സ്വന്തം ലേഖകൻ: ഓൺലൈൻ തട്ടിപ്പ് ഉൾപ്പെടെയുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കായി മനുഷ്യ കടത്ത് നടത്തിയ കേസിൽ അറസ്റ്റിലായ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. റിമാൻഡിലായ പള്ളുരുത്തി തങ്ങൾ നഗർ നികർത്തിൽ പറമ്പിൽ അഫ്സർ അഷ്റഫിനെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും. മനുഷ്യ കടത്ത് കേസിൽ മലയാളിയായ മറ്റൊരാൾക്ക് കൂടി ബന്ധമുണ്ടെന്ന സൂചനയുണ്ട്. ലാവോസിൽ …
സ്വന്തം ലേഖകൻ: മധ്യവേനലവധിക്കു ശേഷം രാജ്യത്തു സ്കൂളുകൾ തുറക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ, കേരളത്തിൽ നിന്നുള്ള വിമാനനിരക്ക് കുത്തനെ ഉയർന്നു. ഈ മാസം15 മുതൽ 1500 ദിർഹത്തിനു (34,000 രൂപ) മുകളിലാണ് നേരിട്ടുള്ള വിമാനങ്ങളുടെ നിരക്ക്. ഒന്നിലധികം സ്റ്റോപ്പുകളുള്ള, 8 മുതൽ 12 മണിക്കൂർ വരെ സമയമെടുത്തുള്ള സർവീസിന് 1000 ദിർഹത്തിനു (22,270 രൂപ) …
സ്വന്തം ലേഖകൻ: യുഎഇ റസിഡന്റ് വീസയുള്ളവർ റോഡ് മാർഗം ഒമാനിലേക്കു പോകും മുൻപ് അതിർത്തിയിലെ നിയമങ്ങൾ അറിഞ്ഞിരുന്നാൽ യാത്ര മുടങ്ങില്ല. അതിർത്തി കടക്കാനാകാതെ തിരിച്ചുവരുന്ന സാഹചര്യം ഒഴിവാക്കാൻ അൽപം തയാറെടുപ്പ് ആവശ്യമാണ്. യുഎഇ താമസ വീസയുള്ള എല്ലാ ഇന്ത്യക്കാർക്കും ഒമാനിലേക്കു സന്ദർശക വീസ ലഭിക്കും. ചെലവ് ചുരുക്കിയും ഡ്രൈവിങ് ഒഴിവാക്കിയുമുള്ള റോഡ് യാത്രയാണ് ആഗ്രഹിക്കുന്നതെങ്കിൽ യുഎഇയിൽനിന്ന് …
സ്വന്തം ലേഖകൻ: യുകെയിൽ പല പട്ടണങ്ങളിലും ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുവന്നു. കുടിയേറ്റക്കാർക്കെതിരെ അക്രമം അഴിച്ചുവിട്ട് അഴിഞ്ഞാടിയ വംശീയവാദികൾക്കെതിരെ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുത്തതും പൊലീസ് സമയോജിതമായി ഇടപെട്ടതും സമാധാനകാംഷികളായ ജനങ്ങൾ അക്രത്തിനെതിരെ സംഘടിച്ച് തെരുവിലിറങ്ങിയതും അക്രമങ്ങൾക്ക് അറുതിവരുത്തി. അക്രമികൾക്കെതിരെ ശക്തമായ നിയമ നടപടികൾ തുടരണമെന്നും എല്ലാ സ്ഥലങ്ങളിലും അതീവ ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി കിയേർ …
സ്വന്തം ലേഖകൻ: അയര്‍ലൻഡില്‍ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു. കൂത്താട്ടുകുളം പാലക്കുഴ സ്വദേശിനി ലിസി സാജു (59)ആണ് മരിച്ചത്. റോസ്കോമണ്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സായിരുന്നു. മയോയിലെ ന്യൂപോര്‍ട്ടില്‍ കാറുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെ പരുക്കുകളോടെ മേയോ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. എല്ലാവരും ആശുപത്രിയില്‍ തുടരുന്നു. കിൽഡെയറിലെ നേസിനടുത്ത് കില്ലിലാണ് …
