ ശേഷിക്കായി പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള കുട്ടികൾക്കുള്ള വാക്സീൻ നൽകുന്നതിനാണ് ഇന്നലെ തുടക്കം കുറിച്ചത്. കുട്ടികൾക്ക് രോഗപ്രതിരോധ ശേഷി നൽകുകയെന്ന ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം സ്കൂളുകൾ കേന്ദ്രീകരിച്ചാണ് വാക്സീൻ ക്യാംപെയ്ൻ …
കുവൈത്തിൽ ഗതാഗത നിയമ ലംഘനത്തിന് ലൈസൻസ് റദ്ദാക്കൽ മുതൽ തടവ് ശിക്ഷ വരെ
കുവൈത്തിൽ ഗതാഗത നിയമ ലംഘനത്തിന് ലൈസൻസ് റദ്ദാക്കൽ മുതൽ തടവ് ശിക്ഷ വരെ
സ്വന്തം ലേഖകൻ: അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള ഗതാഗത നിയമം കുവൈത്ത് ഭേദഗതി ചെയ്തു. ഗുരുതര നിയമലംഘനങ്ങൾക്ക് അഞ്ച് വർഷം വരെ തടവും 3000 ദിനാർ പിഴയും ലഭിക്കും. ആഭ്യന്തര മന്ത്രാലയമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. നമ്പർ 5/2025 പ്രകാരമുള്ള ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് മൂന്ന് മാസത്തിന് ശേഷം പ്രാബല്യത്തിൽ വരും. പുതിയ നിയമപ്രകാരം ഗുരുതര …
കുവൈത്തിൽ സർക്കാർ സേവനങ്ങളുടെ ഫീസ് കൂട്ടാൻ അനുമതി; പ്രവാസികൾക്ക് ഇനി ചെലവ് കൂടും
കുവൈത്തിൽ സർക്കാർ സേവനങ്ങളുടെ ഫീസ് കൂട്ടാൻ അനുമതി; പ്രവാസികൾക്ക് ഇനി ചെലവ് കൂടും
സ്വന്തം ലേഖകൻ: കുവൈത്തിൽ സർക്കാർ‌ സേവനങ്ങളുടെ ഫീസ് നിരക്ക് ഉയർത്താൻ അനുമതി നൽ‍കികൊണ്ടുള്ള അമീരി ഉത്തരവിറങ്ങി. കഴിഞ്ഞ 3 പതിറ്റാണ്ട് കാലമായി മാറ്റമില്ലാതെ തുടരുന്ന ഫീസ് നിരക്ക് ആണ് ഉയർത്താൻ തീരുമാനിച്ചത്. അതേസമയം മന്ത്രിസഭയുടെഅനുമതിയോടു കൂടി മാത്രമേ മന്ത്രാലയങ്ങൾ ഫീസ് വർധിപ്പിക്കാൻ പാടുള്ളുവെന്നും ഉത്തരവിൽ നിഷ്കർഷിക്കുന്നു. വൈദ്യുതി, വെള്ളം, കമ്യൂണിക്കേഷൻ, ആരോഗ്യം എന്നിവ ഉൾപ്പെടെയുള്ള സർക്കാർ …
ഫിക്‌സഡ് റേറ്റ് ഉയര്‍ത്തി വിര്‍ജിന്‍ മണി; 1.8 മില്ല്യണ്‍ മോര്‍ട്ട്‌ഗേജുകാര്‍ക്ക് ഇരുട്ടടി വരുന്നു
ഫിക്‌സഡ് റേറ്റ് ഉയര്‍ത്തി വിര്‍ജിന്‍ മണി; 1.8 മില്ല്യണ്‍ മോര്‍ട്ട്‌ഗേജുകാര്‍ക്ക് ഇരുട്ടടി വരുന്നു
