സ്വന്തം ലേഖകൻ: കുവൈത്തിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാവുന്ന തീരുമാനവുമായി അധികൃതര്‍. കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പ്രവാസി ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാന്‍ പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പല്‍ കാര്യ സഹമന്ത്രിയുമായ ഡോ. നൂറ അല്‍ മിഷാന്‍ നിര്‍ദ്ദേശം നല്കി. കുവൈത്ത് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. മുനിസിപ്പാലിറ്റിയിലെ ബിരുദ യോഗ്യത ആവശ്യമായ …
സ്വന്തം ലേഖകൻ: യുകെയില്‍ പടര്‍ന്നു പിടിച്ച കുടിയേറ്റ വിരുദ്ധ കലാപം രൂക്ഷമായതോടെ തീവ്ര വലതുപക്ഷ പ്രക്ഷോഭകാരികൾ നിരവധി കടകൾക്ക് തീയിടുകയും കൊള്ളയടിക്കുകയും ചെയ്തു. അക്രമാസക്തരായ പ്രതിഷേധക്കാർക്ക് ശക്തമായ താക്കീത് നൽകാൻ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഉത്തരവിട്ടു. മൂന്നു പെണ്‍കുഞ്ഞുങ്ങള്‍ ഇംഗ്ലണ്ടില്‍ ലിവര്‍പൂളിനടുത്ത് കുത്തേറ്റു മരിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജ സന്ദേശങ്ങളെ തുടർന്നാണ് കുടിയേറ്റ വിരുദ്ധ …
സ്വന്തം ലേഖകൻ: സൗത്ത്പോർട്ട് കത്തിയാക്രമണത്തിലെ പ്രതി കുടിയേറ്റക്കാരനാണെന്ന വ്യാജപ്രചാരണത്തെ തുടർന്ന് ബ്രിട്ടനിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭ പരമ്പരകൾക്കു ശമനമില്ല. കല്ലേറും പടക്കമേറും കട തീവയ്ക്കലും ഹോട്ടൽ ആക്രമണവും ഉൾപ്പെടെ സംഭവങ്ങളിൽ നൂറോളം പേർ അറസ്റ്റിൽ. സ്ഥിതി നിയന്ത്രിക്കാനുള്ള നടപടികളിൽ പ്രധാനമന്ത്രി കിയേർ സ്റ്റാമെർ പൊലീസിനു പൂർണപിന്തുണ പ്രഖ്യാപിച്ചു. കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ ബ്രിട്ടനിലെ മുസ്ലിംകളുടെ സുരക്ഷാ ആശങ്ക …
സ്വന്തം ലേഖകൻ: 36 വർഷത്തെ കാത്തിരിപ്പിന് വിരാമമായി, കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ക്വാലലംപുരിലേക്ക് വിമാനം പറന്നു. ഇന്നലെ മുതൽ എയർ ഏഷ്യയുടെ ക്വാലലംപൂർ-കോഴിക്കോട് വിമാന സർവീസ് ആരംഭിച്ചു. വ്യാഴാഴ്ച രാത്രി 11.28 ന് ആദ്യ വിമാനം കരിപ്പൂരിൽ ഇറങ്ങി. വെള്ളിയാഴ്ച പുലർച്ചെ 12.10 ന് തിരിച്ചു പറന്നു. ആഴ്ചയിൽ മൂന്ന് ദിവസം (ചൊവ്വ, വ്യാഴം, …
സ്വന്തം ലേഖകൻ: പുതിയ വീസ വാഗ്ദാനവുമായി സഞ്ചാരികളെ ആകർഷിക്കാൻ തായ്വാൻ. ആറ് മാസം വരെ കാലാവധിയുള്ള ഡിജിറ്റൽ നോമാഡ് വീസ അവതരിപ്പിക്കാനൊരുങ്ങുന്നതായി തായ്വാന്റെ ദേശീയ വികസന കൗൺസിൽ മന്ത്രി പോൾ ലീ അറിയിച്ചു. സഞ്ചാരികൾക്ക് അവർ സന്ദർശിക്കുന്ന രാജ്യത്ത് നിന്നു കൊണ്ട് തന്നെ നിയമപരമായി ജോലി ചെയ്യാനും വരുമാനം നേടാനും അനുവാദം നൽകുന്ന വീസയാണ് ഡിജിറ്റൽ …