സ്വന്തം ലേഖകൻ: നോർത്ത് ലണ്ടനിലെ കെയർ ഹോമിൽ നിന്ന് രക്ഷപ്പെട്ട 44 വയസ്സുകാരനായ ബാലശങ്കർ നാരായണനെ കണ്ടെത്താൻ സഹായം തേടി പൊലീസ് . ഇയാൾക്കായി തിരിച്ചിൽ ശക്തമാക്കിയിട്ടുണ്ട്. മാനസികരോഗായ ബാലശങ്കർ ഇതിന് മുൻപ് നാലു തവണയാണ് പരിചരണ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടത്. സ്ത്രീകൾക്ക് അപകടകരമായ വ്യക്തിയാണെന്നതിനാൽ പൊതുജനങ്ങളോട് ജാഗ്രത പാലിക്കാൻ പൊലീസ് നിർദ്ദേശിച്ചു. ഓഗസ്റ്റ് 4-ന് …
സ്വന്തം ലേഖകൻ: സിം കാർഡ് മോഷ്ടിച്ച് 4 വർഷത്തോളം ഉപയോഗിച്ച സ്ത്രീക്ക് അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി 1.18 ലക്ഷം ദിർഹം പിഴ ചുമത്തി. പ്രതിയായ സ്ത്രീ കമ്പനിയിൽ ജോലി ചെയ്തിരുന്നപ്പോൾ തൊഴിലുടമ നൽകിയതാണു ഫോണും സിം കാർഡും. ജോലി അവസാനിപ്പിച്ചപ്പോൾ ഇവ തിരികെ നൽകിയില്ല. 4 വർഷം ഈ സിം ഉപയോഗിച്ച് …
സ്വന്തം ലേഖകൻ: പ്രൊഫഷനൽ അക്രഡിറ്റേഷൻ നേടാതെ റിയാദ് നഗരത്തിൽ തൊഴിൽ ചെയ്ത എഞ്ചിനീയർക്ക് സൗദി ക്രിമിനൽ കോടതി ആറ് മാസം തടവും 50,000 റിയാൽ പിഴയും ശിക്ഷ വിധിച്ചു. കൂടാതെ എൻജിനീയറെ നിയമിച്ചതിന് കമ്പനിക്ക് 100,000 റിയാൽ പിഴയും കോടതി ചുമത്തി. പ്രഫഷനൽ അക്രഡിറ്റേഷൻ ലഭിക്കാതെ എൻജിനീയറിങ് പ്രാക്ടീഷണറെ നിയമിക്കരുതെന്ന ആർട്ടിക്കിൾ 11ലെ വ്യവസ്ഥകൾ ലംഘിച്ചതിനാണ് …
സ്വന്തം ലേഖകൻ: ഒമാനിൽ റസിഡൻസി പെർമിറ്റിനു (വീസ) ക്ഷയരോഗ (ടിബി) പരിശോധന നിർബന്ധമാക്കി. നിലവിലെ വീസ പുതുക്കുന്നതിന്റെ ഭാഗമായ ആരോഗ്യ പരിശോധനയിലും ടിബി പരിശോധന നിർബന്ധമാണ്. കൈത്തണ്ടയിൽ ട്യുബർക്കുലിൻ സ്കിൻ ടെസ്റ്റ് നടത്തുന്നതാണ് (ടിഎസ്ടി) ടിബി പരിശോധനാ രീതി. പരിശോധനയിൽ പോസിറ്റീവ് ആണെങ്കിൽ അംഗീകൃത സ്വകാര്യ ആരോഗ്യകേന്ദ്രത്തിൽ നിന്നു നെഞ്ചിന്റെ എക്സ്റേ എടുക്കുകയും ഇത് സർക്കാർ …
സ്വന്തം ലേഖകൻ: രാജ്യാന്തര വിമാനത്താവളത്തിൽ പാസഞ്ചർ ബോർഡിങ് സിസ്റ്റം പ്രോസസിങ് നിലവിൽ വന്നു. ഇനി മുതൽ യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് 40 മിനിറ്റ് മുൻപ് ബോർഡിങ് പാസുമായി ഗേറ്റുകളിൽ എത്തണം. ഇതിന് ശേഷം ചെക്ക് പോയിന്റ് വഴി വിമാനത്താവളത്തിലേക്ക് കടത്തിവിടില്ല. വിമാനങ്ങൾ കൃത്യ സമയത്തു തന്നെ പുറപ്പെടുന്നതിന് എല്ലാവരും നിർദേശം പാലിക്കണമെന്നും ‘ഒമാൻ എയർപോർട്ട്‌സ്’ അറിയിച്ചു. …