സ്വന്തം ലേഖകൻ: ഈ വര്‍ഷം ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് ചെലവുകള്‍ മൂലം ലക്ഷക്കണക്കിന് ഭവനഉടമകള്‍ തിരിച്ചടി നേരിടുമെന്ന് മുന്നറിയിപ്പ്. നിരക്കുകള്‍ വീണ്ടും ഉയരുമ്പോള്‍ മോര്‍ട്ട്‌ഗേജുകാര്‍ പ്രതിസന്ധി നേരിടും. കഴിഞ്ഞ ആഴ്ചയില്‍ വിര്‍ജിന്‍ മണി പല ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജ് നിരക്കും വര്‍ദ്ധിപ്പിച്ചു. കുറച്ച് കാലത്തേക്ക് നിരക്ക് ഉയര്‍ത്തേണ്ടി വരുമെന്ന് സാന്‍ടാന്‍ഡറും വ്യക്തമാക്കി. ഉയരുന്ന ഗവണ്‍മെന്റ് കടമെടുപ്പ് ചെലവുകളും, …
കൂട്ട നാടുകടത്തൽ, തീരുവ, ട്രാൻസ്‌ജെൻഡർ വിലക്ക്; ആദ്യം ട്രംപിന്റെ ഒപ്പ് വീഴുന്നത് ഏത് ഉത്തരവിൽ?
കൂട്ട നാടുകടത്തൽ, തീരുവ, ട്രാൻസ്‌ജെൻഡർ വിലക്ക്; ആദ്യം ട്രംപിന്റെ ഒപ്പ് വീഴുന്നത് ഏത് ഉത്തരവിൽ?
സ്വന്തം ലേഖകൻ: വീണ്ടും യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്നതോടെ അമേരിക്കയിൽ ചില മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ട്രംപിന്റെ ഇമിഗ്രേഷൻ പദ്ധതികൾ അദ്ദേഹത്തിന്റെ അജണ്ടയുടെ പ്രധാന ഭാഗമാണ്. രേഖകളില്ലാത്ത കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് കൂട്ട നാടുകടത്തൽ പരിപാടി ആരംഭിക്കുമെന്ന് ട്രംപ് തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം നൽകിയിരുന്നു. കുറ്റവാളികളെ പുറത്തുകൊണ്ടുവരാൻ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ പരിപാടി ആദ്യ …
റഷ്യയിലേക്കു മനുഷ്യക്കടത്ത്; 2500 ഡോളർ മാസ ശമ്പളം; മടങ്ങിയെത്തിയ മലയാളികൾ പറയുന്നു
റഷ്യയിലേക്കു മനുഷ്യക്കടത്ത്; 2500 ഡോളർ മാസ ശമ്പളം; മടങ്ങിയെത്തിയ മലയാളികൾ പറയുന്നു
സ്വന്തം ലേഖകൻ: റഷ്യൻ സേനയുടെ കൂലിപ്പട്ടാളത്തിലും വാഗ്നർ ഗ്രൂപ്പിലും (സ്വകാര്യ സൈന്യം) കുടുങ്ങി യുക്രെയ്ൻ യുദ്ധമുഖത്തുള്ള വിദേശ സൈനികരിലേറെയും ദരിദ്ര രാജ്യങ്ങളിൽ നിന്നു റിക്രൂട്ട് ചെയ്യപ്പെട്ടവർ. ആഫ്രിക്കൻ, ഏഷ്യൻ, ലാറ്റിനമേരിക്കൻ ദരിദ്ര രാജ്യങ്ങളിൽ നിന്നുള്ളവരെയാണു ക്യാംപുകളിൽ കൂടുതലും കണ്ടുമുട്ടിയതെന്നു റഷ്യയിൽ നിന്നു മടങ്ങിയെത്തിയ മലയാളികൾ പറയുന്നു. സിയറ ലിയോൺ, സൊമാലിയ, ഘാന, സിറിയ, നേപ്പാൾ, ക്യൂബ …