സ്വന്തം ലേഖകൻ: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിൽ 300 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ 14 പൊലീസുകാരും ഉൾപ്പെടുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നൂറിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ബംഗ്ലാദേശ് ഭരണകക്ഷിയായ അവാമി ലീഗ് അനുയായികളും പ്രതിഷേധക്കാരും തമ്മിലാണ് ഏറ്റുമുട്ടൽ. സംഘർഷങ്ങളെ തുടർന്ന് ബംഗ്ലാദേശിൽ രാജ്യവ്യാപകമായ അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾക്ക് …
സ്വന്തം ലേഖകൻ: സാലിക്കിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള വ്യാജപ്രചരണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ദുബായിലെ ടോള്‍ ഗേറ്റ് ഓപ്പറേറ്റര്‍ സാലിക് അറിയിച്ചു. നിക്ഷേപ അവസരങ്ങളിലൂടെ താമസക്കാര്‍ക്ക് പ്രതിമാസ വരുമാനം 35,600 ദിര്‍ഹം എന്ന പ്രചരണം വ്യാജമാണെന്നും ഇത് വിശ്വസിക്കരുതെന്നും സാലിക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്കി. കമ്പനിയുടെ പേര് ദുരുപയോഗം ചെയ്യുന്ന വെബ്സൈറ്റുകൾ, ഇമെയിലുകൾ, സോഷ്യൽ മീഡിയ തട്ടിപ്പ് എന്നിവയിൽ …
സ്വന്തം ലേഖകൻ: ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമായി തെക്കൻ കേരളത്തിൽ നിന്നും യാത്രക്കാർക്ക് സന്തോഷ വാർത്ത. സെപ്റ്റംബർ 9 മുതൽ തിരുവനന്തപുരത്തു നിന്ന് റിയാദിലേക്ക് നേരിട്ട് എയർ ഇന്ത്യാ എക്സ്പ്രസ് വിമാന സർവീസ് പുനരാരംഭിക്കുന്നു. ആഴ്ചയിൽ തിങ്കളാഴ്ച ദിവസങ്ങളിലായിരിക്കും വിമാന സർവീസ്. തിരുവനന്തപുരത്തു നിന്ന് വൈകീട്ട് 5.55ന് പുറപ്പെടുന്ന ഐ.എക്സ് 521 വിമാനം റിയാദിൽ രാത്രി 10.40ന് …
സ്വന്തം ലേഖകൻ: കഴിഞ്ഞ അറുപത് വര്‍ഷക്കാലത്തെ ചരിത്രത്തിലാദ്യമായി, സമരത്തിനിറങ്ങാന്‍ ഇംഗ്ലണ്ടിലെ ജി പിമാര്‍ തയ്യാറായെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസിയേഷന് ( ബി എം എ) അറിയിച്ചു. ഫണ്ടിംഗ് ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനില്‍ക്കവെയാണ് സമരം. പ്രതിദിനം 25 രോഗികളെ മാത്രം നോക്കുക എന്ന് തുടങ്ങി വര്‍ക്ക് ടു റൂള്‍ നയത്തില്‍ ഊന്നി നിന്നുകൊണ്ടുള്ള സമരവും പരിഗണനയിലുണ്ടെന്നാണ് …
സ്വന്തം ലേഖകൻ: വയനാട് ഉരുള്‍ പൊട്ടലില്‍ കാണാതായവരില്‍ യുകെയിലെ ഷ്രൂസ്ബെറിയിലെ മലയാളി നഴ്സിന്റെ ഏഴംഗ കുടുംബവും. യുകെയിലെത്തി ഒരു വര്‍ഷം പോലുമാകാത്ത മലയാളി നഴ്സ് ഹര്‍ഷയുടെ കുടുംബമാണ് ദുരന്തത്തില്‍പ്പെട്ടത്. മുണ്ടക്കൈയിലെ തോട്ടം തൊഴിലാളികളുടെ കുടുംബത്തില്‍ നിന്നും നഴ്സിംഗ് പാസായാണ് ഹര്‍ഷ യുകെയിലെത്തിച്ചത്. കണ്ടെടുത്ത ആളുകളില്‍ ഹര്‍ഷയുടെ പ്രിയപ്പെട്ടവര്‍ ഉണ്ടോ എന്ന് അറിയാനായിട്ടുമില്ല. നാട്ടില്‍ ഇല്ലാത്ത ബന്ധുക്കളെ …